കർണാടക മലയാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ ശിശുദിനം ആഘോഷിച്ചു

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസിന്റെ  നേതൃത്വത്തിൽ ശിശുദിനം കെ ആർപുരം അവലഹള്ളിയിലെ മദർ തെരേസ നവചേതന ശിശുസംരക്ഷണ കേന്ദ്രത്തിൽ ആഘോഷിച്ചു. കുട്ടികൾക്ക് പഠനോപകരണങ്ങളും ഗാന്ധിജി , നെഹ്‌റുജി എന്നിവരുടെ ജീവചരിത്രം അടങ്ങുന്ന പുസ്തകങ്ങൾ കൈമാറി. കെ എം സി വൈസ് പ്രസിഡന്റ് അരുൺ കുമാർ ജനറൽ സെക്രട്ടറിമാരായ നന്ദകുമാർ കൂടത്തിൽ, ജോമോൻ ജോർജ്, ട്രഷറർ അനിൽകുമാർ സെക്രട്ടറിമാരായ രാജീവൻ കളരിക്കൽ, ജിബി കെ ആർ നായർ, ഭാസ്കരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നെഹ്‌റുവിൻ ചിന്തകൾ കുട്ടികളിലേക്ക് എന്ന വിഷയത്തിൽ നന്ദകുമാർ കൂടത്തിൽ ക്ലാസ് എടുത്തു.

Read More
Click Here to Follow Us