FLASH

വേണ്ടി വന്നാല്‍ ബോളിങും: ആരാധകരെ ഞെട്ടിച്ച് സഞ്ജു സാംസണ്‍

ജയ്പുര്‍: സഞ്ജു സാംസണ്‍ നന്നായി ബാറ്റ് ചെയ്യും. വിക്കറ്റിന് പിന്നിലും കളിക്കാരൻ മിടുക്കൻ. എന്നാൽ മലയാളികളുടെ സ്വന്തം സഞ്ജു നന്നായി പന്തെറിയുമെന്ന് എത്രപേർക്കറിയാം? അത്തരമൊരു നിമിഷത്തിനുള്ള അവസരമൊരുക്കുകയാണ് രാജസ്ഥാൻ റോയൽസ്. രാജസ്ഥാൻ റോയൽസിന്‍റെ ക്യാപ്റ്റൻ കൂടിയായ സഞ്ജു സാംസൺ സോഷ്യൽ മീഡിയയിൽ പന്തെറിഞ്ഞ് വൈറലായിരിക്കുകയാണ്. രാജസ്ഥാൻ റോയൽസാണ് തന്നെയാണ് വീഡിയോ പുറത്തുവിട്ടത്. സഞ്ജുവിന്‍റെ ഓഫ് സ്പിന്നിനെക്കുറിച്ച് ഇന്ത്യൻ ബൗളറും രാജസ്ഥാൻ റോയൽസ് താരവുമായ രവിചന്ദ്രൻ അശ്വിനോട് അഭിപ്രായം പറയാനും ടീം ആവശ്യപ്പെട്ടിട്ടുണ്ട്. സഞ്ജുവിന്റെ വലംകയ്യന്‍ ഓഫ് സ്പിന്‍ ആരാധകരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. ഒരു പ്രാദേശിക…

രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വിട്ടയച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ആറ് മണിക്കൂർ തടങ്കലിൽ വച്ച ശേഷം ഡൽഹി പോലീസ് വിട്ടയച്ചു. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഇരുവർക്കുമൊപ്പം അറസ്റ്റ് ചെയ്ത മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു. അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിനും ചരക്ക് സേവന നികുതിക്കും എതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് മുൻ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രധാനമന്ത്രിയുടെ വസതി ഉപരോധിക്കാനും രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താനും കോണ്‍ഗ്രസ്…

കേരള സര്‍വകലാശാല വിസി നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: കേരള സർവകലാശാലയുടെ വി.സി നിയമനത്തിനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. ഗവർണറുടെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതിനിടെയാണ് തീരുമാനം. ഗവര്‍ണറുടെയും യു.ജി.സിയുടെയും പ്രതിനിധികളാണ് കമ്മിറ്റിയിലുള്ളത്. സർവകലാശാലയുടെ പ്രതിനിധിയെ ഉൾപ്പെടുത്താതെയാണ് കമ്മിറ്റി രൂപീകരിച്ചത്. സര്‍വകലാശാല പേര് നിര്‍ദേശിക്കുമ്പോള്‍ പ്രതിനിധിയെ ഉള്‍പ്പെടുത്തുമെന്ന് രാജ്ഭവന്‍ അറിയിച്ചു.

കർണാടകയിൽ ഇന്ന് രണ്ടായിരത്തിന് മുകളിൽ പുതിയ കോവിഡ് കേസുകൾ (05-08-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ  2042 റിപ്പോർട്ട് ചെയ്തു.   1704 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 6.32% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 1704 ആകെ ഡിസ്ചാര്‍ജ് : 3964998 ഇന്നത്തെ കേസുകള്‍ : 2042 ആകെ ആക്റ്റീവ് കേസുകള്‍ : 11403 ഇന്ന് കോവിഡ് മരണം : 2 ആകെ കോവിഡ് മരണം : 40113 ആകെ പോസിറ്റീവ് കേസുകള്‍ :…

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സുരക്ഷാവീഴ്ച: ഗുസ്തി മത്സരവേദി ഒഴിപ്പിച്ചു

ബര്‍മിങ്ങാം: കോമൺവെൽത്ത് ഗെയിംസ് വേദിയിൽ സുരക്ഷാ വീഴ്ചയെ തുടർന്ന് ഗുസ്തി സ്‌റ്റേഡിയവും വേദിയും പൂർണ്ണമായും ഒഴിപ്പിച്ചു. ഗുസ്തി വേദിയുടെ മുകളിൽ ഘടിപ്പിച്ചിരുന്ന ശബ്ദ ഉപകരണം താഴേക്ക് വീണതിനെ തുടർന്നാണ് അധികൃതർ വേദി ഒഴിപ്പിച്ചത്. ഉപകരണം വീണയുടൻ കളിക്കാരോടും കാണികളോടും ഉടൻ വേദി വിട്ടുപോകാൻ അധികൃതർ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. രണ്ട് മണിക്കൂറോളമാണ് മത്സരങ്ങൾ നിർത്തിവെച്ചത്. ഇംഗ്ലണ്ടിൽ രാവിലെ 11.22നാണ് സംഭവം. സുരക്ഷാ പ്രശ്നങ്ങൾ പരിഹരിച്ച ശേഷം 12.15ന് മത്സരങ്ങൾ പുനരാരംഭിക്കുമെന്ന് പറഞ്ഞെങ്കിലും, നടന്നില്ല. അവസാനം, മത്സരങ്ങൾ പുനരാരംഭിക്കാൻ രണ്ട് മണിക്കൂറിലധികം സമയമെടുത്തു. ശബ്ദ ഉപകരണം വീണതിനാൽ…

50 മൈക്രോണിനു മുകളിലുള്ള കവറുകൾ ഉപയോഗിക്കാം; തർക്കത്തിന് തീർപ്പ്

നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെയും ബദലുകളുടെയും പട്ടിക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പ്രസിദ്ധീകരിച്ചു. ഇതോടെ പ്ലാസ്റ്റിക് നിരോധനത്തിന്‍റെ പേരിൽ വ്യാപാരികളും തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും തമ്മിലുള്ള തർക്കം പരിഹരിച്ചു. ഭക്ഷ്യവസ്തുക്കൾ പാക് ചെയ്യുന്ന പ്ലാസ്റ്റിക് കണ്ടെയ്നറുകളും പലചരക്ക് സാധനങ്ങൾ പൊതിയുന്ന 50 മൈക്രോണിന് മുകളിലുള്ള കവറുകളും ഉപയോഗിക്കാൻ അനുവാദമുണ്ട്. ഈ രണ്ട് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളെച്ചൊല്ലി ഏറെക്കാലമായി തർക്കമുണ്ട്. ഒറ്റത്തവണ ഉപയോഗവും 50 മൈക്രോണിൽ താഴെയുള്ളതുമായ പ്ലാസ്റ്റിക്ക് നിരോധിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ജൂലൈ ഒന്നിനാണ് പ്രാബല്യത്തിൽ വന്നത്. നിരോധനം പ്രാബല്യത്തിൽ വന്നതു മുതൽ തദ്ദേശ…

ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി: പത്തനംതിട്ടയിലും ഭാഗിക അവധി

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമുണ്ടെങ്കിലും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴ മുന്നറിയിപ്പിന്‍റെ ഭാഗമായി ചില ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയാണ് ആദ്യം അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ പ്രൊഫഷണൽ കോളേജുകളും അങ്കണവാടികളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ടയിലും ഭാഗികമായി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ…

പാരമ്പര്യ വൈദ്യന്റെ കൊലപാതകം; 3177 പേജുള്ള കുറ്റപത്രം സമർപ്പിച്ചു

മലപ്പുറം: മലപ്പുറം നിലമ്പൂരിൽ പരമ്പരാഗത ചികിത്സകൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. 3177 പേജുള്ള കുറ്റപത്രമാണ് നിലമ്പൂർ സിജെഎം കോടതിയിൽ സമർപ്പിച്ചത്. ആകെ 12 പ്രതികളാണ് കേസിലുള്ളത്. കേസിൽ മൂന്ന് പ്രതികൾ കൂടി ഇനിയും പിടിയിലാകാനുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായി ശേഖരിച്ച ഡിഎൻഎ സാമ്പിളുകളുടെ പരിശോധനാ ഫലം ഇനിയും വരാനുണ്ട്. അധിക കുറ്റപത്രത്തിനൊപ്പം ഡിഎൻഎ പരിശോധനാ ഫലവും നൽകുമെന്ന് അന്വേഷണ സംഘം അറിയിച്ചു. മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്‍റെ ഭാര്യ വയനാട് മേപ്പാടി സ്വദേശി ഫസ്നയെ കഴിഞ്ഞയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2019 ഓഗസ്റ്റ്…

ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ഇടുക്കി: ചെറുതോണി അണക്കെട്ട് ഉൾപ്പെടുന്ന ഇടുക്കി ജലസംഭരണിയിൽ ഓറഞ്ച് അലർട്ട്. ജലനിരപ്പ് 2381.54 അടിയിലേക്ക് ഉയർന്ന സാഹചര്യത്തിലാണ് രണ്ടാമത്തെ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചത്. നിലവിലെ റൂൾ കർവ് പ്രകാരം ഇടുക്കിയുടെ സംഭരണ ശേഷി 2382.53 അടിയാണ്. 2382.53 അടിയിലേക്ക് ജലനിരപ്പ് എത്തിയാൽ റെഡ് അലർട്ട് പുറപ്പെടുവിക്കും.

മാളിയേക്കൽ മറിയുമ്മ അന്തരിച്ചു: വടക്കന്‍ മലബാറില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്‌ലിം വനിത

കണ്ണൂര്‍: വടക്കന്‍ മലബാറിലെ മുസ്‌ലിം സമുദായത്തിൽ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ വനിതയായ മാളിയേക്കൽ മറിയുമ്മ അന്തരിച്ചു. 97 വയസ്സായിരുന്നു വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മാളിയേക്കലിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷം രാത്രി പതിനൊന്നിന് അയ്യലത്തെ പള്ളിയിൽ ഖബറടക്കും. 1938-43 കാലഘട്ടത്തിൽ തലശ്ശേരി കോൺവെന്‍റ് സ്കൂളിലെ ക്ലാസിലെ ഏക മുസ്ലിം പെൺകുട്ടി മാളിയേക്കൽ മറിയുമ്മയായിരുന്നു. അക്കാലത്തെ സാമുദായിക പ്രമാണിമാരുടെ എതിർപ്പുകളെ അതിജീവിച്ചായിരുന്നു മറിയുമ്മയുടെ വിദ്യാഭ്യാസം. ആ സമയത്ത് മറിയുമ്മ അനുഭവിച്ച കഷ്ടതകൾ ഏറെയാണ്. സ്കൂളിലേക്കുള്ള യാത്രാമധ്യേ പ്രമാണിമാർ കാര്‍ക്കിച്ച് തുപ്പുമായിരുന്നു. എന്നിരുന്നാലും, ഖിലാഫത്ത് പ്രസ്ഥാനത്തിൽ…

1 2 3 11
Click Here to Follow Us