നഗരത്തിൽ ചാറ്റൽ മഴയ്‌ക്കൊപ്പം ഈർപ്പമുള്ള കാലാവസ്ഥ; ജനജീവിതം ഭാഗികമായി സ്തംഭിപ്പിച്ചു.

ബെംഗളൂരു: ചാറ്റൽ മഴയ്‌ക്കൊപ്പം ഈർപ്പമുള്ള കാലാവസ്ഥയും ചേർന്ന് ബെംഗളൂരുവിൽ സാധാരണ ജനജീവിതത്തെ ഭാഗികമായി സ്തംഭിപ്പിച്ചു. ബംഗാൾ ഉൾക്കടലിൽ ആന്ധ്രാപ്രദേശ്, തമിഴ്നാട് തീരങ്ങളിൽ രൂപം കൊണ്ട ന്യൂനമർദമാണ് മഴയ്ക്ക് കാരണമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ബെംഗളൂരുവിന്റെ മധ്യമേഖലയിൽ രാവിലെ 3.4 മില്ലീമീറ്ററും അന്താരാഷ്ട്ര വിമാനത്താവളത്തിൽ 5.2 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. കൂടിയതും കുറഞ്ഞതുമായ താപനില 25.6 ഡിഗ്രി സെൽഷ്യസും 20.4 ഡിഗ്രി സെൽഷ്യസുമായിരുന്നു. എച്ച്എഎൽ വിമാനത്താവളത്തിലെ ഐഎംഡി സ്റ്റേഷനിൽ കുറഞ്ഞ താപനില 18.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ശക്തമായ മഴയോ ഇടിമിന്നലോ ഉണ്ടാകുമെന്ന്…

Read More

നഗരത്തിൽ കനത്ത മഴയ്ക്ക് സാധ്യത: കാലാവസ്ഥാ വകുപ്പ്

ബെംഗളൂരു: നവംബർ 24 വരെ ബെംഗളൂരു ഉൾപ്പെടെ കർണാടകയുടെ മിക്ക ഭാഗങ്ങളിലും കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി എന്നീ മലയോര മേഖലകൾക്ക് പുറമെ ശിവമോഗ, കുടക്, ഹാസൻ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ദക്ഷിണ കർണാടക ജില്ലകളായ മണ്ഡ്യ, രാംനഗർ, മൈസൂരു, തുംകുരു, വടക്കൻ കർണാടക ജില്ലകളായ വിജയപുര, ഹാവേരി എന്നിവിടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റ് ശക്തി കുറയുന്നത് വരെ അടുത്ത 48 മണിക്കൂറിനുള്ളിൽ മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ…

Read More

അടുത്ത മൂന്ന് ദിവസം കൂടി നഗരം മഴയ്ക്ക് സാക്ഷ്യം വഹിക്കും; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

ബെംഗളൂരു: നവംബർ 14 തിങ്കളാഴ്ച മുതൽ നവംബർ 16 ബുധനാഴ്ച വരെ ബെംഗളൂരുവിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാക്ഷ്യം വഹിക്കാൻ സാധ്യത. നഗരത്തിൽ പൊതുവെ മേഘാവൃതമായ ആകാശവും നേരിയതോ മിതമായതോ ആയ മഴയോ ഇടിമിന്നലോ കാണപ്പെടാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. നവംബർ 12 ശനിയാഴ്ച ബെംഗളൂരുവിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 19.4 ഡിഗ്രി സെൽഷ്യസാണ്, അതിന്റെ ഫലമായി ഒരു തണുത്ത പ്രഭാതമാണ് നവംബർ 13 ന് നഗരവാസികളെ കാത്തിരുന്നത്. അടുത്ത 48 മണിക്കൂറിനുള്ളിൽ കുറഞ്ഞ താപനില 24…

Read More

നഗരത്തിൽ മഴയും മഞ്ഞും ഒന്നിച്ച്

ബെംഗളൂരു: നഗരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തണുപ്പ് കൂടിയതിനൊപ്പം മഴയും പെയ്യുകയാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം നഗരത്തിൽ ചൊവ്വാഴ്ച വരെ മഴയുണ്ടാകും. മഴ കൂടി ആയപ്പോൾ പകൽ സമയത്തും ബെംഗളൂരുവിൽ തണുത്ത അന്തരീക്ഷമാണിപ്പോൾ. ശനിയാഴ്ച കുറഞ്ഞ താപനില 19.5 ഡിഗ്രി സെൽഷ്യസായിരുന്നു. അടുത്ത രണ്ടു ദിവസത്തിൽ താപനില ഇനിയും കുറയാനാണ് സാധ്യത. ബെംഗളൂരുവിൽ ശനിയാഴ്ച രാവിലെ 0.7 മില്ലീ മീറ്റർ മഴയാണ് ലഭിച്ചത്. മഴ പെയ്തതോടെ പല റോഡുകളിലും വെള്ളം പൊങ്ങുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ഞായറാഴ്ച തീരദേശ ജില്ലകളിൽ കാലാവസ്ഥാ…

Read More

മഴക്കാലത്ത്‌ നഗരത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ 5000 മഴവെള്ള സംഭരണകുഴികൾ സ്ഥാപിക്കും: ബിബിഎംപി

ബെംഗളൂരു: നഗരത്തിൽ മഴക്കാലം വീണ്ടും ആരംഭിച്ചതോടെ നഗരം വെള്ളക്കെട്ടിലാകുന്നത് തടയാൻ 5000 മഴവെള്ള സംഭരണകുഴികൾ സ്ഥാപിക്കാൻ ഒരുങ്ങി ബിബിഎംപി. കഴിഞ്ഞ മഴക്കാലങ്ങളിൽ പെയ്ത മഴയിൽ പ്രധാന റോഡുകളിലും പാർപ്പിട മേഖലകളിലും വെള്ളം കയറുന്നതു നഗരത്തിലെ പതിവു കാഴ്ചയായതോടെയാണു പരിഹാര നടപടിയുമായി ബിബിഎംപി രംഗത്തെത്തിയത്. 12 അടി ആഴത്തിലുള്ള മഴവെള്ള സംഭരണ കുഴികളാണു നിർമിക്കുന്നത്. ബസവനഗുഡി നിയമസഭ മണ്ഡലത്തിൽ മഴവെള്ള സംഭരണ കുഴികളുടെ നിർമാണം ആരംഭിച്ചതായി ബിബിഎംപി അറിയിച്ചു. ഓടയുമായി ബന്ധിപ്പിച്ച് മഴവെള്ളം കുഴികളിൽ എത്തിച്ച് വെള്ളപ്പൊക്കം ഒഴിവാക്കുകയും ഭൂഗർഭ ജല പരിധി ഉയർത്തുകയുമാണ് ഇതിലൂടെ…

Read More

അറുതിയില്ലാതെ മഴ : നാലുദിവസംകൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

ബെംഗളൂരു : നഗരത്തിൽ നാലുദിവസംകൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൂടാതെ ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് പൊതുവെ മൂടിക്കെട്ടിയ കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. എന്നാൽ ബുധനാഴ്ച നഗരത്തിലെ വിവിധയിടങ്ങളിൽ മഴ ലഭിച്ചു. ചിക്കബെല്ലാപുര, കോലാർ, രാമനഗര, ബെംഗളൂരു റൂറൽ എന്നിവിടങ്ങളിലും രണ്ടുദിവസമായി ശക്തമായ മഴയാണ് ലഭിക്കുന്നത്. മഴയ്ക്കൊപ്പം നഗരത്തിൽ ശക്തമായ തണുപ്പും രേഖപ്പെടുത്തി. നഗരത്തിൽ 17 ഡിഗ്രി സെൽഷ്യസാണ് ബുധനാഴ്ച അനുഭവപ്പെട്ട കുറഞ്ഞ താപനില. നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് പച്ചക്കറിയെത്തുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നായ ബെംഗളൂരു…

Read More

കനത്ത മഴയിൽ 2 മരണം

ചെന്നൈ : തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ തുടരുന്നതിനിടെ, സംസ്ഥാനത്ത് മഴക്കെടുതിയിൽ രണ്ട് പേർ മരിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന മഴയിൽ ചെന്നൈയുടെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. നഗരത്തിൽ തോരാതെ പെയ്യുന്ന മഴയിൽ കൊളത്തൂർ പ്രദേശവാസികളും വെള്ളക്കെട്ടിൽ വലഞ്ഞു. അതിനിടെ, അടുത്ത നാല് ദിവസങ്ങളിൽ സംസ്ഥാനത്തെ പതിനാറ് ജില്ലകളിൽ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിപ്പ് നൽകി

Read More

നവംബർ 5 വരെ നഗരത്തിൽ മഴ തുടരാൻ സാധ്യത: കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ബെംഗളൂരു: വടക്കുകിഴക്കൻ മൺസൂൺ നഗരത്തിൽ നവംബർ 5 വരെ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. ഇന്നലെ പല പ്രദേശങ്ങളിലും നേരിയതോ മിതമായതോ ആയ മഴ ലഭിച്ചിരുന്നു. നഗരത്തിന്റെ മധ്യ, വടക്ക്, പടിഞ്ഞാറൻ, തെക്ക് ഭാഗങ്ങളിൽ പെയ്ത മഴ ചിലയിടങ്ങളിലെ കന്നഡ രാജ്യോത്സവ പരിപാടികളെ ബാധിച്ചു. നടൻ പുനീത് രാജ്‌കുമാറിന് മരണാനന്തര ബഹുമതിയായി കർണാടക രത്‌ന പുരസ്‌കാരം നൽകി ആദരിക്കുന്ന സംസ്ഥാന സർക്കാരിന്റെ പരിപാടി മഴയ്ക്കിടയിലും വിധാന സൗധയിൽ നടന്നു. വലിയ സദസ്സും മഴയും സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിൽ (CBD) ഗതാഗതക്കുരുക്കിന് കാരണമായി

Read More

തുലാവർഷ മഴ നാളെ എത്തും

തിരുവനന്തപുരം: തെക്കു കിഴക്കേ ഇന്ത്യയിൽ നാളെ തുലാവർഷം എത്താൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായർ, തിങ്കൾ (ഒക്ടോബർ 30,31) ദിവസങ്ങളിൽ വ്യാപക മഴ പെയ്തേക്കും. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. പ്രസ്തുത സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും ഒരു ജില്ലകളിലും മുന്നറിയിപ്പില്ല. എങ്കിലും നേരിയ തോതിൽ മഴ പെയ്യുമെന്നും സൂചനയുണ്ട്.

Read More

മഴ റെക്കോർഡ് സൃഷ്ടിച്ച് ബെംഗളൂരു; വരും ദിവസങ്ങളിൽ കൂടുതൽ നാശമുണ്ടാകുമെന്ന് മുന്നറിയിപ്പുമായി വിദഗ്ധർ

ബെംഗളൂരു: ഒരു ദശാബ്ദക്കാലത്തെ ഏറ്റവും ഉയർന്ന വാർഷിക മഴയുടെ റെക്കോർഡ് തകർത്ത് ബെംഗളൂരു നഗരം ഇപ്പോൾ പുതിയ റെക്കോർഡ് സ്ഥാപിച്ചു. ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റ് (ഐഎംഡി) കണക്കുകൾ പ്രകാരം, 2022 ഒക്ടോബർ 17 വരെ നഗരത്തിൽ 171 സെന്റീമീറ്റർ മഴയും ഒക്ടോബർ 18ന് (ചൊവ്വാഴ്ച) 174 സെന്റീമീറ്റർ മഴയും രേഖപ്പെടുത്തി. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന മഴയാണിതെന്ന് ഐഎംഡി അധികൃതർ പറഞ്ഞു. 1901-ൽ, നഗരത്തിൽ 94 സെന്റീമീറ്റർ വാർഷിക മഴ രേഖപ്പെടുത്തിയിരുന്നു, സാധാരണ 98 സെന്റീമീറ്റർ. വർധിച്ച മഴയും അലാറം മുഴക്കി. വരും ദിവസങ്ങളിൽ…

Read More
Click Here to Follow Us