കേരള അതിർത്തി ദുർബലം, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ യോജിച്ച് പ്രവർത്തിക്കണം ; ബസവരാജ് ബൊമ്മെ

ബെംഗളൂരു: മംഗളൂരു സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ, തീവ്രവാദം തടയുന്നതിനായി രഹസ്യാന്വേഷണ വിഭാഗത്തെ ഏകോപിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് കത്തെഴുതുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കേരളത്തിൽ നിന്നുള്ളവർ ഇവിടെയുണ്ടാകുന്നത് അതിർത്തികൾ ദുർബലമായതുകൊണ്ടാണെന്നും ബസവരാജ് ബൊമ്മൈ പറഞ്ഞു. ഒരു യോജിച്ച ശ്രമം ആവശ്യമാണ്. ഞാൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ എല്ലാ ഡിജിപിമാരെയും ഏകീകൃത രഹസ്യാന്വേഷണം ശക്തമാക്കാൻ വിളിച്ചിരുന്നു. നിരവധി പേർ കുറ്റകൃത്യങ്ങൾ ചെയ്യുമ്പോൾ അതിർത്തി കടന്ന് രക്ഷപ്പെടുകയും ചെയ്യുന്നുണ്ട്. അതിർത്തികൾ ദുർബലമാണ്. അതുകൊണ്ടാണ് കേരളത്തിൽ നിന്നുള്ള ആളുകൾ ഇവിടെയെത്തുന്നതും, ഇവിടെ നിന്നുള്ളവർ കേരളത്തിലേയ്‌ക്ക് കടക്കുന്നതും’. എല്ലാ…

Read More
Click Here to Follow Us