FLASH

പടിഞ്ഞാറൻ കാറ്റ് വീശുന്നതിനാൽ രാത്രി കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്

കൊച്ചി: അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിക്കുന്നതിനാൽ രാത്രിയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ കൊച്ചിക്ക് മുകളിൽ നേരിയ കറക്കം രൂപപ്പെട്ടിരിക്കുന്നു. ഇത് വടക്കോട്ട് നീങ്ങാൻ സാധ്യതയുണ്ട്. ഇതിന്‍റെ ഫലമായി മധ്യകേരളത്തിൽ മഴ ശക്തമാകാൻ സാധ്യതയുണ്ട്. എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഇന്ന് രാത്രി/പുലർച്ചെയോടെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓഗസ്റ്റ് 5 വരെ കേരളത്തിൽ വ്യാപകമായ മഴയ്ക്കു സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സൈബർ കുറ്റകൃത്യം അന്വേഷിക്കുവാൻ ഐടി വിദ്യാർത്ഥികളെയും ഉൾപ്പെടുത്താൻ തമിഴ്നാട് പോലീസ്

തമിഴ്‌നാട് : സൈബർ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിൽ വൈദഗ്ധ്യമുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് തമിഴ്നാട് പോലീസ്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, എത്തിക്കല്‍ ഹാക്കിങ് എന്നിവയിൽ വൈദഗ്ധ്യം നേടിയ വിവരസാങ്കേതികവിദ്യാ വിദ്യാർത്ഥികളെയും അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തും. പുതിയ തീരുമാനത്തിന്‍റെ ഭാഗമായി സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് വിദ്യാർത്ഥികൾക്കിടയിൽ ബോധവൽക്കരണം നടത്താൻ പോലീസ് ആരംഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന കോളേജ് വിദ്യാർത്ഥികളെയാണ് പ്രധാനമായും ഇതിനായി പരിഗണിക്കുന്നത്. ഐടി, സോഫ്റ്റ്‌വെയർ കോഴ്സുകൾ, ആപ്ലിക്കേഷൻ ഡെവലപ്മെന്‍റ് കോഴ്സുകൾ എന്നിവ പഠിക്കുന്ന വിദ്യാർത്ഥികൾ സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവാൻമാരായിരിക്കും. സൈബർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ എങ്ങനെ തിരിച്ചറിയാമെന്ന്…

ശ്രീറാം വെങ്കിട്ടരാമനെ കലക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി

ആലപ്പുഴ: ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റി. കൃഷ്ണ തേജ പുതിയ ആലപ്പുഴ ജില്ലാ കളക്ടര്‍. ശ്രീറാമിനെ സിവിൽ സപ്ലൈസ് മാനേജരായി നിയമിച്ചു. മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ മദ്യലഹരിയില്‍ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്റ്ററാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ വിവിധ സംഘടനകളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും വലിയ പ്രതിഷേധമാണ് സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും ഉണ്ടായത്.

ഇന്ത്യയിൽ 5ജി ജിയോ ഭരിക്കും; 88078 കോടി രൂപ മുടക്കി ഒന്നാമത്

മുംബൈ: മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ 5G സ്പെക്‌ട്രം ലേലത്തിലെ ഏറ്റവും വലിയ ലേലക്കാരനായി. ലേലത്തിൽ വിറ്റഴിച്ച എയർവേവുകളുടെ പകുതിയോളം 88078 കോടി രൂപയ്ക്ക് ജിയോ സ്വന്തമാക്കി. പൊതു നെറ്റ്‌വർക്കുകൾക്കുള്ളതല്ലാത്ത 26 ജിഗാഹെർട്‌സ് ബാൻഡിൽ അദാനി ഗ്രൂപ്പ് സ്‌പെക്‌ട്രം വാങ്ങിയപ്പോൾ, ജിയോ 6-10 കിലോമീറ്റർ സിഗ്നൽ റേഞ്ച് നൽകാനും 5ജിക്ക് മികച്ച അടിത്തറ സൃഷ്ടിക്കാനും കഴിയുന്ന 700 മെഗാഹെർട്‌സ് ബാൻഡ് ഉൾപ്പെടെ നിരവധി ബാൻഡുകളിൽ സ്‌പെക്‌ട്രം സ്വന്തമാക്കി. ടെലികോം വ്യവസായി സുനിൽ ഭാരതി മിത്തലിന്റെ ഭാരതി എയർടെൽ വിവിധ ബാൻഡുകളിലായി 19,867 മെഗാഹെർട്സ് എയർവേവ്…

ടീം ലഗേജ് എത്താത്തതിനാൽ ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20 മത്സരം വൈകും

ബാസ്റ്റെയർ: ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള രണ്ടാം ടി20 മത്സരം വൈകും. പുതുക്കിയ ഷെഡ്യൂൾ അനുസരിച്ച് ഇന്ത്യൻ സമയം രാത്രി 10 മണിക്കാണ് മത്സരം. ട്രിനിഡാഡിൽ നിന്ന് സെന്‍റ് കിറ്റ്സിലേക്കുള്ള ടീമുകളുടെ ലഗേജ് വൈകിയതിനാലാണ് മത്സരം വൈകിയത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിക്ക് മത്സരം ആരംഭിക്കുമെന്ന് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ആരാധകർക്കുണ്ടായ അസൗകര്യത്തിൽ ഖേദമുണ്ടെന്ന് ബോർഡ് അറിയിച്ചു.  ആദ്യ മത്സരം ജയിച്ച് അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ മുന്നിലാണ്. മത്സരത്തിൽ ഇന്ത്യ 68 റൺസിന് വിജയിച്ചു. 

ഇതരസംസ്ഥാനക്കാർ മലയാളത്തിൽ ‘പരീക്ഷയെഴുതി’; ലേണേഴ്സ് ടെസ്റ്റ് ഇനി ആർടി ഓഫിസിൽ

തിരുവനന്തപുരം: ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റിൽ പണം വാങ്ങി അട്ടിമറി നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് ആർടിഒ, സബ് ആർടി ഓഫീസുകളിൽ ഇനി മുതൽ ലേണേഴ്സ് പരീക്ഷയുടെ ഓൺലൈൻ എഴുത്ത് സംവിധാനം ഏർപ്പെടുത്താൻ മന്ത്രി ആന്‍റണി രാജുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് പ്രതിമാസം 5,000-6,000 പേര് മലയാളത്തിൽ പരീക്ഷ എഴുതുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. ലേണേഴ്സ് ടെസ്റ്റിന്‍റെ ഗുണനിലവാരം ഉറപ്പാക്കാനാണ് തീരുമാനമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ എസ്.ശ്രീജിത്ത് പറഞ്ഞു. അപേക്ഷകർ അതത് ആർടിഒ, സബ് ആർടിഒ ഓഫീസുകളിൽ ഓൺലൈനായി തീയതിയും സമയവും ബുക്ക്…

തമിഴ്‌നാട്ടിലും മഴ ശക്തം; വിവിധ ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ചെന്നൈ: തമിഴ്നാട്ടിലെ പല ഭാഗങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴ തുടരുകയാണ്. കന്യാകുമാരി, തിരുനെല്‍വേലി, തെങ്കാശി തേനി ജില്ലകളിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങുന്നതിന് നിയന്ത്രണങ്ങളുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ തമിഴ്നാട്ടിലെ തീരപ്രദേശങ്ങളിലും തെക്കൻ കേരളത്തിന്‍റെ സമീപ പ്രദേശങ്ങളിലും മഴ അതിശക്തമാണ്. കന്യാകുമാരിയില്‍ 84 മില്ലീമീറ്ററും പാളയംകോട്ടയില്‍ 19 മില്ലീമീറ്ററും മഴ ലഭിച്ചു.

ലോകകപ്പ്; ലോകത്തിനു മുന്നിൽ ഇന്ത്യയെ ‘നയിക്കാൻ’ മലയാളി

ഖത്തര്‍: ഖത്തറിൽ ആവേശത്തിന്‍റെ പന്ത് ഉരുളുമ്പോൾ ഇന്ത്യയിൽ നിന്നുള്ള സാംസ്കാരിക പരിപാടികൾക്ക് നേതൃത്വം നൽകുന്നത് ഒരു മലയാളിയാണ്. കോഴിക്കോട് ചേന്ദമംഗല്ലൂർ സ്വദേശി സഫീർ റഹ്മാനെയാണ് സാംസ്കാരിക, സാമുദായിക പരിപാടികളുടെ ഏകോപന ചുമതലയുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി ലീഡറായി തിരഞ്ഞെടുത്തത്. 32 കമ്യൂണിറ്റികളിൽ നിന്നാണ് നേതാക്കളെ തിരഞ്ഞെടുത്തത്. 2007 മുതൽ ഖത്തറിൽ ഫുട്ബോൾ ആരാധകനും പ്രവാസിയുമായ സഫീർ ഖത്തർ എനർജിയിൽ സീനിയർ സെക്രട്ടറിയാണ്. ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ ഖത്തറിൽ എത്തുമ്പോൾ ഇന്ത്യയിൽ നിന്നുള്ള മികച്ച കലാസാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുകയാണ് സഫീറിന്‍റെ ദൗത്യം.

മഴ കനക്കുന്നു; നാളത്തെ വിവിധ പരീക്ഷകള്‍ മാറ്റിവച്ചു

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് എംജി, കാലടി സർവകലാശാലകൾ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. കാലടി സംസ്കൃത സർവകലാശാല നാളെ പരീക്ഷകൾ ഈ മാസം നാലിന് നടത്തും. എംജി സർവകലാശാല മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കനത്ത മഴയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾക്കും അവധിയാണ്. ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മഴക്കെടുതി രൂക്ഷമാകുന്നു: മുന്‍കരുതല്‍ ശക്തമാക്കിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മുൻകരുതൽ നടപടികൾ കർശനമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് മഴക്കെടുതിയിൽ ആറുപേർ മരിച്ചതായും ഒരാളെ കാണാതായതായും അഞ്ച് വീടുകൾ പൂർണമായും തകർന്നതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരുക്കങ്ങൾക്കായി എല്ലാ ജില്ലകൾക്കും ഒരു കോടി രൂപ വീതം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് അദ്ദേഹം ദുരന്ത നിവാരണ അതോറിറ്റിയുടെ ഓഫീസ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. വൈകീട്ട് ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചുചേർത്തു. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ വിവിധ സേനാംഗങ്ങൾ പങ്കെടുത്തു. തെക്കൻ കേരളത്തിൽ പരക്കെ…

1 2 3
Click Here to Follow Us