കുതിച്ചുയർന്ന് കർണാടകയിലെ കോവിഡ് കണക്കുകൾ, വിശദമായി ഇവിടെ വായിക്കാം (15-01-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 32793 റിപ്പോർട്ട് ചെയ്തു. 4273 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 15.00% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 4273 ആകെ ഡിസ്ചാര്‍ജ് : 2977743 ഇന്നത്തെ കേസുകള്‍ : 32793 ആകെ ആക്റ്റീവ് കേസുകള്‍ : 169850 ഇന്ന് കോവിഡ് മരണം : 7 ആകെ കോവിഡ് മരണം : 38418 ആകെ പോസിറ്റീവ് കേസുകള്‍ : 3186040…

തമിഴ്നാട്ടിലെ കോവിഡ് കണക്കുകൾ വിശദമായി ഇവിടെ വായിക്കാം (15-01-2022).

COVID 19 TAMIL NADU

ചെന്നൈ: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 23,989 റിപ്പോർട്ട് ചെയ്തു. 10,988  പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി  16.7% കൂടുതൽ വിവരങ്ങള്‍ താഴെ. ഇന്ന് ഡിസ്ചാര്‍ജ് :  10,988 ആകെ ഡിസ്ചാര്‍ജ് :  27,47,974 ഇന്നത്തെ കേസുകള്‍ : 23,989 ആകെ ആക്റ്റീവ് കേസുകള്‍ :  29,15,948 ഇന്ന് കോവിഡ് മരണം :  11 ആകെ കോവിഡ് മരണം :  36,967 ആകെ പോസിറ്റീവ് കേസുകള്‍ : 1,31,007 ഇന്നത്തെ പരിശോധനകൾ :  1,43,536…

200 കോടിയുടെ ഭൂമി കുംഭകോണത്തിൽ കുടുങ്ങി ആരോഗ്യവകുപ്പ് ജീവനക്കാർ.

ബെംഗളൂരു: ആരോഗ്യവകുപ്പ് ജീവനക്കാർ ചേർന്ന് രൂപീകരിച്ച ഹൗസിങ് സഹകരണസംഘം 200 കോടിയുടെ ഭൂമി കുംഭകോണത്തിൽ കുടുങ്ങി. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് എംപ്ലോയീസ് ഹൗസ് ബിൽഡിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് 1000-ലധികം ആളുകളിൽ നിന്നാണ് പണം പിരിച്ചെടുത്ത്. ബെംഗളൂരുവിന്റെ വടക്കൻ പ്രാന്തപ്രദേശത്തുള്ള ദേവനഹള്ളിക്ക് സമീപം സൈറ്റ് അനുവദിക്കാമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. എന്നാൽ യഥാർത്ഥ സമയപരിധി കഴിഞ്ഞ് അഞ്ച് വർഷത്തിത്തിനു ശേഷവും സൈറ്റുകൾ വിതരണം ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്ന് 37 സൈറ്റ് വാങ്ങുന്നവർ നൽകിയ പരാതിയിൽ പറയുന്നത്. 36 മാസത്തിനുള്ളിൽ സൈറ്റുകൾ തങ്ങളുടെ പേരിൽ രജിസ്റ്റർ…

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (15-01-2022)

കേരളത്തില്‍ 17,755 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4694, എറണാകുളം 2637, തൃശൂര്‍ 1731, കോഴിക്കോട് 1648, കോട്ടയം 1194, പത്തനംതിട്ട 863, കണ്ണൂര്‍ 845, പാലക്കാട് 835, കൊല്ലം 831, ആലപ്പുഴ 765, മലപ്പുറം 728, ഇടുക്കി 417, കാസര്‍ഗോഡ് 317, വയനാട് 250 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,937 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന…

ലുലു മാളില്‍ പാര്‍ക്കിങ് ഫീസ് വാങ്ങുന്നത് ശരിയല്ലെന്ന് ഹൈക്കോടതി.

KOCHI LULU-MALL

ബെംഗളൂരു: കൊച്ചി ലുലു മാളില്‍ പാര്‍ക്കിങ് ഫീസ് പിരിക്കുന്നത് പ്രഥമദൃഷ്ട്യാ അനുചിതമെന്ന് ഹൈക്കോടതി. മാൾ തങ്ങളുടെ ഉപഭോക്താക്കളിൽ നിന്ന് പാർക്കിംഗ് ഫീസ് പിരിക്കുന്നത് അനധികൃതമാണെന്ന ഹര്‍ജിയിലാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം. ബിൽഡിംഗ് റൂൾസ് അനുസരിച്ച്, പാർക്കിംഗ് സ്ഥലം കെട്ടിടത്തിന്റെ ഭാഗമാണ്, പാർക്കിംഗ് സ്ഥലമുണ്ടാകുമെന്നഉണ്ടാകുമെന്ന ഉപാധിയിലാണ് കെട്ടിടത്തിന് പെര്‍മിറ്റ് കൊടുക്കുന്നത്. തുടർന്ന് അതിന്റെ അടിസ്ഥാനത്തിൽ ഒരു കെട്ടിടം നിർമ്മിക്കുന്നു. നിർമ്മാണത്തിന് ശേഷം ഉടമയ്ക്ക് പാർക്കിംഗ് ഫീ ശേഖരിക്കാമോ എന്നതാണ് ഹര്‍ജിക്കാരൻ ഉന്നയിച്ച ചോദ്യം. പ്രഥമാഭിപ്രായം അങ്ങനെയല്ലെന്നാണ് കോടതിയുടെ അഭിപ്രായം. എന്നാൽ ഈ വിഷയത്തിൽ മുനിസിപ്പാലിറ്റിയുടെ…

ലഡാക്ക് സംഘർഷങ്ങൾക്കിടയിലും 2021 ൽ ഇന്ത്യ-ചൈന വ്യാപാരം 125 ബില്യൺ യുഎസ് ഡോളറായി ഉയർന്നു.

ബെംഗളൂരു: ഇന്ത്യ-ചൈന ഉഭയകക്ഷി വ്യാപാരം 2021-ൽ 125 ബില്യൺ ഡോളറിന്റെ റെക്കോർഡ് ഉയർന്ന നിലയിലെത്തി. കിഴക്കൻ ലഡാക്കിലെ സൈനികരുടെ നീണ്ടുനിൽക്കുന്ന സംഘർഷത്തെത്തുടർന്ന് ഇന്ത്യ-ചൈന ബന്ധം ഒരു പുതിയ താഴ്ന്ന നിലയിലെത്തിയെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഒരു വർഷത്തിനുള്ളിൽ 100 ​​ബില്യൺ ഡോളർ ആണ് കടന്നത്. വെള്ളിയാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരമാണ് ഇന്ത്യയുടെ വ്യാപാരക്കമ്മി 69 ബില്യൺ ഡോളർ ഉയർന്നതായി പറയപ്പെടുന്നത്. 2021-ൽ ചൈനയും ഇന്ത്യയും തമ്മിലുള്ള മൊത്തം വ്യാപാരം 125.66 ബില്യൺ യുഎസ് ഡോളറായിരുന്നു, അതായത് 2020-ൽ നിന്ന് 43.3 ശതമാനം…

ഹൃദയാഘാതംമൂലം ചമ്പാട് സ്വദേശി ബെംഗളൂരുവിൽ വെച്ച് മരണപ്പെട്ടു

ബെംഗളൂരു: ഹൃദയാഘാതത്തെത്തുടർന്ന് പാനൂർ ചമ്പാട് സൽമാസിലെ റഷീദ് (54) ആണ് ഇന്നലെ ഉച്ചക്ക് ബെംഗളൂരു സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ കുഴഞ്ഞുവീണ് മരണപ്പെട്ടത്. നാല് ദിവസം മുന്നേ ജോലിതേടി വന്നതായിരുന്നു അദ്ദേഹം. പിന്നീട് അനുയോജ്യമായ ജോലിയൊന്നും ലഭിക്കാതായതോടെ നാട്ടിലേക്ക് മടങ്ങാൻ വേണ്ടി ഇന്നലെ ഉച്ചതിരിഞ്ഞ് സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ എത്തിയപ്പോളാണ് കുഴഞ്ഞ് വീണത്. ഉടനെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആള്‍ ഇന്ത്യ കെ.എം.സി.സി മൈസൂര്‍ റോഡ് ഏരിയാകമ്മറ്റി ഇടപെട്ട് തുടര്‍നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നുണ്ട്. വിക്ടോറിയ ആശുപത്രിയിലുളള മൃതദേഹം രാവിലെ കോവിഡ് ടെസ്റ്റ് നടത്തും പിന്നീട്…

ജോഗ് വെള്ളച്ചാട്ടത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിന് ഗ്രീൻ നോഡ് നിർബന്ധമാക്കി.

ബെംഗളൂരു: ഇക്കോ സെൻസിറ്റീവ് സോണിനോട് (ESZ) ചേർന്നുള്ള ജോഗ് വെള്ളച്ചാട്ടത്തിൽ പഞ്ചനക്ഷത്ര ഹോട്ടൽ നിർമ്മിക്കാനുള്ള വന്യജീവി, പരിസ്ഥിതി ക്ലിയറൻസ് നടപടിക്രമങ്ങൾ മറികടന്ന് ജോഗ് മാനേജ്മെന്റ് അതോറിറ്റിയുടെ ശ്രമം ചട്ടങ്ങൾ പാലിക്കണമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞതിനാൽ തടസ്സപ്പെട്ടു. ഇതെത്തുടർന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി, അതോറിറ്റിയുടെ നിർദ്ദേശങ്ങൾക്കെതിരെ പ്രവർത്തകർ നിരന്തരമായ പ്രചാരണത്തിന് നേതൃത്വം നൽകി വരുകയാണ്. പൊതു സ്വകാര്യ പങ്കാളിത്വത്തിൽ (പിപിപി) നിർമിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലിന് പുറമെ റോപ്‌വേയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നിർമിക്കാനും ഉദ്യോഗസ്ഥർ നിർദേശിച്ചിരുന്നു. സംസ്ഥാന സർക്കാരിനും പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിനും…

ഹൈദരാബാദിലെ വെള്ളപ്പൊക്കത്തിന് തടയിട്ട, മൈസൂർ സോപ്പ് ഫാക്ടറിയുടെ സ്ഥാപകനായ, ഏഷ്യയിലെ ഏറ്റവും വലിയ ടൗൺഷിപ്പ് രൂപകൽപ്പന ചെയ്ത ആ കർണാടകക്കാരനായ വലിയ എഞ്ചിനീയറെ അടുത്തറിയാം.

ബെംഗളൂരു : എഞ്ചിനീയറിംഗ് എന്നത് ഇന്ന് ഒരു സാധാരണ കോഴ്സിന് തുല്യമായി പരിഗണിക്കപ്പെടുന്ന കാലമാണ്, തമാശക്കെങ്കിലും പറയാറുണ്ട് ഈ നഗരത്തിൽ മുകളിലേക്ക് ഒരു കല്ലെറിഞ്ഞാൽ അത് വീഴുന്നത് ഒരു എഞ്ചിനീയറുടെ മുകളിൽ ആണ് എന്ന്. ഇന്ന് കാലത്ത് നമ്മളിൽ പലർക്കും അഭിമാനവും ബഹുമാനവും തോന്നുന്ന എഞ്ചിനീയറിംഗ് ബിരുദ ധാരിയായ അതേ മേഖലയിൽ  ചെയ്യുന്ന ഒരാൾ മലയാളിയായ പാലക്കാട്ടുകാരനായ മെട്രോ മാൻ എന്ന് വിളിപ്പേരുള്ള ഇ ശ്രീധരൻ ആണ്. എന്നാൽ വർഷങ്ങൾക്ക് മുൻപ് ഈ മണ്ണിൽ ഒരു എഞ്ചിനീയർ ജനിച്ച് ജീവിച്ച് പ്രവർത്തിച്ച് മരിച്ചിരുന്നു, ഇന്ന്…

പ്രതിരോധ മേഖലയിലേക്ക് നോക്കാതിരിക്കാൻ വിഷൻ കട്ട് ഓഫ് ബാരിയറുകൾ സ്ഥാപിക്കും.

ബെംഗളൂരു: ബൈയപ്പനഹള്ളിയിലെ സർ എം വിശ്വേശ്വരയ്യ ടെർമിനലിന്റെ സമാരംഭം രാഷ്ട്രീയ കാരണങ്ങളാൽ തടസ്സപ്പെടുമ്പോഴും, അതിന് സമാന്തരമായി ഓടുന്ന ബൈയപ്പനഹള്ളി മെയിൻ റോഡിലെ റോഡ് ഓവർ ബ്രിഡ്ജിൽ (ROB) നിന്ന് ആർക്കും അതിന്റെ പരിസരത്തേക്ക് എത്തിനോക്കാൻ കഴിയില്ലെന്ന് പ്രതിരോധ വകുപ്പ് ഉറപ്പാക്കുന്നു. ഈ ആവശ്യം പരിഗണിച്ച് പാലത്തിന്റെ ഇരുവശങ്ങളിലും വിഷൻ കട്ട് ഓഫ് ബാരിയറുകൾ സ്ഥാപിക്കാനുള്ള നീക്കത്തിലാണ് ബിബിഎംപി ഇപ്പോൾ. പ്രധാന റോഡിനെയും ടെർമിനലിനെയും കമ്മനഹള്ളിയെയും ബന്ധിപ്പിക്കുന്ന ആർഒബിയുടെ 400 മീറ്റർ നീളത്തിലുള്ള നൂറുകണക്കിന് ഗ്രില്ലുകൾ ഇപ്പോൾ ഒന്നിൽ നിന്ന് രണ്ടടി വേർതിരിക്കപ്പെട്ടിരിക്കുകയാണ്. പ്രതിരോധ വകുപ്പ്…

1 2
Click Here to Follow Us