വില കുറഞ്ഞ മീൻ വേണ്ട! മുഖം തിരിച്ച് പെൻ​ഗ്വിൻ, തുപ്പിക്കളഞ്ഞ് നീർനായ വൈറൽ ആയി വീഡിയോ

ജപ്പാൻ: കോവിഡ് കാലവും ലോക്ക്ഡൗണും കൂടാതെ വിലക്കയറ്റമടക്കമുള്ള കാര്യങ്ങളാൽ ലോകത്തിലെ മിക്ക രാജ്യങ്ങളുടേയും സാമ്പത്തിക പ്രതിസന്ധിക്ക് കോട്ടംതട്ടിയിട്ടുണ്ട്. ജനങ്ങൾ വളരെ കഷ്ടപ്പാടിലാണ് ഓരോ ദിനവും മുന്നോട് തള്ളിനീക്കുന്നത് എന്നാൽ ജനങ്ങൾ മാത്രമല്ല ജനങ്ങളുടെ സംരക്ഷണയിൽ കഴിയുന്ന മൃ​ഗങ്ങളേയും ഇക്കാര്യങ്ങൾ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. അതിന്റെ പ്രത്യക്ഷ തെളിവാണ് ജപ്പാനിൽ നിന്നുമുള്ള ഈ വൈറലായ വീഡിയോ. ജപ്പാനിലെ അക്വേറിയത്തിലുള്ള ചില പെൻഗ്വിനുകൾ വില കുറഞ്ഞ മത്സ്യം കഴിക്കാൻ സമ്മതിക്കുന്നില്ലെന്നതാണ് പുറത്തു വരുന്ന റിപ്പോർട്ട്. വില കൂടിയ മത്സ്യങ്ങൾ കഴിച്ച് ശീലിച്ച അക്വേറിയത്തിലെ പെൻ​ഗ്വിനുകളും നീർനായകളുമെല്ലാം ഇപ്പോൾ…

കർണാടകയിലെ വന്യജീവി വനങ്ങളിൽ നിന്ന് കടുവ സെൻസസ് പദ്ധതിയുടെ കഡ്ബാക്ക്, സ്കൗട്ട്ഗാർഡ് ക്യാമറകൾ മോഷ്ടിക്കപ്പെട്ടു.

ബെംഗളൂരു: കടുവ സെൻസസ് പദ്ധതിയുടെ ഭാഗമായി ബെംഗളൂരു-കനകപുര റോഡിലെ വിശാലമായ മുഗ്ഗുരു വന്യജീവി വനമേഖലയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥാപിച്ച 14 കഡ്ബാക്ക്, സ്കൗട്ട്ഗാർഡ് ക്യാമറകളാണ് കഴിഞ്ഞ രണ്ടാഴ്ച മുതൽ മോഷണം പോകുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ മുഗ്ഗുരു റിസർവ് വനത്തിൽ ഏഴ് ബീറ്റുകൾ ഉണ്ടാക്കി പ്രദേശത്ത് പട്രോളിംഗ് നടത്താനും ക്യാമറകളിൽ പതിഞ്ഞ ചിത്രങ്ങൾ പരിശോധിക്കാനും ഫോറസ്റ്റ് ഗാർഡുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കടുവകളുടെ ചിത്രങ്ങൾ പതിഞ്ഞിട്ടുണ്ടോ എന്നറിയാൻ വനപാലകർ ക്യാമറകൾ പരിശോധിച്ചപ്പോഴാണ് ക്യാമറകൾ മോഷണം പോയതായി കണ്ടെത്തിയത്. മോഷണം പോയ ക്യാമറകൾക്ക് ഏകദേശം 1.32 ലക്ഷം രൂപയാണ് വില…

സംസ്ഥാനത്തെ രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ റെക്കോർഡ് സന്ദർശകർ

MYSORE

ബെംഗളൂരു: രണ്ട് വർഷത്തെ കോവിഡ് -19 മഹാമാരിയ്ക്ക് ശേഷം മൈസൂരിലെ രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഞായറാഴ്ച റെക്കോർഡ് സന്ദർശകരെ ലഭിച്ചതായ് റിപ്പോർട്ട്. 130 വർഷം പഴക്കമുള്ള മൃഗശാലയിലേക്ക് 25,000-ത്തോളം സന്ദർശകർ എത്തിയപ്പോൾ, കൊട്ടാരത്തിന് 20,000-ത്തിലധികം സന്ദർശകരെയാണ് ലഭിച്ചത്. 80 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന മൃഗശാല കൊവിഡ് നിയന്ത്രണങ്ങൾ കാരണം അടച്ചിടേണ്ടി വന്നിരുന്നു. അതുകൊണ്ടുതന്നെ പ്രധാന വരുമാന സ്രോതസ്സായ ഗേറ്റ് പിരിവില്ലാതെ ബുദ്ധിമുട്ടിലാവുകയും ചെയ്തു. ആ കാലയളവിൽ മൃഗങ്ങളെ പോറ്റുന്നതുൾപ്പെടെയുള്ള ചെലവുകൾ വഹിക്കാൻ മൃഗശാല അധികൃതർക്ക് ദാതാക്കളെയും മനുഷ്യസ്‌നേഹികളെയും തേടേണ്ടിവന്നു. മൃഗശാലയിൽ 1,400-ലധികം മൃഗങ്ങളും പക്ഷികളും ഉരഗങ്ങളുമാണ്…

പിലിക്കുള മൃഗശാലയിൽ വെള്ളക്കടുവയെത്തി

ബെംഗളൂരു : മംഗളൂരുവിലെ പിലിക്കുള മൃഗശാലയിൽ മൃഗങ്ങളുടെ കൈമാറ്റ പരിപാടിക്ക് കീഴിൽ ചെന്നൈയിലെ അരിഗ്നാർ അന്ന സുവോളജിക്കൽ പാർക്കിൽ നിന്ന് ഒരു പെൺ വെള്ളക്കടുവ കാവേരിയെയും ഒരു പെൺ ഒട്ടകപ്പക്ഷിയെയും ലഭിച്ചു. മൃഗശാലയിലെ ആദ്യത്തെ വെള്ളക്കടുവയാണ് കാവേരിയെന്നും ഉടൻ തന്നെ മറ്റൊരു ആൺകടുവ കാവേരിക്കൊപ്പം ചേരുമെന്നും പിലിക്കുള ബയോളജിക്കൽ പാർക്ക് ഡയറക്ടർ എച്ച് ജെ ഭണ്ഡാരി പറഞ്ഞു. കാവേരിയും ഒട്ടകപ്പക്ഷിയും പ്രാദേശിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതുവരെ നിരീക്ഷണത്തിനായി ഒരാഴ്ചയെങ്കിലും ക്വാറന്റൈനിലായിരിക്കും. അടുത്ത ആഴ്ച മുതൽ പൊതുജനങ്ങൾക്ക് കണ്ണൻ സാധിക്കും. മൃഗശാലയിൽ ആയിരത്തോളം മൃഗങ്ങളും ഉരഗങ്ങളും പക്ഷികളും…

പുതിയ അതിഥിയെ വരവേറ്റ് ബന്നാർഗട്ട ബയോളജിക്കൽ പാർക്ക്

ബെംഗളൂരു: പകർച്ചവ്യാധി മൂലമുണ്ടായ സമ്മർദ്ദത്തിന് ശേഷം സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയ ബന്നാർഗട്ട ബയോളജിക്കൽ പാർക്ക് (ബിബിപി) തിങ്കളാഴ്ച സീബ്ര ഫോളിന്റെ ജനനത്തിന് സാക്ഷ്യം വഹിച്ചു. തിങ്കളാഴ്ച പുലർച്ചെ 3.45 ന് 10 വയസ്സുള്ള ജോഡികളായ കാവേരിയും ഭാരതും ആണ് കുഞ്ഞിന് ജന്മം നൽകിയതെന്ന് ബിബിപി ഉദ്യോഗസ്ഥർ പറഞ്ഞു. സീബ്രക്കുട്ടിയുടെ ലിംഗഭേദം നിർണ്ണയിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും കുട്ടിയെ മെഡിക്കൽ ടീമിന്റെയും മൃഗപാലകരുടെയും നിരീക്ഷണത്തിൽ സൂക്ഷിച്ചിരിക്കുകയാണെന്നും ബിബിപി വെറ്ററിനറി ഉദ്യോഗസ്ഥർ അറിയിച്ചു. ഒരു പുതിയ സീബ്ര ഫോൾ കൂടി വന്നതോടെ ബിബിപിയിലെ മൊത്തം സീബ്രകളുടെ എണ്ണം അഞ്ചായതായി…

Click Here to Follow Us