FLASH

സബർബൻ റെയിൽ പദ്ധതി; 661 മരങ്ങൾ വെട്ടിമാറ്റാൻ ബിബിഎംപിയുടെ അനുമതി തേടി.

ബെംഗളൂരു : സബർബൻ റെയിൽ പദ്ധതി അവസാനമായി ആരംഭിക്കുന്നതിന്റെ സൂചനയിൽ, ബൈയപ്പനഹള്ളി-ചിക്കബാനാവര പാത നിർമ്മിക്കുന്നതിന് റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കമ്പനി (കർണാടക) ലിമിറ്റഡ് 661 മരങ്ങൾ വെട്ടിമാറ്റാൻ ബിബിഎംപിയുടെ അനുമതി തേടി. അനുബന്ധിച്ച് വ്യാഴാഴ്ച മുതൽ 10 ദിവസത്തിനകം പൊതുജനങ്ങൾക്ക് തങ്ങളുടെ എതിർപ്പുകളും നിർദ്ദേശങ്ങളും അയക്കാമെന്ന് ബിബിഎംപി അറിയിച്ചു. എന്നാൽ, പദ്ധതി ബാധിക്കാൻ പോകുന്ന മരങ്ങളുടെ വിശദാംശങ്ങൾ അടങ്ങിയ രേഖ പൗരസമിതി വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടില്ല. ബെംഗളൂരു സബർബൻ റെയിൽ പദ്ധതിയുടെ നാല് ഇടനാഴികളിൽ രണ്ടാമത്തേതാണ് ‘മല്ലിഗെ’ എന്ന് വിളിപ്പേരുള്ള 25.57 കിലോമീറ്റർ ഇടനാഴി…

ലൈംഗികാതിക്രമം; നേത്രരോഗവിഭാഗം തലവനെതിരെ നഴ്‌സിങ് വിദ്യാർഥിനിയുടെ പരാതി.

മൈസൂരു : ചാമരാജനഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ നഴ്‌സിങ് വിദ്യാർഥിനിക്കെതിരെ നേത്രരോഗവിഭാഗം തലവൻ ലൈംഗികാതിക്രമം നടത്തിയതായി പരാതി. ഹ്രസ്വകാല കോഴ്‌സിന് ചേർന്ന വിദ്യാർഥിനിയാണ് പരാതി ഉന്നയിച്ചത്. ഇതുസംബന്ധിച്ച് വിദ്യാർഥിനി ഇൻസ്റ്റിറ്റ്യൂട്ട് ഡീനിന് പരാതി നൽകിയട്ടുണ്ട്. നേത്രരോഗവിഭാഗം തലവനും അധ്യാപകനുമായ ഡോ. മഹേശ്വർ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒറ്റയ്ക്കായിരിക്കേ തന്നോട് ലൈംഗികച്ചുവയോടെ പെരുമാറിയെന്നാണ് പരാതിയിൽ പറയുന്നത് സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സഹപാഠികളാണ് തന്നെ രക്ഷപ്പെടുത്തിയതെന്നും വിദ്യാർഥിനി പറഞ്ഞു. വിദ്യാർഥിനിയിൽനിന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും സംഭവം അന്വേഷിക്കാൻ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ടെന്നും ഡീൻ ഡോ. സഞ്ജീവ് അറിയിച്ചു.

വിചാരണ തടവുകാർക്ക് പാഴ്‌സൽ സർവീസ് വഴി കഞ്ചാവ്.

ബെംഗളൂരു: കോവിഡ് -19 നിയന്ത്രണങ്ങൾ കാരണം സന്ദർശകർക്ക് തടവുകാരെ കാണാൻ അനുവദിക്കാത്തതിനാൽ പാഴ്‌സൽ പോസ്റ്റ് സർവീസ് വഴി കഞ്ചാവ് കടത്തുന്നതായി ബെംഗളൂരു സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥർ അടുത്തിടെ കണ്ടെത്തി. പരപ്പന അഗ്രഹാര പോലീസ് നടത്തിയ അന്വേഷണത്തിൽ രണ്ട് കഞ്ചാവ് പൊതികൾ രണ്ട് വിചാരണത്തടവുകാർക്ക് അയച്ചതായാണ് കണ്ടെത്തിയത്. സിസിടിവി ക്യാമറകൾ ഇല്ലാത്ത ബെംഗളൂരുവിലെ പോസ്റ്റ് ഓഫീസിൽ നിന്നാണ് പാഴ്സൽ അയച്ചത്. സെൻട്രൽ ജയിൽ ചീഫ് സൂപ്രണ്ട് ആർ ലത പോലീസിൽ നൽകിയ പരാതിയിൽ ഡിസംബർ 25ന് ഉച്ചയ്ക്ക് 12.35 ഓടെ ജയിലിന്റെ പ്രധാന ഗേറ്റിൽ വിചാരണ…

രണ്ട് പുതിയ പോലീസ് കമ്മീഷണറേറ്റുകൾ ഉദ്ഘാടനം ചെയ്ത് മുഖ്യന്ത്രി സ്റ്റാലിൻ.

m.k stalin

ചെന്നൈ: ഷോളിംഗനല്ലൂരിലെ താംബരം കമ്മീഷണറേറ്റും ആവടിയിലെ തമിഴ്നാട് സ്പെഷ്യൽ പോലീസ് II ബറ്റാലിയൻ കാമ്പസിലെ ആവഡി കമ്മീഷണറേറ്റും സെക്രട്ടേറിയറ്റിൽ നിന്ന് വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. ചെന്നൈയിലെ സബർബൻ കമ്മീഷണറേറ്റുകൾ കുറ്റകൃത്യങ്ങൾ തടയുന്നതിനും മെച്ചപ്പെട്ട ട്രാഫിക് മാനേജ്‌മെന്റിനും പൊതുജനങ്ങളുടെ പരാതികൾ വേഗത്തിൽ പരിഹരിക്കുന്നതിനും സഹായിക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയിയിലൂടെ പറയുന്നു. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് റാങ്കിലുള്ള മുതിർന്ന ഐപിഎസ് ഓഫീസർമാരായ എം രവി, സന്ദീപ് റായ് റാത്തോഡ് എന്നിവരെയാണ് യഥാക്രമം താംബരത്തിന്റെയും ആവഡിയുടെയും പോലീസ് കമ്മീഷണർമാരായി നിയമിച്ചിരിക്കുന്നത്. 2021 സെപ്തംബർ…

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (01-01-2022).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 1033 റിപ്പോർട്ട് ചെയ്തു. 354 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.86% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 354 ആകെ ഡിസ്ചാര്‍ജ് : 2960615 ഇന്നത്തെ കേസുകള്‍ : 1033 ആകെ ആക്റ്റീവ് കേസുകള്‍ : 9386 ഇന്ന് കോവിഡ് മരണം : 5 ആകെ കോവിഡ് മരണം : 38340 ആകെ പോസിറ്റീവ് കേസുകള്‍ : 3008370…

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (01-01-2022)

കേരളത്തില്‍ ഇന്ന് 2435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 481, എറണാകുളം 400, കോഴിക്കോട് 299, കണ്ണൂര്‍ 180, തൃശൂര്‍ 171, കൊല്ലം 155, കോട്ടയം 153, മലപ്പുറം 138, പത്തനംതിട്ട 130, ആലപ്പുഴ 107, വയനാട് 65, പാലക്കാട് 58, ഇടുക്കി 57, കാസര്‍ഗോഡ് 41 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,658 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ…

ക്രിസ്മസിന് നോൺ വെജ് ഭക്ഷണം; സ്‌കൂൾ അടച്ച് കർണാടക വിദ്യാഭ്യാസ വകുപ്പ്.

StPaul-School-Bagalkote

ബെംഗളൂരു: ബാഗൽകോട്ട് ജില്ലയിലെ സെന്റ് പോൾ ഹയർ പ്രൈമറി സ്കൂളിൽ ‘നിയമവിരുദ്ധമായി’ ക്രിസ്മസ്  ആഘോഷിക്കുകയും മാംസാഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തുവെന്ന് ആരോപിച്ച് ഡിസംബർ 30 ന് കർണാടക വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ സ്‌കൂൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. കുട്ടികൾക്ക് സ്‌കൂളിൽ മാംസാഹാരം വിളമ്പുന്നുവെന്നും അതിലൂടെ കുട്ടികളെ ക്രിസ്ത്യാനികളാക്കി മാറ്റുന്നുവെന്നും ആരോപിച്ച് ‘ഹിന്ദു അനുകൂല സംഘടനകളുടെ’ കൺവീനർ പ്രദീപ് അമരണ്ണനാവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സ്‌കൂൾ പ്രിൻസിപ്പൽ സിൽവിയ ഡി മാർക്ക്, മറ്റൊരു സ്‌കൂൾ ഉദ്യോഗസ്ഥനായ ജാക്‌സൺ ഡി മാർക്, വൈദികന്റെ സഹായത്തോടെ കുട്ടികളെ മതപരിവർത്തനം…

ബെംഗളൂരു തടാകങ്ങളുടെ മോശം പരിപാലനം ചൂണ്ടിക്കാട്ടി സിറ്റിസൺസ് മോണിറ്ററിംഗ് കമ്മിറ്റി.

ബെംഗളൂരു: ബെല്ലന്തൂർ, വർത്തൂർ തടാകങ്ങളിലെ വെള്ളത്തിന്റെ ഗുണനിലവാരമില്ലായ്മയും ജലസ്രോതസ്സുകളിലേക്ക് മലിനജലം കയറുന്നതും ചൂണ്ടിക്കാട്ടി സിറ്റിസൺസ് മോണിറ്ററിംഗ് കമ്മിറ്റി (സിഎംസി) അംഗങ്ങൾ വെള്ളിയാഴ്ച സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടെ മേൽ പഴിചാരി. സ്ഥിരമായി യോഗങ്ങൾ നടത്തുന്ന സി.എം.സി വെള്ളിയാഴ്ച ദേശീയ ഹരിത ട്രൈബ്യൂണൽ മോണിറ്ററിംഗ് കമ്മിറ്റിയിലെ മുൻ അംഗങ്ങളെ ഉൾപ്പെടുത്തി, അവരുടെ ഫീഡ്‌ബാക്ക് നൽകാനും രണ്ട് പ്രധാന ജലാശയങ്ങളുടെ ഭൂഗർഭ സ്ഥിതി വിലയിരുത്താനുമായാണ് മീറ്റിംഗ് കൂടിയത്. ഉദ്യോഗസ്ഥർ, വിദഗ്ധർ, പൗരന്മാർ എന്നിവരുടെ ഫീൽഡ് പരിശോധനയ്ക്ക് ശേഷം വർത്തൂർ തടാകത്തിന് സമീപം ഫിസിക്കൽ, വെർച്വൽ മോഡിലാണ് യോഗം നടന്നത്.…

അജ്ഞാത മൃതദേഹം കണ്ടെത്തി.

മൈസൂരു: ശ്രീരംഗപട്ടണം റെയിൽവേ സ്റ്റേഷനു സമീപം അജ്ഞാതനായ ഒരാളുടെ മൃതദേഹം മൈസൂരു റെയിൽവേ പൊലീസ് കണ്ടെത്തി. തുടർന്ന് മൈസൂരു റെയിൽവേ പോലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പുറമെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ചയാൾക്ക് ഏകദേശം 50 വയസ്സ്, 5.6 അടി ഉയരം, ഗോതമ്പ് നിറം, സാധാരണ ബിൽറ്റ്, വട്ടമുഖം ആണ് , ഒപ്പം പിങ്ക് നിറത്തിലുള്ള ഫുൾ ആം ഷർട്ടും ബ്രൗൺ പാന്റും പച്ച നിറമുള്ള ഷോർട്ട്സും ധരിച്ചിരുന്നു. മേല്പറഞ്ഞ അടയാളങ്ങൾ വെച്ച് മരണപ്പെട്ട വ്യക്തിയെ തിരിച്ചറിയുന്നവർ  മൈസൂരു റെയിൽവേ പോലീസ് സ്‌റ്റേഷനിലെ ഫോൺ:…

നെലമംഗല-തുമകുരു റോഡ് വീതികൂട്ടൽ നിയമക്കുരുക്കിൽ

ബെംഗളൂരു : ദേശീയപാത നാലിലെ നെലമംഗല-തുമകുരു ഭാഗം ആറുവരിപ്പാതയായി നവീകരിക്കുന്നതിലെ കാലതാമസം ഈ പാത യാത്രക്കാർക്ക് തടസ്സമായി മാറ്റുക മാത്രമല്ല, യാത്രക്കാർക്ക് അപകടസാധ്യത സൃഷ്ടിക്കുകയും ചെയ്തു.  നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥർ മൂന്ന് വർഷം മുമ്പ് നെലമംഗല, തുംകുരു ഭാഗം നവീകരിക്കാനുള്ള പദ്ധതിയുമായി രംഗത്തെത്തിയിരുന്നു. 2019-20ൽ 1,152 കോടി രൂപ ചെലവിട്ടാണ് നെലമംഗലയ്ക്കും തുംകുരുവിനുമിടയിലുള്ള 46 കിലോമീറ്റർ ഭാഗം വീതികൂട്ടുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്തത്. അന്തിമ സാധ്യതാ റിപ്പോർട്ടും ബിഡ് രേഖകളും ഫെബ്രുവരിയിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (എൻഎച്ച്എഐ)…

1 2 3
Click Here to Follow Us