ക്യാമ്പസിൽ ക്ഷേത്ര നിർമ്മാണം, പ്രതിഷേധം ശക്തമാവുന്നു

ബെംഗളൂരു: ബെംഗളൂരു സർവകലാശാല കാമ്പസിൽ ഗണേശ ക്ഷേത്രം നിർമിക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്ത്. സർവകലാശാലയെ കാവിവത്കരിക്കുകയാണ് അധികൃതരെന്ന് വിദ്യാർഥികൾ വിമർശിച്ചു. രജിസ്ട്രാർ , വൈസ് ചാൻസലർ ഉള്ളവരുടെ എതിർപ്പ് മറികടന്നാണ് ബെംഗളൂരു മഹാനഗരെ പാലി (ബി.ബി.ബി.ബി.എം.പി.) കാമ്പസിനകത്ത് ക്ഷേത്ര നിർമ്മാണവുമായി മുന്നോട്ടുപോകുന്നതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു . എന്നാൽ, നേരത്തെ ഇവിടെ ക്ഷേത്രം ഉണ്ടായിരുന്നെന്നും റോഡ് വീതി കൂട്ടുന്നതിൻറെ ഭാഗമായി പൊളിച്ചുനീക്കിയതാണെന്നുമാണ് ബി.ബി.എം.പി ചൂണ്ടിക്കാട്ടുന്നത്.

മദ്യലഹരിയിൽ കുട്ടികളെ പഠിപ്പിച്ചു, അധ്യാപികയെ അധികൃതർ പിടികൂടി

ബെംഗളൂരു: സർക്കാർ പ്രൈമറി സ്‌കൂളിലെ അധ്യാപിക മദ്യപിച്ച് കുട്ടികളെ പഠിപ്പിക്കുന്നതിനിടെ അധികൃതർ കയ്യോടെ പിടികൂടി. ഇവരുടെ മേശവലിപ്പിൽ നിന്ന് മദ്യവും കണ്ടെത്തി. കർണാടകയിലെ തുമകുരു താലൂക്കിലെ ചിക്കസാരംഗി പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്. ഗംഗാലക്ഷ്മമ്മ എന്ന അധ്യാപികയാണ് പിടിയിലായത്. സംഭവത്തെ തുടർന്ന് അധ്യാപികയെ സസ്‌പെൻഡ് ചെയ്തു അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തതായി സ്കൂൾ അധികൃതർ അറിയിച്ചു. സംഭവത്തെ കുറിച്ച് അധികൃതർ പറയുന്നത്, ‘ഗംഗാലക്ഷ്മമ്മ എന്ന അധ്യാപിക മദ്യലഹരിയിലാണ് കുട്ടികളെ പാഠങ്ങൾ പഠിപ്പിച്ചിരുന്നത്. 25 വർഷമായി അവർ ഈ സ്കൂളിൽ ജോലി ചെയ്യുന്നു. അഞ്ച് വർഷമായി മദ്യത്തിന്…

ടാങ്കർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

ബെംഗളൂരു: കര്‍ണാടകയില്‍ ടാങ്കര്‍ ലോറി കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം. ലഗ്ഗരെ സ്വദേശിയായ ആശ എന്ന യുവതിയാണ് മരിച്ചത്. ലഗ്ഗരെ നഗരത്തില്‍ ബസ്‌ സ്‌റ്റാന്‍ഡിന് സമീപം പബ്ലിക് സ്‌കൂളിന് മുന്നില്‍ വച്ച്‌ ചൊവ്വാഴ്‌ചയാണ് അപകടമുണ്ടായത്. ബെംഗളൂരു കിംസ് ആശുപത്രിയില്‍ നഴ്‌സാണ് ആശ. മൊബൈല്‍ ഫോണ്‍ നോക്കുന്നതിനിടെ ടാങ്കര്‍ ഡ്രൈവര്‍ യുവതിയെ ഇടിച്ചിടുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിന് പിന്നാലെ ടാങ്കര്‍ ഉപേക്ഷിച്ച്‌ ഡ്രൈവര്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ രാജാജി നഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.

യെദ്യൂരപ്പക്കെതിരായ അഴിമതി ആരോപണം, ഹർജി വീണ്ടും പരിഗണിക്കും

ബെംഗളൂരു: മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പിനെതിരായ അഴിമതിയാരോപണ കേസിൽ ഹർജി വീണ്ടും പരിഗണിക്കാൻ കർണാടക ഹൈക്കോടതിയുടെ നിർദ്ദേശം. യെദ്യൂരപ്പിനെതിരായ അഴിമതി ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സെഷൻസ് കോടതി തള്ളിയിരുന്നു. ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി കരാറുകൾ നൽകിയതിന് പകരമായി രാമലിംഗം കൺസ്ട്രക്ഷൻ കമ്പനിയിൽ നിന്നും മറ്റ് ഷെൽ കമ്പനികളിൽ നിന്നും യെദ്യൂരപ്പ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് സാമൂഹിക പ്രവർത്തകനായ ടിജെ എബ്രഹാമാണ് ഹർജി നൽകിയത്. യെദ്യൂരപ്പയുടെ മകൻ ബിവൈ വിജയേന്ദ്ര, ചെറുമകൻ ശശിദർ മാറാടി, മകൾ സഞ്ജയ് ശ്രീ, ചന്ദ്രകാന്ത്…

കമിതാക്കളെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി

ചെന്നൈ : തിരുവല്ലിക്കേണിയിലെ ലോഡ്‌ജിൽ കമിതാക്കൾ  മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശികളായ പ്രസൻജിത് ഘോഷ്, അർപ്പിത പാൽ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുറി വൃത്തിയാക്കാനായി ലോഡിജിലെ ശുചീകരണ തൊഴിലാളിയായ ശിവ എത്തിയപ്പോഴാണ് അടഞ്ഞ് കിടക്കുന്ന മുറിയിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. സംശയം തോന്നിയ ഇയാൾ വാതിൽ മുട്ടിയെങ്കിലും തുറന്നില്ല. തുടർന്ന് തിരുവല്ലിക്കോണി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി വാതിൽ ചവിട്ടി തുറന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് പേരുടെയും മൃതദേഹം ജീർണിച്ച നിലയിലായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി…

ബെംഗളൂരുവിലേക്ക് വന്ന വിമാനം പാകിസ്ഥാനിൽ ലാൻഡ് ചെയ്തതിൽ ദുരൂഹത 

ബെംഗളൂരു: അമേരിക്കയില്‍ നിന്നും ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത സ്വകാര്യ വിമാനം യാത്രയ്ക്കിടെ പാകിസ്ഥാനില്‍ ലാന്‍ഡിംഗ് ചെയ്തതിൽ ദുരൂഹത. കറാച്ചി വിമാനത്താവളത്തിലാണ് വിമാനം കുറച്ച്‌ സമയത്തേയ്ക്ക് ഇറങ്ങിയത്. ഇതിന് ശേഷം വീണ്ടും പറന്ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുകയായിരുന്നു. ഇന്നലെ രാവിലെ എത്തിയ വിമാനത്തില്‍ ഇന്ത്യന്‍ വിസയുള്ള ആറ് അമേരിക്കന്‍ യാത്രികരാണ് ഉണ്ടായിരുന്നത്. 14 സീറ്റുകളുള്ള ജെറ്റ് വിമാനത്തിലാണ് ഇവര്‍ പറന്നത്. സാധാരണ അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ ഗള്‍ഫ് റൂട്ടിലൂടെയാണ് പറക്കുന്നത്. എന്നാല്‍ ഈ ചെറുവിമാനം റൂട്ട് മാറ്റി പാകിസ്ഥാന് മുകളിലൂടെ…

മഹാവിഷ്ണുവിനെയും വീര സവർക്കറിനെയും അപമാനിച്ചു, എം. എൽ. എയ്ക്ക് എതിരെ പരാതി

ബെംഗളൂരു: മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ഡിഎംകെ നേതാവും എം എൽ എ യുമായ ടിആർബി രാജയ്ക്കെതിരെ പരാതി. മഹാവിഷ്ണുവിനെ അപകീർത്തികരമായി ചിത്രീകരിക്കുന്ന ട്വിറ്റർ പോസ്റ്റിനെതിരെ തമിഴ്നാട്ടിലെ ബിജെപി നേതാവായ അമർ പ്രസാദ് റെഡ്ഡിയാണ് ആദ്യം പരാതി നൽകിയത്. വീര സവർക്കറെ അപമാനിക്കുന്ന വിധത്തിലുമായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. വിവാദമായതോടെ ട്വീറ്റ് പിന്നീട് ഡിലീറ്റ് ചെയ്യുകയായിരുന്നു. എംഎൽഎ യുടെ  മഹാവിഷ്ണുവിനെ അവഹേളിച്ച് വിദ്വേഷം പടർത്തുന്ന ട്വിറ്റർ പോസ്റ്റിനെതിരെ നിരവധി പേർ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഡിഎംകെ ലോക്‌സഭാ എംപിയായ ടിആർ ബാലുവിന്റെ മകനാണ് മന്നാർഗുഡി മണ്ഡലത്തിലെ എംഎൽഎയായ ടിആർബി…

വീടുകളിൽ കയറിയ മഴ വെള്ളം വറ്റിക്കാൻ ബുദ്ധിമുട്ടി നാട്ടുകാർ

ബെംഗളൂരു: കനത്ത മഴയിൽ പാർപ്പിട സമുച്ചയങ്ങൾ വെള്ളത്തിനടിയിലായി ഏകദേശം നാല് ദിവസം കഴിഞ്ഞിട്ടും, നിരവധി വീടുകളുടെ പരിസരത്ത് നിന്ന് വെള്ളം പമ്പ് ചെയ്തിട്ടില്ല. വെള്ളം വറ്റിച്ചതിന് ശേഷം മാത്രമേ വീടിനുള്ളിൽ കയറി നാശനഷ്ടങ്ങൾ വിലയിരുത്താനും അറ്റകുറ്റപ്പണികൾ നടത്താനും കഴിയൂ. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായേക്കുമെന്ന് നിവാസികൾ പറയുന്ന സർജാപൂർ, യമലൂർ, സമീപ പ്രദേശങ്ങൾ എന്നിവ അധികൃതർ സന്ദർശിച്ചു. ജോലികൾ ഇതേ വേഗത്തിൽ തുടർന്നാൽ വെള്ളം വറ്റിക്കാൻ 10-15 ദിവസം കൂടി വേണ്ടിവരുമെന്നും നിലവിൽ, ഫയർ ആൻഡ് എമർജൻസി സർവീസസ് ഡിപ്പാർട്ട്‌മെന്റിന് പുറമെ താമസക്കാരും അസോസിയേഷനും ചേർന്ന്…

കാർ കിണറ്റിലേക്ക് മറിഞ്ഞ് മലയാളി വിദ്യാർത്ഥികൾ മരിച്ചു

ചെന്നൈ : കോയമ്പത്തൂർ തൊണ്ടമുത്തൂരിന് സമീപം അമിതവേഗതയിലെത്തിയ കാർ കിണറ്റിലേക്ക് മറിഞ്ഞ് മലയാളി വിദ്യാർത്ഥികൾ മരിച്ചു. ഒരാൾ പരിക്കുകളോടെ രക്ഷപ്പെട്ടു. വടവള്ളി സ്വദേശികളായ ആദർശ്, രവി, നന്ദനൻ എന്നിവരാണ് മരിച്ചത്. ഓണാഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെ ആയിരുന്നു അപകടം. വാഹനത്തിൽ ഉണ്ടായിരുന്ന റോഷൻ എന്ന വിദ്യാർത്ഥി മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. ശിരുവാണി റോഡിലുള്ള സെലിബ്രിറ്റി ക്ലബ്ബിലെ ഓണാഘോഷ പരിപാടിയിൽ മൂവരും പങ്കെടുത്തു. ശേഷം വീടുകളിലേക്ക് മടങ്ങുന്നതിനിടെ ആയിരുന്നു അപകടം ഉണ്ടായത്. അമിതവേഗതയും അശ്രദ്ധയും ആണ് വാഹനം അപകടത്തിൽപ്പെടാൻ കാരണമെന്ന് പോലീസ് പറഞ്ഞു. മരിച്ച മൂന്ന് വിദ്യാർത്ഥികളുടെ…

ചാള്‍സ് ബ്രിട്ടന്റെ പുതിയ രാജാവ്

ബ്രിട്ടൺ: ചാള്‍സ് ബ്രിട്ടന്റെ പുതിയ രാജാവ്. കിങ് ചാള്‍സ് III എന്നാണ് അദ്ദേഹം ഇനി മുതല്‍ അറിയപ്പെടുക. എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടര്‍ന്നാണ് അവരുടെ മൂത്ത മകന്‍ ചാള്‍സ് ബ്രിട്ടന്റെ അടുത്ത രാജാവാകുന്നത്. 73 വയസാണ് ചാള്‍സ് രാജകുമാരന്റെ പ്രായം. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ഡോക്ടര്‍മാരടങ്ങിയ വിദഗ്ദ്ധ സംഘത്തിന്റെ നിരീക്ഷണത്തില്‍ സ്‌കോട്ട്‌ലന്റിലെ ബാല്‍മോര്‍ കൊട്ടാരത്തില്‍ തുടരവേയാണ് എലിസബത്ത് രാജ്ഞി (96) അന്തരിച്ചത്. രാജകുടുബം തന്നെയാണ് രാജ്ഞിയുടെ മരണം സ്ഥിരീകരിച്ചത്. 1926 ഏപ്രില്‍ 21 ന് ലണ്ടനില്‍ ജനിച്ച എലിസബത്ത് രണ്ടാമന്‍ പിതാവ് ജോര്‍ജ്ജ് ആറാമന്റെ…

1 2
Click Here to Follow Us