വിലക്ക് നീങ്ങി

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് പിന്‍വലിച്ചു. സിനിമ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റേതാണ് തീരുമാനം. ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചതിന് രണ്ട് മാസം മുന്‍പാണ് നടന് വിലക്ക് ഏര്‍പ്പെടുത്തിയത്. നടന് മാദ്ധ്യമപ്രവര്‍ത്തക മാപ്പ് നല്‍കിയതടക്കം പരിഗണിച്ചാണ് തീരുമാനം. സിനിമാ പ്രമോഷന്‍ അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അസഭ്യം പറഞ്ഞെന്നായിരുന്നു അവതാരകയുടെ പരാതി. കൊച്ചി മരട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും പിന്നീട് ഒത്തുത്തീര്‍പ്പിലെത്തുകയായിരുന്നു. യുവതി പരാതി പിന്‍വലിച്ചതോടെ കേസ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. യുവതി സംഭവത്തെ തുടര്‍ന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ശ്രീനാഥ്…

Read More

ക്ഷമാപണം  നടത്തി, ശ്രീനാഥ് ഭാസിക്കെതിരെയുള്ള കേസ് ഒത്തുതീർപ്പിലേക്ക്

കൊച്ചി: ഓൺലൈൻ അവതാരകയോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് നടൻ ശ്രീനാഥ് ഭാസിക്കെതിരെ നൽകിയ  പരാതി പിൻവലിക്കാൻ ഒരുങ്ങി പരാതിക്കാരി. ശ്രീനാഥ് ഭാസിക്കെതിരായ കേസിലെ എഫ്‌ഐആർ  റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് പരാതിക്കാരി ഇന്ന് ഹൈക്കോടതിയെ സമീപിച്ച് ഹർജി നൽകും. പരാതിയുമായി ഇരു കക്ഷികളും ഒത്തുതീർപ്പിലെത്തിയ സാഹചര്യത്തിലാണ് ഇത്. അഭിമുഖത്തിനിടെ അവതാരകയെ അപമാനിച്ചെന്നാരോപിച്ചുള്ള പരാതിയിൽ ശ്രീനാഥ് ഭാസിയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മൂന്നര മണിക്കൂറോളം ചോദ്യം ചെയ്തതിനെ തുടർന്നാണ് രേഖപ്പെടുത്തിയത്. ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കൽ) ഐപിസി 354 (ലൈംഗിക ചുവയോടെ സംസാരിക്കൽ) 294 ബി…

Read More

ശ്രീനാഥ് ഭാസിയ്ക്ക് താത്കാലിക വിലക്ക്

കൊച്ചി : ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ നടന്‍ ശ്രീനാഥ് ഭാസിക്ക് സിനിമയില്‍ നിന്നും താത്കാലിക വിലക്കേര്‍പ്പെടുത്തി നിര്‍മാതാക്കളുടെ സംഘടന. ശ്രീനാഥിനെതിരായ കേസില്‍ ഒരു തരത്തിലും ഇടപെടില്ലെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. പരാതിക്കാരിയായ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയെ വിളിച്ചുവരുത്തി സംഘടന വിശദീകരണം തേടിയിരുന്നു. ഇനി ഇത്തരത്തിലുള്ള പ്രവര്‍ത്തി ഉണ്ടാകില്ലെന്ന് അറിയിച്ച ശ്രീനാഥ് ഭാസി പരാതിക്കാരിയോട് ക്ഷമാപണവും നടത്തി. സമൂഹത്തിന് മാതൃകയാകേണ്ട വ്യക്തികളില്‍ നിന്നും ഉണ്ടാകുന്ന ഇത്തരം സംഭവങ്ങളില്‍ നടപടിയെടുക്കാത്തത് ശരിയല്ല എന്നതിനാല്‍ താത്കാലികമായി ശ്രീനാഥ് ഭാസിക്ക് വിലക്കേര്‍പ്പെടുത്തുകയാണെന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു. നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്ന സിനിമകള്‍…

Read More

ശ്രീനാഥ് ഭാസിക്ക് വിലക്ക് ഏർപ്പെടുത്താൻ സാധ്യത ; പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

കൊച്ചി :പൊതുസ്ഥലത്ത് അപമാനിച്ചുവെന്ന അവതാരകയുടെ പരാതിയിൽ ശ്രീനാഥ് ഭാസിയെ വലക്കിയേക്കും. ഇന്ന് ചേരുന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുക. ചട്ടമ്പി സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിൽ ചോദിച്ച ചോദ്യങ്ങൾ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി  മോശം ഭാഷാ പ്രയോഗങ്ങൾ നടത്തിയതായും താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറാമാനോട് മോശമായി പെരുമാറിയതായും അവതാരക പരാതിയിൽ പറയുന്നു. വനിതാ കമ്മീഷനിലും അവതാരക പരാതി നൽകിയിട്ടുണ്ട്. തുടർന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഈ വിഷയം ചർച്ചയ്ക്ക് എടുത്തിരിക്കുന്നത്.

Read More

ശ്രീനാഥ് ഭാസി ഇന്ന് പോലീസിന് മുന്നിൽ ഹാജരായില്ല

കൊച്ചി: ഓൺലൈൻ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടൻ ശ്രീനാഥ് ഭാസി ഇന്ന് പോലീസിന് മുന്നിൽ ഹാജരായില്ല. കുറച്ച് സമയം കൂടി നൽകണമെന്നാണ് താരത്തിൻറെ ആവശ്യം. എന്നാൽ നാളെ ഹാജരാകാൻ പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് നടനെതിരെയുള്ള കേസ്. ഒരു ഓൺലൈൻ ചാനലിലെ അവതാരകയാണ് ശ്രീനാഥ് ഭാസിക്കെതിരെ പരാതി നൽകിയത്. സംഭവത്തിനിടെ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. മരട് പോലീസിലാണ് പരാതി നൽകിയത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള ഒരു അഭിമുഖത്തിനിടെയായിരുന്നു സംഭവം. പോ ലീസിന് പുറമെ വനിതാ കമ്മീഷനും അവതാരക പരാതി നൽകിയിട്ടുണ്ട്.

Read More

ശ്രീനാഥ് ഭാസിയെ നാളെ ചോദ്യം ചെയ്യും

കൊച്ചി: ഓൺലൈൻ  മാധ്യമ പ്രവർത്തകയെ അധിക്ഷേപിച്ച സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിയെ കുടുക്കാന്‍ ഉറപ്പിച്ച് പോലീസ് തീരുമാനം. നാളെ നടനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിന് മുന്നോടിയായി ശ്രീനാഥ് ഭാസിക്ക് പോലീസ് നോട്ടീസ് നല്‍കും. കൊച്ചിയില്‍ ചട്ടമ്പി സിനിമയുടെ പ്രൊമോഷന്‍ ഷൂട്ടിനിടെ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിലാണ് നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കഴിഞ്ഞ ദിവസം മരട് പോലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കും വിധം അപമര്യാദയായി പെരുമാറിയെന്ന മാധ്യമ പ്രവര്‍ത്തകയുടെ പരാതിയിലാണ് നടനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. നാളെ പ്രാഥമിക മൊഴിയെടുക്കാനാണ് തിരുമാനം. പരാതിക്കാരിയുടെ മൊഴി…

Read More

നടൻ ശ്രീനാഥ് ഭാസിക്കെതിരെ പരാതി

യുവ നടൻ ശ്രീനാഥ് ഭാസി പരസ്യമായി അപമാനിച്ചെന്ന് ആരോപിച്ച് മാധ്യമപ്രവർത്തകയുടെ പരാതി. അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി ഭീഷണിപ്പെടുത്തുകയും അസഭ്യവർഷം നടത്തുകയും ചെയ്തു എന്നാണ് മാധ്യമപ്രവർത്തകയുടെ പരാതി. ഇന്നലെ ചട്ടമ്പി സിനിമയുടെ പ്രമോഷന്റെ ഭാഗമായി പ്രമുഖ ഹോട്ടലിൽ നടന്ന അഭിമുഖത്തിനിടെയാണ് പരാതിക്ക് ആസ്പദമായ സംഭവം. അഭിമുഖത്തിൽ ചോദിച്ച ചോദ്യം ഇഷ്ടപ്പെടാതിരുന്നതാണ് ശ്രീനാഥ് ഭാസി മോശംഭാഷാപ്രയോഗങ്ങൾ നടത്തിയത്. താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറമാനോടും ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്ന് മാധ്യമപ്രവർത്തകൻ പറയുന്നു. സംഭവത്തിൽ ഇടപെട്ട സിനിമ നിർമാതാവിനോട് ശ്രീനാഥ് അക്രമാസക്തനായി പെരുമാറുകയും ചെയ്തുവെന്ന് പരാതിയിൽ പരസ്യമായി…

Read More
Click Here to Follow Us