പണിക്കിടെ ലൈൻമാൻ തടാകത്തിൽ വീണു മരിച്ചു

death suicide murder accident

ബെംഗളൂരു: വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിനിടെ ലൈൻമാൻ തടാകത്തിൽ വീണുമരിച്ചു. ബെസ്കോമിന് കീഴിലെ ജീവനക്കാരനായ മഹേഷ് ഗൗഡർ ആണ് തുമകുരുവിൽ അപകടത്തിൽപെട്ട് മരിച്ചത്. ഗുബ്ബി ബിദരെ ജനിഗര ഹള്ളി ഫീഡറിൽ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ നാട്ടുകാർ ആവശ്യപ്പെട്ടതനുസരിച്ച് എത്തിയതായിരുന്നു മഹേഷ്. മഴയിൽ നിറഞ്ഞുകിടന്ന തടാകം കടന്നുവേണമായിരുന്നു വൈദ്യുതി പോസ്റ്റിന് അടുത്തെത്താൻ. തടാകത്തിലിറങ്ങി നീന്താൻ ആരംഭിച്ചെങ്കിലും പാതിവഴിയിൽ മുങ്ങിപ്പോവുകയായിരുന്നെന്ന് ബെസ്കോം അധികൃതർ അറിയിച്ചു. കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നതായി ബെസ്കോം എം.ഡി മഹന്തേഷ് ബിലാഗി അറിയിച്ചു. ഒപ്പം 10 ലക്ഷം രൂപ കുടുംബത്തിന് സഹായമായി കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭാര്യയ്ക്ക് നേരെ വെടിയുതിർത്തു, യുവാവ് അറസ്റ്റിൽ

ബെംഗളൂരു: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യക്കുനേരെ വെടിയുതിര്‍ത്ത യുവാവ് അറസ്റ്റിലായി. ബെളഗാവി ജില്ലയിലെ അതാനിയിലാണ് സംഭവം. വിജയപുര സിന്ദഗി സ്വദേശി ശിവാനന്ദയാണ് അറസ്റ്റിലായത്. ഭാര്യയുടെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്. ഭാഗ്യംകൊണ്ടാണ് ഇവർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ഭര്‍ത്താവിന്റെ സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് യുവതി മാതാപിതാക്കളുടെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. യുവതിയോട് തിരിച്ചുവരാന്‍ പല തവണ ഭര്‍ത്താവ് ആവശ്യപ്പെട്ടിരുന്നു. യുവതി മാതാപിതാക്കളുടെ വീട്ടില്‍നിന്ന് ഭര്‍ത്താവിനൊപ്പം പോകാതിരുന്നതോടെയാണ് വെടിയുതിര്‍ത്തതെന്ന് പോലീസ് പറഞ്ഞു.

കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷനിൽ യുവതി കുഴഞ്ഞുവീണു

metro police

ബെംഗളൂരു: മഗഡി റോഡ് മെട്രോ സ്‌റ്റേഷനിലേക്ക് ട്രെയിനിൽ കയറാൻ കാത്തുനിൽക്കവെ കബ്ബൺ പാർക്ക് മെട്രോ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ ഇരുപതുകാരി കുഴഞ്ഞുവീണു. യുവതിയെ കണ്ണിംഗ്ഹാം റോഡിലെ ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 7.30 ഓടെ സഹപ്രവർത്തകർക്കൊപ്പം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതിയെന്ന് മെട്രോ വൃത്തങ്ങൾ അറിയിച്ചു. രക്തസമ്മർദ്ദം വളരെ കുറഞ്ഞതോടെ പെൺകുട്ടി പെട്ടെന്ന് ബോധരഹിതയായി വീഴുകയായിരുന്നു., പെൺകുട്ടിക്ക് വിറയൽ ഉണ്ടായിരുന്നതായും കൂടെയുള്ളവർ അവളുടെ ബോധം വീണ്ടെടുക്കാൻ സഹായിക്കാൻ പെൺകുട്ടിയുടെ കൈകളും കാലുകളും തടവാൻ ശ്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന്ബ ഹളം ശ്രദ്ധയിൽപ്പെട്ട മെട്രോ അധികൃതർ…

ബിജെപി എംപി യുടെ ദോശ ട്വീറ്റ് ചർച്ചയാകുന്നു

ബെംഗളൂരു : കര്‍ണാടക രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ചര്‍ചാവിഷയമായിരിക്കുന്നത് ഒരു ദോശ സംബന്ധിച്ച ട്വീറ്റ് ആണ്. കനത്ത മഴയില്‍ ബെംഗ്ളൂരു   നഗരം വെള്ളക്കെട്ടില്‍ മുങ്ങുമ്പോൾ  ബിജെപി എംപി തേജസ്വി സൂര്യ ട്വിറ്ററില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ചര്‍ചകള്‍ക്ക് തുടക്കമിട്ടത്. പദ്മനാഭ നഗറിലെ ഒരു കടയില്‍ നിന്ന് തേജസ്വി മസാല ദോശ കഴിക്കുന്നതും ഇവിടം സന്ദര്‍ശിക്കണമെന്ന് ആളുകളോട് പറയുന്നതുമായ വീഡിയോ ആണ് പങ്കിട്ടത്. ഈ ട്വീറ്റിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ തേജസ്വിയെ ട്രോളി രംഗത്തെത്തി. എംപിക്ക് മസാല ദോശ പാഴ്സലായി അയയ്ക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. എന്നാല്‍…

ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് ലഹരി കടത്തി, യുവാവ് അറസ്റ്റിൽ

ആലപ്പുഴ : ബെംഗളൂരുവിൽ നിന്നും മാരക മയക്കുമരുന്ന് നാട്ടിലെത്തിച്ച്‌ വില്‍പന നടത്തുന്ന യുവാവിനെ പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ വെള്ളക്കിണര്‍ വാര്‍ഡ് നടുവില്‍പറമ്പില്‍ അബ്ദുല്‍ മനാഫാണ് (26) പിടിയിലായത്. കഴിഞ്ഞമാസം അറസ്റ്റിലായ റിന്‍ഷാദ്, ഇജാസ് എന്നിവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നത് അബ്ദുല്‍ മനാഫാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പോലീസ് മനാഫിനെ അറസ്റ്റ് ചെയ്തത്. ബി.ടെക് ബിരുദധാരിയായ പ്രതി ബംഗളൂരുവില്‍ പോയി താമസിച്ചശേഷം മയക്കുമരുന്ന് വാങ്ങി മടങ്ങുകയായിരുന്നു പതിവ് രീതിയെന്ന് പോലീസ് പറഞ്ഞു. ബസിലാണ് സ്ഥിരം യാത്ര.

പിറന്നാൾ കേക്ക് മുറിച്ചപ്പോൾ കിട്ടിയത് ചത്ത പല്ലി

തിരുവനന്തപുരം: സുഹൃത്ത് പിറന്നാൾ സമ്മാനമായി നൽകിയ കേക്കിൽ ചത്ത പല്ലിയെ കണ്ടെത്തി. തിരുവനന്തപുരം മൺവിള കിഴക്കുംകര ഫലക്ക് വീട്ടിൽ ഷൈലയുടെ കൊച്ചുമകളുടെ പിറന്നാൾ സമ്മാനമായി കുടുംബ സുഹൃത്ത് വാങ്ങിയ റെഡ്‌വെൽവെറ്റ് കേക്കിലാണ് ചത്ത പല്ലിയെ കിട്ടിയത്. സെപ്റ്റംബർ 12ന് ഷൈലയുടെ കൊച്ചുമകൾ ആലിയയുടെ ഏഴാം പിറന്നാളായിരുന്നു. വൈകിട്ട് 7ന് അടുത്ത സുഹൃത്ത് പിറന്നാൾ സമ്മാനങ്ങളുടെ കൂടെ കേക്കും വാങ്ങിക്കൊണ്ടുവന്നു. പിറന്നാൾ കേക്ക് മുറിച്ച്‌ ആദ്യ കഷണം കഴിക്കുമ്പോഴാണ് ചത്ത പല്ലിയെ കാണുന്നത്. ഈഞ്ചയ്ക്കലിലുള്ള ബേക്കറിയിൽ നിന്നാണ് കേക്ക് വാങ്ങിയത്. ഉടൻതന്നെ ബേക്കറിയിൽ വിളിച്ച് പരാതി…

കൈക്കൂലി കേസിൽ ബിബിഎംപി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ബെംഗളൂരു: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് 4 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ബിബിഎംപി ജോയിന്റ് കമ്മിഷണർ അടക്കം രണ്ട് പേർ അറസ്റ്റിൽ. ബിബിഎംപി വെസ്റ്റ് ജോയിന്റ് കമ്മിഷണർ എസ്. എം ശ്രീനിവാസ് അസിസ്റ്റന്റ് ഉമേഷ്‌ എന്നിവരാണ് പിടിയിലായത്. ഡിവൈഎസ്പി ആന്റണി രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സ്ഥലം ഇടപാടിന് അനുമതി നൽകാൻ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു ഇവർ.

കാമുകിയുടെ സുഹൃത്തുക്കളാൽ ആക്രമിക്കപ്പെട്ടു; ഡോക്ടർ കോമയിൽ

ബെംഗളൂരു: കാമുകിയുടെ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്‌ത 27 കാരനായ ഡോക്ടറെ കാമുകിയുടെ സുഹൃത്തുക്കളാൽ ആക്രമിക്കപ്പെട്ടു. കൂട്ടുകാരിയുടെ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തതോടെ പ്രകോപിതരായ സുഹൃത്തുക്കളുടെ ക്രൂരമായി ആക്രമണത്തിന് ഇരയായ ഡോക്ടർ കോമയിലേക്ക് വീഴുകയായിരുന്നു. ചെന്നൈ സ്വദേശിയും ബിടിഎം ലേഔട്ടിൽ താമസക്കാരനുമായ വികാഷ് (27) യുക്രൈനിൽ നിന്നുമാണ് എംബിബിഎസ് പഠിച്ചത്. ചെന്നൈയിൽ രണ്ടുവർഷത്തെ പ്രാക്ടീസ് കഴിഞ്ഞ് നാലുമാസം മുമ്പ് ബെംഗളൂരുവിലെത്തിയ അദ്ദേഹം, ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സ് എക്സാമിനേഷൻ (എഫ്എംജിഇ) എന്നറിയപ്പെടുന്ന മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ സ്ക്രീനിംഗ് ടെസ്റ്റിന് തയ്യാറെടുക്കുകയായിരുന്നു. സെപ്തംബർ…

അനധികൃത കയ്യേറ്റക്കാരിൽ പ്രമുഖ കമ്പനികളും

ബെംഗളൂരു: പ്രളയം മൂലം ബെംഗളൂരു നഗരം വെള്ളക്കെട്ടിൽ അകപ്പെട്ടതിനെത്തുടർന്ന് റവന്യൂവകുപ്പ് തയ്യാറാക്കിയ അനധികൃത കയ്യേറ്റക്കാരുടെ രഹസ്യപട്ടികയിൽ രാജ്യത്തെ പ്രമുഖ കമ്പനികളും. എന്നാൽ ഇത്തരം കയ്യേറ്റക്കാരുടെ പട്ടിക പുറത്ത് വിടാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം ചെറുകിടക്കാരായ കയ്യേറ്റവും മറ്റുമുള്ള കയ്യേറ്റങ്ങൾ വ്യാപകമായി ഒഴിപ്പിക്കുന്നുണ്ട്. പുറത്തുവന്ന പട്ടികയനുസരിച്ച്‌ വിപ്രോ, പ്രസ്റ്റീജ്, ഇക്കോ സ്‌പേസ്, ബാഗ്മാൻ ടെക് പാർക്ക്, കൊളംബിയ ഏഷ്യ ഹോസ്പിറ്റൽ, ദിവ്യശ്രീ വില്ലർ ബെംഗളൂരു നഗരത്തിൽ ഭൂമി കയ്യേറിയിട്ടുണ്ട്. എന്നാൽ ഇതുവരെയും ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിടുകയോ കയ്യേറ്റം ഒഴിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല. ചിലരുടെ കാര്യത്തിൽ…

കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ നോട്ടീസ് നൽകേണ്ടതില്ല: എൻ ജി ടി

ബെംഗളൂരു: റവന്യൂ വകുപ്പും (ബിബിഎംപി) ഹൈകോടതി നിർദേശപ്രകാരം വസ്തുവകകൾ പൊളിച്ച് കയ്യേറ്റമൊഴിപ്പിക്കൽ നടപടി തുടങ്ങി. ജലാശയങ്ങളിലെയും ബഫർ സോണുകളിലെയും വസ്തുവകകൾ ഒഴിപ്പിക്കാൻ നോട്ടീസ് നൽകേണ്ടതില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) കമ്മിറ്റി അംഗങ്ങൾ ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, വ്യക്തിയെ അറിയിക്കാനുള്ള നിയമപരമായ നടപടിക്രമം എന്ന നിലയിൽ മാത്രമാണ് നോട്ടീസ് നൽകുന്നത്. കമ്മിറ്റിയുടെ കാലാവധി ഒരു വർഷം കൂടി തുടരുകയും സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ നിർദ്ദേശിച്ച പ്രകാരം ചെയ്തിരുന്നെങ്കിൽ, ഈ പ്രദേശങ്ങളിലെ വെള്ളപ്പൊക്കവും നാശനഷ്ടങ്ങളും 50 ശതമാനം കുറയുമായിരുന്നുവെന്ന് കിഴക്കൻ ബെംഗളൂരുവിലെ ചില ഭാഗങ്ങളിൽ നാശം വിതച്ച…

1 2
Click Here to Follow Us