ബെംഗളൂരു: കര്‍ണാടകയിലെ ജാമിയ മസ്ജിദില്‍ ആഞ്ജനേയ വിഗ്രഹത്തെ ആരാധിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ഹിന്ദുത്വ പ്രവര്‍ത്തകര്‍. ജാമിയ മസ്ജിദ് ക്ഷേത്രം പള്ളിയാക്കി മാറ്റിയതാണെന്നും പൂജ നടത്താന്‍ അനുവദിക്കണമെന്നുമാണ് നരേന്ദ്ര മോദി വിചാര്‍ മഞ്ച് പ്രവര്‍ത്തകര്‍ മാണ്ഡ്യ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് നല്കിയ അപേക്ഷയില്‍ പറയുന്നത്. ആഞ്ജനേയ ക്ഷേത്രമാണ് യഥാര്‍ഥത്തില്‍ ഇവിടെ പണിതത്. അതിന്റെ ചരിത്രപരമായ തെളിവുകളുണ്ട്. പള്ളിക്കുള്ളിലെ തൂണുകളില്‍ ഹൈന്ദവ ലിഖിതങ്ങളുണ്ട്. പേര്‍ഷ്യന്‍ ഖലീഫക്കുള്ള കത്തില്‍ ടിപ്പു സുല്‍ത്താന്‍ ഇതേക്കുറിച്ച് എഴുതിയിട്ടുണ്ടെന്നും രേഖകള്‍ പുരാവസ്തു വകുപ്പ് പരിഗണിക്കണമെന്നും അപേക്ഷയില്‍ പറയുന്നു. പള്ളിയുടെ പരിസരത്തെ കുളത്തില്‍ കുളിയ്ക്കാന്‍ അനുമതി…
Day: 17 May 2022
റിഫ മെഹ്നുവിന്റേത് തൂങ്ങി മരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്
കോഴിക്കോട്: വ്ലോഗറും യൂട്യൂബറുമായ കോഴിക്കോട് കാക്കൂർ പാവണ്ടൂർ സ്വദേശി റിഫ മെഹനു വിന്റേത് തൂങ്ങി മരണമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ദുബായിൽ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ റിഫയുടെ മൃതദേഹം രണ്ടു മാസത്തിന് ശേഷമാണ് പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയത്. റിഫയുടെ കഴുത്തിൽ കണ്ടെത്തിയ അടയാളം തൂങ്ങി മരണത്തിന്റേതാണെന്ന് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു . പോസ്റ്റുമോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലങ്ങൾ കൂടി വരാനുണ്ട്. റിഫയുടെ മരണത്തിൽ കാസർകോട് സ്വദേശിയും യൂട്യൂബറുമായ ഭർത്താവ് മെഹ്നാസിനെതിരേ പോലീസ് കേസെടുത്തിരുന്നു. മാനസികമായും ശാരീരികമായും ഉപദ്രവിക്കൽ ആത്മഹത്യാപ്രേരണക്കുറ്റം തുടങ്ങിയ…
നിർമ്മാണത്തിൽ വന്ന അപാകത, പൊളിച്ചെടുക്കാൻ പാകത്തിലുള്ള റോഡ്
ബെംഗളൂരു: പൂ പറിച്ചെടുക്കുന്ന ലാഘവത്തില്‍ ഒരു റോഡ് പൊളിച്ചെടുക്കുക എന്നത് നമുക്ക് സങ്കല്പ്പിക്കാന് പോലും കഴിയില്ല. എന്നാൽ അങ്ങനെയും ഉണ്ട് റോഡ്. കര്‍ണാടകയിലെ ഹവേരി താലൂക്കിലെ അക്കുരു ഗ്രാമത്തിലാണ് ഇത്തരത്തിലുള്ള റോഡ് ഉള്ളത്. ഈ റോഡിന്റെ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഇപ്പോൾ നിര്‍മാണത്തില്‍ വന്ന അപാകതയാണ്, പ്രവൃത്തി കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളില്‍ റോഡ് ഈ നിലയിലാവാന്‍ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നത്. കരാറുകാര്‍ കൃത്യമായ അളവില്‍ ടാര്‍ ഉപയോഗിച്ചില്ലെന്നും നാട്ടുകാര്‍ പറയുന്നു . പൊടി നീക്കം ചെയ്യാതെയുള്ള നിര്‍മാണവും പ്രധാനപ്രശ്നമായതായി ഇവർ ചൂണ്ടിക്കാട്ടി. പ്രവൃത്തി…
യുവതിയുമായുള്ള പരിചയം ചെന്നെത്തിയത് അക്രമത്തിൽ
ബെംഗളൂരു: യുവതിയോട് സംസാരിച്ചതിന്റെ പേരില്‍ ഇരുപതുകാരന് ക്രൂര മര്‍ദനമേറ്റു. യുവാവിനെ നഗ്നനാക്കി ഗ്രാമത്തിലൂടെ നടത്തിയതായും പരാതി. കര്‍ണാകയിലെ ധവാംഗരെ വില്ലേജിലെ അട്ടിക്കരെയിലാണ് അക്രമ നടന്നത്. സംഭവം സോഷ്യല്‍ മീഡിയയിലും പ്രചരിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് അക്രമം നടന്നതെങ്കിലും സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. അട്ടിക്കരെ വില്ലേജിലെ ഗണേശിനാണ് മര്‍ദനമേറ്റത്. മകനെ വീട്ടില്‍ നിന്നും യുവതിയുടെ ബന്ധുക്കള്‍ വിളിച്ചിറക്കിക്കൊണ്ടുപോയതായി ഗണേശിന്റെ അമ്മ രേണുക പോലീസിന് പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഒരു കല്യാണ മണ്ഡപത്തില്‍ രണ്ട് ദിവസം തടവിലാക്കി മര്‍ദിക്കുകയും, ശേഷം നഗ്നനാക്കി ഗ്രാമത്തിലൂടെ…
ഫാറ്റ് ഫ്രീ പ്ലാസ്റ്റിക് സർജറിയെ തുടർന്ന് കന്നട നടി മരിച്ചു
ബെംഗളൂരു: സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പ്ലാസ്റ്റിക് സര്‍ജറി പരാജയപ്പെട്ടതിനെ തുടർന്ന് 21 കാരിയായ കന്നട നടി മരണപ്പെട്ടതായി റിപ്പോർട്ട്. കന്നഡ ടെലിവിഷന്‍ താരം ചേതന രാജ് ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് നടി സര്‍ജറി നടത്താനായി ആശുപത്രിയില്‍ എത്തിയത്. ശരീരത്തില്‍ നിന്നും കൊഴുപ്പ് നീക്കം ചെയ്യുന്ന ഫാറ്റ് ഫ്രീ പ്ലാസ്റ്റിക് സര്‍ജറിയാണ് നടത്തിയത്. എന്നാല്‍, സര്‍ജറിയെ തുടര്‍ന്ന് ശ്വാസകോശത്തില്‍ വെള്ളം അടിഞ്ഞുകൂടാന്‍ തുടങ്ങിയതോടെ നടിയുടെ ആരോഗ്യനില മോശമാവുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള സങ്കീര്‍ണതകള്‍ ഗുരുതരമായതോടെ ഡോക്ടര്‍മാരുടെ ശ്രമങ്ങള്‍ വിഫലമാവുകയായിരുന്നു. ചേതന രാജിന്റെ മൃതദേഹം…
കെഐഎ ലൈൻ: 20 കെട്ടിടങ്ങൾ മാറ്റി സ്ഥാപിക്കേണ്ടതുണ്ടെന്ന് ബിഎംആർസിഎൽ
ബെംഗളൂരു: ബെല്ലാരി മെയിൻ റോഡിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻഎച്ച്എഐ) പ്രവൃത്തികൾ വൈകുന്നതിനാൽ 20 കെട്ടിടങ്ങളെങ്കിലും പൊളിച്ച് പണിയാൻ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) തീരുമാനിച്ചു. എയർപോർട്ട് ലൈനിലെ ബഗലൂർ ക്രോസ്, ബേട്ടഹലസുരു മെട്രോ സ്റ്റേഷനുകൾക്കിടയിലുള്ള ഭാഗം യെലഹങ്കയിലെ എയർഫോഴ്സ് സ്റ്റേഷൻ പരിസരത്തിന് താഴെയായി പോകുന്നതിലും ഇന്ത്യൻ എയർഫോഴ്സുമായി ഒരു ധാരണാപത്രത്തിൽ ഏർപ്പെടുന്നതിന് ഇത് ആവശ്യമാണ്. കെആർ പുരം മുതൽ കെംപഗൗഡ ഇന്റർനാഷണൽ എയർപോർട്ട് (കെഐഎ) വരെയുള്ള 38.44 കിലോമീറ്റർ എലിവേറ്റഡ് ഫേസ് 2 ബി ലൈൻ ഈ…
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ, പ്ലേ ഓഫ് കയറാൻ ജയിച്ചാൽ മാത്രം പോരാ, ഒരാൾ തോൽക്കുകയും വേണം
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഐപിഎല്‍ പ്ലേ ഓഫില്‍ കയറാന്‍ വേണ്ടത് ഒരു ജയം മാത്രമല്ല മറ്റൊരു ടീം തോല്‍ക്കുകയും വേണം. ഡല്‍ഹി ക്യാപിറ്റല്‍സാണ് തോല്ക്കേണ്ട ടീം. 13 കളികളില്‍ ഏഴ് ജയവും ആറ് തോല്‍വിയുമായി 14 പോയിന്റാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനുള്ളത്. പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്താണ് അവര്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ശേഷിക്കുന്നത് ഒരു കളി കൂടി. വ്യാഴാഴ്ച ഗുജറാത്ത് ടൈറ്റന്‍സാണ് ബാംഗ്ലൂരിന്റെ എതിരാളികള്‍. ഈ കളിയില്‍ നിര്‍ബന്ധമായും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ജയിക്കണം. എങ്കിലേ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഉള്ളൂ. ഗുജറാത്തിനെതിരെ ജയിച്ചാല്‍…
മലയാളി ബൈക്ക് റേസിംഗ് താരത്തിന്റെ മരണം, ഭാര്യ അറസ്റ്റിൽ
ബെംഗളൂരു: ബൈക്ക് റേസിങ് താരം മാഹി സ്വദേശി അഷ്ബാഖിനെ കൊലപ്പെടുത്തിയ കേസിൽ ഇയാളുടെ ഭാര്യയെ ബെംഗളൂരുവിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ ആർ ടി നഗറിലെ സുമേറ പർവേസിനെയാണ് രാജസ്ഥാൻ പോലീസ് ബെംഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്തത്. ഇവരെ ജയ്സാൽമറിലെ കോടതിയിൽ ഹാജരാക്കിയ ശേഷം പത്തു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ ഇവരെ വിട്ടു. കഴിഞ്ഞ 3 വർഷത്തോളം പോലീസിന് പിടി കൊടുക്കാതെ മുങ്ങി നടക്കുകയായിരുന്നു സുമേറ . കേസിലെ മറ്റ് പ്രതികളിൽ ഒരാളെ ഇനിയും പോലീസ് കണ്ടെത്തിയിട്ടില്ല. കർണാടക സ്വദേശികളായ സഞ്ജയ്, വിശ്വാസ്…
ടിക്കറ്റ് നിരക്കിൽ മാറ്റം വരുത്തി കേരള ആർടിസി
ബെംഗളൂരു: ടിക്കറ്റ് നിരക്കിലെ അപാകത തിരുത്തി കേരള ആർടിസി. ബെംഗളൂരുവിൽ നിന്നും മൈസൂരുവിൽ നിന്നും കണ്ണൂരിലേക്ക് ഓൺലൈനിൽ ഒരേ ടിക്കറ്റ് നിരക്കാണ് ഈടാക്കിയിരുന്നത്. സൂപ്പർ എക്സ്പ്രസ് ബസിൽ ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് 437 രൂപയും ഡീലക്സ് ബസിൽ 554 രൂപയുമാണ് ടിക്കറ്റ് നിരക്ക്. മൈസൂരുവിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നവരിൽ നിന്നും ഇതേ നിരക്ക് തന്നെയാണ് മാസങ്ങളായി ഈടാക്കിയിരുന്നത്. ബസിൽ നേരിട്ട് കയറുന്നവരിൽ നിന്നു ഫെയർസ്റ്റേജ് പ്രകാരമുള്ള നിരക്കാണ് ഈടാക്കിയിരുന്നത്. യാത്രക്കാരുടെ ഭാഗത്തു നിന്ന് വ്യാപക പരാതികൾ ഉയർന്നതോടെയാണു കഴിഞ്ഞ ദിവസം വെബ്സൈറ്റിൽ ടിക്കറ്റ്…
മിന്റോ കേസ്: മയക്കുമരുന്ന് സ്ഥാപനങ്ങൾക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
ബെംഗളൂരു: നഗരത്തിലെ സർക്കാർ നിയന്ത്രണത്തിലുള്ള മിന്റോ ആശുപത്രിയിൽ തിമിര ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികൾക്ക് കണ്ണിന് അണുബാധയുണ്ടാക്കുന്നുവെന്ന് ആരോപിച്ച് ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമപ്രകാരം മെഡിസിൻ കമ്പനികളുടെ മൂന്ന് പങ്കാളികൾ/ഉടമകൾ എന്നിവർക്കെതിരെ ആരംഭിച്ച നടപടികൾ കർണാടക ഹൈക്കോടതി റദ്ദാക്കി. ടോട്ടൽ ഹെൽത്ത് കെയറിന്റെ പാർട്ണർ സുശീൽ ഗോയൽ, ഒഫ്ടെക്നിക്സ് അൺലിമിറ്റഡിന്റെ ഉടമ മോനിഷ ഡാങ്കെ, യൂണികോൺ മെഡിടെക് പ്രൊപ്രൈറ്റർ ത്യാഗരാജൻ എന്നിവരെ പ്രതിനിധീകരിച്ച് സമർപ്പിച്ച ഹർജി അനുവദിച്ച് ജസ്റ്റിസ് എം നാഗപ്രസന്ന അവർക്കെതിരെ സിറ്റിയിലെ സെഷൻസ് കോടതിയിൽ നിലനിൽക്കുന്ന നടപടികൾ റദ്ദാക്കി. പരാതി ഹർജിക്കാരെ സംബന്ധിച്ചുള്ളതാണെന്നും…