FLASH

കുതിച്ചുയർന്ന് കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ. വിശദമായി ഇവിടെ വായിക്കാം (09-01-2022).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 12000 റിപ്പോർട്ട് ചെയ്തു. 901 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 6.33% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 901 ആകെ ഡിസ്ചാര്‍ജ് : 2963957 ഇന്നത്തെ കേസുകള്‍ : 12000 ആകെ ആക്റ്റീവ് കേസുകള്‍ : 49602 ഇന്ന് കോവിഡ് മരണം : 4 ആകെ കോവിഡ് മരണം : 38370 ആകെ പോസിറ്റീവ് കേസുകള്‍ : 3051958…

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (09-01-2022)

കേരളത്തില്‍ 6238 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1507, എറണാകുളം 1066, കോഴിക്കോട് 740, തൃശൂര്‍ 407, കണ്ണൂര്‍ 391, കോട്ടയം 364, കൊല്ലം 312, പത്തനംതിട്ട 286, മലപ്പുറം 256, പാലക്കാട് 251, ആലപ്പുഴ 247, കാസര്‍ഗോഡ് 147, ഇടുക്കി 145, വയനാട് 119 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,108 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന…

അനധികൃത ഗ്യാസ് റീഫില്ലിംഗ് കേന്ദ്രത്തിൽ തീപിടിത്തം.

ബെംഗളൂരു:  ഗോവിന്ദരാജ് നഗറിലെ അനധികൃത ഗ്യാസ് റീഫില്ലിംഗ് കേന്ദ്രത്തിൽ  തീപിടിത്തം റിപ്പോർട്ട് ചെയ്യപ്പെട്ടു, അപകടത്തിൽ രണ്ട് പേർക്ക് 5% വീതം പൊള്ളലേറ്റു. ഗ്യാസ് റീഫില്ലിംഗ് കേന്ദ്രമാക്കി മാറ്റിയ വീടിന്റെ വരാന്തയിൽ ഒരു സിലിണ്ടറിൽ നിന്ന് മറ്റൊന്നിലേക്ക് ഗ്യാസ് നിറയ്ക്കുന്നതിനിടെ വാതകം ചോർന്നാണ് തീപിടുത്തമുണ്ടായത് വീട്ടുടമയുടെ മകൻ വിനയ് (30) അനധികൃതമായി ഗ്യാസ് റീഫില്ലിംഗ് ഏജൻസി നടത്തി വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപകടത്തെ തുടർന്ന് വിനയ്‌ക്കും കുമാർ (24) എന്ന ജീവനക്കാരനും 5% വീതം പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 20 ലധികം…

ബെംഗളൂരുവിലെ മല്ലേശ്വരത്ത് വീട്ടുവാതിൽക്കൽ സ്രവശേഖരണം പദ്ധതിയ്ക്ക് തുടക്കം.

ബെംഗളൂരു: കൊവിഡ്-19 കേസുകളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ മന്ത്രി ഡോ.സി.എൻ.അശ്വത് നാരായണൻ ശനിയാഴ്ച മല്ലേശ്വരത്തെ കെസി ജനറൽ ആശുപത്രിയിൽ ഉദ്യോഗസ്ഥരുമായി യോഗം ചേരുകയും തയ്യാറെടുപ്പുകൾ പരിശോധിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി മണ്ഡലത്തിൽ ഡോർസ്റ്റെപ്പ് സ്രവ ശേഖരണം ഏർപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു. കൂടാതെ വീടുവീടാന്തരം കയറിയിറങ്ങി കോവിഡ് 19 പരിശോധനയും നടത്തുമെന്നും. നിയോജക മണ്ഡലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു പബ്ലിക് ഹെൽത്ത് സെന്റർ കണ്ടെത്താനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നാരായൺ പറഞ്ഞു. സന്ദർശനത്തിന് ശേഷം, ആശുപത്രിയിലെ മെഡിക്കൽ, പാരാമെഡിക്കൽ സ്റ്റാഫുകളുടെ കുറവ് നികത്തുന്നതിനുള്ള നിർദ്ദേശം…

കോവിഡ് ഭീഷണിക്കിടയിലും മേക്കേദാട്ടു പദ്ധതിക്കായി ഭീമൻ പദയാത്ര സംഘടിപ്പിച്ച് കോൺഗ്രസ്; തടയാൻ സർക്കാർ.

ബെംഗളൂരു : കോവിഡ് മൂന്നാം തരംഗം രാജ്യത്തെയും സംസ്ഥാനത്തെയും നഗരത്തെയും പിടിച്ച് കുലുക്കുന്ന സാഹചര്യത്തിലും മേക്കേദാട്ടു പദ്ധതിക്കായി ഭീമൻ പദയാത്ര സംഘടിപ്പിച്ച് കോൺഗ്രസ് പാർട്ടി. ಗುರಿ ಒಂದೇ- ಮೇಕೆದಾಟು!ಅದನ್ನು ಪೂರೈಸುವ ಮಾರ್ಗದಲ್ಲಿ ಹೆಜ್ಜೆ ಇಡುತ್ತಿದ್ದೇವೆ. Only one aim- Mekedatu! And we are on the way to fulfill it!#NammaNeeruNammaHakku pic.twitter.com/DERpMBEBWN — DK Shivakumar (@DKShivakumar) January 9, 2022 സംഗമയിൽ നിന്ന് ബെംഗളൂരുവരെ തുടരുന്ന പദയാത്രയുടെ ഉൽഘാടനം സംഗമയിൽ ഇന്ന് നടന്നു. കെ.പി.സി.സി. അധ്യക്ഷൻ ഡി.കെ.ശിവകുമാറിൻ്റെ നേതൃത്വത്തിൽ ആണ്…

കെ-റെയിൽ കോൺഗ്രസ് തടയുമെന്ന് കെ സുധാകരൻ

കൊച്ചി: സിൽവർലൈൻ സെമി ഹൈസ്പീഡ് റെയിൽ പദ്ധതി നടപ്പാക്കുന്നത് നിർത്താൻ കോൺഗ്രസ് തീരുമാനിച്ചതായി പ്രഖ്യാപിച്ച് കെ സുധാകരൻ. കേരളത്തെ രണ്ടായി വിഭജിക്കുന്ന പദ്ധതിയുമായി ജനവികാരം അവഗണിച്ച് ആർക്കും മുന്നോട്ടുപോകാനാകില്ലെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. വീടുകൾ ബലമായി ഏറ്റെടുത്ത് പദ്ധതി നടപ്പാക്കാനുള്ള ശ്രമത്തെ പരാജയപ്പെടുത്താൻ കോൺഗ്രസ് ഏതറ്റം വരെയും പോകുമെന്നും ശനിയാഴ്ച കൊച്ചിയിൽ നാല് ജില്ലകളിലെ കോൺഗ്രസ് നേതാക്കളുടെ സംയുക്ത കൺവെൻഷൻ ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു. കെ-റെയിൽ പദ്ധതിക്കെതിരെയുള്ള പ്രതിഷേധം ശക്തമാക്കുന്നതിനുള്ള നടപടികൾ യോഗം ചർച്ച ചെയ്തു എന്നും അദ്ദേഹം…

കൊച്ചി ഗവ.എംസിഎച്ചിലേക്കുള്ള കെഎസ്ആർടിസി ഷട്ടിൽ സർവീസ് ആരംഭിച്ചു.

ksrtc BUSES

കൊച്ചി: കളമശ്ശേരിയിൽ നിന്ന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലേക്ക് കെഎസ്ആർടിസിയുടെ ഷട്ടിൽ സർവീസ് ശനിയാഴ്ച മുതൽ ആരംഭിച്ചു. വ്യവസായ മന്ത്രി പി രാജീവിനൊപ്പം ഗതാഗത മന്ത്രി ആന്റണി രാജുവും ചേർന്നാണ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭ ബസ് പാർക്കിങ് സൗകര്യം ഒരുക്കിയാൽ കളമശേരിയിൽ നിന്ന് സിറ്റി സർക്കുലർ സർവീസ് ആരംഭിക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. എച്ച്എംടി ജംഗ്ഷനിൽ കെഎസ്ആർടിസി ഷട്ടിൽ ബസ് സർവീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കെഎസ്ആർടിസിയുടെ ഷട്ടിൽ സർവീസിനായി കളമശേരി മെഡിക്കൽ കോളജ് പിടിഎ ഒരു ലക്ഷം രൂപ…

ബെംഗളൂരുവിൽ വാരാന്ത്യ കർഫ്യൂ; ലംഘിച്ചതിന് പോലീസ് 820 -ഓളം വാഹനങ്ങൾ കണ്ടുകെട്ടി.

ബെംഗളൂരു: വാരാന്ത്യ, രാത്രി കർഫ്യൂ നടപ്പാക്കാൻ കഠിനമായി പരിശ്രമിക്കുന്ന സിറ്റി പോലീസ് ശനിയാഴ്ച രാവിലെ 6 മുതൽ രാത്രി 8 വരെ ഉള്ള സമയങ്ങളിൽ മാത്രം പിടികൂടിയത് 820 വാഹനങ്ങൾ. ഡിസംബർ 28 നും ശനിയാഴ്ച പുലർച്ചെ 5 നും ഇടയിൽ പിടിച്ചെടുത്ത 540 വാഹനങ്ങൾ കൂടി ചേർത്താൽ, പിടിച്ചെടുത്ത വാഹനങ്ങളുടെ എണ്ണം 1,369 ആണ്. അതിൽ കൂടുതലും ബൈക്കുകളും കാറുകളും മുച്ചക്ര വാഹനങ്ങളുമാണ് പിടിച്ചിട്ടുള്ളത്. കണക്കുകൾ പ്രകാരം മജസ്റ്റിക്, കെആർ മാർക്കറ്റ് പ്രദേശങ്ങളുടെ അധികാരപരിധി ഉൾക്കൊള്ളുന്ന വെസ്റ്റ് ഡിവിഷനിലെ പോലീസുകാർ ശനിയാഴ്ച 316…

ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ മലയാളി മരിച്ചു.

ബെംഗളൂരു: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച പരിക്കേറ്റ മലയാളി മരിച്ചു. ടി. സി. പാളയയിൽ താമസിക്കുന്ന കൊച്ചി ചെറിയ പാട്ടപറമ്പിൽ സി.ജെ.വർഗീസ്(40) ആണ് രണ്ട് ദിവസം മുൻപ് രാത്രി ഹൊറമാവ് അഗര സർക്കിളിന് സമീപത്ത് ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത്. എതിരേ വന്ന ബൈക്ക് വർഗ്ഗീസ് സഞ്ചരിച്ചിരുന്ന ബൈക്കുമായി നേരിട്ട് കൂട്ടിയിടിക്കുകയായിരുന്നു. ഫെസ്കോർ ഫുഡ് വർക്സ് ജീവനക്കാരൻ ആണ്. സംസ്കാരം നടത്തി. ഭാര്യ: ഷിജി വർഗ്ഗീസ്. മക്കൾ: അശ്വിൻ, ബ്രദർ ജോഷ്വിൻ വർഗീസ്.

മാളിന് തീപിടിച്ചു.

SMOKE DUE TO FIRE AT MALL

ബെംഗളൂരു: കനകപുര റോഡിൽ സ്ഥിതി ചെയ്യുന്ന വലിയ അപ്പാർട്ട്‌മെന്റ് സമുച്ചയത്തോട് ചേർന്ന് നിർമ്മിക്കുന്ന മാളിൽ ശനിയാഴ്ച തീപിടിത്തമുണ്ടായി. ആളപായമൊന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ല. പ്രസ്റ്റീജ് ഫാൽക്കൺ സിറ്റി, കോണനകുണ്ടെ ക്രോസിനോട് ചേർന്നുള്ള നിർമ്മാണത്തിലിരിക്കുന്ന മാളിൽ, തീയെക്കാൾ കൂടുതൽ പുകയാണ് ഉയർന്നത്, പ്രദേശവാസികളിലും വഴിയാത്രക്കാരിലും ഇത്‌ പരിഭ്രാന്തി സൃഷ്ടിച്ചതായി അധികൃതർ പറഞ്ഞു. തീപിടിത്തത്തെ തുടർന്ന് ഉച്ചയ്ക്ക് 12.45ഓടെ സമീപത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ശ്രീനിവാസ്, നിർമ്മാണത്തിനിടെ മാളിൽ നിന്ന് കറുത്ത പുക ഉയരുന്നത് കണ്ടതായി അഗ്നിശമനസേനയെ അറിയിച്ചു. ഉടൻ തന്നെ വാട്ടർ…

1 2
[metaslider id="72989"]
Click Here to Follow Us