“താർ മാർ”തകർത്താടി ചിരഞ്ജീവിയും സൽമാൻ ഖാനും പ്രഭുദേവയും;തെലുഗു ലൂസിഫറിൻ്റെ ഏറ്റവും പുതിയ വാർത്ത ഇതാണ്.

മലയാളത്തിലെ ഏറ്റവും വലിയ സൂപ്പർ ഡ്യൂപ്പർ ഹിറ്റ്, മുരളി ഗോപി തിരക്കഥ എഴുതി പ്രിഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മോഹൻ ലാൽ പ്രധാന കഥാപാത്രമായി അവതരിച്ച ലൂസിഫർ ആണ്. ഈ ചിത്രത്തിൻ്റെ റീമേക്ക് തെലുഗിൽ ഗോഡ്ഫാദർ എന്ന പേരിൽ ആണ് പുറത്തിറങ്ങുന്നത്, തൊട്ടു മുൻപ് ഇറങ്ങിയ ചിരഞ്ജീവിയുടെ “ആചാര്യ “എട്ടു നിലയിൽ പൊട്ടിയതോടെ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അടുത്ത സിനിമയാണ് ഗോഡ്ഫാദർ. മോഹൻ രാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഈ…

‘ഓണം എക്സ്ട്രാവഗൻസ 2022’ ആഘോഷം നടന്നു 

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റി SMONDO -3 ഓണം സാംസ്കാരിക സമിതി 17, 18 തിയ്യതികളിൽ ഗ്രാൻഡ് ഓണം ഫെസ്റ്റിവൽ ‘ഓണം എക്സ്ട്രാവഗൻസ 2022’ വിപുലമായി ആഘോഷിച്ചു. ഓണസദ്യ, സാംസ്കാരിക പരിപാടികൾ, ബ്രേക്ക് ഫ്രീ റൂട്ടിന്റെ സംഗീത നിശ, മാവേലിക്കൊപ്പം ഘോഷയാത്ര, ശിങ്കാരിമേളം, കുട്ടികളുടെ പരിപാടികൾ, കായിക വിനോദങ്ങൾ, വടംവലി മത്സരം, ഓണപ്പാട്ട്, വിഭവ സമൃദ്ധമായ ഓണ സദ്യ എന്നിവ ഉണ്ടായിരുന്നു.

പൂജ അവധി, സ്പെഷ്യൽ സർവീസ് ഒരുക്കി കെ എസ് ആർ ടി സി

ബെംഗളൂരു: പൂജ അവധിയോടനുബന്ധിച്ച് സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 9 വരെ സ്പെഷ്യൽ സർവീസ് ഒരുക്കി കെ എസ് ആർ ടി സി. മൈസൂർ റോഡ് ബസ് സ്റ്റേഷൻ ശാന്തിനഗർ ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നും പുറപ്പെടുന്ന ബസ് കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശൂർ, കോട്ടയം തുടങ്ങിയ സ്ഥലത്തേക്ക് ആണ് സർവീസ് നടത്തുന്നത്. യാത്ര ചെയ്യാൻ തയ്യാറെടുക്കുന്നവർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. http://www.ksrtc.in എന്ന സൈറ്റ് വഴി ബുക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

വിദ്യാർത്ഥിനി സ്കൂൾ ശൗചാലയത്തിൽ മരിച്ച നിലയിൽ

ചെന്നൈ: പ്ലസ്ടു വിദ്യാർത്ഥിനിയെ സ്‌കൂളിലെ ശൗചാലയത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. വൈദ്യേശ്വരിയെന്ന് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിലെ പ്രശ്‌നങ്ങളാണ് പെൺകുട്ടിയുടെ ആത്മഹത്യക്ക് പിന്നിലെന്നാണ് പുറത്ത് വരുന്ന വിവരം. മൃതദേഹം കോവിൽപ്പെട്ടിയിലെ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു. അതേസമയം, വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും കോവിൽപ്പെട്ടിയിൽ റോഡ് ഉപരോധിക്കുകയും ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

തന്റെ വിവാഹം നടന്നത് നഗരത്തിലെ ബ്ലോക്ക്‌ കാരണം, വൈറൽ ട്വീറ്റ് 

ബെംഗളൂരു: നഗരത്തിലെ ട്രാഫിക് ബ്ലോക്കിന് നന്ദി പറഞ്ഞുകൊണ്ടുള്ള ഒരു ട്വീറ്റാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. ട്വീറ്റിൽ, ട്രാഫിക് ബ്ലോക്ക് കാരണമാണ് തന്റെ വിവാഹം നടന്നതെന്ന് യുവാവ് പറയുന്നു. നർമം കലർന്ന കുറിപ്പിൻറെ സ്ക്രീൻഷോട്ടുകൾ നിരവധി പേരുകളാണ് പങ്കുവെച്ചത്. താനും ഭാര്യയും സുഹൃത്തായിരുന്നു. ഒരു ദിവസം ഭാര്യക്ക് ലിഫ്റ്റ് നൽകിയപ്പോൾ ഈജിപുര മേൽപ്പാലത്തിന്റെ നിർമാണപ്രവൃത്തികൾ ഗതാഗതക്കുരുക്കിൽ കുടുങ്ങി. തുടർന്ന് ഞങ്ങൾ മറ്റൊരു വഴിയിലൂടെ പോവുകയും റസ്റ്റാറൻറിൽ കയറി ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ചെയ്തു. അന്ന് മുതൽ പ്രണയവും തുടങ്ങി.. യുവാവിൻറെ കുറിപ്പിൽ പറയുന്നു. ഈ സംഭവം…

കർണാടകയിൽ പുതുതായി സ്ഥിരീകരിച്ചത് 368 കോവിഡ് കേസുകൾ

ബെംഗളൂരു : കർണാടകയിൽ പുതിയതായി സ്ഥിരീകരിച്ചത് 368 കേസുകൾ. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 3434 ആയി. ആരോഗ്യവകുപ്പാണ് കണക്ക് വിവരങ്ങൾ പുറത്ത് വിട്ടത്. അതേസമയം 500 പേർ കഴിഞ്ഞ മണിക്കൂറുകളിൽ രോഗമുക്തി നേടിയതായി റിപ്പോർട്ടിൽ പറയുന്നു. ബെംഗളൂരിൽ മാത്രം കഴിഞ്ഞ ദിവസം 220 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 40236 ആയിട്ടുണ്ട്.

ഇറാൻ ഹിജാബ് പ്രതിഷേധത്തിൽ പ്രതികരിച്ച് കർണാടക സർക്കാർ 

ബെംഗളൂരു: ഇറാനിൽ നടക്കുന്ന ഹിജാബ് വിഷയം സംബന്ധിച്ച പ്രതിഷേധത്തിൽ പ്രതികരണം അറിയിച്ച് കർണാടക. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിൽ അനിവാര്യമായ ഒരു മതാചാരമല്ലെന്ന് കർണാടക സർക്കാർ. ഇറാനിൽ സ്ത്രീകൾ നടത്തുന്ന ഹിജാബ് വിരുദ്ധ പ്രതിഷേധത്തെ ഉദ്ധരിച്ചാണ് കർണാടക സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയിൽ ഇക്കാര്യം അറിയിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ചത് ഭരണഘടനാ വിരുദ്ധമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമത്വവും തുല്യതയുമാണ് യൂണിഫോം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇറാൻ പോലുള്ള മുസ്ലീം രാജ്യങ്ങളിൽ പോലും സ്ത്രീകൾ എല്ലാവരും ഹിജാബ് ധരിക്കുന്നില്ല.…

50 അംഗ വനംവകുപ്പ് സംഘം കടുവയെ പിടികൂടി

ബെംഗളൂരു: കഴിഞ്ഞ ഏതാനും ആഴ്ചകളായി കുടകിലെ മാൽദാരെയിൽ നിരവധി കന്നുകാലികളെ കൊന്ന കടുവയെ വനം വകുപ്പ് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച വിജയകരമായി പിടികൂടി. 13 വയസ്സുള്ള ആൺകടുവയെ ശാന്തമാക്കിയ ശേഷമാണ് പിടികൂടിയത്. ദുബാരെയിൽ നിന്നുള്ള മെരുക്കിയ ഈശ്വര, അഞ്ജന, ലക്ഷ്മണൻ, ഇന്ദ്രൻ എന്നീ നാല് ആനകളുടെ സഹായത്തോടെയാണ് കടുവയെ പിടികൂടാനുള്ള ഓപ്പറേഷൻ ആരംഭിച്ചത്. കടുവയെ പിടികൂടാനുള്ള ഓപ്പറേഷൻ കഴിഞ്ഞ 10 ദിവസമായി നടന്നു വരികയാണെന്ന് മടിക്കേരി ഡിവിഷൻ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പൂവയ്യ പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് മാൽദാരെ, ബഡഗ ബനംഗല, മർഗോളി, കല്ലല്ല…

വിധാന സൗധയ്ക്കു സമീപം സംഘർഷം; അറിയാതെ ബെംഗളൂരു പൊലീസ്

ബെംഗളൂരു: സെൻട്രൽ ബെംഗളൂരുവിലെ ബാലേകുന്ദ്രി സർക്കിളിലെ പബ്ബിന് പുറത്ത് ഒരു കൂട്ടം യുവാക്കൾ തമ്മിൽ തിങ്കളാഴ്ചയുണ്ടായ സംഘർഷത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. വിധാന സൗധയ്ക്ക് സമീപമുള്ള തിരക്കേറിയ സ്ഥലത്താണ് സംഭവം നടന്നതെങ്കിലും സോഷ്യൽ മീഡിയയിൽ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസിന് വിവരം ലഭിച്ചത്. വീഡിയോയിൽ കാണുന്ന യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി സെക്ഷൻ 394 (കവർച്ച നടത്തുന്നതിൽ സ്വമേധയാ മുറിവേൽപ്പിക്കുക) പ്രകാരം വിധാന സൗധ പോലീസ് ചൊവ്വാഴ്ച കേസ് രജിസ്റ്റർ ചെയ്തു. വൈകുന്നേരത്തോടെയാണ് യുവതിയിൽ നിന്നും പരാതി ലഭിച്ചതെന്നും ഇതിൽ മൂന്ന് പേരെ…

മുഖ്യമന്ത്രിയുടെ ചിത്രം വച്ചുള്ള ക്യു ആർ കോഡ് പ്രചരണം

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്കെതിരെ ‘PayCM’ പോസ്റ്റർ പ്രചാരണവുമായി കോൺഗ്രസ് . ബൊമ്മെയുടെ ചിത്രത്തോടൊപ്പം ക്യൂ.ആർ. കോഡ് കൂടി ഉൾപെടുത്തിയാണ് പ്രചരണം. മുഖ്യമന്ത്രിയുടെ ചിത്രമുള്ള ബാര്‍കോഡ് പോസ്റ്ററുകള്‍ കണ്ട് ഞെട്ടാതെ ബെംഗളൂരുവിലൂടെ ഇന്ന് ആരും സഞ്ചരിച്ച് കാണില്ല. നഗരത്തില്‍ പ്രധാനകേന്ദ്രങ്ങളില്‍ എല്ലാം ഈ ബാര്‍കോഡ് പോസ്റ്ററുകൾ സ്ഥാപിച്ചിട്ടുണ്ട് . മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച പേടിഎം പരസ്യം എന്നേ ആദ്യം കാണുന്ന ആരും തെറ്റിദ്ധരിക്കൂ. സൂക്ഷിച്ച് നോക്കുന്നതോടെ സംഭവം പിടികിട്ടും. paycm ക്യാംപെയ്ന്‍.  40 ശതമാനം സര്‍ക്കാര്‍   എന്ന തലക്കെട്ടോടെയാണ് പേ സിഎം പോസ്റ്ററുകള്‍…

1 2
Click Here to Follow Us