News

ഓണാഘോഷം ‘ഓണോൽസവ് 2022’ ഡിസംബർ 4 ന് 

ബെംഗളൂരു: കേരള സമാജം മാഗഡി റോഡ് സോണിന്റെ ഈ വർഷത്തെ ഓണാഘോഷം ‘ഓണോൽസവ് 2022’, ഡിസംബർ 4 ഞായറാഴ്ച രാവിലെ 10 മണി മുതൽ വളരെ വിപുലമായി ആഘോഷിക്കുന്നു. സുങ്കടകട്ടെ ജയ് മാരുതി കൺവെൻഷൻ സെൻററിൽ വച്ചാണ് ആഘോഷം. കേരള ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആർ അനിൽ ഉദ്ഘാടനം ചെയ്യും. സോൺ അവിടെ ഒ എ റഹീം അധ്യക്ഷത വഹിക്കും . കർണാടക ഹോട്ടികൾചർ & പ്ലാനിംഗ് മിനിസ്റ്റർ മുനിരത്ന മുഖ്യാതിഥി ആയിരിക്കും. പ്രശസ്ത സംവിധായകൻ ലാൽ ജോസ് വിശിഷ്ട…

Read More

കേരള സമാജം കന്റോൺമെന്റ് സോൺ ബാല വിഭാഗം രൂപീകരിച്ചു 

ബെംഗളൂരു: കേരള സമാജം കന്റോൺമെന്റ് സോൺ ബാലവിഭാഗം രൂപീകരിച്ചു . കേരള സമാജം കന്റോൺമെന്റ് സോണിന്റെ നേതൃത്വത്തിൽ ബാലവിഭാഗം രൂപീകരിച്ചു. വനിത വിഭാഗം ചെയർപേഴ്‌സൺ ദിവ്യ മുരളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭാരവാഹികളെ തെരഞ്ഞെടുത്തു. കൺവീനർ ഷീന ഫിലിപ്പ് ,രമ്യ ഹരികുമാർ, റാണി മധു , ഷൈല ഡേവിഡ് , രമ രവി , വനിത വിഭാഗം കൺവീനർ ലൈല രാമചന്ദ്രൻ, സോൺ കൺവീനർ ഹരി കുമാർ , വൈസ് ചെയർമാൻ മുരളീധരൻ തുടങ്ങിയവർ സംബന്ധിച്ചു. കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ ഭാരവാഹികളെ…

Read More

ആശ്രയർക്ക് ആശ്രയവുമായി ആർഐബികെ ബെംഗളൂരു

ബെംഗളൂരു : അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ആർഐബികെ ബെംഗളൂരു യൂണിറ്റിന്റെ നേതൃത്വത്തിൽ ASVAS നവംബർ 27 ന് ഫുഡ് ഡ്രൈവ് നടത്തി. നിമാൻസ് ഹോസ്പിറ്റലും അനുബന്ധ സ്ഥലങ്ങളിലും രോഗികൾക്ക് കൂട്ടിരിപ്പിനായി എത്തുന്നവർക്കും രോഗികൾക്കുമായാണ് ഫുഡ് ഡ്രൈവ് നടന്നത് . കേരളത്തിന് പുറത്തും കേരളത്തിനകത്തും നിരവധി പ്രവർത്തനങ്ങളാണ് സംഘടന നടത്തിവരുന്നത്. ഒരുപാട് കുടുംബങ്ങൾക്ക് പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും കൈത്താങ്ങായി അവർക്ക് ഒപ്പം യാത്ര തുടങ്ങിയിട്ട് 5 വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ ആണ്  സംഘടനയുടെ ഈ പ്രവർത്തി.

Read More

ബ്ലാങ്കറ്റ് ഡ്രൈവുമായി കല ബെംഗളൂരു

ബെംഗളൂരു: ശിശിരത്തണുപ്പിൽ വിറയ്ക്കുന്ന ഉദ്യാനനഗരത്തിൽ തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവർക്ക് സ്നേഹപ്പുതപ്പുമായ് കല വെൽഫെയർ അസോസിയേഷൻ പ്രവർത്തകർ. കലയുടെ നേതൃത്വത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് രാത്രിയിൽ കിടന്നുറങ്ങുന്നവരെ കണ്ടെത്തി കമ്പിളിപ്പുതപ്പ് വിതരണം ചെയ്യുന്നത്.  ആശുപത്രി, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ പരിസരങ്ങളിലെ നഗരവീഥികളിലാണ്  കലയുടെ പ്രവർത്തകർ സാന്ത്വന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നത്.   

Read More

ലോറി മറിഞ്ഞ് അഞ്ചുവയസുകാരി മരിച്ചു

ബെംഗളൂരു: കർണാടക അതിർത്തിയിലെ കക്കനഹള്ളിയിൽ പ്ലൈവുഡ് കയറ്റിയ ലോറി മറിഞ്ഞ് അഞ്ചുവയസ്സുകാരി മരിച്ചു. മൈസൂരുവിൽ നിന്ന് കേരളത്തിലേക്ക് പ്ലൈവുഡ് കയറ്റി വരുകയായിരുന്ന ലോറിയാണ് കർണാടക, തമിഴ്നാട് അതിർത്തിയിൽ മറിഞ്ഞത്. അഞ്ചുവയസ്സുകാരി കുട്ടിയും ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. അപകടം നടന്ന് ഒരു മണിക്കൂറിലേറെ കഴിഞ്ഞിട്ടും ആരും രക്ഷാപ്രവർത്തനം നടത്താനെത്തിയില്ലെന്ന് അതുവഴി കടന്നുപോയ യാത്രക്കാർ പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Read More

മലയാളി യുവതിയെ ബലത്സംഗം ചെയ്ത ടാക്സി ഡ്രൈവർക്ക് മുൻപും ക്രിമിനൽ പശ്ചാത്തലം

ബെംഗളൂരു : ഇലക്‌ട്രോണിക് സിറ്റിയിൽ മലയാളിയായ ഇരുപത്തി മൂന്നുകാരിയെ റാപിഡോ ബൈക്ക് ടാക്സി ഡ്രൈവറുടെ നേതൃത്വത്തിൽ കൂട്ടബലാത്സംഗം നടത്തിയ സംഭവത്തിൽ കൂടുതൽ നടപടികളുമായി പോലീസ്. ഡ്രൈവറെ ഈ വർഷം ആദ്യം ക്രിമിനൽ കേസിൽ  അറസ്റ്റ് ചെയ്തിരുന്നതായി പോലീസ്. ബിഹാർ സ്വദേശിയായ ഷിഹാബുദീൻ എന്ന പ്രതി ബെംഗളൂരുവിൽ സ്ഥിരതാമസക്കാരനാണെന്നാണ് ലഭിക്കുന്ന വിവരം. ഇയാളുടെ ക്രിമിനൽ റെക്കോർഡ് റാപിഡോയുടെ വേരിഫിക്കേഷൻ നടപടിയെ കുറിച്ച് സംശയം നിഴലിക്കുന്നതാണെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതി 2019 മുതലാണ് റാപിഡോയ്‌ക്കൊപ്പം പ്രവർത്തിക്കുന്നത്. ഒരു തർക്കവുമായി ബന്ധപ്പെട്ട വഴക്കിനെത്തുടർന്ന് കഴിഞ്ഞ ജനുവരിയിലാണ് ഇയാൾ…

Read More

മാനിനെയും മയിലിനെയും വേട്ടയാടി മാംസം വിൽപ്പന, 3 പേർ അറസ്റ്റിൽ

ബെംഗളൂരു: കര്‍ണാടകയിലെ കൽ ബുർഗിയിൽ  മാനിനെയും മയിലിനെയും വേട്ടയാടി മാംസ വില്‍പന നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ഇവരുടെ പക്കല്‍ നിന്നും മയിലിന്‍റെയും മാനിന്‍റെയും മാംസവും, വേട്ടക്ക് ഉപയോഗിച്ച തോക്കുകളും പോലീസ് കണ്ടെടുത്തു. കല്‍ബുര്‍ഗി സ്വദേശികളായ സയ്യിദ് നജ്‌മുദ്ദീന്‍, മുഹമ്മദ് അല്‍താഫ്, സമി ജുനൈദി എന്നിവരാണ് അറസ്‌റ്റിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസും വനം വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. നജ്‌മുദ്ദീന്‍റെ കല്‍ബുര്‍ഗിയിലെ ദുല്ല കോളനിയിലെ വീട്ടിലാണ് പോലീസ് പരിശോധന നടത്തിയത്. ഇവിടെ നിന്നും റൈഫിള്‍, എയര്‍ ഗണ്ണുകള്‍, ലൈവ്…

Read More

പന്തയം വച്ചുള്ള ചുംബനം, വിവാഹവേദിയിൽ വഴി പിരിഞ്ഞ് ദമ്പതികൾ

വിവാഹച്ചടങ്ങ് നടന്നുകൊണ്ടിരിക്കെ യുവാവും യുവതിയും വേര്‍പിരിഞ്ഞു. പൂമാല ചാര്‍ത്തി ഇരുവരും വേദിയില്‍ തൊട്ടടുത്ത കസേരകളില്‍ ഇരുന്ന ശേഷം വരന്‍ വധുവിനെ ചുംബിച്ചതാണ് കാരണം. ഉടന്‍തന്നെ വധു എണീറ്റ് പോയി പോലീസ് സ്റ്റേഷനില്‍ പരാതി പറയുകയായിരുന്നു. പരസ്യമായി ചുംബിച്ചതാണ് കാരണമെന്ന് വധു പറഞ്ഞു. അതേസമയം വരന്റെ ബന്ധുക്കള്‍ പറയുന്നത് മറ്റൊന്നാണ്. തന്നെ പരസ്യമായി ചുംബിച്ചാല്‍ 1500 രൂപ തരാമെന്ന് വധു പന്തയം വെച്ചെന്നാണ് അവർ പറയുന്നത്. തര്‍ക്കത്തിനൊടുവില്‍ ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ സമൂഹവിവാഹച്ചടങ്ങിലാണ് സംഭവം. 28നായിരുന്നു ചടങ്ങ്. ഉത്തര്‍പ്രദേശിലെ സാംബാലിലാണ് സംഭവം.

Read More

മരിക്കുമെന്ന് സന്ദേശം, ഓട്ടോ ഡ്രൈവർക്കായുള്ള തിരച്ചിൽ തുടരുന്നു 

ബെംഗളൂരു: മംഗളൂരു ഗുരുവയങ്കര തടാകത്തിൽ ചാടി മരിക്കും എന്ന് സുഹൃത്തുക്കൾക്ക് സന്ദേശം അയച്ച ഓട്ടോറിക്ഷ ഡ്രൈവർക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ രാവിലെയാണ് ബെൽതങ്ങാടിയിലെ പ്രവീൺ പിൻറോ മൊബൈൽ ഫോണിൽ സന്ദേശങ്ങൾ കൈമാറിയത്. നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ പ്രവീണിന്റെ പാദരക്ഷകളും ആധാർ കാർഡും തടാകക്കരയിൽ നിന്നും കണ്ടെത്തി. ഇതേത്തുടർന്ന് വിവരം അറിയിച്ച്‌ എത്തിയ അഗ്നി സുരക്ഷാ സേനയാണ് തിരച്ചിൽ നടത്തുന്നത്. പ്രകൃതി ദുരന്തസേന വോളണ്ടീയർമാരും നാട്ടുകാരും ഒപ്പമുണ്ട്.

Read More

പോപ്പുലർ ഫ്രണ്ട് നിരോധനം കർണാടക ഹൈക്കോടതി ശരിവച്ചു

ബെംഗളൂരു : പോപ്പുലർ ഫ്രണ്ട് നിരോധനം ശരി വച്ച് കർണാടക ഹൈക്കോടതി. കേന്ദ്ര സർക്കാർ നടപടിക്കെതിരെ പോപ്പുലർ ഫ്രണ്ട് നേതാവ് നാസിർ പാഷ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേന്ദ്ര സർക്കാർ നടപടി ഏകപക്ഷീയമെന്നായിരുന്നു പോപ്പുലർ ഫ്രണ്ട് വാദം. കർണാടക സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സംഘടനയായ പോപ്പുലർ ഫ്രണ്ട് സമൂഹത്തിലെ അധസ്ഥിത വർഗ്ഗത്തിന് വേണ്ടി പ്രവർത്തിച്ചു വരികയായിരുന്നുവെന്ന് ഹർജിക്കാർ വാദിച്ചു. നിരോധനം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ കാരണങ്ങൾ വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട് ഇതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെങ്കിൽ കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ…

Read More
Click Here to Follow Us