ഫാം ഹൗസ് ജീവനക്കാരന് പോക്സോ കേസിൽ 43 വർഷം തടവ്

ബെംഗളൂരു: കന്നഡ നടൻ ദർശന്റെ ഫാം ഹൗസിലെ ജീവനക്കാരൻ പോക്സോ കേസിൽ 43 വർഷം തടവ്. ബിഹാർ സ്വദേശിയായ നജീബ് ആണ് ശിക്ഷിക്കപ്പെട്ടത്. 2021ൽ 9 വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ ശിക്ഷ. നജീബ് 50000 രൂപ പിഴയും അടക്കണം. നടന്റെ ഫാം ഹൗസിലെ കുതിരകളെ പരിപാലിക്കുന്ന ജോലിയാണ് നജീബ് ചെയ്തത്. പീഡനത്തിന് ഇരയായ കുട്ടിക്ക് ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ  കർണാടക സ്റ്റേറ്റ് ലീഗൽ   സർവീസസ് അതോറിറ്റിയോട് കോടതി നിർദ്ദേശിച്ചു.

Read More

പോക്‌സോ കേസിൽ നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ

തൃശ്ശൂർ: പ്രശസ്ത നടൻ ശ്രീജിത്ത് രവി അറസ്റ്റിലായി. കുട്ടികൾക്ക് മുമ്പിൽ നഗ്നത പ്രദർശനം നടത്തിയെന്ന കേസിലാണ് അറസ്റ്റ്. . പോക്സോ വകുപ്പുകൾ ചുമത്തിയാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. ഇന്ന് രാവിലെ തൃശൂർ വെസ്റ്റ് പൊലീസാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുൻപാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിക്കായി അന്വേഷണം നടത്തുകയായിരുന്നു. സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ശ്രീജിത്ത് രവിയുടെ വാഹനം പൊലീസ് തിരിച്ചറിഞ്ഞതോടെയാണ് അറസ്റ്റിലേക്ക് വഴിവെച്ചത്. രണ്ട് ദിവസം മുൻപ് ശ്രീജിത്ത് രവി തൃശ്ശൂർ എസ് എൻ പാർക്കിന് സമീപത്ത് വെച്ച് 11ഉം അഞ്ചും…

Read More

വിദ്യാർഥിനിയെ ചുംബിച്ച പ്രധാനാധ്യാപകനെ പിരിച്ചുവിട്ടു.

ബെംഗളൂരു: സ്കൂളിൽ വിദ്യാർഥിനിയെ ചുംബിച്ച പ്രധാനാധ്യാപകനെ പിരിച്ചുവിട്ടു. മൈസൂർ ജില്ലയിലെ  എച്ച്.ഡി. കോട്ടയിലെ സ്വകാര്യസ്കൂളിലെ പ്രധാനാധ്യാപകൻ ആർ.എം. അനിൽകുമാറിനെയാണ് പിരിച്ചുവിട്ടത്. കൂടാതെ ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരവും പോലീസ് കേസെടുത്തിട്ടുണ്ട്.  അനിൽകുമാർ ഓഫീസ് മുറിയിൽ വെച്ച് വിദ്യാർഥിനിയെ ചുംബിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങൾ മറ്റൊരു വിദ്യാർഥി ജനലിലൂടെ രഹസ്യമായി പകർത്തിയ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ നാട്ടുകാർ പ്രധാനാധ്യാപകനെതിരേ പരാതിയുമായി രംഗത്തുവന്നത്. കേസ് രജിസ്റ്റർ ചെയ്തതോടെ സ്കൂൾ മാനേജ്‌മെന്റ് അടിയന്തരമായി യോഗംചേർന്ന് അനിൽകുമാറിനെ പിരിച്ചുവിടുകയായിരുന്നു. പ്രതിയായ അധ്യാപകനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുമെന്ന് പോലീസ് പറഞ്ഞു

Read More

2014ലെ പോക്‌സോ കേസിൽ 28കാരന് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ചു.

POCSO CASE

മംഗളൂരു: 2014ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് മംഗളൂരു കോടതി ഏഴു വർഷം കഠിനതടവിന് ശിക്ഷിച്ചു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലോഡ്ജിൽ അടച്ചുവെച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ഇയാൾക്കെതിരെ ചുമത്തിയ കുറ്റം. പോക്‌സോ നിയമപ്രകാരം ബലാത്സംഗത്തിന് ഏഴ് വർഷം തടവും 15,000 രൂപ പിഴയും, തട്ടിക്കൊണ്ടുപോയതിന് മൂന്ന് വർഷവും 5,000 രൂപ പിഴയും, വധഭീഷണി മുഴക്കിയതിന് ഒരു വർഷവും 2,000 രൂപ പിഴയും അഞ്ച് മാസം 1,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ അധിക തടവ് അനുഭവിക്കേണ്ടിവരും. കോട്ടേക്കർ ഗ്രാമത്തിലെ ദേരളകട്ടെ…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിലായി

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ പതിനെട്ടുകാരനായ ഓട്ടോ റിക്ഷ ഡ്രൈവറെ പീനിയ പോലീസ് അറസ്റ്റ് ചെയ്തു. ആർ.എം.സി യാർഡിൽ താമസിക്കുന്ന കീർത്തി എന്ന ഓട്ടോ റിക്ഷ ഡ്രൈവർ ആണ് അറസ്റ്റിൽ ആയത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. പെൺകുട്ടി സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോകുന്ന വഴി കീർത്തി പിന്തുടർന്നെത്തുകയും ഉപദ്രവിക്കുകയും ചെയ്തു. ഉടനടി വഴിയാത്രക്കാർ സഹായത്തിനായി എത്തിയതോടെ ഓട്ടോ ഡ്രൈവർ കീർത്തി ഓടി രക്ഷപെട്ടു. പെൺകുട്ടിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ അവരുടെ മാതാ പിതാക്കളെ അറിയിക്കുകയും,. തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പീനിയ പോലീസ് സ്റ്റേഷനിൽ…

Read More
Click Here to Follow Us