കർണാടക മലയാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ ശിശുദിനം ആഘോഷിച്ചു

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസിന്റെ  നേതൃത്വത്തിൽ ശിശുദിനം കെ ആർപുരം അവലഹള്ളിയിലെ മദർ തെരേസ നവചേതന ശിശുസംരക്ഷണ കേന്ദ്രത്തിൽ ആഘോഷിച്ചു. കുട്ടികൾക്ക് പഠനോപകരണങ്ങളും ഗാന്ധിജി , നെഹ്‌റുജി എന്നിവരുടെ ജീവചരിത്രം അടങ്ങുന്ന പുസ്തകങ്ങൾ കൈമാറി. കെ എം സി വൈസ് പ്രസിഡന്റ് അരുൺ കുമാർ ജനറൽ സെക്രട്ടറിമാരായ നന്ദകുമാർ കൂടത്തിൽ, ജോമോൻ ജോർജ്, ട്രഷറർ അനിൽകുമാർ സെക്രട്ടറിമാരായ രാജീവൻ കളരിക്കൽ, ജിബി കെ ആർ നായർ, ഭാസ്കരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നെഹ്‌റുവിൻ ചിന്തകൾ കുട്ടികളിലേക്ക് എന്ന വിഷയത്തിൽ നന്ദകുമാർ കൂടത്തിൽ ക്ലാസ് എടുത്തു.

Read More

ദീപാവലി ആഘോഷത്തിനിടെ കത്തിച്ച റോക്കറ്റിൽ നിന്നും വീടിന് തീ പിടിച്ചു

ബെംഗളൂരു: ദീപാവലി ആഘോഷത്തിനിടെ കത്തിച്ചുവിട്ട ‘റോക്കറ്റി’ല്‍നിന്ന് തീപടര്‍ന്ന് വീട് കത്തി. മുദിഗരെയില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. വീടിനോട് ചേര്‍ന്ന ചത്ര മൈതാനത്തില്‍നിന്ന് ആഘോഷത്തിനിടെ കത്തിച്ചുവിട്ട റോക്കറ്റ് വീട്ടിലെ അയയില്‍ ഉണക്കാനിട്ട വസ്ത്രത്തില്‍ വന്നു വീഴുകകയായിരുന്നു. വീട്ടില്‍ ആരുമില്ലാതിരുന്നതിനാല്‍ ജീവാപായമുണ്ടായില്ല. നാട്ടുകാര്‍ ചേർന്നാണ് തീയണച്ചത്.

Read More

ദീപാവലിയ്ക്ക് രാത്രി 8 മണി മുതൽ 10 മണി വരെ പടക്കം പൊട്ടിക്കാം

ബെംഗളൂരു: സുപ്രീം കോടതി ഉത്തരവ് പ്രകാരം ദീപാവലിക്ക് രാത്രി 8 മണി മുതൽ 10 മണി വരെ മാത്രം പടക്കം പൊട്ടിക്കാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചതായി റിപ്പോർട്ട്. ബിബിഎംപി, ബെംഗളൂരു ജില്ലാ ഭരണകുടം, പോലീസ് സേന തുടങ്ങിയ സർക്കാർ ഏജൻസികൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും നിയമം നടപ്പാക്കാൻ നോട്ടീസ് അയച്ചു.

Read More

‘ഓണവില്ല് 2022’ ഒക്ടോബർ 16 ന് 

ബെംഗളൂരു: സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷന്റെ ഇത്തവണത്തെ ഓണാഘോഷം 2022 ഒക്ടോബർ പതിനാറാം തീയതി പി. കെ കല്യാണമണ്ഡപത്തിൽ വച്ച് നടക്കും. കേന്ദ്ര മന്ത്രി ശ്രീ നാരായണസ്വാമി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ശ്രീ വി.ഡി സതീശൻ മുഖ്യാതിഥിയായി എത്തും. ശ്രീ ഡി കെ സുരേഷ് എംപി, ശ്രീ എൻ. എ ഹാരിസ് എം എൽ എ , ശ്രീ എം കൃഷ്ണപ്പ എം എൽ എ , ശ്രീ സതീഷ് റെഡ്ഡി എം എൽ എ തുടങ്ങിയവർ അതിഥികൾ ആയിരിക്കും.…

Read More

ഗാന്ധി ജയന്തി ആഘോഷം ഇന്ദിരനഗറിൽ 

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷം ഇന്ദിരാനഗർ ഇ സി എ യിൽ വച്ച് ഇന്ന് വൈകിട്ട് 3.30ന് സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ് മണ്ണിലിന്റെ അധ്യക്ഷതയിൽ ചേരും. അതിനു ശേഷം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി യോഗം ചേരുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു .പ്രസ്തുത യോഗത്തിൽ എല്ലാ ഭാരവാഹികളും സംസ്ഥാന കമ്മറ്റി അംഗങ്ങളും പങ്കെടുക്കണമെന്ന് ജനറൽ സെക്രട്ടറി ബിജു പ്ലാച്ചേരി അറിയിച്ചു .

Read More

കേരള സമാജം കെ. ആർ. പുരം സോൺ ഓണാഘോഷം ഒക്ടോബർ 2 ന്

ബെംഗളൂരു:  കേരള സമാജം ബെംഗളൂരു  കെ. ആർ. പുരം സോണിന്റെ ഓണാഘോഷം ഒക്ടോബർ 2 നു ഞായറാഴ്ച ഗാന്ധിജയന്തി ദിനത്തിൽ ഓണാഘോഷം “വീണ്ടും ഒരു പൊന്നോണ സംഗമം” കൃഷ്ണരാജപുരത്തുള്ള എം.ടി.ബി. കൺവെൻഷൻ ഹാളിൽ രാവിലെ 9:30 മണിക്ക് ആരംഭിക്കും. ഉച്ചക്ക് നടക്കുന്ന പൊതുസമ്മേളനം നഗര വികസന വകുപ്പ് മന്ത്രി ബൈരതി ബസവരാജ് ഉദ്ഘാടനം ചെയ്യും. സോൺ ഹനീഫ് എം അധ്യക്ഷത വഹിക്കും. കർണാടക മുൻ മുഖ്യമന്ത്രി സദാനന്ദഗൗഡ എം. പി മുഖ്യാതിഥിയാകും. കേന്ദ്ര സാഹിത്യ അക്കാദമി ജേതാവ് സുഭാഷ് ചന്ദ്രൻ, കവിയും ഗാനരചയിതാവുമായ റഫീഖ്…

Read More

‘ഓണം എക്സ്ട്രാവഗൻസ 2022’ ആഘോഷം നടന്നു 

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റി SMONDO -3 ഓണം സാംസ്കാരിക സമിതി 17, 18 തിയ്യതികളിൽ ഗ്രാൻഡ് ഓണം ഫെസ്റ്റിവൽ ‘ഓണം എക്സ്ട്രാവഗൻസ 2022’ വിപുലമായി ആഘോഷിച്ചു. ഓണസദ്യ, സാംസ്കാരിക പരിപാടികൾ, ബ്രേക്ക് ഫ്രീ റൂട്ടിന്റെ സംഗീത നിശ, മാവേലിക്കൊപ്പം ഘോഷയാത്ര, ശിങ്കാരിമേളം, കുട്ടികളുടെ പരിപാടികൾ, കായിക വിനോദങ്ങൾ, വടംവലി മത്സരം, ഓണപ്പാട്ട്, വിഭവ സമൃദ്ധമായ ഓണ സദ്യ എന്നിവ ഉണ്ടായിരുന്നു.

Read More

നവരാത്രി ആഘോഷങ്ങൾ; കൊട്ടാരത്തിന് രാജകീയ തിളക്കം

ബെംഗളൂരു : ദസറ-2022- ന്റെ ആദ്യ വലിയ ഇവന്റായ സ്വകാര്യ ദർബാർ ഹാളിലെ സുവർണ്ണ സിംഹാസനത്തിന്റെ അസംബ്ലിങ്ങ് ഇന്ന്, ഗംഭീരമായ ഇവന്റിനായി മൈസൂർ കൊട്ടാരത്തിൽ തിരക്കേറിയ ഒരുക്കങ്ങൾ നടക്കുകയാണ്. പഴയ രാജകുടുംബം നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങൾ ഒരു വീഴ്ചയും കൂടാതെ എല്ലാ വർഷവും കർശനമായി പിന്തുടരുന്നുണ്ടെങ്കിലും കോവിഡ് മഹാമാരിയുടെ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വരുന്ന ദസറ ആയത് കൊണ്ടും സംസ്ഥാന സർക്കാർ ഗംഭീരമായ ആഘോഷങ്ങൾ പ്രഖ്യാപിച്ച പശ്ചാത്തലത്തിലും ഈ വർഷത്തെ ഒരുക്കങ്ങൾക്ക് പ്രാധാന്യം ലഭിച്ചു. കൂടാതെ, സെപ്തംബർ 26 ന് നടക്കുന്ന ദസറ…

Read More

കെങ്കേരി സെന്റ് വിൻസെന്റ് പള്ളി ഇടവകയിൽ ഓണാഘോഷം നടന്നു

ബെംഗളൂരു: കെങ്കേരി .സെന്റ് വിൻസെന്റ് പള്ളി ഇടവയുടെ ഓണം വിപുലമായ രീതിയിൽ ആഘോഷിച്ചു. ഇടവ വികാരി ഫാ. ഫ്രാങ്കോ ചൂണ്ടൽ ആഘോഷത്തിന് നേതൃത്വം നൽകി . യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ പൂക്കളം ഒരുക്കി, തിരുവാതിര, വടം വലി മത്സരം, ഓണപ്പാട്ട്, കുട്ടികളുടെ നൃത്തം, മറ്റ് മത്സരങ്ങൾ വിഭവ സമൃദ്ധമായ ഓണ സദ്യ എന്നിവ ഉണ്ടായിരുന്നു. ഡിസ്‌ന, ബിജു, ജോളി, അസ്സീസ്സി, ബിനോയ്, ആന്റോ, സിസ്‌ലി, റാണി എന്നിവർ പ്രോഗ്രാം, സ്‌പോർട്‌സ്, ഓണസദ്യ എന്നിവർ നേതൃത്വം നൽകി. ഇടവ അംഗങ്ങൾ എല്ലാവരും പരിപാടികളിൽ പങ്കെടുത്തു.

Read More

മലയാളി കൂട്ടായ്മ, ഓണം പരിപാടികൾ നടത്തി

ബെംഗളൂരു: കാട്ടുഗോഡി ജി ആർ എലിസിയം അപ്പാർട്ട്മെന്റിൽ മലയാളി കൂട്ടായ്മ ഓണം പരിപാടികൾ നടത്തി. പരിപാടിയുടെ ഭാഗമായി ചെണ്ടമേളം, പുലികളി, തിരുവാതിര കളി, മറ്റു കലാപരിപാടികൾ അരങ്ങേറി. അർജുൻ, മിഥുൻ, ജെറി, ജിന്റോ, ജിതിൻ, സുരജ്, രവി, രാകേഷ്, ശ്രീകുമാർ, വരുൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Read More
Click Here to Follow Us