ഐഎംസിയും ത്രീ പേഴ്‌സന്റ് കളക്ടീവും ഒന്നിക്കുന്നു 

ബെംഗളൂരു: കേരളത്തിലെ പ്രമുഖ പരസ്യ ഏജൻസിയായ ഐഎംസി അഡ്വർടൈസിംഗും ബെംഗളൂരു ആസ്ഥാനമായുള്ള ഡിജിറ്റൽ മാർക്കറ്റിംഗ് അതോറിറ്റിയായ ത്രീപേഴ്‌സെന്റ് കളക്ടീവ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി പരസ്യ മേഖലയിൽ പ്രവർത്തിക്കാൻ ഒരുങ്ങുന്നു. ഈ ഇരു ഏജൻസികളും തമ്മിൽ ധാരണയായി. പ്രിന്റ്, ഇലക്‌ട്രോണിക് പരസ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഐഎംസി അഡ്വർടൈസിംഗിനെ ഡിജിറ്റൽ പരസ്യത്തിൽ ശക്തമായ ചുവടുറപ്പിക്കാൻ ഈ സഹകരണം സഹായിക്കും. ഇതോടെ പരസ്യത്തിലും ഉള്ളടക്ക നിർമ്മാണത്തിലും ആധിപത്യം സ്ഥാപിക്കുന്ന ഒരു സമ്പൂർണ്ണ ഏജൻസിയായി ഐഎംസി മാറും. പരസ്പര സഹകരണം ഇരു ഏജൻസികളെയും ക്ലയന്റ് ബേസ് വർദ്ധിപ്പിക്കാനും ഇന്ത്യയ്‌ക്ക് തങ്ങളുടെ…

Read More

ബെംഗളൂരു പ്രീ പ്രോഫേസ് സെപ്റ്റംബർ 25 ന്

ബെംഗളൂരു: ബെംഗളൂരു പ്രൊഫഷണൽ വിംഗും ഇസ്ലാമിക് ഗൈഡൻസ് സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രോഫേസ് മീറ്റും ടീൻസ് സ്പെസും സെപ്റ്റംബർ 25 ന് ഞായറാഴ്ച വൈകുന്നേരം 3:00 മുതൽ അസ്‌ലം പാലസ്സിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. രക്ഷിതാക്കൾക്ക് വേണ്ടി പ്രശസ്ത ഫാമിലി കൗൺസലിംഗ് സ്പെഷ്യലിസ്റ്റ് ഹാരിസ് ബിൻ സലീം “കുടുംബവും ധാർമികതയും” എന്ന വിഷയത്തിലും, താജുദ്ദീൻ സ്വലാഹി “ജീവിത ലക്ഷ്യവും നിയോഗവും” എന്ന വിഷയത്തിലും, കോട്ടക്കൽ അൽ-മാസ്സ് ഹോസ്പിറ്റലിലെ ഡോ . മുഹമ്മദ് കുട്ടി കണ്ണിയൻ “മാറ്റത്തിനൊരുങ്ങുക” എന്ന വിഷയത്തിലും സംസാരിക്കുന്നതായിരിക്കും. അനുകാലിക വിഷയങ്ങൾ…

Read More

മഹൽ ഓണാഘോഷം ‘കേളിരവം 2022’ നാളെ 

ബെംഗളൂരു: മലയാളി അസോസിയേഷൻ ഓഫ് എച്ച്. എ. എൽ ന്റെ ഓണാഘോഷം ‘കേളിരവം 2022’ സെപ്റ്റംബർ 18 നാളെ എച്ച്. എ. എൽ ഫാക്ടറിയുടെ അടുത്ത് ഉള്ള എച്ച്. എൽ. എ കല്ല്യാണ മണ്ഡപത്തിൽ രാവിലെ 10 മണിക്ക് ആരംഭിക്കും. മുഖ്യ അതിഥിയായി എച്ച്. എ. എൽ ഡയറക്ടർ ഓപ്പറേഷൻസ് ഐ. പി ജയദേവ ചടങ്ങിൽ പങ്കെടുക്കും. ആഘോഷത്തിന്റെ ഭാഗമായി തിരുവാതിര കളി, നാടൻ പാട്ട്, പുലിക്കളി, ശിക്കാരി മേളം, വഞ്ചി പാട്ട്, സ്കിറ്റ്, മാർഗം കളി എന്നിവ ഉണ്ടായിരിക്കുമെന്ന് സംഘടന അറിയിച്ചു. ഒപ്പം…

Read More

വിവാഹ വാർത്തയോട് പ്രതികരിച്ച് നടി നിത്യ മേനോൻ

വിവാഹവാർത്ത നിഷേധിച്ച് നടി നിത്യ മേനോൻ. തന്നെ സംബന്ധിച്ചു പുറത്ത് പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് താരം പ്രതികരിച്ചു. മലയാളത്തിലെ ഒരു പ്രമുഖ നടനുമായി നിത്യ വിവാഹിതയാകാൻ പോകുന്നുവെന്നാണ്  ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ‘എന്നെക്കുറിച്ച് ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളിൽ ഒരു സത്യവുമില്ല. സത്യമല്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നതിനു മുമ്പ് മാധ്യമങ്ങൾ, ലഭിച്ച വിവരം ശരിയാണോ എന്ന് പരിശോധിച്ചിരുന്നെങ്കിൽ ഞാൻ ആഗ്രഹിച്ചു പോവുകയാണ്” നിത്യ മേനോൻ വ്യക്തമാക്കി.

Read More

കുഞ്ഞതിഥിയുടെ സന്തോഷം പങ്കുവച്ച് ആലിയ – രൺബീർ 

താൻ ഗർഭിണിയാണെന്ന വാർത്ത പങ്കുവച്ച് ആലിയ ഭട്ട്. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് സന്തോഷവാർത്ത താരം പങ്കുവച്ചത്. ആൾട്രാസൗണ്ട് സ്കാനിൽ നിന്നുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ആലിയ ഈ സന്തോഷ വാർത്ത പങ്കുവച്ചത്. റൺബീറിനേയും ചിത്രത്തിൽ കാണാം. സിംഹ കുഞ്ഞിനെ തലോടുന്ന രണ്ട് സിംഹങ്ങളുടെ കൂടി ചിത്രം ആശുപത്രി ചിത്രത്തിനൊപ്പമുണ്ട്. “ഞങ്ങളുടെ കുഞ്ഞ് ഉടൻ വരുന്നു” എന്നാണ് ചിത്രങ്ങൾക്ക് താഴെ നടി കുറിച്ചത്. ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും റൺബീർ കപൂറും ഈ വർഷം ഏപ്രിൽ 14 നാണ് വിവാഹിതരായത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ബാന്ദ്രയിലെ റൺബീറിന്റെ…

Read More

ജനത്തിരക്കേറി ദസറ; ദീപാലങ്കാരം കാണാനെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധന

ബെം​ഗളുരു; മൈസൂരു ദസറയിലെ ദീപാലങ്കാരം കാണാനെത്തുന്നവരുടെ എണ്ണത്തിൽ വർധന. 1 മണിക്കൂർ കൂടി സമയം ദീർഘിപ്പിച്ച് സംഘാടകർ. 09.30 വരെയായിരുന്നു ആദ്യ സമയം, എന്നാലിത് ദീർഘിപ്പിച്ച് വൈകിട്ട് 06. 30 മുതൽ രാത്രി 10, 30 വരെയായിരിക്കും ഇനി മുതൽ ദീപാലങ്കാര സമയം. എന്നാലിത് മഹാ നവമി, വിജയദശമി ദിവസങ്ങളിൽ 10. 30 എന്നുള്ളത് 11 മണിവരെ ദീപാലങ്കാരം ഉണ്ടായിരിക്കും. കുടുംബവുമായി ആഘോഷം കാണാൻ എത്തുന്നവരുടെ എണ്ണം വർധിച്ചതോടെ ജനത്തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ പോലീസിനെ വിനിയോ​ഗിച്ചു. 100 കിലോമീറ്ററിലാണ് അലങ്കാരം ഒരുക്കിയിരിക്കുന്നത്. എന്നാൽ 87…

Read More

യെഡിയൂരപ്പ മരിച്ചതായി വ്യാജ പ്രചരണം; നാല് പേർക്കെതിരെ കേസെടുത്ത് പോലീസ്

ബെം​ഗളുരു: ബിജെപി സംസ്ഥാന അധ്യക്ഷൻ യെഡിയൂരപ്പ മരിച്ചതായി ഫേസ്ബുക്കിൽ വ്യാജപ്രചാരണം നടത്തിയ നാല് പേർക്കെതിരെ കേസ്. ബിജെപി സംസ്ഥാന സെക്രട്ടറി രവികുമാർ നീലപ്പ നൽകിയ പരാതിയിലാണ് കേസെടുത്തത്. ഫേസ്ബുക്കിൽ ഇത്തരത്തിൽ പോസ്റ്റിട്ട അഭിമന്യുവും, ഇത് ഷെയർ ചെയ്ത കാവൻ, പ്രദീപ്, ​ഗണേഷ് എന്നിവർക്കെതിരെയുമാണ് കേസ്.

Read More

മുഖ്യമന്ത്രി രാജിവക്കുമെന്ന വ്യാജ വാർത്ത; ചാനലിനെതിരെ കേസ്

മുഖ്യമന്ത്രി കുമാരസ്വാമി ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് രാജിവക്കുമെന്ന വ്യാജ വാർത്ത ചെയ്ത ചാനലിനെതിരെ കേസ്. ടിവി5 ചീഫ് എഡിറ്റർക്കെതിരെയാണ് പരാതി.

Read More

ടിപ്പു ജയന്തി; ആഘോഷങ്ങൾ അനുവദിക്കില്ല: ഉപമുഖ്യമന്ത്രി ജി പരമേശ്വര

ബെം​ഗളുരു: ടിപ്പു ജയന്തിയുമായി ഉയരുന്ന പ്രശ്നപരിഹാരത്തിനായി ഘോഷയാത്രകളെ അനുവദിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വര വ്യക്തമാക്കി. നിരീക്ഷണത്തിനായി സംസ്ഥാനത്തുടനീളം റിസർവ് പോലീസിനെയും ദ്രുത കർമ്മ സേനയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

Read More
Click Here to Follow Us