കടുത്ത വേനലിലും കനത്ത മഴ, മേമ്പൊടിയായി ആലിപ്പഴ വർഷവും..

ബെംഗളൂരു : കനത്ത വേനലും ചൂടും തുടരുമ്പോഴും നഗരത്തിൽ ഏതാനും ദിവസങ്ങളായി കനത്ത മഴയും തുടരുകയാണ്. ഇന്നലെ രാത്രിയോടെ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ ഉണ്ടായിരുന്നു, ഇന്ന് വെകുന്നേരത്തോടെ വീണ്ടും മഴ പെയ്യുകയായിരുന്നു. ഇന്ന് ബി.ടി.എം, എച്ച്.എസ്.ആർ.ലേ ഔട്ട് തുടങ്ങിയ ഇടങ്ങളിൽ മഴയോടൊപ്പം ആലിപ്പഴ വർഷവും ഉണ്ടായി. ഇടിയോട് കൂടിയ മഴ നഗരത്തിൽ വിവിധ ഇടങ്ങളിൽ റിപ്പോർട്ട് ചെയ്തു. സ്വാഭാവികമായും നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഗതാഗതക്കുരുക്കും രൂപപ്പെട്ടു.

യുവാവിനെ കൊലപ്പെടുത്തി ട്രാക്കിൽ തള്ളി: സംഭവത്തിൽ ആറു പേർ പിടിയിൽ

ബെംഗളൂരു: 24 കാരനായ  യുവാവിനെ  കൊലപ്പെടുത്തി കെങ്കേരിക്ക് സമീപം റെയിൽവേ ട്രാക്കിൽ മൃതദേഹം വലിച്ചെറിഞ്ഞ കേസിൽ ആറുപേർ അറസ്റ്റിൽ. പ്രതികാരവുമായി ബന്ധപ്പെട്ടുള്ള കൊലപാതകമായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായതായി റിപ്പോർട്. കെങ്കേരിയിൽ കരഗ കാണാൻ പോയ സമയത്താണ് റോഡിലെ തർക്കത്തെ ചൊല്ലി ഇരയും പ്രതിയും തമ്മിൽ തർക്കമുണ്ടായത്. വാക്ക് തർക്കത്തെ തുടർന്ന് പ്രതികളിൽ രണ്ട് പേർക്ക് ഇരയുമായും സുഹൃത്തുമായും ശത്രുതയുണ്ടായി തുടർന്ന് അവസരം മുതലെടുത്ത് കൊലപാതകം നടത്തുകയായിരുന്നു. ഭരത് എന്നയാളാണ് കൊല്ലപ്പെട്ടത്. ഏപ്രിൽ 24 ന് പുലർച്ചെയാണ് യുവാവ് കൊല്ലപ്പെട്ടത്. സംഭവ സമയം ഇവരെല്ലാവരും മദ്യലഹരിയിലായിരുന്നു. പ്രതികൾ…

അഭ്യാസ പ്രകടനം നടത്തിയ ബൈക്കുകൾ പിടിച്ചെടുത്തു

ബെംഗളൂരു: റോഡിൽ അഭ്യാസ പ്രകടനം നടത്തിയ 51 ബൈക്കുകൾ പോലീസ് പിടിച്ചെടുത്തു. തുമക്കുരു, കോലാർ റോഡിൽ നടത്തിയ പരിശോധനയിൽ ആണ് ബൈക്കുകൾ പിടിച്ചെടുത്തത്. എട്ടു പേരുടെ ലൈസൻസ് സസ്പെന്റ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പിനോട് പോലീസ് ശുപാർശ ചെയ്തു. റോഡിൽ ഇരു ചക്ര വാഹനവുമായി അഭ്യാസ പ്രകടനം നടത്തിയാൽ ഉടനടി നടപടി കൈ കൊള്ളുമെന്ന് കുറച്ച് ദിവസങ്ങൾക്ക് മുൻപ് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.

മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് വധശിക്ഷ, അമ്മയ്ക്ക് ജീവപര്യന്തം

ചെന്നൈ : പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചതിന് പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു. പരാതിപ്പെടാതെ വിവരം രഹസ്യമാക്കിയ പെണ്‍കുട്ടിയുടെ അമ്മയെ ജീവപര്യന്തം തടവിനും വിധിച്ചു. ചെന്നൈ വേളാച്ചേരിയിലെ 49-കാരനും ഭാര്യയ്ക്കുമാണ് കോടതി ശിക്ഷ വിധിച്ചത് പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി ജഡ്ജി എം. രാജലക്ഷ്മിയാണ് ശിക്ഷ വിധിച്ചത്. 11-ാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ അച്ഛന്‍ പലതവണ ബലാത്സംഗം ചെയ്യുകയും ഗര്‍ഭിണിയാക്കുകയുമായിരുന്നു. വിവരം രഹസ്യമാക്കി പെണ്‍കുട്ടിയെ ഗര്‍ഭച്ഛിദ്രത്തിനു പ്രേരിപ്പിച്ചതാണ് അമ്മയുടെ പേരിലുള്ള കുറ്റം. സ്‌കൂളില്‍വെച്ച്‌ പെണ്‍കുട്ടിക്ക് അസ്വസ്ഥതയുണ്ടായപ്പോള്‍ സഹപാഠികള്‍ അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. ഇതോടെയാണ് പീഡന…

കർണാടക സ്വദേശിയെ റിസോർട്ടിൽ പീഡിപ്പിച്ച കേസിൽ റിസോർട്ട് ഉടമകൾ അറസ്റ്റിൽ

അമ്പലവയൽ : കർണാടക സ്വദേശിയെ റിസോർട്ടിൽ എത്തിച്ച് കൂട്ടം ചേർന്ന് പീഡിപ്പിച്ച കേസിൽ അന്വേഷണം പുരോഗമിക്കുന്നു. പീഡനത്തിന് ശേഷം കടന്നു കളഞ്ഞ വയനാട് ഇന്ത്യൻ ഹോളിഡേ റിസോർട്ട് നടത്തിപ്പുകാർ പോലീസ് പിടിയിൽ ആയി. എന്‍.എം. വിജയന്‍, ബത്തേരി കട്ടയാട് സ്വദേശി എ.ആര്‍.ക്ഷിതിന്‍, പുല്‍പള്ളി സ്വദേശി ജോജോ കുര്യാക്കോസ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി. മനുഷ്യക്കടത്ത്, അനാശാസ്യകേന്ദ്രം നടത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. റിസോര്‍ട്ടില്‍ മുഖംമൂടി ധരിച്ചെത്തിയ 8 പേരില്‍ 4 പേരാണ് യുവതിയെ പീഡിപ്പിച്ചത്. ഡിവൈഎസ്പി കെ.കെ. അബ്ദുല്‍ ഷെരീഫിന്റെ നേതൃത്വത്തിലാണ്…

കാശ്മീരി പണ്ഡിറ്റുകളുടെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസ പ്രഖ്യാപനവുമായി കർണാടക

ബെംഗളൂരു: കശ്മീരി പണ്ഡിറ്റുകളുടെ കുട്ടികള്‍ക്ക് സൗജന്യമായി വിദ്യാഭ്യാസം നല്‍കുമെന്ന പ്രഖ്യാപനവുമായി കര്‍ണാടകയിലെ സ്കൂള്‍ അധികൃതർ. കൃഷ്ണ കന്നഡയിലെ പുട്ടൂര്‍ നഗരത്തിലെ അംബിക മഹാവിദ്യാലയ എന്ന സ്കൂളാണ് സ്വാഗതാര്‍ഹമായ ഈ പ്രഖ്യാപനവുമായി രംഗത്തു വന്നിരിക്കുന്നത്. ദാരിദ്ര്യം മൂലം കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുത് എന്ന നിര്‍ബന്ധമാണ് ഈ തീരുമാനത്തിന് പിന്നിൽ. അംബിക മഹാവിദ്യാലയത്തിന്റെ കണ്‍വീനര്‍ സുബ്രമണ്യ നട്ടോജ് ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കശ്മീര്‍ ഫയല്‍സ് എന്ന ചലച്ചിത്രം കണ്ട് പണ്ഡിറ്റുകള്‍ അനുഭവിക്കുന്ന ദുരിതം മനസിലാക്കിയാണ് സ്കൂള്‍ അധികൃതര്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത്. ചലച്ചിത്രം കണ്ടതിനു ശേഷം അദ്ദേഹം…

കുമളി ബസ് സ്റ്റാൻഡ് നവീകരണത്തിനായി 7.5 കോടി

തേനി : കേരള -തമിഴ്നാട് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന കുമളി ബസ് സ്റ്റാന്‍ഡ് നവീകരിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി തേനിയില്‍ എത്തിയ സ്റ്റാലിന്‍ സര്‍ക്കാരിന്റെ വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനിടെയാണ് ഇക്കാര്യം അറിയിച്ചത്. 7.5 കോടി രൂപ ഇതിനായി ചെലവഴിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ശബരിമല തീര്‍ഥാടകരുടെ പ്രധാന ഇടത്താവളമായ കുമളിയില്‍ സൗകര്യങ്ങള്‍ പരിമിതമാണ്. ഇത് പരിഹരിക്കുകയാണ് ബസ് സ്റ്റാന്‍ഡ് നവീകരണത്തിലൂടെ തമിഴ്നാട് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. തീര്‍ഥാടകര്‍ക്ക് പുറമേ ഇരു സംസ്ഥാനങ്ങളിലുമായി വാണിജ്യ-വിദ്യാഭ്യാസ-തൊഴില്‍ മേഖലകളുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവര്‍ക്കും ഏറെ…

ഓൾഡ് മൈസൂരു ബി ജെ പി യുടെ ദിവാസ്വപ്നം മാത്രം ; സിദ്ധരാമയ്യ

ബെംഗളൂരു: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പശ്ചിമബംഗാള്‍ മാതൃകയില്‍ കര്‍ണാടകയിലെ ഓള്‍ഡ് മൈസൂര്‍ മേഖലയിലും പ്രബലകക്ഷിയാകാനുള്ള ബി ജെ പിയുടെ നീക്കം പരാജയപ്പെടുമെന്ന് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ. പശ്ചിമ ബംഗാളിന്റെ നിയന്ത്രണം തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുക്കാന്‍ ബി ജെ പി പല വിധത്തിലുള്ള പ്രചാരണങ്ങളായിരുന്നു തെരഞ്ഞെടുപ്പു സമയത്ത് അഴിച്ചു വിട്ടത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ അവര്‍ അവിടെ പരാജയപ്പെട്ടു. സമാനമായ സാഹചര്യമായിരിക്കും ഓള്‍ഡ് മൈസൂര്‍ മേഖലയിലും ബി ജെ പിക്ക് നേരിടേണ്ടി വരികയെന്നും സിദ്ധരാമയ്യ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്…

മണ്ഡൂരിൽ മാലിന്യത്തിൽ നിന്നും ബയോഗ്യാസ്, ഗെയ്ലിനു അനുമതി

ബെംഗളൂരു : മണ്ഡൂരിലെ മാലിന്യനിക്ഷേപ കേന്ദ്രത്തിൽ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാൻ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് ബി ബി എം പി അനുമതി നൽകി. പ്രതിദിനം 300 മെട്രിക് ടൺ മാലിന്യത്തിൽ നിന്നു ബയോഗ്യാസ് ഉൽപാദിപ്പിക്കാനുള്ള പ്ലാന്റിനുള്ള അനുമതിയാണ് നൽകിയത്. 25 വർഷമാണ് അനുമതിയുടെ കാലാവധി. 18 ഏക്കറിലാണു മാലിന്യനിക്ഷേപ കേന്ദ്രം സ്ഥിതി ചെയ്ത് വരുന്നത്. ബയോഗ്യാസ് ഉൽപാദനത്തിന് ശേഷം ബാക്കിയുള്ള മാലിന്യം കംപോസ്റ്റാക്കി വിൽപന നടത്താനും തീരുമാനമായി. വർഷങ്ങളായി ശാസ്ത്രീയമായ സംസ്കരിക്കാതെ മാലിന്യം കൂട്ടിയിടുന്ന മണ്ഡൂരിൽ സംസ്കരണത്തിനുള്ള പദ്ധതികൾ നേരത്തേ ആവിഷ്കരിച്ചിരുന്നെങ്കിലും നടപ്പിലായിരുന്നില്ല.…

സ്ത്രീകൾക്ക് നേരെ അതിക്രമം, യുവാവ് അറസ്റ്റിൽ

ബെംഗളൂരു: രാത്രി പ്രാര്‍ത്ഥന നടക്കുന്നതിനിടെ മുസ്ലിം പള്ളിയില്‍ കയറി സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. മംഗളൂരു കാര്‍ക്കള സ്വദേശി സുജിത്ത് ഷെട്ടിയെയാണ് ഉള്ളാള്‍ പോലിസ് അറസ്റ്റ് ചെയ്തത്. മംഗളൂരുവിലെ തൊക്കോട്ടിലെ പള്ളിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. സ്ത്രീകള്‍ പ്രാര്‍ത്ഥന നടത്തുന്ന ഭാഗത്തേക്ക് അതിക്രമിച്ച്‌ കയറിയ സുജിത്ത് ഷെട്ടി നമസ്‌കരിക്കുകായയിരുന്ന യുവതിയുടെ കൈയ്യില്‍ പിടിച്ചു വലിക്കുകയായിരുന്നു. തുടര്‍ന്ന് സ്ത്രീകള്‍ക്ക് മുന്നിൽ മോശമായി പെരുമാറിയതായും പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് കേസെടുത്ത ഉള്ളാള്‍ പോലിസ് യുവാവിനെ അറസ്റ്റ് ചെയ്തു. പ്രാദേശിക കോടതിയില്‍ ഹാജരാക്കിയ…

1 2
Click Here to Follow Us