ബെംഗളൂരു: 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കായി സമൂഹവിവാഹ പരിപാടിയായ ‘ശുഭ ലഗ്ന’ സംഘടിപ്പിച്ച് അവരെ ആകർഷിക്കാൻ സംസ്ഥാന സർക്കാർ പദ്ധതിയിടുന്നു. മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ കാലത്ത് 2020-ൽ ആരംഭിച്ച മറ്റൊരു സമൂഹവിവാഹ സംരംഭമായ സപ്തപദി, രണ്ട് വർഷത്തെ കോവിഡ് പാൻഡെമിക് കാരണം തടസ്സപ്പെട്ടു. കഴിഞ്ഞ വർഷം ഇത് പുനരാരംഭിച്ചിരുന്നു, ആ പദ്ധതി പ്രകാരം, വരന് ഒരു ഷർട്ടും ധോത്തിയും 5,000 രൂപയും, വധുവിന് ഒരു പട്ടുസാരിയും 1,000 രൂപ പണവും 8 ഗ്രാം സ്വർണ്ണവും മംഗളസൂത്രത്തിനായി ലഭിക്കും. എൻഡോവ്മെന്റ് മന്ത്രാലയത്തിന്…
Tag: MARRIAGE
വിവാഹ വാർത്തയോട് പ്രതികരിച്ച് നടി നിത്യ മേനോൻ
വിവാഹവാർത്ത നിഷേധിച്ച് നടി നിത്യ മേനോൻ. തന്നെ സംബന്ധിച്ചു പുറത്ത് പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് താരം പ്രതികരിച്ചു. മലയാളത്തിലെ ഒരു പ്രമുഖ നടനുമായി നിത്യ വിവാഹിതയാകാൻ പോകുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ‘എന്നെക്കുറിച്ച് ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളിൽ ഒരു സത്യവുമില്ല. സത്യമല്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നതിനു മുമ്പ് മാധ്യമങ്ങൾ, ലഭിച്ച വിവരം ശരിയാണോ എന്ന് പരിശോധിച്ചിരുന്നെങ്കിൽ ഞാൻ ആഗ്രഹിച്ചു പോവുകയാണ്” നിത്യ മേനോൻ വ്യക്തമാക്കി.
സര്‍ക്കാര്‍ ജീവനക്കാര്‍ പുനര്‍വിവാഹത്തിന് അനുമതി വാങ്ങണം; ഉത്തരവിറക്കി സര്‍ക്കാര്‍
ബീഹാർ: രണ്ടാം വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഇനി മുതല്‍ ബന്ധപ്പെട്ട വകുപ്പില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിക്കണമെന്ന ഉത്തരവ് പുറത്തിറക്കി ബിഹാര്‍ സര്‍ക്കാര്‍. സര്‍ക്കാര്‍ സ്ഥാപനത്തിലെ എല്ലാ ജീവനക്കാരും തങ്ങള്‍ വിവാഹിതരാണോ അല്ലയോ എന്ന കാര്യം അറിയിക്കണം. ഒരു തവണ വിവാഹം ചെയ്തവര്‍ പുനര്‍വിവാഹത്തിന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനായി അതാത് വകുപ്പില്‍ നിന്ന് മുന്‍കൂര്‍ അനുമതി തേടണം. കൂടാതെ ആദ്യത്തെ വിവാഹം നിയമപരമായി വേര്‍പെടുത്തണം. അതിന്റെ രേഖ ഹാജരാക്കിയാല്‍ മാത്രമേ അനുമതി ലഭിക്കുകയുള്ളൂ. ഇനി അഥവാ രണ്ടാം വിവാഹത്തിന് അനുമതി സമര്‍പ്പിച്ച ആളിന്റെ …
നയൻതാര–വിഘ്നേഷ് വിവാഹ വിഡിയോ സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് നെറ്റ്ഫ്ളിക്സ് പിന്മാറിയെന്ന് റിപ്പോര്‍ട്ട്
ചെന്നൈ: തെന്നിന്ത്യൻ താരദമ്പതികളായ നയൻതാരയുടെയും വിഘ്നേശ് ശിവന്റെയും വിവാഹ വീഡിയോ സംപ്രേക്ഷണം ചെയ്യുന്നതിൽ നിന്ന് ഒടിടി പ്ലാറ്റ്ഫോം നെറ്റ്ഫ്ലിക്സ് പിന്മാറിയെന്ന് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച വാർത്ത വന്നത് ദേശീയ മാധ്യമങ്ങളിലാണ്. വിവാഹത്തിന്റെ സംപ്രേക്ഷണാവകാശം നെറ്റ്ഫ്ളിക്സിന് 25 കോടി രൂപയ്ക്ക് നൽകിയിരുന്നതായി വാർത്തയുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും നെറ്റ്ഫ്ലിക്സ് ഇതുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും പുറത്തുവിട്ടിരുന്നില്ല. ഇതിനിടെ വിവാഹചിത്രങ്ങള്‍ വിഘ്നേഷ് ശിവന് സാമൂഹിക മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചതുകൊണ്ടാണ് നെറ്റ്ഫ്ളിക്സ് പിന്മാറിയതെന്നും വിവാഹച്ചടങ്ങിലെ അതിഥികളുടെ മുഴുവൻ ചിത്രങ്ങളും പുറത്തുവന്നതിനാൽ വിഡിയോയ്ക്കായി പ്രത്യേക താൽപര്യം ആളുകളിൽ ഉണ്ടാകില്ലെന്ന്…
കേരള ബ്ലാസ്റ്റേഴ്സ് താരത്തിന് വിവാഹം.
കൊച്ചി: ഇന്ത്യന്‍ ഫുട്ബോള്‍ താരവും കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റനിര താരവുമായ സഹല്‍ അബ്ദുള്‍ സമദിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ബാഡ്മിന്റൺ താരം റെസ ഫർഹത്താണ് വധു. ഞായറാഴ്ച്ച ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ഇൻസ്റ്റാഗ്രാമിലൂടെ സഹൽ തന്നെയാണ് വിവാഹ വാർത്ത പങ്കുവെച്ചത്. സഹലിന്റെ പോസ്റ്റിനു സഹതാരങ്ങളും ആരാധകരും ഉൾപ്പെടെ നിരവധി പേർ ആശംസകൾ അറിയിച്ചിട്ടുണ്ട്. സഹലിനു ആശംസകൾ അറിയിച്ച് കേരള ബ്ലാസ്റ്റേഴ്സ് ട്വീറ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ സീസൺ ഫൈനലിൽ എത്തിയ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു സഹൽ. കഴിഞ്ഞ മാസം എഎഫ്സി കപ്പ് യോഗ്യത റൗണ്ട്…
മുഖ്യമന്ത്രിയെ വിവാഹത്തിന് ക്ഷണിക്കാനെത്തി വിക്കിയും നയനും
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ വിവാഹത്തിന് നേരിട്ടത്തി ക്ഷണിച്ച് വിഘ്നേഷ് ശിവനും നയൻതാരയും. ജൂൺ 9 ന് നടക്കാനിരിക്കുന്ന വിവാഹത്തിന് താര ജോഡികൾ ഒരുമിച്ചെത്തി മുഖ്യമന്ത്രിയെ ക്ഷണിക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്. ജൂണ്‍ 9 ന് തിരുപ്പതി ക്ഷേത്രത്തില്‍ വച്ച് വിവാഹിതരാകുമെന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നത്. എന്നാല്‍ അടുത്തിടെ ലഭിച്ച അപ്ഡേറ്റ് അനുസരിച്ച്, ജൂണ്‍ 9 ന് ചെന്നൈയില്‍ വച്ച് ഇരുവരും വിവാഹിതരാകുമെന്നും വിവാഹത്തിന് ശേഷം അവര്‍ തിരുപ്പതി സന്ദര്‍ശിക്കുമെന്നുമാണ്. ആല്‍വാര്‍പേട്ടിലെ സ്റ്റാലിന്റെ വസതിയില്‍ വിക്കിയും…
നടി നിക്കി ഗൽറാണി വിവാഹിതയായി;
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നിക്കി ഗൽറാണി വിവാഹിതയായി. തെന്നിന്ത്യൻ നടനായ ആദി പിനിഷെട്ടിയാണ് വരൻ. മാർച്ച് 24നായിരുന്നു തെന്നിന്ത്യൻ നടനായ ആദിയുമായുള്ള നിക്കിയുടെ വിവാഹനിശ്ചയം. ചടങ്ങിന്റെ ചിത്രങ്ങൾ ഇരുവരും സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. 1983, ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവൻ മര്യാദ രാമൻ, ഒരു സെക്കൻഡ് ക്ലാസ് യാത്ര തുടങ്ങിയ സിനിമകളിലൂടെയാണ് നിക്കി ഗൽറാണി മലയാളികൾക്ക് പരിചിതയായത്. 2014ൽ പുറത്തിറങ്ങിയ 1983 ആണ് നിക്കിയുടെ ആദ്യ ചിത്രം. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചട്ടുണ്ട്.
രക്തബന്ധങ്ങൾ തമ്മിൽ വിവാഹം: കർണാടക രണ്ടാം സ്ഥാനത്ത്
ബെംഗളൂരു:15-49 വയസ് പ്രായമുള്ള സ്ത്രീകളിൽ രക്തബന്ധങ്ങൾ തമ്മിലുള്ള വിവാഹത്തിൽ ഏർപെട്ടവരിൽ കർണാടകയാണ് രണ്ടാം സ്ഥാനത്തെന്ന് വെള്ളിയാഴ്ച പുറത്തുവന്ന ദേശീയ കുടുംബാരോഗ്യ സർവേ-5 റിപ്പോർട്ട് പ്രകാരം സൂചിപ്പിക്കുന്നു. ഈ റിപ്പോർട്ടിലൂടെ സംസ്ഥാനത്തെ 27% സ്ത്രീകളും അടുത്ത ബന്ധുക്കൾ, അമ്മാവൻമാർ, സഹോദരീ സഹോദരന്മാർ എന്നിവരെയാണ് വിവാഹം കഴിച്ചിട്ടുള്ളതെന്ന് സൂചിപ്പിക്കുന്നത്. 11% ആണ് ദേശീയ ശരാശരി. അതിൽത്തന്നെ രക്തബന്ധങ്ങൾ തമ്മിലുള്ള വിവാഹത്തിൽ ഒന്നാം സ്ഥാനം നിലനിർത്തുന്നത് തമിഴ്നാടാണ്. തമിഴ്നാട്ടിൽ 28 ശതമാനം വിവാഹങ്ങളും രക്തബന്ധങ്ങൾ തമ്മിലാണ് നടന്നിട്ടുള്ളതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കർണാടകയിലെ രക്തബന്ധത്തിലുള്ള വിവാഹങ്ങളുടെ വേർപിരിയൽ കണക്കുകൾ കാണിക്കുന്നത്…
വൈറൽ ആയി ഒരു കുഞ്ഞു കല്യാണം
പട്ന : മൂന്നടി ഉയരക്കാരനായ വരന്റെയും രണ്ടരയടി ഉയരമുള്ള വധുവിന്റെയും വിവാഹമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ബിഹാറിലെ ബഗല്പുരിലാണ് സംഭവം. നവദമ്പതികള്‍ക്കൊപ്പം സെല്‍ഫി എടുക്കാന്‍ ആളുകള്‍ തിക്കിത്തിരക്കുന്ന വീഡിയോകളാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 24 വയസുള്ള മമത കുമാരിയും 26 വയസുകാരന് മുന്ന ഭാര്‍തിയും തമ്മിലായിരുന്നു വിവാഹം. നവഗാച്ചിയയിലെയും മസാരുവിലെയും സ്വദേശികളാണ് ഇവർ. നൂറ് കണക്കിന് ആളുകളാണ് കല്യാണം കാണാന്‍ എത്തിയത്. 36 ഇഞ്ച് മാത്രം ഉയരമുള്ള എന്റെ മകന് വധുവിനെ അന്വേഷിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു എന്ന് വരന്റെ പിതാവ് ബിന്ദേശ്വരി…
വരൻ കൃത്യസമയത്ത് എത്തിയില്ല, വധു മറ്റൊരാളെ വിവാഹം കഴിച്ചു
മദ്യപിച്ചെത്തിയ വരന് കൃത്യസമയത്ത് വിവാഹ വേദിയിലെത്താത്തതിനാല്‍ വധുവിന്റെ പിതാവ് വരന് പകരം തന്റെ മകളെ ബന്ധുവിന് വിവാഹം കഴിച്ചു കൊടുത്തു. മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലാണ് സംഭവം. ഇവിടെ മല്‍കാപൂര്‍ പാന്‍ഗ്ര ഗ്രാമത്തില്‍ വെച്ചായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി വൈകീട്ട് നാലിന് വിവാഹ ചടങ്ങുകള്‍ക്ക് മംഗളപത്രം വച്ചു. എന്നാൽ വരന് സമയത്ത് വേദിയിൽ എത്തിയില്ല. രാത്രി എട്ടുമണിയായിട്ടും വരന് മണ്ഡപത്തില്‍ എത്തിയില്ല. വരനും സുഹൃത്തുക്കളും നൃത്തവും മദ്യപാനവും തുടര്‍ന്നു വെന്നാണ് സൂചന. വരനും സുഹൃത്തുക്കളും മദ്യപിച്ച് വൈകുന്നേരം നാല് മണിക്ക് പകരം രാത്രി…