മഹാരാഷ്ട്ര – കർണാടക തർക്കം പരിഹരിക്കാൻ സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ട്; മന്ത്രി ശംഭുരാജ്

മുംബൈ : മഹാരാഷ്ട്ര-കര്‍ണാടക അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി ശംഭുരാജ് ദേശായി. അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്ക് പൂര്‍ണ്ണ അവകാശം ലഭിക്കും. കര്‍ണാടക അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് ചന്ദ്രകാന്ത് പാട്ടീലിനെയും എന്നെയും ആണ് നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തറിയാന്‍ കഴിയുമെന്നും ഇപ്പോള്‍ അതിനെ കുറിച്ച്‌ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More

മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് മറുപടിയുമായി മഹാരാഷ്ട്ര 

മുംബൈ : മഹാരാഷ്ട്രയിലെ ജാത് താലൂക്കിലെ കന്നഡ സംസാരിക്കുന്നവരുടെ ഗ്രാമങ്ങള്‍ കര്‍ണാടകയില്‍ ലയിപ്പിക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് മറുപടി നല്‍കി മറാത്താ നേതാക്കള്‍. മഹാരാഷ്ട്രയിലെ ഒരു ഗ്രാമം പോലും മറ്റൊരു സംസ്ഥാനത്തിനും വിട്ടുകൊടുക്കില്ലെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ അറിയിച്ചു. അതിര്‍ത്തി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മഹാരാഷ്ട്രയിലെ ജാത് താലൂക്ക് കര്‍ണാടകയില്‍ ലയിപ്പിക്കണമെന്ന് 2012-ല്‍ പ്രദേശവാസികള്‍ പ്രമേയം പാസാക്കിയിരുന്നു. കുടിവെള്ള സൗകര്യങ്ങളിലെ അപര്യാപ്തതയടക്കം ചൂണ്ടിക്കാട്ടിയാണ് കന്നഡ ജനവിഭാഗത്തിന് ഭൂരിപക്ഷമുള്ള ഗ്രാമങ്ങള്‍ പ്രമേയം കൊണ്ടുവന്നത്. ഈ നീക്കം നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം ബൊമ്മെ പ്രഖ്യാപിച്ചതാണ് മഹാരാഷ്ട്ര…

Read More

മലയാളം മിഷൻ പഠനോത്സവം 2022

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ ഈ വർഷത്തെ പഠനോത്സവം, നവംബർ 27 ഞായറാഴ്ച , രാവിലെ ഒൻപതു മണിക്ക് ബെംഗളൂരു ഇന്ദിരാ നഗർ കെ.എൻ.ഇ ട്രസ്റ്റ് സ്കൂളിലും, മൈസൂരു ഡി.പോൾ സ്കൂളിലും വെച്ച്‌ നടക്കുന്നു. കണിക്കൊന്ന , സൂര്യകാന്തി , ആമ്പൽ ടെക്സ്റ്റ് ബുക്ക് കരിക്കുലത്തിലൂടെ പഠനം നടത്തിയ 400 കുട്ടികളുടെ പഠന മൂല്യ നിർണയമാണ് പഠനോത്സവത്തിലൂടെ നടത്തുന്നത് . ബെംഗളൂരു കെ.എൻ.ഇ ട്രസ്റ്റ് സ്കൂളിൽ വെച്ച് നടക്കുന്ന പഠനോത്സവത്തിൽ മലയാളം മിഷൻ രജിസ്ട്രാറും കവിയുമായ വിനോദ് വൈശാഖി മുഖ്യഅതിഥിയായിരിക്കും. നവംബർ 27…

Read More

കേരള അതിർത്തി ദുർബലം, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ യോജിച്ച് പ്രവർത്തിക്കണം ; ബസവരാജ് ബൊമ്മെ

ബെംഗളൂരു: മംഗളൂരു സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ, തീവ്രവാദം തടയുന്നതിനായി രഹസ്യാന്വേഷണ വിഭാഗത്തെ ഏകോപിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് കത്തെഴുതുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കേരളത്തിൽ നിന്നുള്ളവർ ഇവിടെയുണ്ടാകുന്നത് അതിർത്തികൾ ദുർബലമായതുകൊണ്ടാണെന്നും ബസവരാജ് ബൊമ്മൈ പറഞ്ഞു. ഒരു യോജിച്ച ശ്രമം ആവശ്യമാണ്. ഞാൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ എല്ലാ ഡിജിപിമാരെയും ഏകീകൃത രഹസ്യാന്വേഷണം ശക്തമാക്കാൻ വിളിച്ചിരുന്നു. നിരവധി പേർ കുറ്റകൃത്യങ്ങൾ ചെയ്യുമ്പോൾ അതിർത്തി കടന്ന് രക്ഷപ്പെടുകയും ചെയ്യുന്നുണ്ട്. അതിർത്തികൾ ദുർബലമാണ്. അതുകൊണ്ടാണ് കേരളത്തിൽ നിന്നുള്ള ആളുകൾ ഇവിടെയെത്തുന്നതും, ഇവിടെ നിന്നുള്ളവർ കേരളത്തിലേയ്‌ക്ക് കടക്കുന്നതും’. എല്ലാ…

Read More

സ്ത്രീയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബീരമംഗലയിലെ ക്വാർട്ടേഴ്സ് മുറിയിൽ ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സുള്ള്യയിലെ ഹോട്ടൽ തൊഴിലാളി പശ്ചിമബംഗാൾ സ്വദേശി ഇമ്രാന്റെ ഒപ്പം താമസിച്ചിരുന്ന സ്ത്രീയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച ആണ് മൃതദേഹം കണ്ടെത്തിയത്. നാട്ടിലെ ഹോട്ടൽ തൊഴിലാളിയായി ജോലി ചെയ്തിരുന്ന ഇമ്രാനൊപ്പമാണ് സ്ത്രീ താമസിച്ചിരുന്നത്. ഈ സ്ത്രീക്ക് അയൽവാസികളുമായി വലിയ ബന്ധമുണ്ടായിരുന്നില്ല. രണ്ട് ദിവസമായി വാതിൽ തുറക്കാതായതോടെ സംശയം തോന്നിയ അയൽവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇമ്രാനെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം.

Read More

ഐഎംസിയും ത്രീ പേഴ്‌സന്റ് കളക്ടീവും ഒന്നിക്കുന്നു 

ബെംഗളൂരു: കേരളത്തിലെ പ്രമുഖ പരസ്യ ഏജൻസിയായ ഐഎംസി അഡ്വർടൈസിംഗും ബെംഗളൂരു ആസ്ഥാനമായുള്ള ഡിജിറ്റൽ മാർക്കറ്റിംഗ് അതോറിറ്റിയായ ത്രീപേഴ്‌സെന്റ് കളക്ടീവ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി പരസ്യ മേഖലയിൽ പ്രവർത്തിക്കാൻ ഒരുങ്ങുന്നു. ഈ ഇരു ഏജൻസികളും തമ്മിൽ ധാരണയായി. പ്രിന്റ്, ഇലക്‌ട്രോണിക് പരസ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഐഎംസി അഡ്വർടൈസിംഗിനെ ഡിജിറ്റൽ പരസ്യത്തിൽ ശക്തമായ ചുവടുറപ്പിക്കാൻ ഈ സഹകരണം സഹായിക്കും. ഇതോടെ പരസ്യത്തിലും ഉള്ളടക്ക നിർമ്മാണത്തിലും ആധിപത്യം സ്ഥാപിക്കുന്ന ഒരു സമ്പൂർണ്ണ ഏജൻസിയായി ഐഎംസി മാറും. പരസ്പര സഹകരണം ഇരു ഏജൻസികളെയും ക്ലയന്റ് ബേസ് വർദ്ധിപ്പിക്കാനും ഇന്ത്യയ്‌ക്ക് തങ്ങളുടെ…

Read More

പുലി പേടി ഒഴിയാതെ തെക്കൻ ബെംഗളൂരു

ബെംഗളൂരു: തെക്കൻ ബംഗളൂരുരുവിൽ ബനശങ്കരി ആറാം സ്റ്റേജിനു സമീപം സോമപുരയിൽ പുലിയുടെ ആക്രമണത്തിൽ പശുക്കുട്ടി കൊല്ലപ്പെട്ടതോടെ പ്രദേശം പുലിഭീതിയിൽ. നഗരപ്രാന്തത്തിലെ സംരക്ഷിത വനപ്രദേശമായ തുറഹള്ളിയുടെ സമീപപ്രദേശമാണ് സോമപുര. ഇവിടെ അടുത്ത കാലങ്ങളിലൊന്നും പുലിയുടെ സാന്നിധ്യമുണ്ടായിരുന്നില്ല. പശുക്കുട്ടി കൊല്ലപ്പെട്ട സ്ഥലത്തിനു സമീപം വനംവകുപ്പ് പുലിക്കൂട് സ്ഥാപിച്ചിട്ടുണ്ട്. പ്രദേശവാസികളോട് രാത്രികാലങ്ങളിൽ പുറത്തിറങ്ങരുതെന്നും നിർദ്ദേശമുണ്ട്. ബനശങ്കരി ആറാം സ്റ്റേജിലെ ചില ഭാഗങ്ങളിൽ പുലിയുടെ കാൽപ്പാടുകൾ കണ്ടതായി റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. സമീപപ്രദേശങ്ങളിൽ ഒഴിഞ്ഞ ഇടങ്ങളിലെ കുറ്റിക്കാടുകൾ വെട്ടിത്തെളിക്കാൻ തീരുമാനിച്ചിട്ടുണ്ട്.നഗരങ്ങളുൾപ്പെടെയുള്ള ജനവാസകേന്ദ്രങ്ങളിൽ പുലിയുടെ സാന്നിധ്യം കർണാടകയിൽ പതിവായിരിക്കുകയാണ്. മൈസൂരു…

Read More

മംഗളൂരു സ്ഫോടനം, ലക്ഷ്യമിട്ടത് പ്രമുഖ ക്ഷേത്രം 

ബെംഗളൂരു: മംഗളൂരു സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് റസിസ്റ്റൻ കൗൺസിൽ തീവ്രവാദ സംഘടന. ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് സംഘടന പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്. അറബിയിൽ ‘മജ്ലിസ് അൽമുഖാവമത്ത് അൽഇസ്ലാമിയ’ എന്നും എഴുതിയിട്ടുണ്ട്. കർണാടകയിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി അലോക് കുമാറിനെയും ഭീകര സംഘടന ഭീഷണിപ്പെടുത്തി. നിങ്ങളുടെ സന്തോഷത്തിന് ആയുസ്സ് കുറവായിരിക്കുമെന്നും നിങ്ങളുടെ പ്രവൃത്തിയുടെ ഫലം ഉടൻ കൊയ്യുമെന്നും പ്രസ്താവനയിൽ പറയുന്നു. സംസ്ഥാനത്ത് ആൾക്കൂട്ട കൊലപാതകങ്ങൾ, അടിച്ചമർത്തുന്ന നിയമങ്ങൾ, മതഭീകരത തുടങ്ങിയ സംഭവങ്ങൾക്കെതിരെയാണ് തങ്ങൾ ഈ ആക്രമണം നടത്തിയതെന്ന് സംഘടന പ്രസ്താവനയിൽ പറഞ്ഞു. ലക്ഷ്യം മംഗളൂരുവിലെ പ്രമുഖ ക്ഷേത്രമായിരുന്നു…

Read More

ബെംഗളൂരു ലിറ്ററേച്ചർ ഫെസ്റ്റിവൽ ഡിസംബർ 3, 4 തീയതികളിൽ നടക്കും

ബെംഗളൂരു ലിറ്ററേച്ചർ ഫെസ്റ്റിവൽ (BLF) ഈ വർഷം ഡിസംബർ 3, 4 തീയതികളിൽ നഗരത്തിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ്. കുമാരകൃപ റോഡിലെ ലളിത് അശോക് ഹോട്ടലിൽ നടക്കുന്ന സാഹിത്യോത്സവത്തിൽ 250-ലധികം അന്തർദേശീയ-ഇന്ത്യൻ എഴുത്തുകാരും പ്രഭാഷകരും പങ്കെടുക്കുമെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫെസ്റ്റിവലിൽ നാല് പ്രോഗ്രാം ഫോറങ്ങളും രണ്ട് കുട്ടികളുടെ വേദികളും ഉണ്ടായിരിക്കും. 20,000-ത്തിലധികം പേർ ഫെസ്റ്റിവലിൽ പങ്കെടുക്കുമെന്നും സംഘാടകർ അറിയിച്ചു. ബുക്കർ പ്രൈസ് ജേതാക്കളായ ഗീതാഞ്ജലി ശ്രീ, ഷെഹാൻ കരുണാതിലക എന്നിവർ ഫെസ്റ്റിവലിലെ പ്രഭാഷകരുടെ നിരയിൽ ഉൾപ്പെടുന്നു. ഗീതാഞ്ജലി ശ്രീ തന്റെ ‘ടോംബ് ഓഫ്…

Read More

മൈസൂരു മൃഗശാലയിൽ ഗൊറില്ല താബോയുടെ ജന്മദിനം ആഘോഷിച്ചു

ബെംഗളൂരു: ശ്രീ ചാമരാജേന്ദ്ര സുവോളജിക്കൽ ഗാർഡൻസ് (മൈസൂർ മൃഗശാല) അതിന്റെ ഏറ്റവും പ്രശസ്തമായ അന്തേവാസിയായ ഗൊറില്ലയുടെ 15-ാം ജന്മദിനം ബുധനാഴ്ച ആഘോഷിച്ചു. 2007 നവംബർ 23 ന് ജർമ്മനിയിലെ ആൽവെറ്റർസൂ മൺസ്റ്ററിലാണ് താബോ ജനിച്ചത്. കഴിഞ്ഞ വർഷം മൃഗങ്ങളുടെ കൈമാറ്റ പരിപാടിയുടെ കീഴിലാണ് മൈസൂരു മൃഗശാലയിൽ എത്തിച്ചത്. കസ്തൂരി തണ്ണിമത്തൻ, മുന്തിരി, ആപ്പിൾ, അണ്ടിപ്പരിപ്പ്, പച്ചക്കറികൾ തുടങ്ങിയ പഴങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ മൾട്ടി-ലേയേർഡ് കേക്ക് ഉപയോഗിച്ചാണ് താബോയെ സന്തോഷിപ്പിച്ചത്. ക്യാരറ്റ്, വാഴപ്പഴം, വെള്ളരി എന്നിവ ഉപയോഗിച്ച് ഹൃദയാകൃതിയിലുള്ള ഒരു ക്രമീകരണവും അതിന്റെ ചുറ്റുപാടിൽ ‘ഹാപ്പി…

Read More
Click Here to Follow Us