ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചു മൂടി, യുവാവ് പിടിയിൽ

ബെംഗളൂരു: ആറ് മാസം ഗർഭിണിയായ ഭാര്യയെ കൊന്ന് മൃതദേഹം, കാട്ടിൽ താൻ നേരത്തെ തയ്യാറാക്കിയ കുഴിയിൽ കുഴിച്ചുമൂടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ദാവൻഗരെ ജില്ലയിലെ മോഹൻ കുമാർ (25) ആണ്. ഇയാളുടെ ഒളിവിൽ കഴിയുന്ന മാതാപിതാക്കൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. ചന്ദ്രകല എന്ന രശ്മി (21) ആണ് മരിച്ചത്. കഴിഞ്ഞ വർഷമാണ് ചന്ദ്രകലയും മോഹൻകുമാറും തമ്മിലുള്ള വിവാഹം നടന്നത്. എന്നാൽ, ആദ്യദിവസങ്ങളിൽ തന്നെ ദമ്പതികൾ തമ്മിൽ വഴക്കുണ്ടായി. ചന്ദ്രകലയുടെ സ്വഭാവത്തിൽ സംശയം തോന്നിയ മോഹൻകുമാർ കൂടുതൽ സ്ത്രീധനത്തിനായി ഭാര്യയിൽ സമ്മർദം ചെലുത്തി. ഭാര്യ…

Read More

കാന്താര ക്കെതിരെയുള്ള തൈക്കുടം ബ്രിഡ്ജിന്റെ ഹർജി തള്ളി

കോഴിക്കോട് : കന്നഡ ചിത്രം ‘കാന്താര’യിലെ ‘വരാഹ രൂപം’ എന്ന ഗാനം കോപ്പിയടിയാണെന്ന് ആരോപിച്ച മ്യൂസിക് ബാന്‍ഡ് തൈക്കുടം ബ്രിഡ്ജ് നല്‍കിയ ഹര്‍ജി ജില്ല കോടതി തള്ളി. വിഷയത്തില്‍ അധികാരപരിധി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്. എന്നാല്‍ വരാഹരൂപവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ കോടതി പാസാക്കിയ ഇടക്കാല വിലക്ക് തുടരുകയും ചെയ്യും. കഴിഞ്ഞ മാസമാണ് തൈക്കൂടം ബ്രിഡ്ജ് സിനിമയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. തങ്ങളുടെ നവരസ എന്ന ഗാനം കോപ്പി അടിച്ചാണ് വരാഹരൂപം ഒരുക്കിയത് എന്നായിരുന്നു ബാന്‍ഡിന്റെ ആരോപണം. തൈക്കൂടം ബ്രിഡ്ജിന് വേണ്ടി സുപ്രീംകോടതി…

Read More

ഷാരിഖിനെ സ്വാധീനിച്ചവരിൽ സാക്കിർ നായിക്കും

ബെംഗളൂരു: മംഗളൂരു ഓട്ടോറിക്ഷ സ്‌ഫോടനക്കേസ് പ്രതി മുഹമ്മദ് ഷാരിക്കിനെ സ്വാധീനിച്ചവരിൽ വിവാദ ഇസ്ലാമിക മതപ്രഭാഷകൻ സാക്കിർ നായിക്കുമുണ്ടെന്ന് കർണാടക പോലീസ്. സാക്കിർ നായിക്കിന്റെ മതപ്രഭാഷണ വീഡിയോകൾ ഷാരിഖ് നിരന്തരം കണ്ടിരുന്നുവെന്നും നിരവധി പേരുമായി പങ്കുവെച്ചിരുന്നതായും പോലീസ് അറിയിച്ചു. സ്‌ഫോടനം നടത്തുന്നതിന് വേണ്ടി സഹായിച്ച കൂട്ടുപ്രതികളെ ഭീകരവാദത്തിന്റെ പാതയിലേക്ക് കൊണ്ടുവരാൻ ഷാരിക്ക് നിരവധി മാർഗങ്ങൾ ഉപയോഗിച്ചിരുന്നു. ഇതിൽ സാക്കിർ നായിക്കിന്റെ പ്രഭാഷണങ്ങളുമുണ്ടെന്നാണ് പോലീസ് പറയുന്നത്. കൂട്ടുപ്രതികളായ മുനീർ, യാസിൻ, സബി എന്നിവരെ തീവ്രവാദത്തിന് പ്രേരിപ്പിച്ചത് ശാരിക്കായിരുന്നു. ഭീകരവാദ പ്രവർത്തനങ്ങളെക്കുറിച്ചും ബോംബ് നിർമ്മാണത്തെക്കുറിച്ചും വിവരിക്കുന്ന പിഡിഎഫുകളും വീഡിയോകളും…

Read More

എലിസബത്ത് എന്നേക്കും എന്റേത്, ഭാര്യയ്ക്കൊപ്പം ബാലയുടെ വീഡിയോ 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയും രണ്ടാം ഭാര്യ എലിസബത്തും വേർപിരിഞ്ഞുവെന്ന തരത്തിൽ നിരവധി വാർത്തകൾ വന്നിരുന്നു. എപ്പോഴും ഭാര്യയെ കുറിച്ച് പൊതു ഇടങ്ങളിൽ സംസാരിക്കാറുള്ള ബാല ഭാര്യ എലിസബത്തിനെ കുറിച്ച് സംസാരിക്കാതെ ആയതോടെയാണ് ബാലയുടെ രണ്ടാം വിവാഹവും പരാജയമായി എന്ന തരത്തിൽ വാർത്തകൾ വരാൻ തുടങ്ങിയത്. എന്നാൽ ഇപ്പോഴിത വളരെ നാളുകൾക്ക് ശേഷം ഭാര്യ എലിസബത്തിനൊപ്പം ബാല സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. എലിസബത്ത് എന്നേക്കും എന്റേതാണ് എന്ന തലക്കെട്ടോടെയാണ് ഭാര്യ തിരിച്ച് വന്നതിൽ സന്തോഷം ബാല പ്രകടിപ്പിക്കുന്നത്. ബാലയുടെ കൂളിംഗ് ഗ്ലാസ് ധരിച്ച് എലിസബത്ത്…

Read More

ഫാം ഹൗസ് ജീവനക്കാരന് പോക്സോ കേസിൽ 43 വർഷം തടവ്

ബെംഗളൂരു: കന്നഡ നടൻ ദർശന്റെ ഫാം ഹൗസിലെ ജീവനക്കാരൻ പോക്സോ കേസിൽ 43 വർഷം തടവ്. ബിഹാർ സ്വദേശിയായ നജീബ് ആണ് ശിക്ഷിക്കപ്പെട്ടത്. 2021ൽ 9 വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ ശിക്ഷ. നജീബ് 50000 രൂപ പിഴയും അടക്കണം. നടന്റെ ഫാം ഹൗസിലെ കുതിരകളെ പരിപാലിക്കുന്ന ജോലിയാണ് നജീബ് ചെയ്തത്. പീഡനത്തിന് ഇരയായ കുട്ടിക്ക് ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ  കർണാടക സ്റ്റേറ്റ് ലീഗൽ   സർവീസസ് അതോറിറ്റിയോട് കോടതി നിർദ്ദേശിച്ചു.

Read More

വരാഹ രൂപം ഇല്ല, നിരാശയോടെ കാന്താര ആരാധകർ

റിഷഭ് ഷെട്ടിയുടെ കാന്താര കഴിഞ്ഞ ദിവസമാണ് ഒടിടിയില്‍ റിലീസ് ചെയ്തത്. ആഗോളതലത്തില്‍ 400 കോടി കളക്ഷന്‍ പിന്നിട്ട കന്നഡ ചിത്രം, ആമസോണ്‍ പ്രൈം വീഡിയോയില്‍ ആണ് സ്ട്രീമിംഗ് ആരംഭിച്ചത്. എന്നാല്‍, ചിത്രത്തിലെ വിവാദമായ ‘വരാഹ രൂപം’ എന്ന ഗാനം ഇല്ലാതെയാണ് കാന്താര ഒടിടിയിയില്‍ എത്തിയിരിക്കുന്നത്. ഇത് ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്. തങ്ങളുടെ നവരസം എന്ന ഗാനത്തിന്റെ കോപ്പിയടിയാണ് ‘വരാഹ രൂപം’ എന്ന് കേരളത്തിലെ മ്യൂസിക് ബാന്‍ഡായ തൈക്കുടം ബ്രിഡ്ജ് കാന്താരയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് സിനിമയില്‍ വരാഹരൂപം ഉപയോഗിക്കാന്‍ നിയന്ത്രണം…

Read More

ലൈംഗിക ബന്ധത്തിനിടെ മരണം , മൃതദേഹം റോഡരികിൽ, കേസിന്റെ ചുരുളഴിച്ച് പോലീസ് 

ബെംഗളൂരു: 67 കാരന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാഴ്ചയ്ക്ക് ശേഷം കേസിന്റെ ചുരുളഴിച്ച്‌ ബെംഗളൂരു പോലീസ്. കാമുകിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് വ്യവസായിയായ വയോധികന്‍ മരിച്ചതെന്നും സംഭവം പുറത്തറിയാതാരിക്കാന്‍ കാമുകിയും ഭര്‍ത്താവും സഹോദരനുമാണ് മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി ഉപേക്ഷിച്ചതെന്നും മറ്റാര്‍ക്കും ഇതില്‍ പങ്കില്ലെന്നും പോലീസ് കണ്ടെത്തി. യുവതിക്കും ഭര്‍ത്താവിനും സഹോദരനുമെതിരെ കേസെടുത്തു. പോലീസ് പറയുന്നത്: ഇക്കഴിഞ്ഞ നവംബര്‍ 16 നാണ് ജെപി നഗറിലെ പുട്ടേനഹള്ളി സ്വദേശിയായ ബാലസുബ്രഹ്മണ്യനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നേ ദിവസം കൊച്ചുമകനെ ബാഡ്മിന്റന്‍ പരിശീലനത്തിന്…

Read More

സ്ഫോടനത്തിൽ അപകടം പറ്റിയ ഓട്ടോറിക്ഷ ഡ്രൈവറെ ആഭ്യന്തര മന്ത്രി സന്ദർശിച്ചു 

ബെംഗളൂരു: മംഗളൂരു സ്ഫോടനത്തിൽ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായ ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ പുരുഷോത്തം പൂജാരിയെ(53) ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ആദ്യ സഹായമായി 50,000 രൂപ മന്ത്രി പുരുഷോത്തമയുടെ ഭാര്യക്ക് കൈമാറി. കഴിഞ്ഞ ശനിയാഴ്ചയാണ് പുരുഷോത്തമയുടെ ഓട്ടോറിക്ഷയില്‍ സ്‌ഫോടനമുണ്ടായത്. ഇദ്ദേഹത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഡെപ്യൂടി കമ്മീഷണര്‍ എം ആര്‍ രവികുമാര്‍ സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തിരുന്നു. സ്‌ഫോടനം നടന്ന സ്ഥലവും ഓട്ടോറിക്ഷയും ആഭ്യന്തര മന്ത്രിയും ഡിജിപി പ്രവീണ്‍ സൂഡും സന്ദര്‍ശിച്ചു. സ്‌ഫോടനത്തില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന ഓട്ടോറിക്ഷാ യാത്രക്കാരന്‍ മുഹമ്മദ് ശാരിഖിന്(24)…

Read More

മംഗളൂരു സ്ഫോടനം, കൊച്ചിയിൽ നിന്നും നിർണായക തെളിവുകൾ കണ്ടെത്തി

ബെംഗളൂരു: മംഗളൂരു സ്‌ഫോടനക്കേസില്‍ കൊച്ചിയില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ ശേഖരിച്ച്‌ കര്‍ണാടക പോലീസ്. സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്‍ മുഹമ്മദ് ഷാരിഖ് ആലുവയില്‍ ബന്ധപ്പെട്ടവരെ കുറിച്ചും സൂചന ലഭിച്ചു. ഷാരിഖ് ആലുവയില്‍ തങ്ങിയ ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്. മംഗളൂരു സ്‌ഫോടന ഗൂഢാലോചന നടന്നത് കേരളത്തിലും, തമിഴ്‌നാട്ടിലുമാണെന്ന വിവരത്തെ തുടര്‍ന്നാണ് കര്‍ണാടക പോലീസ് കേരളത്തിലുമെത്തിയത്. ഇവിടെ ക്യാമ്പ് ചെയ്തുള്ള അന്വേഷണമാണ് കര്‍ണാടക പോലീസ് നടത്തുന്നത്. ലോക്കല്‍ പോലീസിനെ ഒഴിവാക്കി എന്‍ഐഎയുടെ കൂടി സഹകരണത്തോടെ അന്വേഷണം മുന്നോട്ട് പോകുമ്പോള്‍ കൊച്ചിയില്‍ നിന്നും നിര്‍ണായകമായ നിരവധി…

Read More

ബൈക്ക് യാത്രക്കാരനെ മർദിച്ചതിന് ബിഎംടിസി ബസ് ഡ്രൈവറെ പിരിച്ചുവിട്ടു

ബംഗളൂരു: ബൈക്കിലെത്തിയ സ്‌കൂട്ടർ യാത്രക്കാരനെ ബിഎംടിസി ബസിന്റെ ഡ്രൈവർ മർദ്ദിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്ക് സസ്പെന്ഷൻ. ആക്രമണത്തിന്റെ വീഡിയോ ഷെയർ ചെയ്യുകയും പരാതി നൽകുകയും ചെയ്തതോടെയാണ് ബിഎംടിസി, ആനന്ദ് പിബി എന്ന പ്രതി ഡ്രൈവറെ പിരിച്ചുവിട്ടത്. നോർത്ത് ബെംഗളൂരുവിലെ യെലഹങ്കയിൽ താമസിക്കുന്ന ദമ്പതികൾ നവംബർ 22 ന് ബിഎംടിസി ബസ് ഡ്രൈവറാണ് മർദിച്ചതെന്ന് ആരോപിച്ചു യെലഹങ്ക ന്യൂ ടൗൺ പോലീസിന് പരാതി നൽകിയിരുന്നു. വംശീയ ആക്രമണമെന്നാണ് സന്ദീപും ലോറയും ഡ്രൈവർക്കെതിരെ കുറ്റപ്പെടുത്തിയത്. ഇലക്ട്രിക് ബസിലെ (കെഎ 51 എ എച്ച് 2741) കാക്കി വസ്ത്രധാരി…

Read More
Click Here to Follow Us