ഡിജെ പാട്ടിനൊപ്പം ദേശീയപതാക വീശി നൃത്തം; പങ്കെടുത്ത് സുരേന്ദ്രനും

പാലക്കാട്: കഴിഞ്ഞ ദിവസം പാലക്കാട് നഗരത്തില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച തിരംഗ് യാത്രയ്ക്കിടെ ദേശീയപതാകയെ അപമാനിച്ചതായി യൂത്ത് കോണ്‍ഗ്രസ് പരാതി നൽകി. പ്രവർത്തകർ ഡിജെ ഗാനത്തിനൊപ്പം നൃത്തം ചെയ്യുകയും ദേശീയപതാക വീശുകയും ചെയ്യുന്ന ദൃശ്യങ്ങൾ വൈറലായതിനെ തുടർന്നാണ് പരാതി നൽകിയത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പങ്കെടുത്ത പരിപാടിയിലെ നിയമലംഘനങ്ങളെ പൊലീസ് അവഗണിക്കുന്നെന്നാണ് ആക്ഷേപം. ഈ ദൃശ്യങ്ങൾ സഹിതമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസിൽ പരാതി നൽകിയത്. സ്വാതന്ത്ര്യത്തിന്‍റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിക്ടോറിയ കോളേജ് പരിസരത്ത് നിന്നാണ് യുവമോർച്ച പ്രവർത്തകർ പ്രകടനം ആരംഭിച്ചത്. ബി.ജെ.പി…

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (08-08-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ  1019 റിപ്പോർട്ട് ചെയ്തു.   1662 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 6.17% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 1662 ആകെ ഡിസ്ചാര്‍ജ് : 3969691 ഇന്നത്തെ കേസുകള്‍ : 1019 ആകെ ആക്റ്റീവ് കേസുകള്‍ : 11252 ഇന്ന് കോവിഡ് മരണം : 3 ആകെ കോവിഡ് മരണം : 40121 ആകെ പോസിറ്റീവ് കേസുകള്‍ :…

ഏഷ്യാ കപ്പിനുള്ള പട്ടികയിൽ സഞ്ജു ഇല്ല; രോഹിത് ശർമ്മ ക്യാപ്റ്റൻ

മുംബൈ: ഈ മാസം അവസാനം ആരംഭിക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ്മയാണ് ക്യാപ്റ്റൻ. കെഎൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേശ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, യുസ്വേന്ദ്ര ചഹൽ, രവി ബിഷ്ണോയ്, ഭുവനേശ്വർ കുമാർ, ആര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാൻ എന്നിവരാണ് ടീമംഗങ്ങള്‍. പേസർമാരായ ജസ്പ്രീത് ബുംറ, ഹർഷദ് പട്ടേൽ എന്നിവരെ പരിക്കിനെ തുടർന്ന് ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11…

ശക്തികൂടിയ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് 12 വരെ വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഈ മാസം 12 വരെ കേരളത്തിൽ വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തമായ ന്യൂനമർദം ഒഡീഷ, വടക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളിൽ നിലനിൽക്കുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഒഡീഷ-ഛത്തീസ്ഗഡ് മേഖലയിലുടെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് തീവ്ര ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ കർണാടക തീരം വരെ ന്യൂനമർദ്ദം രൂപപ്പെട്ട പശ്ചാത്തലത്തിലാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളില്‍ കേന്ദ്ര…

കോവിഡ് കാലത്ത് സേവന പ്രവർത്തനങ്ങൾ നടത്തിയ മലയാളി സംഘടനകളെ ആദരിച്ച് മലയാളം മിഷൻ.

ബെംഗളൂരു :മലയാള ഭാഷയും സംസ്കാരവും  സംരക്ഷിക്കുന്നതിലും പുതുതലമുറയ്ക്ക് കൈമാറുന്നതിലും പ്രവാസി മലയാളി സമൂഹം വലിയ സംഭാവനകൾ നൽകുന്നുവെന്ന്  കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട പറഞ്ഞു. മലയാളം മിഷൻ  കർണാടക ചാപ്റ്ററിന്റെ  നേതൃത്വത്തിൽ,  ബാംഗ്ളൂർ കെ .എൻ. ഇ  സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന  അധ്യാപക സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് പുറത്തു ജീവിക്കുന്ന മലയാളികളെ ജാതി മത രാക്ഷ്ട്രീയ ചിന്തകൾക്ക്  അതീതമായി ഒന്നിപ്പിക്കുന്ന വലിയൊരു ഘടകമായി മലയാള ഭാഷ മാറിക്കഴിഞ്ഞു. മാതൃഭാഷക്കും  സംസ്കാരത്തിനും വേണ്ടി നിലകൊള്ളുന്നവരാണ്,  യാതൊരു പ്രതിഫലനവും ആഗ്രഹിക്കാതെ…

‘സ്വന്തം ഇഷ്ടപ്രകാരം ബെംഗളൂരുവില്‍ പോയത്’; കാണാതായ പ്രവാസി തിരികെയെത്തി

കോഴിക്കോട്: ഖത്തറിൽ നിന്ന് നാട്ടിലെത്തിയ ശേഷം കാണാതായ വളയം സ്വദേശി റിജേഷ് (35) തിരിച്ചെത്തി. സ്വന്തം ഇഷ്ടപ്രകാരമാണ് ബെംഗളൂരുവിലേക്ക് പോയതെന്ന് നാദാപുരം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായ റിജേഷ് പറഞ്ഞു. റിജേഷിനെ സ്വർണക്കടത്തുകാർ തട്ടിക്കൊണ്ടു പോയതായി പരാതി ഉയർന്നിരുന്നു. കഴിഞ്ഞ ഒന്നര മാസമായി റിജേഷിനെ കുറിച്ച് ഒരു വിവരവുമില്ലെന്ന് കാണിച്ച് സഹോദരൻ രാജേഷ് വളയം പൊലീസിൽ പരാതി നൽകിയിരുന്നു. വീട്ടിലേക്ക് ഭീഷണിപ്പെടുത്തുന്ന ഫോൺ കോളുകൾ വരുന്നുണ്ടെന്നും പലരും തന്നെ തേടി വരുന്നുണ്ടെന്നും സഹോദരൻ പരാതിയിൽ പറഞ്ഞിരുന്നു. സഹോദരൻ രാജേഷിന്‍റെ പരാതിയിൽ വളയം പൊലീസ് കേസെടുത്ത് അന്വേഷണം…

മൺസൂൺ സമ്മേളനത്തിന്റെ സമാപനത്തിൽ വെങ്കയ്യ നായിഡുവിന് യാത്രയയപ്പൊരുക്കി രാജ്യസഭ

ദില്ലി: രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡുവിന് സർക്കാർ ഇന്ന് പാർലമെന്‍റിൽ യാത്രയയപ്പ് നൽകി. വിടവാങ്ങൽ പ്രസംഗവും ഇന്ന് രാജ്യസഭയിൽ നടന്നു. അതേസമയം പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനവും ഇന്ന് അവസാനിച്ചു. ലോക്സഭാ സ്പീക്കർ ഓം ബിർളയാണ് സഭ പിരിച്ചുവിട്ടത്. 16 ദിവസം സഭ സമ്മേളിച്ചെന്നും ഏഴോളം ബില്ലുകൾ പാസാക്കിയെന്നും സ്പീക്കർ പറഞ്ഞു. അതേസമയം, നായിഡുവിന്‍റെ കാലാവധി ഓഗസ്റ്റ് 10ന് അവസാനിക്കും. നിയമസഭാ സമ്മേളനത്തിന്‍റെ വിശദമായ വിശദാംശങ്ങൾ രാജ്യസഭാ സെക്രട്ടേറിയറ്റിൽ ലഭ്യമാകും. ജൂലായ് 18-നാണ് സഭ തുടങ്ങിയത്. ഓഗസ്റ്റ് 12 വരെ ഇത് തുടരേണ്ടതായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര…

പൊലീസ് സേനയിലെ ഒലി ഓർമ്മയായി

ഉത്തർപ്രദേശ് : ഉത്തർ പ്രദേശ് പോലീസ് സേനയിലെ നായയായ ഒലി ഓർമ്മയാകുന്നു. ഉത്തർപ്രദേശിൽ ഗോണ്ട പൊലീസ് സേനയുടെ സ്ക്വാഡ് ടീമിൽ അംഗമായിരുന്നു ഒലി. കഴിഞ്ഞ 10 വർഷമായി പൊലീസ് സേനയിൽ സേവനമനുഷ്ഠിച്ച നായയാണ് ഒലി. ഒലിയുടെ മരണത്തോടെ, വകുപ്പിന് ഏറ്റവും വിശ്വസ്തനായ ഒരു സേവകനെയാണ് നഷ്ടപ്പെട്ടത്. ഒലിയുടെ മൃതദേഹം സംസ്കരിക്കുന്നതിന് മുമ്പ് പൊലീസ് സേനയും അഡീഷണൽ പൊലീസ് സൂപ്രണ്ടും ആദരാഞ്ജലികൾ അർപ്പിച്ചു. അടുത്ത കാലത്തായി പല പ്രധാനപ്പെട്ട കേസുകളിലും ഒലി ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്. കുറ്റവാളികളെ പിടികൂടുന്നതിലും പ്രധാന തെളിവുകൾ കണ്ടെത്തുന്നതിലും ഒലിയുടെ പങ്ക്…

ബെർലിൻ കുഞ്ഞനന്തൻ നായരുടെ നിര്യാണത്തിൽ അനുശോചനം പ്രകടിപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിച്ച മുതിർന്ന പത്രപ്രവർത്തകനും കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനുമായ ബെർലിൻ കുഞ്ഞനന്തൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കിഴക്കൻ ജർമ്മനിയെയും സോഷ്യലിസ്റ്റ് ബ്ലോക്കിനെയും കുറിച്ച് ലോകത്തെ അറിയിക്കാൻ പതിറ്റാണ്ടുകൾ ചെലവഴിച്ച വ്യക്തിയാണ് അദ്ദേഹമെന്ന് അനുശോചന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ നാറാത്തിലെ വസതിയിൽ ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് ബെർലിൻ കുഞ്ഞനന്തൻ നായരുടെ അന്ത്യം. ആദ്യകാല പത്രപ്രവർത്തകനും ഇ.എം.എസിന്‍റെ പൊളിറ്റിക്കൽ സെക്രട്ടറിയുമായിരുന്നു. 1943 മെയ് 25-ന് മുംബൈയിൽ നടന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിൽ…

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു

കണ്ണൂര്‍: കമ്മ്യൂണിസ്റ്റ് നേതാവും പത്രപ്രവര്‍ത്തകനുമായിരുന്ന ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു. കണ്ണൂര്‍ നാറാത്തെ വീട്ടില്‍ വെകീട്ട് ആറോടെയായിരുന്നു അന്ത്യം. 94 വയസായിരുന്നു. ഏതാനും നാളുകളായി വാര്‍ധക്യസഹജമായ അസുഖ ബാധിധനായിരുന്നു. 1943ലെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയടെ ആദ്യ പാര്‍ട്ടി കോണ്‍ഗ്രസില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. സി.പി.ഐ.എമ്മിന്റെ രൂപീകരണം ഉള്‍പ്പെടെയുള്ള നിര്‍ണായക ഘട്ടങ്ങളില്‍ അദ്ദേഹം പങ്കാളിയായിരുന്നു. പി. കൃഷ്ണപിള്ള, എ.കെ. ഗോപാലന്‍ തുടങ്ങിയ നേതാക്കളുമായി കുഞ്ഞനന്തന്‍ നായര്‍ ഉറ്റബന്ധം പുലര്‍ത്തിയിരുന്നു. ഇ.എം.എസിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായും കുഞ്ഞനന്തന്‍ നായര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

1 2 3 10
Click Here to Follow Us