ടൊയോട്ട കിർലോസ്‌കർ വൈസ് ചെയർമാൻ വിക്രം കിർലോസ്‌കർ അന്തരിച്ചു

ബെംഗളൂരു: പ്രമുഖ വ്യവസായിയും ടൊയോട്ട കിർലോസ്‌കർ വ്യവസായ പ്രമുഖനും ടൊയോട്ട കിർലോസ്കർ മോട്ടോർ വൈസ് ചെയർമാനുമായ വിക്രം എസ് കിർലോസ്കർ ബെംഗളൂരുവിൽ അന്തരിച്ചു. 64 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് ചൊവ്വാഴ്ച രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ടൊയോട്ട ഇന്ത്യ തന്നെയാണ് ഈ വാർത്ത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ടത്.വിക്രം കിർലോസ്കറാണ് പ്രമുഖ വാഹനനിർമാതാക്കളായ ടൊയോട്ട ഗ്രൂപ്പിന്, ബിസിനസ് പങ്കാളിത്തത്തോടെ ഇന്ത്യയിൽ പ്ലാന്റ് തുടങ്ങാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. വൈസ് ചെയർമാൻ വിക്രം കിർലോസ്കറുടെ അകാല വിയോഗത്തിന്റെ വിഷമത്തിലാണ് ഞങ്ങൾ. ഈ വിഷമകരമായ ഘട്ടത്തിൽ എല്ലാവരോടുംഅദ്ദേഹത്തിന്റെ ആത്മാവിന്…

Read More

കോവിഡ് വാക്സിൻ മൂലമുള്ള മരണത്തിന് ഉത്തരവാദിയല്ല: കേന്ദ്രം

ദില്ലി: കോവിഡ്-19 വാക്സിൻ മൂന്നാം കക്ഷികൾ നിർമ്മിക്കുകയും ഇന്ത്യയിലും വിദേശത്തുമുള്ള റെഗുലേറ്ററി അതോറിറ്റികളുടെ അംഗീകാരം നേടുകയും ചെയ്തതിനാൽ, കോവിഡ് -19 വാക്സിൻ മൂലമുള്ള മരണം സംഭവിച്ചാൽ നഷ്ടപരിഹാരം നൽകാനുള്ള കർശനമായ ബാധ്യത സംസ്ഥാനത്തിന് നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇന്ത്യയിലും വിദേശത്തും. കൊവിഡ്-19 വാക്സിൻ എടുക്കാൻ നിയമപരമായ നിർബന്ധമൊന്നുമില്ലെന്നും പൊതുജനങ്ങൾക്ക് തീരുമാനമെടുക്കാൻ ആവശ്യമായ സാമഗ്രികൾ ലഭ്യമാക്കിയിട്ടുണ്ടെന്നും സർക്കാർ വാദിച്ചു. യൂണിയൻ ഓഫ് ഇന്ത്യയും വിവിധ സംസ്ഥാന/യുടി ഗവൺമെന്റുകളും ചേർന്ന് ദേശീയ കോവിഡ്-19 വാക്സിനേഷൻ പ്രോഗ്രാം മാത്രമേ നൽകിയിട്ടുള്ളൂ. വാക്സിനേഷൻ പ്രോഗ്രാമിന് കീഴിൽ…

Read More

സെൽഫി എടുക്കുന്നതിനിടെ കാൽ വഴുതി വീണു, 4 യുവതികൾ മരിച്ചു

ബെംഗളൂരു:സെൽഫിയെടുക്കുന്നതിനിടെ കാൽവഴുതി വെള്ളച്ചാട്ടത്തിൽ വീണ് നാല് യുവതികൾക്ക് ദാരുണാന്ത്യം. കർണാടക-മഹാരാഷ്ട്ര അതിർത്തി ഗ്രാമത്തിലെ കിത്‌വാഡ വെള്ളച്ചാട്ടത്തിൽ ശനിയാഴ്‌ചയാണ് സംഭവം. ബെലഗാവി ജില്ലക്കാരായ ഉജ്വൽ നഗറിലെ ആസിയ മുജാവർ (17), അനഗോളയിലെ കുദ്ഷിയ ഹസം പട്ടേൽ (20), റുക്കാഷർ ഭിസ്‌തി(20), സത്പത് കോളനിയിലെ തസ്‌മിയ (20) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ബെലഗാവിയിൽ നിന്ന് 40 യുവതികൾ അടങ്ങിയ സംഘമാണ് കിത്‌വാട വെള്ളച്ചാട്ടത്തിലേക്ക് വിനോദ യാത്രയ്ക്ക് എത്തിയത്. പിന്നാലെ സെൽഫി എടുക്കുന്നതിനിടെ അഞ്ച് പേർ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു.  നാട്ടുകാരെത്തി…

Read More

നടൻ വിക്രം ഗോഖലെ അന്തരിച്ചു

പൂനെ : പ്രമുഖ സിനിമാ- സീരിയൽ നടൻ വിക്രം ഗോഖലെ അന്തരിച്ചു. 82 വയസായിരുന്നു. പൂനെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. ഭൂൽ ഭുലയ്യ, ഹം ദിൽ ദേ ചുകെ സനം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായിരുന്നു. ദിവസങ്ങൾക്കു മുൻപാണ് വിക്രം ഗോഖലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യം മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം മരിച്ചു എന്നു പറഞ്ഞുകൊണ്ട് വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു.

Read More

ഹൃദയാഘാതത്തെ തുടർന്ന് മരണം, വീട്ടുജോലിക്കാരി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

ബെംഗളൂരു: പ്ലാസ്റ്റിക് കവറിനുള്ളിൽ പൊതിഞ്ഞ നിലയിൽ 67-കാരന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ . ജെപി നഗറിലെ പുത്തനഹള്ളിയിലുള്ള ബാല സുബ്രഹ്മണ്യമാണ് മരിച്ചത്. സംഭവത്തിൽ വീട്ടുജോലിക്കാരിയായ 35-കാരിയും ഭർത്താവിനെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. വീട്ടുജോലിക്കാരിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനിടെ ഹൃദയാഘാതം മൂലമാണ് ഇയാൾ മരിച്ചതെന്ന് ബെംഗളൂരു പോലീസ് പറയുന്നു. വീട്ടുകാരുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദുരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിയത്. ചോദ്യംചെയ്യലിൽ പ്രതികൾ കുറ്റംസമ്മതിക്കുകയായിരുന്നു. യുവതി പറഞ്ഞതിന്റെ സത്യാവസ്ഥ പോലീസ് പരിശോധിച്ചുവരികയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം പോലീസ് നടപടികളിലേക്ക് നീങ്ങുമെന്ന് അറിയിച്ചു.

Read More

ലൈംഗിക ബന്ധത്തിനിടെ മരണം , മൃതദേഹം റോഡരികിൽ, കേസിന്റെ ചുരുളഴിച്ച് പോലീസ് 

ബെംഗളൂരു: 67 കാരന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാഴ്ചയ്ക്ക് ശേഷം കേസിന്റെ ചുരുളഴിച്ച്‌ ബെംഗളൂരു പോലീസ്. കാമുകിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് വ്യവസായിയായ വയോധികന്‍ മരിച്ചതെന്നും സംഭവം പുറത്തറിയാതാരിക്കാന്‍ കാമുകിയും ഭര്‍ത്താവും സഹോദരനുമാണ് മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി ഉപേക്ഷിച്ചതെന്നും മറ്റാര്‍ക്കും ഇതില്‍ പങ്കില്ലെന്നും പോലീസ് കണ്ടെത്തി. യുവതിക്കും ഭര്‍ത്താവിനും സഹോദരനുമെതിരെ കേസെടുത്തു. പോലീസ് പറയുന്നത്: ഇക്കഴിഞ്ഞ നവംബര്‍ 16 നാണ് ജെപി നഗറിലെ പുട്ടേനഹള്ളി സ്വദേശിയായ ബാലസുബ്രഹ്മണ്യനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നേ ദിവസം കൊച്ചുമകനെ ബാഡ്മിന്റന്‍ പരിശീലനത്തിന്…

Read More

സ്ത്രീയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബീരമംഗലയിലെ ക്വാർട്ടേഴ്സ് മുറിയിൽ ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സുള്ള്യയിലെ ഹോട്ടൽ തൊഴിലാളി പശ്ചിമബംഗാൾ സ്വദേശി ഇമ്രാന്റെ ഒപ്പം താമസിച്ചിരുന്ന സ്ത്രീയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച ആണ് മൃതദേഹം കണ്ടെത്തിയത്. നാട്ടിലെ ഹോട്ടൽ തൊഴിലാളിയായി ജോലി ചെയ്തിരുന്ന ഇമ്രാനൊപ്പമാണ് സ്ത്രീ താമസിച്ചിരുന്നത്. ഈ സ്ത്രീക്ക് അയൽവാസികളുമായി വലിയ ബന്ധമുണ്ടായിരുന്നില്ല. രണ്ട് ദിവസമായി വാതിൽ തുറക്കാതായതോടെ സംശയം തോന്നിയ അയൽവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇമ്രാനെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം.

Read More

രസ്നയുടെ സ്ഥാപകൻ അറീസ് പിരോഷ്വാ ഖംബാത്ത അന്തരിച്ചു

ന്യൂഡല്‍ഹി : ശീതളപാനീയം രസ്‌നയുടെ സ്ഥാപകന്‍ അറീസ് പിരോഷ്വാ ഖാംബാത്ത അന്തരിച്ചു. 85 വയസ്സുകാരനായ ഇന്ത്യന്‍ തദ്ദേശീയ ശീതളപാനീയ രംഗത്തെ അതികായന്‍ ദീര്‍ഘനാളായി ചികിത്സയിൽ കഴിയുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. തന്റെ പിതാവ് ഫിറോജ ഖാംബാത്ത തുടങ്ങിവെച്ച ശീതളപാനീയ നിര്‍മ്മാണ ശാലയാണ് അറീസ് പിരോഷ്വാ കഠിന പരിശ്രമത്തിലൂടെ വിപുലമാക്കിയത്. 1970 കളിലെ ഇന്ത്യന്‍ വിപണിയില്‍ വലിയ വിലയുണ്ടായിരുന്ന ശീതളപാനീയങ്ങള്‍ക്ക് മികച്ച തദ്ദേശീയ ബദലായി രസ്‌ന മാറി. അറുപതു രാജ്യങ്ങളിലേയ്‌ക്കാണ് അറീസ് പിരോഷ്വാ രസ്‌നയെ എത്തിച്ചത്. ഇന്ത്യയിലെ 180 ലക്ഷം കടകളില്‍ രസ്‌ന 1990കളില്‍ തന്നെ പിരോഷ്വാ…

Read More

കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു, എം.എൽ എ യെ നാട്ടുകാർ കയ്യേറ്റം ചെയ്തു

ബെംഗളൂരു: കാട്ടാന ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്താനെത്തിയ എംഎല്‍എയെ നാട്ടുകാര്‍ കൈയേറ്റം ചെയ്തു. കര്‍ണാടക ഹുല്ലെമനെ കുണ്ടൂര്‍ ഗ്രാമത്തിലുണ്ടായ സംഭവത്തില്‍ എംഎല്‍എ എം പി കുമാരസ്വാമിക്കാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസം രാവിലെ 7.30ഓടെയാണ് ശോഭ (35) എന്ന യുവതി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ രോഷാകുലരായ ഗ്രാമവാസികള്‍ മൃതദേഹവുമായി പ്രതിഷേധിച്ചു. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശുകയും ചെയ്തു. തുടര്‍ന്ന് യുവതിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ വൈകിട്ട് 6 മണിയോടെ ഗ്രാമത്തില്‍ എത്തിയ എംഎല്‍എയെ നാട്ടുകാര്‍ കൈയേറ്റം ചെയ്യുകയായിരുന്നു.

Read More

വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു

ബെംഗളൂരു: മലയാളി വിദ്യാര്‍ത്ഥി കര്‍ണാടകയില്‍ വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം എടപ്പറ്റ പാതിരിക്കോട് സ്വദേശിയായ വൈഷ്ണവ് (17) ആണ് മരിച്ചത്. ബെംഗളൂരുവില്‍ നിന്ന് മംഗലാപുരത്തുളള വീട്ടിലേക്ക് വരുന്നതിനിടെ വൈഷ്ണവ് സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച്‌ മറിയുകയായിരുന്നു. ഉഡുപ്പിയിലെ കര്‍ക്കളയില്‍ തിങ്കളാഴ്ച രാവിലെയാണ് അപകടം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് വൈഷ്ണവ്. വൈഷ്ണവിന്റെ കൂടെയുണ്ടായിരുന്ന അഞ്ചു പേര്‍ പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. പിതാവ് സഹദേവന്‍, മാതാവ് മാലതി, സഹോദരങ്ങള്‍: വൈശാഖ്, വൈഭവ് (നഴ്സിങ് വിദ്യാര്‍ഥി, മംഗളൂരു) എന്നിവരാണ്.

Read More
Click Here to Follow Us