സ്‌ഫോടക വസ്തുക്കൾ കേരളത്തിൽ നിന്നാണ് മംഗളൂരുവിൽ എത്തിയതെന്ന് സംശയം

കൊച്ചി: കോയമ്പത്തൂരിലും മംഗളൂരുവിലും സ്‌ഫോടനങ്ങൾ നടന്ന പശ്ചാത്തലത്തിൽ കേന്ദ്ര, സംസ്ഥാന സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത അടിയന്തര യോഗം കൊച്ചിയിൽ ചേർന്നു. കേന്ദ്ര ഇൻറലിജൻസ് ബ്യൂറോ ആസ്ഥാനത്ത് നടന്ന യോഗത്തിൽ റോ ഉൾപ്പെടെയുള്ള സംഘങ്ങളുടെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തതായാണ് വിവരം. നിലവിലെ സുരക്ഷ വിലയിരുത്തിയതിനൊപ്പം മുൻകരുതലുകളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. മംഗളൂരുവിൽ ഓട്ടോയിലുണ്ടായ പ്രഷർ കുക്കർ ബോംബ് സ്‌ഫോടത്തിനു സ്ഫോടക വസ്തുക്കൾ എത്തിച്ചത് കേരളത്തിൽ നിന്നാണെന്നാണ്  സംശയം. പ്രതി മുഹമ്മദ് ഷാരീഖ് ആലുവയിൽ സെപ്റ്റംബർ 13 മുതൽ 18 വരെ തങ്ങിയതായാണു കണ്ടെത്തിയിട്ടുള്ളത്. ആലുവയിലെ ലോഡ്ജിലെ…

Read More

മെസ്സിയുടെ കൂറ്റൻ ഫ്ലെക്സ് സ്ഥാപിച്ച് അർജന്റീന ആരാധകർ 

ബെംഗളൂരു: ലോകമെമ്പാടും ലോക കപ്പ് ആവേശം നിറയുമ്പോൾ ബെംഗളൂരുവിലും ആവേശത്തിന് ഒരു കുറവും വരുത്താതെ മെസ്സിയുടെ ഒരു കൂറ്റൻ ഫ്ലെക്സ് ആണ് ബെംഗളൂരുവിൽ അർജന്റീനയുടെ മലയാളി ആരാധകർ സ്ഥാപിച്ചത്. ബെംഗളൂരു ഹെബ്ബാളിലെ മലയാളിയായ സിയാദ്, അനിൽ പാപ്പച്ചൻ, അനിൽ കലമ്പുക്കാട്ടു തുടങ്ങിയവരുടെ ഉടമസ്ഥതയിലുള്ള ഹോട്ടൽ അഡ്രസ് ഇൻ ലാണ് ഈ ഫ്ലെക്സ് സ്ഥാപിച്ചത്.

Read More

കുന്ദനഹള്ളി കേരള സമാജത്തിന് നോർക്ക റൂട്ട്‌സ് അംഗീകാരം 

ബെംഗളൂരു: കുന്ദലഹള്ളി കേരള സമാജത്തിന് നോർക്ക റൂട്ട്‌സ് അംഗീകാരം നേടിക്കൊടുത്ത സാക്ഷ്യപത്രം അസോസിയേഷൻ സെക്രട്ടറി ശ്രീ. രജിത്ത് ചേനാരത്ത് , ജോയിന്റ് സെക്രട്ടറിയും നോർക്ക കോർഡിനേറ്ററുമായ ശ്രീ അജിത് എം കെ, എന്നിവർ നോർക്ക ഓഫീസിൽ നിന്നും ഇന്ന് സ്വികരിച്ചു. കർണാടകയിൽ നിന്നും നോർക്കയുടെ അംഗീകാരം നേടിയ പതിനാലാമത്തെയാണ് കുന്ദലഹള്ളി കേരളജം. സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മൂന്നാം ഘട്ട അംഗത്വ വിതരണ പദ്ധതി പ്രകാരം ലഭിച്ച അപേക്ഷകരുടെ തിരിച്ചറിയൽ കാർഡും നോർക്ക ഓഫീസർ ശ്രീമതി റീസ റെൻജിത്ത് കൈമാറി.

Read More

ആകാശ എയർ പ്രതിദിന സർവീസുകൾ ഉയർത്തുന്നു

ബെംഗളൂരു: ആകാശ എയർ പുതിയ സർവീസുകൾ ആരംഭിക്കുന്നു. ബെംഗളൂരു-പുണെ, ബെംഗളൂരു-വിശാഖപട്ടണം റൂട്ടിലാണ് ആകാശ എയർ സർവീസ് നടത്തുക. ഈ വർഷം ഓഗസ്റ്റിൽ പ്രവർത്തനം ആരംഭിച്ചത് ആഭ്യന്തര വിമാനക്കമ്പനിയായ ആകാശ എയർ ബെംഗളൂരുവിൽ നിന്ന് വിശാഖപട്ടണത്തേക്ക് സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആകാശ എയറിന്റെ പത്താമത്തെ ലക്ഷ്യ സ്ഥാനമാണ് ഇത്. ഞങ്ങളുടെ പത്താമത്തെ ലക്ഷ്യസ്ഥാനമായി ഈസ്റ്റ് കോസ്റ്റിന്റെ രത്നമായ വിശാഖപട്ടണത്തെ പ്രഖ്യാപിക്കുന്നു. വിശാഖപട്ടണത്തിനും ബെംഗളൂരുവിനുമിടയിൽ പ്രതിദിന ഫ്ലൈറ്റുകൾ ആസ്വദിക്കൂ. ഇപ്പോൾ തന്നെ http://akasaair.com വെബ്സൈറ്റിൽ ബുക്ക് ചെയ്യുക എന്ന് ആകാശ എയർ ട്വീറ്റ് ചെയ്തു. ബെംഗളൂരു-വിശാഖപട്ടണം റൂട്ടിൽ,…

Read More

നിർബന്ധിത മത പരിവർത്തനത്തിന് പ്രേരിപ്പിച്ചു, നഗ്ന ചിത്രങ്ങൾ പകർത്തിയ പ്രതി അറസ്റ്റിൽ

ബെംഗളൂരു: പെൺകുട്ടിയെ മറ്റൊരു മതത്തിലേക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ച യുവാവിനെതിരെ കേസ്. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തതിന് ശേഷമാണ് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യൂനസ് പാഷ എന്ന ഫയാസ് അഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവാവിനെതിരെ പോലീസ് പോക്‌സോയും മതപരിവര്‍ത്തന വിരുദ്ധ നിയമവും ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നഗ്നചിത്രങ്ങള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ ഇയാള്‍ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചിരുന്നത്. കര്‍ണാടകയിലെ നാഗമംഗലത്താണ് സംഭവം. സാമ്പാറില്‍ ഉറക്ക ഗുളികകള്‍ കലര്‍ത്തി വീട്ടിലുള്ളവര്‍ക്ക് നല്‍കാനും യുവാവ് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരുന്നതായി പോലീസ് വ്യക്തമാക്കി.…

Read More

കർണാടക – മഹാരാഷ്ട്ര അതിർത്തി തർക്കം പുതിയ തലത്തിലേക്ക്

ബെംഗളൂരു: കര്‍ണാടക-മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം പുതിയ തലത്തിലേക്ക്. നിയമനടപടികള്‍ ഏകോപിപ്പിക്കാന്‍ രണ്ടു മന്ത്രിമാരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെ നിയോഗിച്ചതോടെയാണ് ഇത്. ചന്ദ്രകാന്ത് പാട്ടീല്‍, ശംഭുരാജ് ദേശായി എന്നിവരെയാണ് നിയോഗിച്ചത്. 1960ല്‍ മഹാരാഷ്ട്ര സ്ഥാപിതമായതു മുതല്‍ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ ബെളഗാവി (ബെല്‍ഗാം) ജില്ലയുമായി ബന്ധപ്പെട്ട് അതിര്‍ത്തി തര്‍ക്കം നിലനിൽക്കുന്നുണ്ട്. ബെളഗാവിയില്‍ 70 ശതമാനത്തോളം മറാത്ത സംസാരിക്കുന്നവരാണ്. മുതിര്‍ന്ന അഭിഭാഷകനായ വൈദ്യനാഥന്‍റെ നേതൃത്വത്തില്‍ മഹാരാഷ്ട്ര സുപ്രീംകോടതിയില്‍ കേസ് നടത്തുന്നുണ്ട്. ബെളഗാവിയെ മഹാരാഷ്ട്രയുടെ ഭാഗമാക്കുന്നതില്‍ ബാല്‍ താക്കറെ തന്നെ മുന്നിലുണ്ടായിരുന്നുവെന്നും ഇതിനായുള്ള…

Read More

മംഗളൂരു ബോംബ് സ്ഫോടനം കർണാടകയിൽ 18 ഇടങ്ങളിൽ റെയ്ഡ്

ബെംഗളൂരു: മംഗളൂരു പ്രഷർ കുക്കർ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് കർണാടകയിലെ 18 ഇടങ്ങളിൽ പോലീസും എൻഐഎയും പരിശോധന നടത്തുന്നു. മംഗളൂരുവിലും മൈസൂരുവിലുമാണ് എൻഐഎ പരിശോധന നടത്തുന്നത്. കേസിൽ പ്രതിയായ ഷാരിഖിന്റെ ബന്ധുവീടുകളിലും റെയ്ഡ് പുരോഗമിക്കുകയാണ്. കർണാടക ആഭ്യന്തര മന്ത്രിയും ഡിജിപിയും മംഗളൂരുവിലെത്തി. ഷാരിഖിന് കോയമ്പത്തൂർ സ്ഫോടനത്തിലും പങ്കുണ്ടെന്നാണ് കർണാടക പോലീസിന്റെ കണ്ടെത്തൽ. പ്രധാനസൂത്രധാരൻ അബ്ദുൾ മദീൻ താഹ ദുബായിലിരുന്നാണ് ഓപ്പറേഷനുകൾ നിയന്ത്രിച്ചതെന്നും പോലീസ് കണ്ടെത്തി. സ്ഫോടനത്തിന് തൊട്ടുമുമ്പ് ബോംബ് ഘടിപ്പിച്ച ബാഗുമായി ഷാരിഖ് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

Read More

മംഗളൂരു സ്ഫോടനം, പ്രതി 5 ദിവസം കേരളത്തിൽ തങ്ങി, വിവിധ കേന്ദ്രങ്ങളിൽ പരിശോധന

ബെംഗളൂരു: മംഗളൂരു സ്‌ഫോടനക്കേസിലെ പ്രതി ഷാരിഖ് ആലുവയിൽ എത്തിയതിൻറെ കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. സെപ്റ്റംബർ 13 മുതൽ 18 വരെ അഞ്ച് ദിവസമാണ് ഷാരിഖ് ആലുവയിൽ തങ്ങിയത്. ആലുവയിലെ വിവിധ കേന്ദ്രങ്ങളിൽ എ ടി എസ് പരിശോധന നടത്തി. വിഷയം ചർച്ച ചെയ്യാൻ കേന്ദ്ര-സംസ്ഥാന സുരക്ഷാ ഏജൻസികളുടെ ഉന്നതതല യോഗം കൊച്ചിയിൽ ചേർന്നു. ആലുവയിലെ ലോഡ്‌ജിലായിരുന്നു ഷാരിഖ് താമസിച്ചത്. ലോഡ്ജിലും ഇയാൾ എത്തിയ മറ്റ് സ്ഥലങ്ങളിലും റെയ്ഡ് നടത്തിയ എ ടി എസ് ലോഡ്ജ് ഉടമയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. അതേസമയം…

Read More

യെദ്യൂരപ്പയുടെ അനുയായി കോൺഗ്രസിൽ 

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് കർണാടകത്തിൽ ബി ജെ പിയെ ഞെട്ടിച്ച് കോൺഗ്രസ്‌ . മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ അനുയായിയുമായ യു ബി ബനകർ കോൺഗ്രസ്‌ പാർട്ടിയിലേക്ക്. കോൺഗ്രസ്‌ അധ്യക്ഷൻ ഡികെ ശിവകുമാർ ബനകറിനെ  സ്വാഗതം ചെയ്തു. കോൺഗ്രസ്‌ ആളൊഴിഞ്ഞ വീടാണെന്നും ആരും അവിടേക്ക് കയറില്ലെന്നുമായിരുന്നു പലരും വിമർശിച്ചിരുന്നത്. എന്നാൽ ഇനിയും നിരവധി നേതാക്കൾ ഉടൻ ചേരും’,ബനകറിന്റെ പാർട്ടി പ്രവേശനത്തിന് പിന്നാലെ ഡികെ ശിവകുമാർ പറഞ്ഞു. ബനകറിന്റെ വരവ് കോൺഗ്രസിന് ഗുണം  ചെയ്യുമെന്നും ശിവകുമാർ പറഞ്ഞു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ ജില്ലയായ…

Read More

സംസ്ഥാന അതിർത്തിയിൽ വാഹന പരിശോധന ശക്തമാക്കി 

കുമളി : കർണാടക മംഗളൂരുവിൽ ഓട്ടോയിൽ കുക്കർ സ്‌ഫോടനം ഉണ്ടായതിനെ തുടർന്ന് സംസ്ഥാന അതിർത്തിയിൽ പോലീസ് വാഹന പരിശോധന ശക്തമാക്കി. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്കും തിരിച്ചും പോകുന്ന മുഴുവൻ വാഹനങ്ങളും പരിശോധിക്കാൻ തമിഴ്നാട് ഡി.ജി.പി ശൈലേന്ദ്ര ബാബുവാണ് ഉത്തരവിട്ടത്. ഇതേ തുടർന്ന് തിങ്കളാഴ്ച സംസ്ഥാന അതിർത്തിയിലെ മുഴുവൻ റോഡുകളിലും തമിഴ്നാട് സംഘം കർശന വാഹന പരിശോധനയുമായി രംഗത്തെത്തി. ശബരിമല തീർത്ഥാടന കാലമായതിനാൽ വാഹനങ്ങളുടെ വൻ തിരക്കാണ് നിരത്തുകളിൽ. ചെറുതും വലുതുമായ മുഴുവൻ വാഹനങ്ങളും പോലീസ് സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. കുമളി അതിർത്തിയിൽ ഗുഢല്ലൂർ ഇൻസ്പെക്ടർ…

Read More
Click Here to Follow Us