അപകടത്തിൽ പരുക്കേറ്റ മലയാളി മരിച്ചു

ബെംഗളൂരു: ബൈക്ക് അപകടത്തിൽ പരുക്കേറ്റ പാലക്കാട് സ്വദേശി മരിച്ചു. യെലഹങ്ക റെയിൽ വീൽ ഫാക്ടറി ജീവനക്കാരൻ തന്നിസന്ദ്രയിൽ താമസിക്കുന്ന എത്തന്നൂർ കുന്നക്കാട്ട് സുരേഷ്കുമാർ (54) ആണ് മരിച്ചത്. ബൈക്കിൽ മധുരയിലേക്കു പോകുമ്പോൾ ശനിയാഴ്ച രാത്രി ദിണ്ഡിഗലിനു സമീപത്തായിരുന്നു അപകടം. സംസ്കാരം ഇന്ന് 12നു ഹെബ്ബാൾ വൈദ്യുതി ശ്മശാനത്തിൽ. ഭാര്യ: പാലക്കാട് മാത്തൂർ കുത്തേടത്തു കാർത്തിക. മകൾ:ശിവാനി.

കേരള സമാജം കെ. ആർ. പുരം സോൺ ഓണാഘോഷം ഒക്ടോബർ 2 ന്

ബെംഗളൂരു:  കേരള സമാജം ബെംഗളൂരു  കെ. ആർ. പുരം സോണിന്റെ ഓണാഘോഷം ഒക്ടോബർ 2 നു ഞായറാഴ്ച ഗാന്ധിജയന്തി ദിനത്തിൽ ഓണാഘോഷം “വീണ്ടും ഒരു പൊന്നോണ സംഗമം” കൃഷ്ണരാജപുരത്തുള്ള എം.ടി.ബി. കൺവെൻഷൻ ഹാളിൽ രാവിലെ 9:30 മണിക്ക് ആരംഭിക്കും. ഉച്ചക്ക് നടക്കുന്ന പൊതുസമ്മേളനം നഗര വികസന വകുപ്പ് മന്ത്രി ബൈരതി ബസവരാജ് ഉദ്ഘാടനം ചെയ്യും. സോൺ ഹനീഫ് എം അധ്യക്ഷത വഹിക്കും. കർണാടക മുൻ മുഖ്യമന്ത്രി സദാനന്ദഗൗഡ എം. പി മുഖ്യാതിഥിയാകും. കേന്ദ്ര സാഹിത്യ അക്കാദമി ജേതാവ് സുഭാഷ് ചന്ദ്രൻ, കവിയും ഗാനരചയിതാവുമായ റഫീഖ്…

കല ബെംഗളൂരു ഓണോത്സവത്തിന് ആവേശോജ്ജ്വല കൊടിയിറക്കം 

ബെംഗളൂരു: ബെംഗളൂരു മലയാളികളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചുകൊണ്ട് കല വെൽഫയർ അസോസിയേഷന്റെ ഓണാഘോഷവും കലാ സാന്ത്വനം പദ്ധതിയുടെ ഉദ്ഘാടനവും ഞായറാഴ്ച ദാസറഹള്ളിയിൽ നടന്നു. പൊതുസമ്മേളനവും കലാ സാന്ത്വനം ഉദ്ഘാടനവും കേരള മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ഷൈലജ ടീച്ചർ നിർവഹിച്ചു. കേരള എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് മെഗാ നൈറ്റ് പരിപാടികൾ ഉദ്ഘാടനം ചെയ്തു.   ദസറഹള്ളി എം. എൽ. എ, ആർ മഞ്ജുനാഥ്‌ മുഖ്യാതിഥിയായി. കലയുടേത് മാതൃകാപരമായ സന്നദ്ധസേവന പ്രവർത്തനങ്ങളാണെന്നും അതിജീവനത്തിന്റെ കൈത്താങ്ങാവാൻ കലയുടെ പ്രവർത്തനങ്ങൾക്ക് കഴിയുമെന്നും ഷൈലജ…

മലയാളി വിദ്യാർത്ഥി കോയമ്പത്തൂരിൽ കുഴഞ്ഞു വീണ് മരിച്ചു

കല്‍പ്പറ്റ: ഫുട്ബാള്‍ കളിക്കുന്നതിനിടെ മലയാളി വിദ്യാര്‍ഥി കോയമ്പത്തൂരില്‍ കുഴഞ്ഞുവീണ് മരിച്ചു. വയനാട് വൈത്തിരി കോളിച്ചാല്‍ സ്വദേശി അബ്‍ദുള്ള – ആമിന ദമ്പതികളുടെ മകന്‍ റാഷിദ് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കൂട്ടുകാരുമൊത്ത് ഫുട്ബാള്‍ കളിക്കുന്നതിനിടെയായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്നവര്‍ റാഷിദിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അപകടത്തിൽ പരിക്കേറ്റ മലയാളി വിദ്യാർത്ഥി മരിച്ചു

ബെംഗളൂരു: ബൈക്ക് അപകടത്തിൽ പരിക്കേറ്റ മലയാളി വിദ്യാർത്ഥി മരിച്ചു. എറണാകുളം കടവന്ത്ര സ്വദേശി അൻവർ അസീസ് സേട്ടിന്റെ മകൻ അർഷ് അൻവർ ആണ് മരിച്ചത്. സെന്റ് ജോസഫ് ലോ കോളേജ് ഒന്നാം വർഷ വിദ്യാർത്ഥിയാണ് അൻവർ. കഴിഞ്ഞ ദിവസം രാത്രി ഹൊസൂർ റോഡിൽ ഡയറി സർക്കിളിന് സമീപം നടന്ന ബൈക്ക് അപകടത്തിൽ അൻവറിന് പരിക്കേറ്റു. റോഡിലേക്ക് തെറിച്ചു വീണ അൻവറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

ബൈക്കപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു

ബെംഗളൂരു: നഗരത്തിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ആരക്കുഴ കുന്നുംപിള്ളിൽ ജോൺ ജോസഫിന്റെ മകൻ അമൽ ജോൺ (23) ആണ് മരിച്ചത്. ബെംഗളൂരു രാമാനഗര ഗൗസിയ എഞ്ചിനീയറിംഗ് കോളജിലെ ബിടെക്ക് വിദ്യാർത്ഥിയായിരുന്നു അമൽ. ബെംഗളൂരു സ്വദേശിയായ സുഹൃത്തിനൊപ്പം സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. ബെംഗളൂരു നിംഹാൻസ് ആശുപത്രിയിൽ അതിതീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നന്ന അമൽ വ്യാഴാഴ്ച രാത്രി മരിച്ചു. സംസ്ക്കാരം ഇന്ന് രണ്ടരയ്ക്ക് ആരക്കുഴ സൈന്റ്റ് മേരീസ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർത്ഥാടന പള്ളിയിൽ. അമ്മ:                 …

ഒഴുക്കിൽ പെട്ട് കാണാതായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: മൂകാംബിക ക്ഷേത്ര ദർശനത്തിനിടെ സൗപർണിക നദിയിലെ ഒഴുക്കിൽപ്പെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം വിളപ്പിൽശാല സ്വദേശിനി ശാന്തി ശേഖർ ആണ് മരിച്ചത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഭർത്താവും മകനും ഒഴുക്കിൽ വീണത് കണ്ടാണ് യുവതി പുഴയിലേക്ക് ചാടിയിറങ്ങിയത്. പിന്നീട് നാട്ടുകാർ ഓടിക്കൂടി ശാന്തിയുടെ ഭർത്താവിനെയും മകനെയും രക്ഷപ്പെടുത്തിയെങ്കിലും യുവതി ഒഴുക്കിൽപ്പെട്ട് പോകുകയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് 14 അംഗ സംഘമാണ് ക്ഷേത്ര ദർശനത്തിന് മൂകാംബികയിൽ എത്തിയത്.

കള്ളനോട്ട് റാക്കറ്റിലെ 2 മലയാളികൾ പിടിയിൽ

ബെംഗളൂരു: കള്ളനോട്ട് സംഘത്തിലെ 2 പേർ പോലീസ് പിടിയിൽ. സംഘത്തിലെ രണ്ട് മലയാളികളെയാണ് ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശികളായ എ. എസ് പ്രദീപ്, സനൽ എന്നിവരാണ് അറസ്റ്റിലായത്.  ഓഗസ്റ്റ് 18ന് മാല പൊട്ടിക്കൽ കേസുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്. തുടർന്നുള്ള അന്വേഷണത്തിലാണ് കള്ളനോട്ട് റാക്കറ്റുമായുള്ള ബന്ധം പുറത്ത് വന്നത്. കള്ളനോട്ടടിച്ച് നഗരത്തിലെ കടകൾ കേന്ദ്രീകരിച്ച് വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി. ഇവരുടെ വീടുകളിലെ റെയ്ഡിൽ നോട്ട് അച്ചടിച്ച മെഷീനും ഫോട്ടോ കോപ്പികളും കണ്ടെടുത്തു. 3.19 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും പിടിച്ചെടുത്തു.

മലയാളി കുഴഞ്ഞു വീണ് മരിച്ചു

death

ബെംഗളൂരു: റായ്ച്ചൂരിൽ തൃശൂർ സ്വദേശി കുഴഞ്ഞു വീണ് മരിച്ചു. മണലൂർ വെങ്കിടങ് കഴുങ്കിൽ വീട്ടിൽ സായി ഗിരിധർ ആണ് മരിച്ചത്. മകൾ വൈഷ്ണവിയെ കോളേജിൽ കൊണ്ടു വിടാൻ എത്തിയ ഗിരിധർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം നടന്നിരുന്നു. ഭാര്യ: സിജി, മക്കൾ വൈഷ്ണവി, ധ്യാൻ.

മലയാളി ഫാമിലി കൂട്ടായ്മയുടെ നേതൃത്വത്തത്തിൽ ഓണാഘോഷം അതിവിപുലമായി ആഘോഷിച്ചു

ബംഗളുരു : ഇലകട്രോണിക് സിറ്റി മലയാളി ഫാമിലി കൂട്ടായ്മ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കൂട്ടായ്മയിലെ മലയാളികൾ എല്ലാവരും ചേർന്ന് പൂക്കളം ഒരുക്കി ഓണാഘോഷത്തിന് തുടക്കം കുറിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി ചെണ്ടമേളത്തോടെ മാവേലിയെ വരവേറ്റു. ചടങ്ങിൽ ഏറ്റവും മുതിർന്ന അംഗം ശാന്തകുമാരിയും സിനിമ ബാലതാരം ദ്രുപത് കൃഷ്ണയും ചേർന്ന് ചടങ്ങിൽ ഭദ്രദീപം കൊളുത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഇരുന്നൂരിൽ പരം കുടുംബാംഗങ്ങൾ പങ്കുചേർന്നു. വടം വലി മത്സരം, ഉറിയാടി മത്സരം തുടങ്ങി നിരവധി മത്സരങ്ങളും വിഭവ സ്മൃദ്ധമായ സദ്യയും ഗാനമേളയോടെ ചടങ്ങിന്…

1 2 3 6
Click Here to Follow Us