FLASH

നടന്‍ സജീദ് പട്ടാളം അന്തരിച്ചു

കൊച്ചി: നടൻ സജീദ് പട്ടാളം (54) അന്തരിച്ചു. അനാരോഗ്യത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹം കൊച്ചി സ്വദേശിയാണ്. വെബ് സീരീസിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഫോർട്ടുകൊച്ചിയിലെ ‘പട്ടാളം’എന്ന സ്ഥലപ്പേര് പേരിനോട് ചേര്‍ത്താണ് സജീദ് പട്ടാളമെന്ന് അറിയപ്പെട്ടത്. നടനും ഫോട്ടോഗ്രാഫറുമായ ഷാനി ഷാക്കിയിലൂടെ സംവിധായകൻ മൃദുൽ നായരിലേക്കും,അങ്ങനെ വെബ് സീരീസിലേക്കും എത്തുകയായിരുന്നു. പിന്നീട് ‘കള’, ‘കനകം കാമിനി കലഹം’ തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിലൂടെ മലയാളചലച്ചിത്രരംഗത്ത് പ്രവേശിച്ചു. കളയിലെ വാറ്റുകാരൻ, കനകം കാമിനി കലഹത്തിലെ അഭിനയ വിദ്യാർത്ഥി തുടങ്ങിയ വേഷങ്ങളിൽ…

നടൻ സജീദ് പട്ടാളം അന്തരിച്ചു

ചലച്ചിത്ര നടൻ സജീദ് പട്ടാളം (54 ) അന്തരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഗാവസ്ഥയാൽ സജീദ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കൊച്ചിൻ സ്വദേശിയാണ്. ഫോർട്ട് കൊച്ചിയിലെ പട്ടാളമെന്ന സ്ഥലപ്പേര് പേരിനോട് കൂട്ടിച്ചേർത്തതോടെ സജീദ് പട്ടാളമെന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. വെബ് സീരീസിലൂടെയാണ് അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. അഭിനേതാവും ഫോട്ടോഗ്രാഫറുമായ ഷാനി ഷാക്കി വഴി സംവിധായകൻ മൃദുൽ നായരിലേക്കും വെബ് സീരീസിലേക്കു പോകുകയായിരുന്നു. പിന്നീട് ‘കള’, ‘കനകം കാമിനി കലഹം’ തുടങ്ങിയ ചിത്രങ്ങളിലെ ചെറിയ കഥാപാത്രങ്ങളിലൂടെ മലയാള പ്രേക്ഷകർക്ക് സുപരിചിതനായി. കളയിലെ വാറ്റുകാരൻ, കനകം കാമിനി…

പ്രതിപക്ഷ നേതാവ് നിലപാട് തിരുത്തണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: എറണാകുളത്ത് ദേശീയപാതയിൽ കുഴിയിൽ വീണ് ഹോട്ടൽ തൊഴിലാളി മരിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ച് മന്ത്രി മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായിരിക്കണം ജോലി ചെയ്യേണ്ടതെന്ന പ്രതിപക്ഷ നേതാവിന്‍റെ വാദം വിചിത്രമാണെന്ന് മന്ത്രി റിയാസ് പറഞ്ഞു. പ്രതിപക്ഷ നേതാവ് അറിയാതെ പറഞ്ഞ കാര്യങ്ങൾ തിരുത്തണം. എന്തിനാണ് അദ്ദേഹം ദേശീയപാത അതോറിറ്റിയെ സംരക്ഷിക്കുന്നതെന്നും മന്ത്രി ചോദിച്ചു. പ്രതിപക്ഷ നേതാവ് മനപ്പൂർവ്വമാണ് ഈ പ്രസ്താവന നടത്തിയതെങ്കിൽ ഒരു മരണത്തെ പോലും സർക്കാരിനെതിരെ തിരിച്ചുവിടാനുള്ള നീചമായ ശ്രമമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ. ആലപ്പുഴയിലെ ദേശീയപാതയുടെ തകർച്ചയിൽ…

2022 കോമണ്‍വെല്‍ത്ത് ഗെയിംസിൽ ബോക്‌സിങ്ങില്‍ ഇന്ത്യയുടെ ജാസ്മിന് വെങ്കലം

ബര്‍മിങ്ങാം: 2022ലെ കോമൺവെൽത്ത് ഗെയിംസിൽ ബോക്സിംഗ് റിംഗിൽ നിന്ന് ഇന്ത്യയ്ക്ക് ഒരു മെഡൽ കൂടി. വനിതകളുടെ 60 കിലോഗ്രാം ലൈറ്റ് വെയ്റ്റ് വിഭാഗത്തിൽ ഇന്ത്യയുടെ ജാസ്മിൻ ലംബോറിയ വെങ്കലം നേടി. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ഇന്ത്യന്‍ താരം ആതിഥേയരായ ഇംഗ്ലണ്ടിന്റെ ജെമ്മ പെയ്ജിനെ കീഴടക്കിയാണ് വെങ്കലം നേടിയത്. മത്സരം 3-2ന് ജാസ്മിൻ സ്വന്തമാക്കി. 20 കാരിയായ ജാസ്മിൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ജാസ്മിന്റെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡലാണിത്. ബോക്സിംഗ് റിംഗിൽ നിന്ന് ഇന്ത്യയ്ക്ക് ഇനിയും മെഡലുകൾ വരാനുണ്ട്. അമിത് പംഘൽ, മുഹമ്മദ് ഹുസ്സമുദ്ദീൻ,…

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡീഷ-ബംഗാൾ തീരത്ത് ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ടെന്നും അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദപാത്തി രൂപപ്പെട്ടിട്ടുണ്ട്. മധ്യ, കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. മൺസൂൺ പാത്തി അതിന്‍റെ സാധാരണ സ്ഥാനത്ത് നിന്ന് തെക്കോട്ട് മാറിയാണ് സ്ഥിതിചെയ്യുന്നത്. ഇതിന്‍റെ പ്രഭാവത്തിൽ ഓഗസ്റ്റ് 6 മുതൽ 10 വരെ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

കൊല്‍ക്കത്തയിലെ ഇന്ത്യന്‍ മ്യൂസിയത്തില്‍ വെടിവയ്പ് ; സിഐഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു

കൊൽക്കത്ത: കൊൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയത്തിൽ വെടിവയ്പ്. വെടിവെപ്പിൽ ഒരു സിഐഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. വെടിയുതിർത്ത സി.ഐ.എസ്.എഫ് ജവാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സി.ഐ.എസ്.എഫ് ജവാൻ രഞ്ജിത് സാരംഗിയാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. മ്യൂസിയത്തിന്‍റെ സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ് ജവാനാണ് വെടിയുതിർത്തത്. കൊൽക്കത്ത പോലീസ് ഒന്നര മണിക്കൂർ നീണ്ട ഓപ്പറേഷന് ശേഷമാണ് ജവാനെ അറസ്റ്റ് ചെയ്തത്. എന്താണ് വെടിവെപ്പിന് പ്രേരിപ്പിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇന്ത്യൻ മ്യൂസിയത്തിൽ 15 റൗണ്ട് വെടിവെപ്പ് നടന്നതായി കൊൽക്കത്ത പോലീസ് അറിയിച്ചു. വൈകിട്ട് 6.30 ഓടെയാണ് കൊൽക്കത്ത പോലീസിന് വിവരം…

സഹതടവുകാരന്റെ ദേഹത്ത് ചൂട് വെള്ളമൊഴിക്കാൻ ക്വട്ടേഷൻ ; നിഷാമിനെതിരെ ജയിലിലും കേസ്

തിരുവനന്തപുരം: സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വ്യവസായി മുഹമ്മദ് നിഷാമിനെതിരെ ജയിലിലും കേസ്. സഹതടവുകാരന്‍റെ ദേഹത്ത് ചൂടുവെള്ളം ഒഴിച്ച് പൊളളിക്കാൻ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. പൂജപ്പുര സെൻട്രൽ ജയിലിൽ നിഷാമിന്‍റെ സഹതടവുകാരൻ നസീറിനാണ് പൊള്ളലേറ്റത്. നസീർ കൊലക്കേസിലെ പ്രതിയാണ്. ജയിലിലെ 12-ാം ബ്ലോക്കിലെ മേസ്തിരി കൂടിയാണ് ഇയാൾ. ജയിൽ സന്ദർശന വേളയിൽ നസീർ ജില്ലാ ജഡ്ജിക്ക് പരാതി നൽകി. നിസാമിനും മറ്റൊരു തടവുകാരനായ കൊലുസു ബിനുവിനുമെതിരെയാണ് പരാതി. ജൂണ് 24നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് നസീർ പറഞ്ഞു. ബിനു…

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (06-08-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ  1694 റിപ്പോർട്ട് ചെയ്തു.   1741  പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 6.02% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 1741 ആകെ ഡിസ്ചാര്‍ജ് : 3966739 ഇന്നത്തെ കേസുകള്‍ : 1694 ആകെ ആക്റ്റീവ് കേസുകള്‍ : 11355 ഇന്ന് കോവിഡ് മരണം : 1 ആകെ കോവിഡ് മരണം : 40114 ആകെ പോസിറ്റീവ് കേസുകള്‍ :…

ചരിത്രമെഴുതി ഇന്ത്യയുടെ അവിനാഷ് സാബ്ലെ; സ്റ്റീപ്പിൾ ചെയ്സിൽ വെള്ളി

ബിർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ അവിനാഷ് സാബ്ലെ ചരിത്രം രചിച്ചു. 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ വെള്ളി മെഡൽ നേടി അവിനാഷ് ചരിത്രം കുറിച്ചു. ഇതാദ്യമായാണ് കോമൺവെൽത്ത് ഗെയിംസ് സ്റ്റീപ്പിൾചേസിൽ ഇന്ത്യ മെഡൽ നേടുന്നത്. തലനാരിഴയ്ക്കാണ് താരത്തിന് സ്വർണ്ണ മെഡൽ നഷ്ടമായത്. ദേശീയ റെക്കോർഡോടെയാണ് വെള്ളി മെഡൽ നേടിയത്. കരിയറിലെ ഏറ്റവും മികച്ച സമയത്തിനുള്ള വെള്ളി മെഡലാണ് 27 കാരനായ താരം സ്വന്തമാക്കിയത്. ഇത് ഒമ്പതാം തവണയാണ് അവിനാഷ് സ്വന്തം ദേശീയ റെക്കോർഡ് തകർക്കുന്നത്. എട്ട് മിനിറ്റ് 11.20 സെക്കൻഡിനുള്ളിൽ ഓട്ടം പൂർത്തിയാക്കിയ അദ്ദേഹം 0.05…

ലോണ്‍ ബോളില്‍ വീണ്ടും ഇന്ത്യന്‍ ആധിപത്യം; പുരുഷ വിഭാഗത്തില്‍ വെള്ളി നേടി

ബര്‍മിങ്ങാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് മറ്റൊരു മെഡൽ കൂടി. ലോണ്‍ ബോളില്‍ പുരുഷ ടീം ഇനത്തിൽ വെള്ളി മെഡൽ. ഫൈനലിൽ നോർത്തേൺ അയർലൻഡിനോട് തോറ്റാണ് ഇന്ത്യ വെള്ളി മെഡൽ നേടിയത്. സുനിൽ ബഹദൂർ (ലീഡ്), നവനീത് സിങ്, ചന്ദൻ കുമാർ സിങ്, ദിനേശ് കുമാർ (സ്കിപ്പ്) എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ചത്. ഫൈനലിൽ അയർലൻഡ് ഇന്ത്യയെ 18-5ന് തോൽപ്പിച്ചു. 2022ലെ കോമൺവെൽത്ത് ഗെയിംസിൽ ലോൺ ബോളിൽ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണിത്. വനിതാ ടീം ഇനത്തിൽ സ്വർണ്ണ മെഡൽ നേടി ഇന്ത്യ ചരിത്രം…

1 2 3 11
Click Here to Follow Us