തമിഴ് ചലച്ചിത്ര നിർമാതാവ് കൊല്ലപ്പെട്ട നിലയിൽ

ചെന്നൈ: തമിഴ് ചലച്ചിത്ര നിര്‍മാതാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നിര്‍മാതാവ് ഭാസ്കരൻ ആണ് കൊല്ലപ്പെട്ടത്. ചിന്മയ നഗറിലെ കനാലിന് സമീപത്ത് നിന്നും പ്ലാസ്റ്റിക് കവറിലാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അടങ്ങിയ ബാഗ് തൊഴിലാളികളാണ് കണ്ടത്. ഉടന്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. റിയല്‍ എസ്റ്റേറ്റ് ബിസിനസ് ചെയ്യുന്ന ഭാസ്കരന്‍ രണ്ട് സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. നുങ്കമ്പക്കത്തെ ഹോട്ടലിലേക്കെന്ന് പറഞ്ഞ് പോയ ഭാസ്കരന്‍ മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാർ കാണാനില്ലെന്ന് പരാതി നല്‍കിയിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് ഏതാനും മീറ്റര്‍ അകലെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ ഭാസ്കരന്‍റെ കാറും പോലീസ്…

മലയാളി ഫാമിലി കൂട്ടായ്മയുടെ നേതൃത്വത്തത്തിൽ ഓണാഘോഷം അതിവിപുലമായി ആഘോഷിച്ചു

ബംഗളുരു : ഇലകട്രോണിക് സിറ്റി മലയാളി ഫാമിലി കൂട്ടായ്മ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കൂട്ടായ്മയിലെ മലയാളികൾ എല്ലാവരും ചേർന്ന് പൂക്കളം ഒരുക്കി ഓണാഘോഷത്തിന് തുടക്കം കുറിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി ചെണ്ടമേളത്തോടെ മാവേലിയെ വരവേറ്റു. ചടങ്ങിൽ ഏറ്റവും മുതിർന്ന അംഗം ശാന്തകുമാരിയും സിനിമ ബാലതാരം ദ്രുപത് കൃഷ്ണയും ചേർന്ന് ചടങ്ങിൽ ഭദ്രദീപം കൊളുത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഇരുന്നൂരിൽ പരം കുടുംബാംഗങ്ങൾ പങ്കുചേർന്നു. വടം വലി മത്സരം, ഉറിയാടി മത്സരം തുടങ്ങി നിരവധി മത്സരങ്ങളും വിഭവ സ്മൃദ്ധമായ സദ്യയും ഗാനമേളയോടെ ചടങ്ങിന്…

വൈറൽ വീഡിയോ, കിടിലൻ ഡാൻസുമായി ഭാവനയും കൂട്ടുകാരികളും

ഇൻസ്റ്റാഗ്രാമിൽ സജീവമായ ചുരുക്കം ചില നടിമാരിൽ ഒരാളാണ് നടി ഭാവന. നടി പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷനേരം കൊണ്ട് തന്നെ ശ്രദ്ധനേടാറുണ്ട്.അത്തരത്തിലൊരു രസമായൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. മുണ്ട് മടക്കികുത്തി കൂട്ടുകാരികൾക്കൊപ്പമുള്ള കിടിലൻ ഡാൻസ് വീഡിയോയാണ് ഭാവന പങ്കുവച്ചിരിക്കുന്നത്. 1993ൽ മമ്മൂട്ടി നായകനായി എത്തിയ സൈന്യത്തിലെ ഹിറ്റ് പാട്ടിനൊപ്പമാണ് ഭാവനയുടെയും സംഘത്തിന്റെയും നൃത്തം. ശിൽപ ബാല, മൃദുല മുരളി, ഷഫ്ന ഭാവനയ്ക്ക് ഒപ്പം റിൽസിൽ ഉള്ളത്. പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ വീഡിയോ ആരാധകരും സോഷ്യൽ മീഡിയയും ഏറ്റെടുത്ത് കഴിഞ്ഞു.

മൊബൈൽ ഫോൺ നഷ്ടപ്പെട്ട വിഷമം, യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി 

ബെംഗളൂരു: യുവാവിനെ വാടക വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഹിന്ദു യുവസേനയുടെ സജീവ പ്രവര്‍ത്തകനായ കുംപല ഹനുമാന്‍ നഗറിലെ ജയന്ത് എസ് ആണ് മരിച്ചത്. ഓടോറിക്ഷ ഡ്രൈവറായിരുന്നു ജയന്തിന്റെ ഹനുമാന്‍ നഗറിലെ സ്വന്തം വീടിന്റെ നിര്‍മാണം അവസാനഘട്ടത്തിലായിരിക്കയാണ് ഇദ്ദേഹം മരിച്ചത്. വെള്ളിയാഴ്ച മംഗളൂരുവിൽ  നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിക്കിടെ തിരക്കില്‍ ജയന്തിന് തന്റെ സ്മാര്‍ട് ഫോണ്‍ നഷ്ടപ്പെട്ടിരുന്നുവെന്നും ശനിയാഴ്ച ഉച്ചവരെ ഫോണ്‍ നഷ്ടപ്പെട്ടതില്‍ അദ്ദേഹം വിഷാദത്തിലായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. വൈകീട്ട് ജയന്തിന്റെ ഭാര്യ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ ജയന്തിനെ കണ്ടത്.…

മകളുടെ സഹപാഠിയെ അമ്മ വിഷം നൽകി കൊലപ്പെടുത്തി

ചെന്നൈ: മകളുടെ സഹപാഠിയെ അമ്മ വിഷം നൽകി കൊലപ്പെടുത്തി. തമിഴ്നാട്ടിലെ പുതുച്ചേരിയിലാണ് ഞെട്ടിക്കുന്ന സംഭവം. ബാലമണികണ്ഠനാണ് മരിച്ചത്. തന്റെ മക്കളേക്കാൾ ബാലമണികണ്ഠൻ പഠനത്തിൽ മികവ് കാട്ടിയതിനാണ് അമ്മ ഈ പ്രവർത്തി ചെയ്തത്. ബാലമണികണ്ഠൻ പഠിച്ചിരുന്ന ക്ലാസിലെ രണ്ടാം സ്ഥാനം കാരിയുടെ അമ്മ വിക്ടോറിയ സകയാണിയാ കേസിലെ പ്രതി. ഇവരെ പോലിസ് അറസ്റ്റ് ചെയ്തു. കാരയ്ക്കൽ നെഹ്‌റു നഗരത്തിലെ സ്വകാര്യ സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ബാലമണികണ്ഠൻ. ഇന്നലെ വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിൽ എത്തിയ കുട്ടി ചർദ്ദിക്കുകയും അവശനാവുകയും ചെയ്തു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും…

ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ചു

മുംബൈ: ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചു. മുംബൈയ്ക്ക് സമീപം പാല്‍ഘറിലെ ദേശീയപാതയില്‍ വച്ചായിരുന്നു അപകടം. അപകടത്തില്‍ വാഹനം പൂര്‍ണമായി തകര്‍ന്നു. രത്തന്‍ ടാറ്റയ്ക്ക് ശേഷമാണ് ടാറ്റാ സണ്‍സിന്റെ ചെയര്‍മാനായി സൈറസ് മിസ്ത്രിയെത്തുന്നത്. തര്‍ക്കത്തെ തുടര്‍ന്ന് സ്ഥാനം ഒഴിയുകയായിരുന്നു. അപകടം സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ബിജെപി എംഎൽഎ  വിവാദത്തിൽ

ബെംഗളൂരു: ബെംഗളൂരു കോർപ്പറേഷന്റെ നീക്കത്തെ എതിർത്ത സ്ത്രീക്കെതിരെ അസഭ്യം പറയുകയും ഭീഷണിമുഴക്കുകയും ചെയ്ത കർണാടക ബിജെപി എംഎൽഎ  വിവാദത്തിൽ. ബിജെപിയുടെ അരവിന്ദ് ലിംബവല്ലിയാണ് വിവാദത്തിൽ ആയിരിക്കുന്നത്. സ്ത്രീക്കെതിരേ തെറിവിളിക്കുന്ന ദൃശ്യങ്ങൾ വൈറലായതോടെയാണ് വിവാദത്തിന്റെ തുടക്കം. എംഎൽഎ യുടെ ആവശ്യപ്രകാരം ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. എഫ്ഐആറും രജിസ്റ്റർ ചെയ്തു. സർക്കാരുദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്നാണ് കേസ്. സ്ത്രീസുരക്ഷയിൽ ബിജെപിയുടെ ഇരട്ടത്താപ്പാണ് ഈ സംഭവത്തിലൂടെ വെളിവാകുന്നത് എന്ന് നേതാവ് രൺദീപ് സർജെവാല പറഞ്ഞു. ജനപ്രതിനിധി എന്ന നിലയിൽ ഒരു സ്ത്രീയോട് നിങ്ങളുടെ പാർട്ടിയിലെ അരവിന്ദ് ലിംബാവലി പെരുമാറിയ രീതി…

‘ബേബി പ്രൊമോഷൻ’, വ്യത്യസ്ത വസ്ത്രമണിഞ്ഞ് ആലിയ

ബോളിവുഡിലെ വൻ താരനിര അണിനിരക്കുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. റൺബീർ കപൂറും ആലിയ ഭട്ടുമാണ് സിനിമയിലെ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി താരങ്ങളും സംവിധായകൻ അയാൻ മുഖർജിയും നിർമ്മാതാവ് കരൺ ജോഹറും കഴിഞ്ഞ ദിവസം ഹൈദരാബാദിൽ എത്തിയിരുന്നു. പ്രമോഷൻ പരിപാടിയിൽ എല്ലാവരുടേയും ശ്രദ്ധ നേടിയത് പിങ്ക് നിറത്തിലുള്ള ചുരിദാർ ധരിച്ചെത്തിയ ആലിയ ഭട്ട് ആയിരുന്നു. വസ്ത്രത്തിന്റെ പിൻവശത്തായി ബേബി ഓൺ ബോർഡ് എന്നെഴുതിയിരുന്നു. വേദിയിൽ വച്ച് കരൺ ജോഹർ, ആലിയയോട് തിരിഞ്ഞ് നിന്ന് തന്റെ വസ്ത്രത്തിന്റെ പിൻവശത്തെഴുതിയ വാക്കുകൾ സദസിന് കാണിച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു.…

എംഡിഎംഎ യുമായി ബെംഗളൂരുവിൽ നിന്ന് ആലുവയിലേക്ക്, 3 പേർ പിടിയിൽ

ആലുവ: ടൂറിസ്റ്റ് ബസ് യാത്രക്കാരില്‍ നിന്നും മാരക മയക്കുമരുന്നായ എം.ഡി എം.എ പിടിച്ചെടുത്തു. ബെംഗളൂരുവിൽ നിന്നെത്തിയ യാത്രക്കാരെയാണ് ആലുവയില്‍ വെച്ച്‌ പോലീസ് പിടികൂടിയത്. ബെംഗളൂരുവിൽ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസിലെ യാത്രക്കാരില്‍ നിന്നുമാണ് മാരക ലഹരി മരുന്നായ എം.ഡി.എം.എ പോലീസ് പിടിച്ചെടുത്തത്. ബസില്‍ യാത്ര ചെയ്തിരുന്ന മൂന്ന് പേരെയാണ് 51 ഗ്രാമോളം എം.ഡി.എം.എ യുമായി ആലുവയില്‍ നിന്ന് പോലിസ് പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ദേശീയ പാതയില്‍ പറവൂര്‍ കവലയില്‍ കാത്തു നിന്ന പോലീസ് ബസ് തടഞ്ഞു നിര്‍ത്തിയാണ് പരിശോധന നടത്തിയത്.…

ക്ലാസിൽ മൂത്രമൊഴിച്ചു, മൂന്നാം ക്ലാസുകാരന്റെ ജനനേന്ദ്രിയത്തിൽ  പൊള്ളലേൽപ്പിച്ചു

ബെംഗളൂരു: അംഗൻവാടിയിലെ ക്ലാസ് മുറിയിൽ മൂത്രമൊഴിച്ചതിന് മൂന്ന് വയസുകാരനായ വിദ്യാർത്ഥിയുടെ ജനനേന്ദ്രിയത്തിൽ അധ്യാപിക പൊള്ളലേറ്റതായി പരാതി. കർണാടകയിലെ തുമകുരു ജില്ലയിലാണ് സംഭവം. ഗൊഡകെരെയിലെ അംഗൻവാടിയിലെ വിദ്യാർത്ഥിയായ കുട്ടി സ്ഥിരമായി സ്വന്തം വസ്ത്രത്തിൽ മൂത്രമൊഴിക്കുന്നത് തടയാൻ അധ്യാപകനായ പി.കെ.രശ്മി തീപ്പെട്ടി ഉപയോഗിച്ച് പൊള്ളലേൽപ്പിച്ചുവെന്നാണ് പരാതി. ഓഗസ്റ്റ് 29-ന് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് ചിക്കമംഗലൂർ സ്വദേശിയായ കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും മതിയായ ചികിത്സ ലഭ്യമാക്കിയെന്നും പോലീസ് അറിയിച്ചു. അധ്യാപികയ്‌ക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട്, ഐപിസി 285 വകുപ്പുകൾ…

1 2 3
Click Here to Follow Us