ബിഗ്ബോസ് മലയാളം സീസൺ 4 വിജയിയെ പ്രഖ്യപിച്ചു.

ബിഗ്ബോസ് മലയാളം സീസൺ 4 ലെ വിജയിയെ പ്രഖ്യാപിച്ചു. ഇന്ന് നടന്ന ഗ്രാൻറ് ഫിനാലെയിൽ 100 ദിവസത്തിന് ശേഷം ബിഗ് ബോസ് ഹൗസിൽ അവശേഷിച്ചത് സൂരജ്, ധന്യ മേരി വർഗ്ഗീസ്, ലക്ഷ്മി പ്രിയ, ബ്ലസ്ലി, ദിൽഷ പ്രസന്നൻ, റിയാസ് എന്നിവരാണ്. ആദ്യം സൂരജ് ആണ് ഇന്ന് നടന്ന ഫിനാലെയിൽ നിന്ന് ആദ്യമായി പുറത്തായത്, തുടർന്ന് ധന്യമേരി വർഗ്ഗീസ് ഹൗസിൽ നിന്ന് പുറത്തായി. തുടർന്ന് സിനിമാ സീരിയൽ നടിയായ ലക്ഷ്മി പ്രിയയും പുറത്തായി. പിന്നീട് റിയാസും ഈ ഷോയിൽ നിന്ന് പുറത്താവുകയായിരുന്നു. പിന്നീട് അവശേഷിച്ച ബ്ലസി,…

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ; വിശദമായി അറിയാം (03-07-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ  826 റിപ്പോർട്ട് ചെയ്തു. 600 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 3.25% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 600 ആകെ ഡിസ്ചാര്‍ജ് : 3925500 ഇന്നത്തെ കേസുകള്‍ : 826 ആകെ ആക്റ്റീവ് കേസുകള്‍ : 6666 ഇന്ന് കോവിഡ് മരണം : 0 ആകെ കോവിഡ് മരണം : 40077 ആകെ പോസിറ്റീവ് കേസുകള്‍ : 3972285…

ബോളിവുഡിന്‍റെ രക്ഷകൻ കാർത്തിക് ആര്യൻ എന്ന് അർജുൻ കപൂർ

മുംബൈ: സമീപ കാലത്ത് ബോളിവുഡിൽ നിന്നും മികച്ച വിജയം കൈവരിച്ച ഒരേയൊരു ചിത്രമാണ് കാർത്തിക് ആര്യൻ നായകനായി അഭിനയിച്ച ഭൂൽ ഭുലയ്യ 2 എന്ന ചിത്രം. ഈ ചിത്രത്തിന്‍റെ വിജയത്തോടെ കാർത്തിക് ആര്യൻ സഹ താരങ്ങളിൽ നിന്നും വളരെയധികം പ്രശംസ പിടിച്ച് പറ്റുന്നുണ്ട്. ഇപ്പോൾ ബോളീവുഡ് യുവ താരം അർജുൻ കപൂർ കാർത്തിക് ആര്യനെ ബോളിവുഡിന്‍റെ രക്ഷകൻ എന്ന് വിശേഷിപ്പിച്ചിരിക്കുകയാണ്. അർജുൻ കപൂർ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഏക് വില്ലൻ റിട്ടേൺസ് എന്ന ചിത്രത്തിന്‍റെ ട്രൈലർ കാർത്തിക് ആര്യൻ തന്‍റെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ…

13 വയസുകാരി പ്രസവിച്ച സംഭവം; സഹോദരന്‍ അറസ്റ്റില്

പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് 13 വയസുകാരി പ്രസവിച്ച സംഭവത്തില്‍ സഹോദരന്‍ അറസ്റ്റില്‍. 16 വയസുള്ള സഹോദരനാണ് സഹോദരിയെ പീഡിപ്പിച്ചത്. പ്രതിയെ ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിച്ചു

കാർഷിക ക്ഷീരോൽപ്പന്നങ്ങൾക്ക് നികുതി ചുമത്താൻ പദ്ധതി; പ്രതിഷേധത്തിനൊരുങ്ങി കർഷകർ 

ബെംഗളൂരു: പാൽ ഉൽപന്നങ്ങളായ ലസ്സി, തൈര്, പനീർ, മോർ എന്നിവയ്ക്കും കാർഷിക ഉപകരണങ്ങൾക്കും നികുതി ചുമത്താനുള്ള ജിഎസ്ടി കൗൺസിലിന്റെ തീരുമാനത്തിനെതിരെ കർണാടകയിലെ കർഷകർ ശക്തമായി പ്രതിഷേധത്തിനൊരുങ്ങുന്നു റേസിങ്ങിനും ചൂതാട്ടത്തിനുമുള്ള നികുതി വർധിപ്പിക്കാത്ത സർക്കാർ കർഷകരെയും പാൽ ഉത്പാദകരെയുമാണ് ലക്ഷ്യം വച്ചിരിക്കുന്നതെന്ന് സംസ്ഥാന കരിമ്പ് ഉൽപാദക അസോസിയേഷൻ പ്രസിഡന്റ് കുറുബുർ ശാന്തകുമാർ ശനിയാഴ്ച പറഞ്ഞു. സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുമെന്ന വാഗ്ദാനം പാലിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടുവെന്നും ഇപ്പോൾ ക്ഷീരോൽപന്നങ്ങൾക്ക് ജിഎസ്ടി ചുമത്തിയും ജലസേചന പമ്പുകൾക്കും സ്പ്രേയറുകൾക്കും മറ്റ് ഉപകരണങ്ങൾക്കും കൂടാതെ ഉൽപന്നങ്ങളുടെ വില, വിളനാശം, ഉൽപ്പാദനച്ചെലവിലെ…

തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചവരുടെ കയ്യിൽ നിന്ന് ആറുവയസുകാരനെ രക്ഷപ്പെടുത്തി സ്‌കൂൾ വാൻ ഡ്രൈവർ

ബെംഗളൂരു: ജൂൺ 30 ന് ഉച്ചയ്ക്ക് ഒരു മണിയോടെ, 60 കാരനായ ഡ്രൈവർ മുഹമ്മദ് ബാഷ തന്റെ സ്‌കൂൾ വാനിൽ അവസാനത്തെ കുട്ടിയെ വീട്ടിലേക്ക് ഇറക്കിവിടാൻ ഒരുങ്ങവേ, ഒരു സ്ത്രീ വാഹനം തടഞ്ഞുനിർത്തി “എനിക്ക് ഒരു സ്‌കൂളിൽ പോകുന്ന മകളുണ്ട്. നിങ്ങൾക്ക് എല്ലാ ദിവസവും അവളെ സ്കൂളിൽ അയക്കമോ, ഞാൻ അടുത്തുള്ള സ്ട്രീറ്റിലാണ് താമസിക്കുന്നത്, ഞാൻ നിങ്ങൾക്ക് എന്റെ വീട് കാണിച്ചുതരാം. അങ്ങനെ സ്ത്രീയുടെ വീടുകാണാൻ ബാഷ ആറുവയസ്സുള്ള ആൺകുട്ടിയെയും കൂട്ടിക്കൊണ്ടുപോയി. എന്നാൽ കുറെ നടന്നിട്ടും സ്ത്രീയുടെ വീട് കാണാത്തതിനാൽ ബാഷ കുട്ടിയുമായി വനിലേക്ക്…

ജുഡീഷ്യറിക്കെതിരായ തെറ്റായ, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ അവസാനിപ്പിക്കൂ: ഹൈക്കോടതി ജഡ്ജി

ബെംഗളൂരു : ജഡ്ജിമാർക്കെതിരെ വ്യാജവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് അഭിഭാഷകർ വിട്ടുനിൽക്കണമെന്ന് കർണാടക ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി ജസ്റ്റിസ് ബി വീരപ്പ പറഞ്ഞു. ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തിക്ക് വെള്ളിയാഴ്ച അഡ്വക്കേറ്റ്സ് അസോസിയേഷൻ ബെംഗളൂരു സംഘടിപ്പിച്ച യാത്രയയപ്പിൽ സംസാരിക്കവെ, താൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ സ്വയം ത്യാഗം സഹിക്കാൻ തയ്യാറാണെന്ന് ജസ്റ്റിസ് വീരപ്പ പറഞ്ഞു. “ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ, വിധാന സൗധയ്ക്കും ഹൈക്കോടതിക്കും ഇടയിൽ നിൽക്കാനും തലവെട്ടാനും ഞാൻ തയ്യാറാണ്,” ജഡ്ജി എന്ന നിലയിൽ താൻ പ്രവർത്തിച്ചത് അത്തരം മനോഭാവത്തിലാണെന്നും…

സ്ഥിരം ജോലിയും മെച്ചപ്പെട്ട തൊഴിൽ സാഹചര്യവും ആവശ്യപ്പെട്ട് ശുചീകരണ തൊഴിലാളികൾ പണിമുടക്കി

ബെംഗളൂരു : ബെംഗളൂരു കോർപ്പറേഷനിലെ 198 വാർഡുകളിൽ നിന്നുള്ള 5,000 ത്തോളം വരുന്ന പൗരകർമികർ അല്ലെങ്കിൽ ശുചീകരണ തൊഴിലാളികൾ ശനിയാഴ്ച ഫ്രീഡം പാർക്കിൽ സമരം തുടർന്നു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. “ഞങ്ങൾ ഒരു നിയമസഭാ പാനൽ രൂപീകരിക്കാൻ തീരുമാനിച്ചു. തത്ത്വത്തിൽ ഞങ്ങൾ റിക്രൂട്ട്‌മെന്റിന് സമ്മതിച്ചിട്ടുണ്ട്, മറ്റൊരു മൂന്ന് മാസത്തിനുള്ളിൽ, ഇത് എങ്ങനെ നടപ്പാക്കണമെന്ന് തീരുമാനിക്കും, ”അദ്ദേഹം പറഞ്ഞു. 14,000 രൂപ പ്രതിമാസ ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികൾ ബെംഗളൂരുവിലും കർണാടകയുടെ മറ്റ്…

ഭക്ഷണമുണ്ടാക്കിയില്ല , ഭാര്യയെ കൊന്ന് സ്യൂട്ട്കേസിൽ ആക്കിയ യുവാവ് പോലീസ് പിടിയിൽ 

suicide

ബെംഗളൂരു : ഭക്ഷണമുണ്ടാക്കി നല്‍കാതിരുന്ന ഭാര്യയെ കൊലപ്പെടുത്തി വലിയ സ്യൂട്ട്‌കേസിലാക്കി കുളത്തിലെറിഞ്ഞ ഭര്‍ത്താവും സുഹൃത്തും പോലീസ് പിടിയില്‍. ബെംഗളൂരു സ്വദേശിയായ മഞ്ജുള കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവ് വിഘ്‌നേശ് നഗര്‍ സ്വദേശി രാമു, സുഹൃത്ത് ബസവനഗൗഡ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ 14-ന് നെലമംഗലയ്ക്ക് സമീപത്തെ കുളത്തിലാണ് സ്യൂട്ട്‌കേസ് കണ്ടെത്തിയത്. സംശയം തോന്നിയ വഴിയാത്രക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി പരിശോധനനടത്തിയതോടെ ഇതിനുള്ളില്‍ അഴുകിയനിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് ഫോണ്‍നമ്പറുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനിടെ മൃതദേഹം കണ്ടെത്തുന്നതിന് രണ്ടു ദിവസം മുമ്പ് രാമു…

താജ്മഹൽ നിലനിൽക്കുന്ന സ്ഥലത്ത് ക്ഷേത്രം ഉണ്ടായിരുന്നില്ല; ആർക്കിയോളജിക്കൾ സർവേ ഓഫ് ഇന്ത്യ

ന്യൂഡൽഹി: താജ്മഹൽ നിലനിൽക്കുന്ന സ്ഥലത്ത് ക്ഷേത്രം ഉണ്ടായിരുന്നില്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ റിപ്പോർട്ട്. വിവരാവകാശ നിയമപ്രകാരം തൃണമൂൽ കോൺഗ്രസ് നേതാവായ സാകേത് ഗോഖലേക്ക് നൽകിയ മറുപടിയിലാണ് സുപ്രധാന വിവരമുള്ളത്. കൂടാതെതാജ്മഹലിനകത്ത് വിഗ്രഹങ്ങൾ അടങ്ങിയ അടച്ചിട്ട മുറികളില്ലെന്നും തന്നെയില്ലന്നും മറുപടിയിൽ വ്യക്തമാക്കി. ഹിന്ദുത്വ സംഘടനകളാണ് താജ്മഹലിൽ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങളുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയത്. എന്നാൽ രണ്ട് മാസം മുമ്പ് അറ്റകുറ്റപ്പണികൾക്കായി താജ്മഹലിലെ അടച്ചിട്ട മുറികൾ തുറന്നിരുന്നു. അന്ന് നടത്തിയ പരിശോധനയിൽ മുറിക്കുള്ളിൽ നിന്നും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല താജ്മഹലിൽ വിഗ്രഹങ്ങളുണ്ടെന്ന് അവകാശപ്പെട്ട് . ബിജെപി…

1 2
Click Here to Follow Us