കോലാർ മണ്ഡലത്തിൽ നിന്നും മത്സരിക്കുമെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: വരാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ, നിലവിലെ സീറ്റായ ബദാമിയിൽ നിന്ന് മാറി കോലാർ മണ്ഡലത്തിൽ നിന്നും മത്സരിക്കുമെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന  നേതാവുമായ സിദ്ധരാമയ്യ. കോലാർ സന്ദർശനത്തിനിടെ പത്രിക സമർപ്പണ സമയത്തു മടങ്ങിവരാമെന്നു വ്യക്തമാക്കിയാണ്  സിദ്ധരാമയ്യ മടങ്ങിയത്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൈസൂരുവിലെ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്ന് പരാജയപ്പെട്ട സിദ്ധരാമയ്യ ബാഗൽക്കോട്ടിലെ ബാദാമിയിൽ നിന്നാണ് നിയമസഭയിലെത്തിയത്. ‘വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഞാൻ ഇവിടെ നിന്ന് മത്സരിക്കണമെന്ന് കോലാറിലെ നിരവധി ആളുകൾ ആഗ്രഹിക്കുന്നു. അതിനാല്, അത് സാധ്യമല്ലെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല, എനിക്ക് ഇവിടെ നിന്ന്…

Read More

എം. പി സുമലത ഉടൻ ബിജെപി യിൽ ചേരുമെന്ന് സൂചന

ബെംഗളൂരു: മണ്ഡ്യ ലോക്സഭ മണ്ഡലത്തില്‍നിന്നുള്ള സ്വതന്ത്ര എം.പി സുമലത അംബരീഷ് ബി.ജെ.പിയില്‍ ചേരുമെന്ന് സൂചന. ബി.ജെ.പി നേതാവും എം.എല്‍.സിയുമായ സി.പി. യോഗേശ്വറാണ് ഇതു സംബന്ധിച്ച പുതിയ പ്രസ്താവനയുമായി രംഗത്തുവന്നത്. സുമലത ബി.ജെ.പിയില്‍ ഉടന്‍ ചേരുമെന്ന് മണ്ഡ്യയിലെ മദ്ദൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച്‌ സുമലതയുമായി ബി.ജെ.പി ദേശീയ നേതാക്കള്‍ ആദ്യഘട്ട ചര്‍ച്ച നടത്തിയതായും വെളിപ്പെടുത്തിയ അദ്ദേഹം, അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് അവര്‍ ബി.ജെ.പിയില്‍ ചേരുമെന്നും വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാവായിരുന്ന അംബരീഷിന്റെ മരണശേഷം രാഷ്ട്രീയരംഗത്തിറങ്ങിയ സുമലത, 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ…

Read More

ജെ ഡി എസ് ദേശീയ മീറ്റിംഗ്, ദേവഗൗഡയെ തന്നെ അധ്യക്ഷനായി തെരഞ്ഞെടുത്തു

ബെംഗളൂരു: ജനതാദള്‍ സെക്കുലര്‍ ദേശീയ അധ്യക്ഷനായി എച്ച്‌.ഡി. ദേവഗൗഡയെ വീണ്ടും തിരഞ്ഞെടുത്തു. ബെംഗളൂരുവില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി യോഗമാണ്,  ദേവഗൗഡയെ തിരഞ്ഞെടുത്തത്. 1999ല്‍ പാര്‍ട്ടി രൂപവത്കരിച്ചതു മുതല്‍ അധ്യക്ഷസ്ഥാനം അലങ്കരിച്ചുവരുകയാണ് അദ്ദേഹം. ദേവഗൗഡയുടെയും, മകനും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്‌.ഡി. കുമാരസ്വാമിയുടെയും സാന്നിധ്യത്തില്‍ വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള നിര്‍വാഹക സമിതി അംഗങ്ങള്‍ ദേവഗൗഡയെ ദേശീയ അധ്യക്ഷനായി ഐകകണ്ഠ്യനെ തിരഞ്ഞെടുത്തതായി പാര്‍ട്ടി നേതാവ് പറഞ്ഞു. കേരളത്തില്‍നിന്നും കര്‍ണാടകയില്‍നിന്നുമടക്കം 13 സംസ്ഥാനങ്ങളില്‍നിന്നായി 200 ഓളം പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. പ്രതിനിധി സമ്മേളനവും പാര്‍ലമെന്ററി ബോര്‍ഡ്…

Read More

ഖർഗെയുടെ വിജയത്തിന് പിന്നാലെ പുതിയ അവകാശവാദം ഉന്നയിച്ച് വടക്കൻ കർണാടക കോൺഗ്രസ്‌

ബെംഗളൂരു: മല്ലികാർജ്ജുൻ ഖർഗെ എഐസിസി അധ്യക്ഷ സ്ഥാനത്ത് എത്തിയതിന് പിന്നാലെ പുതിയ കരുനീക്കങ്ങളുമായി കർണാടക കോൺഗ്രസ്‌.  ദളിത് വിഭാഗത്തിൽ നിന്നുള്ള മുഖ്യമന്ത്രി സ്ഥാനാർത്ഥിക്കായി അവകാശവാദം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് വടക്കൻ കർണാടകയിലെ കോൺഗ്രസ്‌ നേതൃത്വം.  ഖർഗെയുടെ വിശ്വസ്തനും മുൻ ഉപമുഖ്യമന്ത്രിയുമായ ജി പരമേശ്വരയുടെ പേര് ആണ് ഒരു വിഭാഗം ഉയർത്തി കാട്ടുന്നത്. അതേസമയം അധ്യക്ഷസ്ഥാനത്ത് ഖർഗെ തിരഞ്ഞെടുക്കപ്പെട്ടത് കർണാടകത്തിന്റെ ഭാഗ്യമാണെന്ന് ഡി.കെ. ശിവകുമാർ പ്രതികരിച്ചു. അഞ്ച് പതിറ്റാണ്ട് വടക്കൻ കർണാടകയുടെ മുഖമായി സഭയിലുണ്ടായിരുന്ന മുതിർന്ന ദളിത് നേതാവാണ് ഖർഗെ. മൂന്ന് തവണ കൈയ്യെത്തും ദൂരെ…

Read More

ജയമുറപ്പിച്ച് ഖർഗെ, വസതിയ്ക്ക് മുൻപിൽ ആഘോഷത്തിനുള്ള ഒരുക്കം

ന്യൂഡൽഹി : കോൺഗ്രസ്‌ അധ്യക്ഷനെ അൽപസമയത്തിനകം അറിയാം. എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വ്യക്തമായ ലീഡ് നേടി മുന്നേറുകയാണ് മല്ലികാർജുൻ ഖർഗെ. മല്ലികാർജുൻ ഖർഗെയുടെ വസതിക്ക് മുന്നിൽ പ്രവർത്തകർ വിജയാഘോഷങ്ങൾ തുടങ്ങി . വസതിക്ക് മുന്നിൽ പ്രവർത്തകർ ആശംസാ ബോർഡുകൾ സ്ഥാപിച്ചു. വൈകിട്ട് സമിതി അധ്യക്ഷൻ മധുസൂദൻ മിസ്‌ത്രി തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. കള്ളവോട്ട് നടന്നെന്നാണ് ശശി തരൂർ ക്യാമ്പ് ഉന്നയിക്കുന്ന ആരോപണം. ഉത്തർപ്രദേശിൽ ക്രമക്കേട് നടന്നുവെന്ന തരൂരിന്റെ പരാതി തെരഞ്ഞെടുപ്പ് സമിതി തള്ളി. തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നുവെന്നാണ് തരൂർ ഉന്നയിക്കുന്ന ആരോപണം.…

Read More

രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ  വോട്ട് ചെയ്തത് പ്രത്യേക ബൂത്തിൽ

ബെംഗളൂരു: കോൺഗ്രസ്‌ അധ്യക്ഷ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി ഉൾപ്പെടെ 66 ഓളം പേർ വോട്ട് ചെയ്തത് ഭാരത് ജോഡോ പദയാത്ര ക്യാമ്പിലെ ബൂത്തിൽ.ബെള്ളാരിയിലെ സങ്കന കല്ലിലെ ഭാരത് ജോഡോക്യാമ്പിലാണ് വോട്ട് ചെയ്തത്. കണ്ടെയ്നറിൽ പ്രത്യേകം തയ്യാറാക്കിയ ബൂത്തിലാണ് ഇവർ വോട്ട് ചെയ്തത്.  പദയാത്രയ്ക്ക് ഒപ്പമുള്ള ദിഗ് വിജയ് സിംഗ്, ലാൽജി ദേശായി, യൂത്ത് അഖിലേന്ത്യാ പ്രസിഡൻറ് ബി.വി ശ്രീനിവാസ്, ശ്രാവൺ റാവു, സച്ചിൻ റാവു, ജ്യോതി മണി എം.പി, കേശവ് ചന്ദ് യാദവ്, അജയ് കുമാർ ലല്ലു, കെ.പി.സി.സി അംഗവും സംഘടിത തൊഴിലാളിയും ദേശീയ…

Read More

നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നെ ബൊമ്മെ ഡൽഹിയിൽ എത്തും 

ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ ഡൽഹിയിൽ എത്തുമെന്ന് അറിയിച്ചു. തെരഞ്ഞെടുപ്പ് സംബന്ധിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി.നടിയും മറ്റ് നേതാക്കളുമായി ചർച്ചചെയ്യാൻ ഡൽഹി സന്ദർശിക്കുമെന്ന് ജനസങ്കൽപ്പ് യാത്രക്കിടെ മുഖ്യമന്ത്രി അറിയിച്ചു. കോലാപ്പൂരിലെ കന്നടഭവൻ നിർമ്മാണത്തിൽ ശിവസേനയുടെ എതിർപ്പിനെ കുറിച്ച് പരാമർശിച്ച മന്ത്രി ഈ വിഷയത്തിൽ സംസ്ഥാനങ്ങളോ ഭാഷയോ തടസ്സമായി വരരുതെന്ന് കൂട്ടിചേർത്തു.

Read More

റിമോട്ട് കൺട്രോൾ പരാമർശത്തിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി 

ബെംഗളൂരു: കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുന്നത് ആരായാലും തീരുമാനങ്ങള്‍ എടുക്കാനും സംഘടനയെ നയിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്‌സരിക്കുന്ന രണ്ടു പേരും അവരവരുടേതായ നിലയില്‍ സ്ഥാനങ്ങളും കാഴ്ചപ്പാടുകളും ഉള്ളവരാണ്. ആരെയെങ്കിലും ‘റിമോട്ട് കണ്‍ട്രോള്‍’ എന്ന് വിളിക്കുന്നത് രണ്ടു പേരെയും അപമാനിക്കുന്നതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്കിടെ കര്‍ണാടകയില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ഞങ്ങളുടേത് ഫാസിസ്റ്റ് പാര്‍ട്ടിയല്ല. അഭിപ്രായ സ്വാതന്ത്ര്യവും വ്യത്യസ്ഥ കാഴ്ചപ്പാടുമുള്ളതാണ് ഈ പാര്‍ട്ടി. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഒന്നിച്ച്‌ പ്രവര്‍ത്തിക്കണമെന്ന് ഞങ്ങള്‍ക്കറിയാം. വിദേഷ്വവും അക്രമവും…

Read More

മംഗളൂരു കോർപറേഷൻ, മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനം ബിജെപി യ്ക്ക്

ബെംഗളൂരു: മംഗളൂരു സിറ്റി കോര്‍പറേഷനിലെ മേയര്‍, ഡെപ്യുട്ടി മേയര്‍ സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ജയം. കോര്‍പറേഷനില്‍ വന്‍ ഭൂരിപക്ഷമാണ് ബി.ജെ.പിക്കുള്ളത്. മൈസൂരു സിറ്റി കോര്‍പറേഷനില്‍ കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസിന്റെ പിന്തുണയോടെ മേയര്‍, ഡെപ്യുട്ടി മേയര്‍ സ്ഥാനങ്ങള്‍ ബി.ജെ.പി നേടിയിരുന്നു. മംഗളൂരു സിറ്റി കോര്‍പറേഷനില്‍ മേയറായി ജയാനന്ദ അഞ്ചന്‍, ഡെപ്യുട്ടി മേയറായി പൂര്‍ണിമ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. മംഗളൂരു കോര്‍പറേഷനില്‍ ബി.ജെ.പിക്ക് 44ഉം കോണ്‍ഗ്രസിന് 14ഉം എസ്.ഡി.പി.ഐക്ക് 2 ഉം അംഗങ്ങളാണുള്ളത്. രണ്ട് എം.എല്‍.എമാരുടെ വോട്ടുള്‍പ്പെടെ ബി.ജെ.പിക്ക് 46 വോട്ട് ലഭിച്ചു. മേയര്‍…

Read More

കർണാടകയിൽ കോൺഗ്രസ്‌ അധികാരത്തിൽ എത്തും, ആത്മവിശ്വാസത്തോടെ ഡി. കെ ശിവകുമാർ

ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ്‌ പാർട്ടിയുടെ നേതൃത്വത്തിൽ വിള്ളലുകളുണ്ടെന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച്‌ ഡി.കെ ശിവകുമാർ രംഗത്ത്. കർണാടക കോൺഗ്രസ്‌  ഒരു “ഐക്യ വീടാണ്” അടുത്ത വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിനെ “കൂട്ടായ നേതൃത്വത്തിന്” കീഴിൽ പാർട്ടി ഒറ്റയ്ക്ക് നേരിടുമെന്നും ഡികെ ശിവകുമാർ വ്യക്തമാക്കി. ആരാണ് മുഖ്യമന്ത്രിയാകുന്നത് എന്നതിനെക്കുറിച്ച് തനിക്ക് ഒരു ആശങ്കയുമില്ലെന്നും തെരഞ്ഞെടുപ്പിൽ കർണ്ണാടകയെ കോൺഗ്രസിനെ ഏൽപ്പിക്കുക എന്നതാണ് തന്റെ ചുമതലയെന്നും ശിവകുമാർ വ്യക്തമാക്കി. അടുത്ത ഏപ്രിൽ – മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക്…

Read More
Click Here to Follow Us