ബോളിവുഡിലെ പുരുഷ താരങ്ങൾക്ക് മാത്രം സാധ്യമാണെന്ന് കരുതിയിരുന്ന ബോക്സ് ഓഫീസ് വിജയങ്ങൾ നേടിയിട്ടുള്ള താരമാണ് വിദ്യ ബാലൻ. ഈ പാതയിലൂടെയാണ് ഇന്നത്തെ പല നായികമാരും സഞ്ചരിച്ച് വിജയം നേടിയത്. കഹാനി, ഡേർട്ടി പിക്ചർ തുടങ്ങിയ സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ ഞെട്ടിച്ച വിദ്യാ ബോക്സ് ഓഫീസ് വിജയത്തിന് പുരുഷ താരത്തിന്റെ ആവശ്യമില്ലെന്ന് തെളിയിക്കുന്നതായിരുന്നു. 2012 ൽ വിദ്യ ബാലനും നിർമ്മാതാവ് സിദ്ധാർത്ഥ് റോയ് കപൂറും വിവാഹിതരാകുന്നത്. തങ്ങളുടെ പ്രണയ കഥയെക്കുറിച്ച് വിദ്യ അധികം സംസാരിക്കാറില്ല. ഒരു അവാർഡ് ഷോയിൽ വച്ചാണ് വിദ്യയും സിദ്ധാർത്ഥും പരിചയപ്പെടുന്നതെന്നാണ് റിപ്പോർട്ടുകൾ…
Tag: actress
സുഹൃത്തിനൊപ്പം കിടക്ക പങ്കിടാന്‍ ഭർത്താവ് നിർബന്ധിച്ചു; ദുരിത ജീവിതകഥ തുറന്ന് പറഞ്ഞ് നടി
മുംബൈ: ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തേയും വലിയ നായികമാരില്‍ ഒരാളാണ് കരിഷ്മ കപൂര്‍. തൊണ്ണൂറുകളില്‍ ഏറ്റവും തിരക്കുണ്ടായിരുന്ന നായിക. ബോളിവുഡിന് ഒരുപാട് സൂപ്പര്‍ താരങ്ങളെ സമ്മാനിച്ച താരകുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്നുമാണ് കരിഷ്മ സിനിമയിലെത്തുന്നത്. കപൂര്‍ കുടുംബത്തില്‍ നിന്നും പെണ്‍കുട്ടികള്‍ അഭിനേതാക്കളായി മാറുന്ന പതിവുണ്ടായിരുന്നില്ല. ഈ നിയമം തെറ്റിക്കുന്നത് കരിഷ്മയായിരുന്നു. 2003 ലായിരുന്നു താരത്തിന്റെ വിവാഹം.ഡല്‍ഹി സ്വദേശിയായ ബിസിനസുകാരന് സഞ്ജയ് കപൂറിനെയാണ് കരിഷ്മ കല്യാണം കഴിച്ചത്. എന്നാല്‍ പത്ത് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവരും പിരിയുകയായിരുന്നു. ബോളിവുഡ് കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്നായിരുന്നു…
80 രൂപ ചെലവിൽ 21 കലകൾ പഠിക്കാം, പുതിയ ആപ്പുമായി ആശ ശരത്ത്
കൊച്ചി: കുറഞ്ഞ ചെലവിൽ നൃത്തം പഠിപ്പിക്കാൻ മൊബൈൽ ആപ്പുമായി നർത്തകിയും നടിയുമായ ആശ ശരത്ത്. പ്രതിമാസം 80 രൂപ മാത്രം ചിലവാക്കിയാൽ മതി. നൃത്തമടക്കം 21 കലകൾ പഠിപ്പിക്കാനുള്ള മൊബൈൽ ആപ്പാണ് താരം അവതരിപ്പിക്കുന്നത്. പ്രാണ ആശ ശരത് കൾച്ചറൽ സെൻറർ മൊബൈൽ ആപ്പ് വരുന്ന ശനിയാഴ്ച അവതരിപ്പിക്കും. കലയെ ജനകീയമാക്കുക, കുറഞ്ഞ ചെലവിൽ താത്പര്യമുള്ളവർക്കെല്ലാം കലകൾ പഠിക്കാൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ആശ ശരത്ത് മൊബൈൽ ആപ്പ് തയ്യാറാക്കുന്നത്. ആപ്പ് വഴി കലകൾ അഭ്യസിക്കുന്നതിന് പ്രതിമാസം 80 രൂപ മാത്രമാണ് ഫീസ്. ഫീസ്…
മോഹൻലാലിന് പിന്നാലെ നടി മഞ്ജുവിനും കേന്ദ്ര സർക്കാർ അംഗീകാരം
നികുതി കൃത്യമായി അടച്ചു, നടി മഞ്ജു വാര്യർക്ക് അഭിനന്ദനം അറിയിച്ച് കേന്ദ്ര സാമ്പത്തിക മന്ത്രാലയം. ജിഎസ്ടി നികുതികൾ കൃത്യമായി ഫയൽ ചെയ്യുകയും അടയ്ക്കുകയും ചെയ്തതിനാണ് നടിയും നിർമാതാവുമായ മഞ്ജു വാരിയരെ തേടി കേന്ദ്ര സർക്കാർ അംഗീകാരം എത്തിയത്. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് പ്രശംസാപത്രം നടിക്ക് നൽകിയത്. കൃത്യമായി ടാക്സ് നൽകുന്നവർക്ക് കേന്ദ്ര സർക്കാർ ഇത്തരത്തിൽ പ്രശംസാപത്രം നൽകി വരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടൻ മോഹൻലാലിനെ തേടിയും ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസിനെ തേടിയും കേന്ദ്രത്തിന്റെ ഈ അംഗീകാരം എത്തിയിരുന്നു. ഫേസ്ബുക്ക് പേജിലൂടെ ആശീർവാദ് സിനിമാസ്…
റൂട്ട് കനാലിനു ശേഷം കന്നഡ നടി സ്വാതി സതീഷിന്റെ മുഖം വിരൂപമായി
ബെംഗളൂരു: കന്നഡ നടി സ്വാതി സതീഷ് അടുത്തിടെ റൂട്ട് കനാല്‍ സര്‍ജറിക്ക് വിധേയയായിരുന്നു. എന്നാൽ സർജറിയ്ക്ക് ശേഷം മുഖത്ത് നീരുവന്ന് പൂര്‍ണ്ണമായും മുഖം തിരിച്ചറിയാന്‍ കഴിയാത്ത വിധമായിരിക്കുകയാണ് ഇപ്പോൾ. ശസ്ത്രക്രിയയ്ക്ക് ശേഷം, മുഖത്തിന്റെ വീക്കം ഒരു സാധാരണ പാര്‍ശ്വഫലമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും ശസ്ത്രക്രിയ കഴിഞ്ഞ് 20 ദിവസം കഴിഞ്ഞിട്ടും അത് കുറയുകയോ സുഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഇപ്പോഴിതാ, ഡോക്ടര്‍മാരുടെ മെഡിക്കല്‍ അശ്രദ്ധ ചൂണ്ടിക്കാട്ടി നടി പരാതി നൽകിയിരിക്കുകയാണ്.
നടിയുടെ മരണം, ഒളിവിൽ പോയ ഡോക്ടർക്കായി അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും
ബെംഗളൂരു: ശരീരത്തിലെ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയ്ക്കിടെ നടി ചേതന രാജ് മരിച്ച സംഭവത്തില്‍ ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ക്കായി അന്വേഷണം വിപുലമാക്കി ബെംഗളൂരു പോലീസ്. ഇവര്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്നതായുള്ള വിവരത്തിന്റ അടിസ്ഥാനത്തില്‍ അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. മരുന്നുവില്‍പ്പനശാലയുടെ ലൈസന്‍സിന്റെ മറവിലാണ് കോസ്മെറ്റിക് ക്ലിനിക്ക് പ്രവര്‍ത്തിച്ചിരുന്നതെന്നാണ് പോലീസ് കണ്ടെത്തല്‍. ക്ലിനിക്കിനെതിരെ നടപടിക്ക് ആരോഗ്യവകുപ്പും നീക്കം തുടങ്ങിയിട്ടുണ്ട്. നടിയുടെ മരണത്തിന് പിന്നാലെ ഷെട്ടീസ് ക്ലിനിക്ക് അടച്ചുപൂട്ടിയ നിലയിലാണ്. നടത്തിപ്പുകാരനായ ഡോക്ടര്‍ അടക്കം ഒളിവില്‍ പോയി. പോളിക്ലിനിക്കിന്റെയും മരുന്നുവില്‍പ്പനശാലയുടെയും ലൈസന്‍സിന്റെ മറവിലാണ് അവിടെ ശസ്ത്രക്രിയ വരെ നടത്തിയത്. വിദഗ്ധരായ…
നടി ചേതന മരിച്ചത് ചികിത്സാപിഴവിനെ തുടർന്ന്, ക്ലിനികിനെതിരെ കേസ്
ബെംഗളൂരു :കന്നഡ സീരിയൽ നടി ചേതന രാജിൻറെ മരണത്തിൽ ബെംഗളൂരുവിലെ കോസ്മെറ്റിക് ക്ലിനിക്കിനെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ചികിത്സ പിഴവാണ് മരണകാരണം. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ അത്യാധുനിക സൗകര്യങ്ങളും അംഗീകാരവും ക്ലിനിക്കിന് ഇല്ലായിരുന്നുവെന്ന് പോ ലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഒരു ജീവനക്കാരി അടക്കം രണ്ട് പേരെ ചോദ്യം ചെയ്തു. നടത്തിപ്പുകാരനായ ഡോക്ടർ അടക്കം ഒളിവിൽ പോയവർക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്. ചികിത്സപ്പിഴവാണ് നടിയുടെ മരണകാരണമെന്ന കുടുംബത്തിൻ്റെ ആരോപണം ശരിവയ്ക്കുന്നതാണ് പോലീസിന്റെ കണ്ടെത്തലുകൾ. ശരീരത്തിലെ കൊഴുപ്പ് നീക്കാനായി ചേതന രാജ് ശസ്ത്രക്രിയ നടത്തിയ ഷെട്ടീസ് ക്ലിനിക്കിൽ…
ഫാറ്റ് ഫ്രീ പ്ലാസ്റ്റിക് സർജറിയെ തുടർന്ന് കന്നട നടി മരിച്ചു
ബെംഗളൂരു: സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പ്ലാസ്റ്റിക് സര്‍ജറി പരാജയപ്പെട്ടതിനെ തുടർന്ന് 21 കാരിയായ കന്നട നടി മരണപ്പെട്ടതായി റിപ്പോർട്ട്. കന്നഡ ടെലിവിഷന്‍ താരം ചേതന രാജ് ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് നടി സര്‍ജറി നടത്താനായി ആശുപത്രിയില്‍ എത്തിയത്. ശരീരത്തില്‍ നിന്നും കൊഴുപ്പ് നീക്കം ചെയ്യുന്ന ഫാറ്റ് ഫ്രീ പ്ലാസ്റ്റിക് സര്‍ജറിയാണ് നടത്തിയത്. എന്നാല്‍, സര്‍ജറിയെ തുടര്‍ന്ന് ശ്വാസകോശത്തില്‍ വെള്ളം അടിഞ്ഞുകൂടാന്‍ തുടങ്ങിയതോടെ നടിയുടെ ആരോഗ്യനില മോശമാവുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള സങ്കീര്‍ണതകള്‍ ഗുരുതരമായതോടെ ഡോക്ടര്‍മാരുടെ ശ്രമങ്ങള്‍ വിഫലമാവുകയായിരുന്നു. ചേതന രാജിന്റെ മൃതദേഹം…
പ്രിയതമന്റെ ഓർമ ചിത്രവുമായി മേഘ്ന
തന്റെ പ്രിയതമനൊപ്പമുള്ള ഓര്‍മച്ചിത്രവുമായി നടി മേഘ്ന രാജ്. ഞങ്ങള്‍ എന്ന അടിക്കുറിപ്പിലാണ് ഭര്‍ത്താവും കന്നഡ സൂപ്പര്‍താരവുമായ ചിരഞ്ജീവി സര്ജയുമൊത്തുള്ള പഴയ ചിത്രം മേഘന രാജ് പങ്കുവച്ചത്. എന്റെ ലോകം എന്നു പറഞ്ഞാണ് ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയിരിക്കുന്നത്. ആരാധകരും താരങ്ങളും ഉള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്. ചിരഞ്ജീവിയുടെ മരണത്തിന് ശേഷം വീണ്ടും സിനിമയില്‍ സജീവമാകാനുള്ള തയാറെടുപ്പിലാണ് മേഘ്ന ഇപ്പോൾ. ചിരഞ്ജീവിയുടെ പിറന്നാള്‍ ദിനത്തില്‍ താരം സിനിമയിലേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ചിരുന്നു. അടുത്തിടെ ‘ശബ്ദ’ എന്ന ചിത്രവും മേഘ്ന രാജ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. കന്തരാജ്…
നടിയ്ക്ക് അശ്ലീല സന്ദേശം അയച്ചു: ഫാഷൻ ഡിസൈനർ പ്രസാദ് ബിഡപ്പയുടെ മകൻ ആദം ബിഡപ്പ അറസ്റ്റിൽ
ബെംഗളൂരു: കന്നഡ സിനിമാ നടിയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതിന് ഫാഷൻ ഡിസൈനർ പ്രസാദ് ബിഡപ്പയുടെ മകൻ ആദം ബിഡപ്പയെ പോലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 25 രാത്രി 11 മണിയോടെ ആദം തനിക്ക് ആ സന്ദേശങ്ങൾ അയച്ചപ്പോൾ പൂർണ്ണമായും മദ്യപിച്ച് ബോധരഹിതനായിരുന്നു എന്ന് നടി പറഞ്ഞു. ആദം തനിക്കയച്ച സന്ദേശങ്ങൾ അധിക്ഷേപകരവും ക്രൂരവും വെറുപ്പുളവാക്കുന്നതും വിലകുറഞ്ഞതും വേദനിപ്പിക്കുന്നതും വളരെ അപമാനകരവുമായിരുന്നെന്നും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തനിക്ക് വളരെയധികം മാനസിക അസ്വസ്ഥതകൾ ആ സന്ദേശങ്ങൾ സൃഷ്ടിച്ചുവെന്നും താരം മാധ്യമങ്ങളോട് പങ്കുവെച്ച പ്രസ്താവനയിൽ പറഞ്ഞു. താൻ ഏഴുമാസം ഗർഭിണിയാണെന്നും…