ഇന്ത്യന്‍ പര്‍വ്വതാരോഹകന് ദാരുണാന്ത്യം

ദില്ലി: ഹിമാലയത്തിലെ കാഞ്ചന്‍ജംഗ കൊടുമുടി കയറുന്നതിനിടെ ഇന്ത്യന്‍ പര്‍വതാരോഹകന് ദാരുണാന്ത്യം. 52 കാരനായ മഹാരാഷ്ട സ്വദേശി നാരായണന്‍ അയ്യരാണ് ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ പര്‍വ്വതമായ മൗണ്ട് കാഞ്ചന്‍ജംഗ കയറുന്നതിനിടെ 8,200 അടി ഉയരത്തില്‍ വച്ച് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചത്. 82,000  അടിയാണ് കാഞ്ചന്‍ജംഗയുടെ ഉയരം. എന്നാല്‍ 8,586 അടി ഉയരത്തില്‍ എത്തിയതോടെ തളര്‍ന്ന് പോയ നാകായണന്‍ അയ്യര്‍ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് യാത്രാ കമ്പനിയായ പയനിയര്‍ അഡ്വഞ്ചേഴ്സിന്റെ നിവേഷ് കര്‍കി പറഞ്ഞു. ഈ വര്‍ഷം കാഞ്ചന്‍ജംഗ കയറുന്നതിനിടെ മരണപ്പെടുന്ന മൂന്നാമത്തെ വ്യക്തിയാണ് നാരായണന്‍ അയ്യര്‍.

കഞ്ചാവ് കടത്തുകാരുടെ താവളമായി വയനാട് 

വയനാട് : കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയെന്ന നിലക്ക് വയനാട് മയക്കുമരുന്ന് കടത്തുകാരുടെ ഇഷ്ടത്താവളമായി മാറുകയാണ്. ഈ സംസ്ഥാനങ്ങളില്‍ നിന്ന് കടത്തുന്ന കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നുകള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനായി കടത്തു സംഘങ്ങള്‍ തമ്പടിക്കുന്നത് വയനാട് ആണ്. ഏറ്റവുമൊടുവില്‍ ഒന്നര കിലോക്കടുത്ത് കഞ്ചാവുമായി കാര്‍ യാത്രക്കാരനായ യുവാവ് അറസ്റ്റിലായിരിക്കുകയാണ്. ബൈക്കും കാറും മുതല്‍ ചരക്കുവാഹനങ്ങള്‍ വരെ മയക്കുമരുന്ന് കടത്തിന് ഉപയോഗിക്കുകയാണ് ലഹരി മാഫിയ. മുണ്ടേരി, മണിയന്‍കോട് ഭാഗങ്ങളില്‍ നടത്തിയ വാഹന പരിശോധനയിലാണ് കാറില്‍ കടത്തുകയായിരുന്ന 1.250 കിലോഗ്രാം കഞ്ചാവുമായി യുവാവ്…

അന്തരീക്ഷ മലിനീകരണ മോണിറ്ററുകൾ സ്ഥാപിക്കാൻ ടെൻഡർ ക്ഷണിച്ച് ബിബിഎംപി

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) നഗരത്തിലുടനീളം വായു മലിനീകരണ മോണിറ്ററുകൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡറുകൾ ഉടൻ നടത്തും. 2017-ൽ ഈ ആശയം ഉയർന്നുവെങ്കിലും മോണിറ്ററുകൾ സ്ഥാപിക്കുന്നതിൽ പൗരസമിതിയുടെ വൈദഗ്ധ്യമില്ലായ്മയാണ് കാലതാമസത്തിന് കാരണമായതെന്ന് മുതിർന്ന ബിബിഎംപി ഉദ്യോഗസ്ഥൻ പറഞ്ഞു. ഞങ്ങൾക്ക് ഈ മേഖലയിൽ സാങ്കേതിക വൈദഗ്ധ്യം ഇല്ലന്നും കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുമായി (കെഎസ്പിസിബി) ചേർന്നാണ് ഞങ്ങൾ ഇക്കാര്യത്തിൽ പ്രവർത്തിക്കുന്നതെന്നും അതിനായി ടെൻഡർ ഉടൻ പ്രഖ്യാപിക്കുകയും വിശദാംശങ്ങൾ അതിൽ വെളിപ്പെടുത്തുകയും ചെയ്യും. ഓരോ വാർഡിലും വായു മലിനീകരണ മോണിറ്ററുകൾ സ്ഥാപിക്കാനായിരുന്നു പദ്ധതി എന്നും…

ഓൺലൈൻ മദ്യം: ബില്ലിംഗ് സോഫ്‌റ്റ്‌വെയറിനെതിരെ സമരത്തിനൊരുങ്ങി ചില്ലറ വ്യാപാരികൾ

ബെംഗളൂരു: കർണാടക സ്റ്റേറ്റ് ബ്രൂവറീസ് കോർപ്പറേഷൻ ലിമിറ്റഡിലെ (കെഎസ്ബിസിഎൽ) എല്ലാ റീട്ടെയിൽ ലൈസൻസികളും ഓൺലൈനായി മദ്യം വാങ്ങുന്നതിനുള്ള പുതിയ ബില്ലിംഗ് സോഫ്‌റ്റ്‌വെയർ മദ്യത്തിന്റെ താൽക്കാലിക ക്ഷാമത്തിനിടയിൽ തകരാർ സൃഷ്ടിച്ചതായി സ്രോതസ്സുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ പുതിയ ഇൻഡന്റിങ് സോഫ്‌റ്റ്‌വെയറിനെതിരെ എക്‌സൈസ് ലൈസൻസികൾ (ചില്ലറ വ്യാപാരികൾ) സമരത്തിനൊരുങ്ങുകയാണ്. പൈലറ്റില്ലാതെ ഏപ്രിൽ 1 മുതൽ പുതിയ സോഫ്റ്റ്‌വെയർ നടപ്പിലാക്കി തുടങ്ങിയത്. സോഫ്റ്റ്‌വെയർ നടപ്പിലാക്കിയപ്പോൾ, അക്കൗണ്ടിംഗ്, പേയ്‌മെന്റുകൾ, ഇൻഡന്റിംഗ് തുടങ്ങിയ ഒന്നിലധികം പ്രശ്നങ്ങൾ ഉയർന്നു വന്നിരുന്നു. റീട്ടെയിൽ ലൈസൻസികൾ മുതൽ ഡിസ്റ്റിലറികൾ വരെയുള്ള എല്ലാ ഓഹരി ഉടമകളെയും അത്…

ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നതായി ആരോഗ്യ വിദഗ്ധർ;

ബെംഗളൂരു: സംസ്ഥാനത്ത് ഉണ്ടാകുന്ന മഴക്കെടുതിയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നതായി ആരോഗ്യ വിദഗ്ധർ സൂചിപ്പിച്ചു. അതിനാൽ പരിസരങ്ങളിൽ കൊതുക് മുട്ടയിടുന്നത് തടയാൻ വെള്ളം കെട്ടിനിൽക്കുന്നില്ലന്ന് ഉറപ്പു വരുത്താനും പ്രതിരോധ ശക്തി കൂട്ടുന്നതിനായി ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ ആകണമെന്നും വിദക്തർ നിർദേശിക്കുന്നു. നഗരത്തിൽ തുടർച്ചയായി പെയ്യുന്ന മഴയിൽ പല ആശുപത്രികളിലും ഇതിനകം ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിച്ചു തുടങ്ങിയിട്ടുണ്ട്. എല്ലാവരോടും ആരോഗ്യ വിദഗ്ധർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് കൂടാതെ പരിസരം വൃത്തിയുള്ളതും കൊതുകുകളില്ലന്ന് ഉറപ്പു വരുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. ഡെങ്കിപ്പനി കേസുകൾ ഇപ്പോഴും ഗുരുതരമല്ലെങ്കിലും എല്ലാ മുൻകരുതലുകളും…

ബിഗ് ബോസ്, ക്യാപ്റ്റൻസി വാക്പോര് മുറുകുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 4 ആറാമത്തെ ആഴ്ചയുടെ അവസാനത്തിലേക്ക് കടക്കുമ്പോൾ താരങ്ങള്‍ക്കിടയിലെ വഴക്കുകളും പിണക്കങ്ങളുമെല്ലാം കൂടുതല്‍ ശക്തമായി വരികയാണ്. സുഹൃത്തുക്കള്‍ പോലും പരസ്പരം പോരടിക്കുന്ന സ്ഥിതിയാണ് ഇപ്പോൾ. വീക്കിലി ടാസ്‌കിന് ശേഷമുള്ള ജയില്‍ നോമിനേഷന്‍ ഇന്നലെയായിരുന്നു. ബ്ലെസ്ലിയും ദില്‍ഷയുമാണ് ഇത്തവണ ജയിലിലായത്. അഖിലും ബ്ലെസ്ലിയും തമ്മിലായിരുന്നു ജയില്‍ ടാസ്‌ക്. ഇതില്‍ ബ്ലെസ്ലി പരാജയപ്പെട്ടു. പിന്നാലെ ബ്ലെസ്ലിയ്‌ക്കൊപ്പം ഒരാളെ കൂടി അകത്തേക്ക് വിടാം എന്ന അധികാരം ബിഗ് ബോസ് അഖിലിന് നല്‍കി. ഇത് പ്രകാരം അഖില്‍ ദില്‍ഷയെ ജയിലിലേക്ക് അയക്കുകയായിരുന്നു. ജയില്‍ നോമിനേഷിന് പിന്നാലെ…

പിറന്നാൾ ആഘോഷം, ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

ബെംഗളൂരു: നെലമംഗല ചുഞ്ചനഗുപ്പ ചിത്രദുർഗ സ്വദേശി ശ്വേതയാണ് ഭർത്താവിന്റെ പിറന്നാൾ ആഘോഷത്തിന് പിന്നാലെ കൊലചെയ്യപ്പെട്ടത്. ശ്വേതയുടെ ഭർത്താവ് ആയ സതീഷിന്റെ പിറന്നാൾ ആഘോഷത്തിന് ശേഷമുണ്ടായ വഴക്കിനിടയിൽ ആണ് ഷാൾ ഉപയോഗിച്ച് സതീഷ് ശ്വേതയെ ശ്വാസം മുട്ടിച്ചു കൊല ചെയ്തത്. തുടർന്ന് ഇവരെ സതീഷ് തന്നെ ആശുപത്രിയിൽ എത്തിച്ചു. സംശയം തോന്നിയ ആശുപത്രിയിൽ അധികൃതർ ആണ് പോലീസിൽ വിവരം അറിയിച്ചത്. സംഭവുമായി ബന്ധപ്പെട്ട് സതീഷിനെ നെലമംഗല റൂറൽ പോലീസ് കസ്റ്റഡിയിൽ എടുത്തു. അന്വേഷണം ആരംഭിച്ചു.

വ്യാപകമായി പ്രചരിക്കുന്ന വീഡിയോ, അന്വേഷണ ഉത്തരവ് ഇട്ട് മുഖ്യമന്ത്രി

ബെംഗളൂരു: കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ചോട്ടാ പാകിസ്താന്‍ വീഡിയോയെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ട് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്പിയ്‌ക്കാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ദൂദ കവലണ്ടെ ഒരു ചെറിയ പാകിസ്താനാണെന്ന് ചിലര്‍ പറയുന്നതാണ് ചോട്ടാ പാകിസ്ഥാൻ വീഡിയോ. ഈദ് ദിനത്തിലാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. മസ്ജിദില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്തിറങ്ങിയ ആളുകളാണ് ഇത്തരം ഒരു പരാമര്‍ശം നടത്തിയിരിക്കുന്നത്. പ്രാര്‍ത്ഥ കഴിഞ്ഞ് പുറത്തിറങ്ങിയ ആളുകള്‍…

വിദ്യാർത്ഥിനി പരീക്ഷക്ക് എത്തിയത് ആംബുലൻസിൽ

ചെന്നൈ : വയറിനു ശസ്ത്രക്രിയ കഴിഞ്ഞ് നേരെ പരീക്ഷാ ഹോളിലേക്ക് എത്തി പരീക്ഷ എഴുതിയ 17 കാരിയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളിലെ താരം. തിരുപ്പൂര്‍ ജില്ലയിലെ കുപ്പണ്ടംപാളയത്താണ് സംഭവം. റിതാനിയ എന്ന വിദ്യാര്‍ത്ഥിയാണ് തന്റെ ആരോഗ്യസ്ഥിതി പോലും നോക്കാതെ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ പരീക്ഷയ്‌ക്ക് എത്തിയത്. കഠിനമായ വയറുവേദനെ തുടര്‍ന്ന് മേയ് 2 നാണ് വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുടലിലേക്ക് രക്തം എത്തിക്കുന്ന നാഡികളില്‍ ഒന്ന് പൂര്‍ണമായും അടഞ്ഞതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. തുടര്‍ന്ന് ഈ കുട്ടിയെ ലാപ്പറോസ്‌കോപിക്ക് വിധേയയാക്കേണ്ടി വന്നു. എന്നാല്‍ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ സ്‌കൂളില്‍ പോയി…

60 ഓളം ഗ്രാമങ്ങളെ മദ്യവിമുക്തമാക്കി പോലീസ് 

ബെംഗളൂരു: കൊപ്പൽ ജില്ലയിലെ ജനങ്ങളുടെ മദ്യപാന നിരക്ക് കുറയ്ക്കുന്നതിനായി ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർ രംഗത്ത്. ജില്ലയിലെ 60 ഗ്രാമങ്ങളും മദ്യപാനികളുകളെ എണ്ണത്തിൽ വളരെ മുന്നിൽ ആയിരുന്നു. ഇതിന്റെ ഭാഗമായി ഗ്രാമംതോറും സി.പി.ഐ വിശ്വനാഥ് ഹിരഗൗഡർ നേതൃത്വത്തിൽ പോലീസ് മദ്യവിമുക്ത കാമ്പയിൻ സംഘടിപ്പിച്ചു. മുനീറാബാദ്, കുക്കനൂർ, കുഷ്‌തഗി എന്നിവിടങ്ങളിൽ മദ്യപാനത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസും നടത്തുകയുണ്ടായി. അതുപോലെ തിഗാരി ഗ്രാമത്തിലും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ മദ്യപാനികളുടെ എണ്ണം കുറച്ചു. കോപ്പൽ ജില്ലയിലുടനീളമുള്ള 60 ലധികം ഗ്രാമങ്ങൾ മദ്യത്തിൽ നിന്നും മോചിപ്പിക്കപ്പെട്ടു എന്നു തന്നെ പറയാം. കൊപ്പൽ…

1 2
Click Here to Follow Us