ഡിജിറ്റൽ രൂപ നാളെ എത്തും, ആദ്യഘട്ട നഗരങ്ങളിൽ ബെംഗളൂരുവും… ഉപയോഗം എങ്ങനെയെന്നറിയാം…

ബെംഗളൂരു: ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ രൂപ നാളെ എത്തും. ജനങ്ങൾ സാധാരണയായി ഉപയോഗിക്കുന്ന അതേ മൂല്യം തന്നെയായിരിക്കും ഡിജിറ്റൽ രൂപയ്ക്കും ഉണ്ടാവുക. ഇന്ത്യയ്ക്ക് പുറമെ, ബഹാമസ്, ജമൈക്ക, നൈജീരിയ, റഷ്യ, സ്വീഡൻ, ചൈന, അമേരിക്ക എന്നിവയും ഇത്തരത്തിൽ ഡിജിറ്റൽ കറൻസി നിലവിൽ ഉണ്ട്. ഉപയോഗിക്കേണ്ടത് എങ്ങനെ ? ഡിജിറ്റൽ രൂപയെന്നാൽ കറൻസിയുടെ ഇലക്‌ട്രോണിക് പതിപ്പാണ്. ബാങ്ക് നൽകുന്ന ഡിജിറ്റൽ വോലറ്റ് വഴിയാണ് ഡിജിറ്റൽ രൂപ ഉപയോഗിച്ചുള്ള പണമിടപാട് നടത്തേണ്ടത്. വ്യക്തികൾ തമ്മിലും വ്യക്തിയും കടയുടമയും തമ്മിലും മറ്റും പണമിടപാട് നടത്താൻ ഡിജിറ്റൽ രൂപ ഉപയോഗിക്കാം.…

Read More

പ്രധാനമന്ത്രിയുടെ ജന്മദിനത്തിന്റെ ഭാഗമായി 15 ദിവസത്തെ സേവന പരിപാടികൾക്ക് തുടക്കം 

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിന്റെ ഭാഗമായി കർണാടകയിൽ 15 ദിവസത്തെ സേവന പരിപാടികൾക്ക് ആരോഗ്യവകുപ്പ് തുടക്കമിട്ടു. പദ്ധതിയുടെ ഉദ്ഘാടനം മല്ലേശ്വരം നിയമസഭാ മണ്ഡലത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി 35 ലക്ഷം ആയുഷ്മാൻ ഹെൽത്ത് കാർഡുകൾ വിതരണം ചെയ്യുന്നു. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും മെഡിക്കൽ ക്യാമ്പുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും.

Read More

യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു

തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലായ ഐ എൻ എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. കൊച്ചി കപ്പൽശാലയിൽ നടന്ന ചടങ്ങിൽ കപ്പൽ നാവിക സേനയ്ക്ക് പ്രധാനമന്ത്രി സമ്മാനിച്ചു. രാജ്യത്തിന്റെ സമുദ്രാതിർത്തികൾക്കു കവചമായി വിക്രാന്ത് വരുന്നതോടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ നാവിക ശക്തി കേന്ദ്രമാകും. ഇന്ത്യയുടെ പ്രതിരോധ മേഖലയെ സ്വാശ്രയമാക്കാനുള്ള സർക്കാരിന്റെ തുടർച്ചയായ ശ്രമമാണ് ഐഎൻഎസ് വിക്രാന്തെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളതീരത്ത് ഓരോ ഭാരതീയനും ഇന്ന് പുതിയ ഭാവിയുടെ സൂര്യോദയത്തിന് സാക്ഷികളാണെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശീയ വിമാനവാഹിനി നിർമ്മിക്കാൻ ശേഷിയുള്ള…

Read More

പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം, കേസെടുത്ത് ബെംഗളൂരു പോലീസ് 

ബെംഗളൂരു: സമൂഹമാധ്യമമായ ക്ലബ്ബ് ഹൗസില്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം ഉയര്‍ത്തിയതിന്റെ പേരിൽ കേസെടുത്ത് ബെംഗളൂരു പോലീസ്. പാകിസ്ഥാന്‍ സിന്ദാബാദ് ഇന്ത്യ മൂര്‍ദാബാദ് എന്ന ടാഗ്‌ലൈനോടു കൂടിയ ക്ലബ്ബ് ഹൗസ് ഗ്രൂപ്പ് മീറ്റിങ്ങിന്‍റെ സ്ക്രീന്‍ഷോട്ടിന്റെ അടിസ്ഥാനത്തിൽ ആണ്  ബെംഗളൂരു പോലീസ് കേസെടുത്തത്. പാകിസ്ഥാന്‍ പതാക പ്രൊഫൈല്‍ പിക്‌ചറായി ഉപയോഗിക്കണമെന്നും യോഗത്തില്‍ അഭ്യര്‍ത്ഥനയുണ്ടായതായും പോലീസ് കണ്ടെത്തി. സാമ്പിഗെഹള്ളി പോലീസ് സ്റ്റേഷനിലാണ് പാക്കിസ്ഥാന്‍ ദേശീയ പതാക ഉയര്‍ത്തി ഇന്ത്യയെ അനാദരിച്ചു എന്ന ഗുരുതരമായ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഡിപിയില്‍ പാകിസ്ഥാന്‍ അനുകൂല ദേശീയ പതാക സ്ഥാപിച്ചത്…

Read More

പതാക ഉയർത്തി ബെംഗളൂരുവിലെ ഈദ്ഗാ മൈതാനവും

ബെംഗളൂരു: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കനത്ത സുരക്ഷയ്ക്കിടയിൽ ബെംഗളൂരുവിലെ വിവാദ ഈദ്ഗാ മൈതാനത്ത് ഇന്ന് രാവിലെ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ ആദ്യമായി ഇന്ത്യൻ പതാകയുയർത്തി. ചമരാജ്പേട്ടിലെ ഈദ്ഗാ മൈതാനം വഖഫ് ബോർഡും സിവിക് അതോറിറ്റിയും തമ്മിലുള്ള ഉടമസ്ഥാവകാശം തർക്കത്തിലായിരുന്നു. ദേശീയ പതാക ഉയർത്തുമെന്ന വലതുപക്ഷ പ്രവർത്തകരുടെ ഭീഷണിയെ തുടർന്ന് ഗ്രൗണ്ട് സംസ്ഥാന റവന്യു വകുപ്പിന്റെ സ്വത്താണെന്ന് ഭരണസമിതിയായ ബി.ബി.എം.പി ഓഗസ്റ്റ് മൂന്നിന് പ്രഖ്യാപിച്ചത്. അതുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാൻ റവന്യു വകുപ്പിനാണ് അധികാരമുള്ളതെന്നും വ്യക്തമാക്കിയിരുന്നു. ബെംഗളൂരു അർബൻ അസിസ്റ്റന്റ് കമ്മീഷണർ ഡോ. എം.ജി ശിവണ്ണ, എം.എൽ.എ…

Read More

ജുഡീഷ്യറി തലവനായി യു. യു ലളിത് ഓഗസ്റ്റ് 27 നിയമിതനാകും

ന്യൂഡൽഹി : ജസ്റ്റിസ് യു യു ലളിതിനെ ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസായി നിയമിച്ചു. ഈ മാസം 26ന് ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നും എൻ വി രമണ വിരമിക്കുന്ന പശ്ചാത്തലത്തിലാണ് രാജ്യത്തിന്റെ 49-ാമത് ചീഫ് ജസ്റ്റിസായി ലളിതിനെ ശുപാർശ ചെയ്തത്. കേന്ദ്ര സർക്കാർ നടപടി ക്രമങ്ങൾ പൂർത്തിയായാൽ ഓഗസ്റ്റ് 27ന് ജുഡീഷ്യറി തലവനായി ലളിത് നിയമിതനാകും. എന്നാൽ ജസ്റ്റിസ് ലളിതിന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി മൂന്ന് മാസത്തിൽ താഴെ മാത്രമേ കാലാവധിയുള്ളൂ. ഈ വർഷം നവംബർ എട്ടിന് അദ്ദേഹം വിരമിക്കും. 2021 ഏപ്രിൽ…

Read More

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം ഇനി ഹൊസ്പേട്ടയിൽ

ബെംഗളൂരു: ഇത് രാജ്യസ്‌നേഹത്തിന്റെ ഉന്നതി. രാജ്യത്തെ ഏറ്റവും ഉയരം കൂടിയ കൊടിമരം അനാച്ഛാദനവും ദേശീയ പതാക ഉയർത്തലും ഈ സ്വാതന്ത്ര്യ ദിനത്തിൽ പുതിയ ജില്ലയായ വിജയനഗരയുടെ ആസ്ഥാനമായ ഹൊസപേട്ടയിൽ നടക്കും. കൊടിമരത്തിന്റെ നിർമ്മാണം പുരോഗമിച്ചുകൊണ്ട് ഇരിക്കുകയാണ്, ഒടുവിൽ ഇത് തയ്യാറാകുമ്പോൾ 123 മീറ്റർ ഉയരം വരും. 110 മീറ്റർ ഉയരമുള്ള ബെലഗാവിയിലെ കോട്ടെ കേരെയിലാണ് രാജ്യത്തെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കൊടിമരം സ്ഥിതി ചെയ്യുന്നത്. പ്രാദേശിക എംഎൽഎയും ടൂറിസം മന്ത്രിയുമായ ആനന്ദ് സിങ്ങിന്റെ ആശയമാണ് ഹൊസപേട്ട കൊടിമരം പദ്ധതി. പുനീത് രാജ്കുമാർ സ്റ്റേഡിയത്തിൽ കൊടിമരം…

Read More

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സിനിമാ താരങ്ങളും

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി സമൂഹമാദ്ധ്യമങ്ങളുടെ മുഖചിത്രം ത്രിവർണ്ണ പതാകയാക്കണം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് മലയാള സിനിമാ താരങ്ങൾ. പ്രധാനമന്ത്രി തന്നെ തന്റെ ഔദ്യോഗിക സമൂഹമാദ്ധ്യമ അക്കൗണ്ടുകളുടെ മുഖചിത്രം ത്രിവർണ്ണ പതാകയാക്കി മാതൃക കാണിച്ചിരുന്നു. പിന്നാലെ രാജ്യത്താകമാനം സമൂഹമാദ്ധ്യമങ്ങളിൽ ത്രിവർണ്ണ പതാക മുഖചിത്രമാക്കി രാജ്യസ്നേഹികൾ രംഗത്ത് വന്നിരുന്നു. മലയാള സിനിമാ താരങ്ങളും പ്രധാനമന്ത്രിയുടെ ആഹ്വാനവും ഏറ്റെടുത്തിരിക്കുകയാണ്.  മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ഉണ്ണിമുകുന്ദൻ, ഗിന്നസ് പക്രു, വിവേക് ​​ഗോപൻ തുടങ്ങിയ താരങ്ങളും സംവിധായകർ വിജി തമ്പി, രാമസിംഹൻ അബൂബക്കർ ഗായകരായ കെ.എസ്…

Read More

കോമൺവെൽത്ത് ഗെയിംസ്, രാജ്യത്തെ മൂന്നാമത്തെ സ്വർണ്ണമെഡൽ നേട്ടം

ബാർമിംഘാം: കോമൺവെൽത്ത് ഗെയിം സിയിൽ ഇന്ത്യയുടെ ഭാഗ്യ ഇനമായി ഭായ് രോദ്വഹനം. പുരുഷൻമാരുതെ 73 കിലോഗ്രാം വിഭാഗത്തിൽ അചിന്ദ ഷിയോലി യും ജേതാവായതോടെ രാജ്യത്തിന്റെ സ്വർണ്ണമെഡൽ നേട്ടം മൂന്നായി. ഇന്നത്തെ പുലർച്ചെ നടന്ന മത്സരത്തിൽ 313 കിലോ ഗ്രാം ഭാരമുയർത്തിയ 20കാര നായ ഷിയോലി ഗെയിംസ് റെക്കോർഡ്ഓടെയാണ്  സ്വർണം നേടിയത് . സ്നാച്ചിൽ 143 കിലോഗ്രാം ഭാരമുയർത്തി ഗെയിംസ് റിക്കോർഡിട്ട ഇൻഡ്യൻ താരം ക്ലീൻ ആൻഡ് ജേർഡ് കിൾ 170 കിലോഗ്രാം ഉയർത്തി. വെള്ളി മെഡൽ നേറ്റിയ മലേഷ്യയുടെ ഹിദായ ത്ത് മുഹമ്മദിനേക്കാൾ 10…

Read More

ഓഗസ്റ്റിൽ 18 ദിവസം ബാങ്ക് പ്രവർത്തിക്കില്ല

ന്യൂഡൽഹി : റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്ത് വിട്ട കലണ്ടർ പ്രകാരം ഓഗസ്റ്റ് മാസത്തിൽ 12 പ്രവൃത്തി ദിവസങ്ങളിൽ ബാങ്കുകൾക്ക് അവധി ആയിരിക്കും. സ്വകാര്യ-പൊതുമേഖല ബാങ്കുകൾക്ക് അവധി ബാധകമാണ്. ഈ 12 ദിവസത്തിന് പുറമെ ഓഗസ്റ്റിലെ ആറ് വാരാന്ത്യ ദിവസങ്ങളിലും ബാങ്കുകൾ പ്രവർത്തിക്കില്ല. അതായത് ആകെ 18 ദിവസങ്ങളിൽ രാജ്യത്തെ വിവിധ ബാങ്കുകൾക്ക് അവധിയായിരിക്കും. ചില ബാങ്കുകൾക്ക് പ്രാദേശിക അവധി പ്രമാണിച്ചാണ് ആർബിഐ പ്രവർത്തന കലണ്ടർ ചിട്ടപ്പെടുത്തിയിരിക്കുന്നത്. വാരാന്ത്യങ്ങൾക്ക് പുറമെ ഓഗസ്റ്റ് 15ന് രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധിയായിരിക്കും. ഓഗസ്റ്റ് മാസത്തിലെ അവധികൾ…

Read More
Click Here to Follow Us