സ്ത്രീയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബീരമംഗലയിലെ ക്വാർട്ടേഴ്സ് മുറിയിൽ ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സുള്ള്യയിലെ ഹോട്ടൽ തൊഴിലാളി പശ്ചിമബംഗാൾ സ്വദേശി ഇമ്രാന്റെ ഒപ്പം താമസിച്ചിരുന്ന സ്ത്രീയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച ആണ് മൃതദേഹം കണ്ടെത്തിയത്. നാട്ടിലെ ഹോട്ടൽ തൊഴിലാളിയായി ജോലി ചെയ്തിരുന്ന ഇമ്രാനൊപ്പമാണ് സ്ത്രീ താമസിച്ചിരുന്നത്. ഈ സ്ത്രീക്ക് അയൽവാസികളുമായി വലിയ ബന്ധമുണ്ടായിരുന്നില്ല. രണ്ട് ദിവസമായി വാതിൽ തുറക്കാതായതോടെ സംശയം തോന്നിയ അയൽവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇമ്രാനെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം.

Read More

കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു, എം.എൽ എ യെ നാട്ടുകാർ കയ്യേറ്റം ചെയ്തു

ബെംഗളൂരു: കാട്ടാന ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്താനെത്തിയ എംഎല്‍എയെ നാട്ടുകാര്‍ കൈയേറ്റം ചെയ്തു. കര്‍ണാടക ഹുല്ലെമനെ കുണ്ടൂര്‍ ഗ്രാമത്തിലുണ്ടായ സംഭവത്തില്‍ എംഎല്‍എ എം പി കുമാരസ്വാമിക്കാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസം രാവിലെ 7.30ഓടെയാണ് ശോഭ (35) എന്ന യുവതി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ രോഷാകുലരായ ഗ്രാമവാസികള്‍ മൃതദേഹവുമായി പ്രതിഷേധിച്ചു. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശുകയും ചെയ്തു. തുടര്‍ന്ന് യുവതിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ വൈകിട്ട് 6 മണിയോടെ ഗ്രാമത്തില്‍ എത്തിയ എംഎല്‍എയെ നാട്ടുകാര്‍ കൈയേറ്റം ചെയ്യുകയായിരുന്നു.

Read More

കാട്ടാന വയോധികയെ കൊലപ്പെടുത്തി

ഗൂഡല്ലൂര്‍: വീടു തകര്‍ത്ത് ഉള്ളില്‍ കടന്ന കാട്ടാന വയോധികയെ കൊലപ്പെടുത്തി. ദേവാല റേഞ്ചിലെ വാളവയലിലാണ് സംഭവം. പാപ്പാത്തി ആണ് കൊല്ലപ്പെട്ടത്.വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന മറ്റ് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ ഗൂഡല്ലൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുന്ദരന്മാള്‍ (62), രാമലിംഗം (65) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി 11.30 ഓടെ വീടിന്റെ ചുമര്‍ ഇടിച്ചു തകര്‍ത്ത് ഉള്ളില്‍ കയറിയ ഒറ്റയാന്‍ ഇവരെ ആക്രമിക്കുകയായിരുന്നു.

Read More

എൺപതുകാരിയെ  ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റിൽ 

ബെംഗളൂരു: വീട്ടില്‍ അതിക്രമിച്ചുകയറി എണ്‍പതുകാരിയെ ബലാത്സംഗം ചെയ്ത 28 കാരന്‍ അറസ്റ്റില്‍. കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലാണ് സംഭവം നടന്നത്. അളന്ദ് താലൂക്കിലെ അന്നൂരു ഗ്രാമത്തിലാണ് വയോധികക്കെതിരെ അതിക്രമം നടന്നത്. സമീപവാസിയും വയോധികയുടെ കൊച്ചുമകളുടെ സുഹൃത്തുമായ സന്തോഷ് എന്ന യുവാവാണ് വയോധികയെ പീഡിപ്പിച്ചത്. സന്തോഷിനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കൊച്ചുമകള്‍ക്കൊപ്പം നില്‍ക്കാനായി ഇവിടെ എത്തിയതായിരുന്നു വയോധിക. ഇരയായ 80കാരി നിലവില്‍ കല്‍ബുര്‍ഗിയിലെ ഗുല്‍ബര്‍ഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലാണ്. ആശുപത്രിയിലുള്ള വയോധിക സംസാരിക്കാനുള്ള ആരോഗ്യസ്ഥിതിയിലല്ലെന്ന് എസ് പി ഇഷാ പന്ത് പറഞ്ഞു. ഞായറാഴ്ച കൊച്ചുമകള്‍…

Read More

പരസ്യമായി സ്ത്രീയുടെ മുഖത്തടിച്ചു, മന്ത്രി വിവാദത്തിൽ

ബെംഗളൂരു: ഭൂമി അനുവദിച്ചുകൊണ്ടുള്ള രേഖകൾ വിതരണം ചെയ്യുന്നതിനിടെയുള്ള തർക്കത്തിൽ മന്ത്രി സ്ത്രീയുടെ മുഖത്തടിച്ചു. കർണാടകയിലെ ചാമരാജ്‌നഗർ ജില്ലയിലാണ് സംഭവം നടന്നത്. ഭവന വകുപ്പ് മന്ത്രി വി സോമണ്ണയാണ് പരസ്യമായി സ്ത്രീയുടെ കരണത്തടിച്ചത്. ഗുണ്ടലുപേട്ട് താലൂക്കിലെ ഹംഗാല ഗ്രാമത്തിൽ ഭൂരേഖകൾ വിതരണം ചെയ്യുന്ന പൊതു പരിപാടിയിൽ വച്ച് കെമ്പമ്മ എന്ന സ്ത്രീക്കാണ് അടിയേറ്റത്. ഭൂരേഖകൾ അനുവദിച്ചതിലെ ക്രമക്കേടും സ്വജനപക്ഷപാതവും ചോദ്യം ചെയ്തതാണ് സോമണ്ണയെ പ്രകോപിപ്പിച്ചത്. മന്ത്രി സ്ത്രീയെ അടിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. തിരഞ്ഞെടുത്ത നടപടിക്രമങ്ങൾ തെറ്റായിരുന്നുവെന്ന് സ്ത്രീ മന്ത്രിയ്ക്കെതിരെ ആരോപണം…

Read More

യുവതി വീട്ടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ, പ്രതിയെ പിടികൂടിയാതായി സൂചന

കണ്ണൂർ : പാനൂരിൽ യുവതി കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ. പാനൂർ വള്ളിയായിൽ കണ്ണച്ചൻ കണ്ടി ഹൗസിൽ വിഷ്ണു പ്രിയയെയാണ് വീട്ടിനുള്ളിൽ കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്ന് പോലീസിന് ലഭിച്ച പ്രാഥമിക സൂചന.ഇന്ന് രാവിലെ 10 മണിക്ക് ആണ് സംഭവം. പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. മുഖംമൂടി ധരിച്ചയാളെ കണ്ടെന്ന് നാട്ടുകാരിലൊരാൾ പറയുന്നു. എന്നാൽ ഇത് സ്ഥിരീകരിക്കാൻ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടന്നു. പ്രതിയാണെന്ന് സംശയിക്കുന്ന ഒരാളുടെ വിവരങ്ങൾ ലഭിച്ചതായി പോലീസ് പറയുന്നു. കൊലപാതകത്തിന് മുൻപ് പ്രതിയെ യുവതിയെ ഫോണിൽ…

Read More

യുവതി കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു, ആത്മഹത്യയെന്ന് പോലീസ്

ബെംഗളൂരു : യുവതി കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്ന് വീണ് മരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ എച്ച് ആർ മാനേജരായ ഉപാസന റാവത്ത് ആണ് മരിച്ചത്. ഭർത്താവ് അയച്ച വിവാഹമോചന നോട്ടീസ് കൈപ്പറ്റിയതിന് പിന്നാലെയാണ് യുവതി ജീവനൊടുക്കിയതെന്ന് പോലീസ് പറയുന്നു. ഉപാസനയും സോഫ്റ്റ്‌വെയർ എൻജിനീയറായ നിഹാർ രഞ്ജൻ റൗത്ത്‌റെയും എട്ടുവർഷം മുമ്പാണ് വിവാഹിതരായത്. ദമ്പതികൾക്ക് കുട്ടികളുണ്ടായിരുന്നില്ല. രണ്ടുവർഷമായി ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി. യുവതിയുടെ ഫ്ളാറ്റിൽനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഭർത്താവ് മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി കുറിപ്പിൽ പറയുന്നു. സംഭവത്തെ തുടർന്ന് യുവതിയുടെ…

Read More

സെൽഫ് ഡിഫെൻസ് വർക്ക്‌ ഷോപ്പ്, സെപ്റ്റംബർ 25 ന്

ബെംഗളൂരു: സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സെപ്റ്റംബർ 25 ന് രാവിലെ 9 മണിക്ക് സ്ത്രീകൾക്കായി ബെംഗളൂരു അഭീവ ക്രോസ് ഫിറ്റ് അറീനയിൽ പ്രത്യേക ക്ലാസ്സ്. പ്രൊട്ടക്ഷൻ മാനിയ ഫൗണ്ടർ ആൻഡ് ചീഫ് ഇൻസ്‌ട്രക്ടർ ആയ പ്രേം മേനോൻ സ്വയം പ്രതിരോധത്തിന്റെ ആവശ്യകതയെക്കുറിച്ചും പ്രത്യക്ഷ പ്രതികരണ പ്രവർത്തനങ്ങളെക്കുറിച്ചും ക്ലാസ്സ് ഉണ്ടാകുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ ക്ലാസ്സ്. പുരുഷന്മാർക്കുള്ള ക്ലാസ്സ് പിന്നീട് ഉണ്ടായിരിക്കുമെന്നും അറിയിച്ചു. ബെംഗളൂരു മലയാളി റൈഡേഴ്സും അഭിവക്രോഫിറ്റ് അറീനയും ചേർന്നാണ് സെൽഫ് ഡിഫെൻസ്…

Read More

തട്ടികൊണ്ട് പോയ നവജാത ശിശുവിനെ കണ്ടെത്തി

ബെംഗളൂരു: കർണാടകയിലെ ബെളഗാവിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ പോലീസ് കണ്ടെത്തി . കുട്ടിയെ കടത്തിയ മാലാ കാബ്ലെ എന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. ബെളഗാവി അത്താനിയിലെ സർക്കാർ ആശുപത്രിയിലാണ് കഴിഞ്ഞ ദിവസം കുട്ടിയെ തട്ടി കൊണ്ട് പോയത്. അംബിക ഗുവി എന്ന യുവതി പ്രവാസശേഷം വാർഡിൽ വിശ്രാമിക്കവേ നഴ്‌സിൻ്റെ വേഷത്തിലെത്തിയാണ് കാബ്ലെ കുട്ടിയെ തട്ടിയെടുത്തത്. വാർഡിൽ ഉള്ള ഏവരും സർക്കാർ ആനുകൂല്യം ലഭിക്കാനുള്ള കാർഡ് കൈപ്പറ്റനായി ഓഫീസിലെത്തണമേന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവർ കൃത്യം നടത്തിയത് . കുട്ടിയുടെ ഭാരം നോക്കണമെന്ന് പറഞ്ഞു ആണ് കുട്ടിയെ…

Read More

വിവാഹക്ഷണക്കത്തിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ പെൺകുട്ടി അറസ്റ്റിൽ

ബെംഗളൂരു: വിവാഹക്ഷണക്കത്തിൽ ലഹരി മരുന്ന് കടത്താനുള്ള ശ്രമത്തിനിടെ പെൺകുട്ടി പിടിയിൽ. മയക്കുമരുന്ന് കടത്തിനായി പുതുതലമുറ വ്യത്യസ്തമായ വഴികളാണ് തേടുന്നത്. കഴിഞ്ഞ ദിവസം ബംഗളൂരു വിമാനത്താവളത്തിലാണ് മയക്കുമരുന്നുമായി പെൺകുട്ടി  പിടിയിലായത്. വിവാഹക്ഷണക്കത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമത്തിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്.

Read More
Click Here to Follow Us