FLASH

കെമിക്കൽ ടാങ്കർ മറിഞ്ഞ് വൻ തീപിടിത്തം

ബെംഗളൂരു: സംസ്ഥാനത്തെ അങ്കോള-യെല്ലാപൂർ ഹൈവേയിലെ അർബലി ഘട്ടിൽ ഇന്ന് രാവിലെ രാസവസ്തുക്കളുമായി പോയ ടാങ്കർ മറിഞ്ഞ് വൻ തീപിടിത്തം ഉണ്ടായി. തീപിടുത്തത്തെ തുടർന്ന് ഈ റോഡിലെ ഗതാഗതം തൽക്കാലത്തേക്ക് നിർത്തിവെച്ചു. അങ്കോള-യെല്ലാപൂർ ഹൈവേയിൽ ഇന്ന് രാവിലെ 7.30 ന് മംഗളൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിൽ നിന്ന് ഗുജറാത്തിലെ ഒരു പെയിന്റ് സ്ഥാപനത്തിലേക്ക് ബെൻസീൻ കൊണ്ടുപോയ ഒരു ടാങ്കറാണ് അപകടത്തിൽപ്പെട്ടത് എന്ന്  ഉദ്യോഗസ്ഥർ അറിയിച്ചു. രാസവസ്തു നിർവീകരണം നടത്തുന്ന ടീമിനെ സംഭവസ്ഥലത്തേക്ക് അയച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. രാസവസ്തു മാറ്റാനായി മറ്റൊരു ടാങ്കർ കാർവാറിൽ…

കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 357 കോവിഡ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  357 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 438 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.31%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 438 ആകെ ഡിസ്ചാര്‍ജ് : 2934523 ഇന്നത്തെ കേസുകള്‍ : 357 ആകെ ആക്റ്റീവ് കേസുകള്‍ : 9621 ഇന്ന് കോവിഡ് മരണം : 10 ആകെ കോവിഡ് മരണം : 37916 ആകെ പോസിറ്റീവ് കേസുകള്‍ : 2982089…

കേരളത്തില്‍ ഇന്ന് 11,079 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 9972 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,079 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1794, കോഴിക്കോട് 1155, തിരുവനന്തപുരം 1125, തൃശൂര്‍ 1111, കോട്ടയം 925, കൊല്ലം 767, ഇടുക്കി 729, മലപ്പുറം 699, കണ്ണൂര്‍ 554, പത്തനംതിട്ട 547, പാലക്കാട് 530, ആലപ്പുഴ 506, വയനാട് 387, കാസര്‍ഗോഡ് 250 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,995 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ…

കണ്ണൂരിൽ നിന്നും ബെംഗളുരുവിലേക്ക് വെറും 4 മണിക്കൂർ; കുരുന്നു ജീവനുമായി മരണപ്പാച്ചിൽ. കെ.എം.സി.സി ഏറ്റെടുത്ത ദൗത്യം പൂർണ്ണ വിജയം

ബെംഗളൂരു: എസ് എം എ രോഗം ബാധിച്ച കണ്ണൂരിലെ ഒൻപത് മാസം മാത്രം പ്രായമുളള ‘ഇനാറ മറിയം’ എന്ന കുട്ടിയുമായി ഇന്ന് രാവിലെ 11 മാണിയോട് കൂടി കണ്ണൂര്‍ ആസ്റ്റർ മിംസ് ആശുപത്രിയിൽ നിന്നും മട്ടന്നൂർ ഇരിട്ടി മാക്കൂട്ടം ഗോണിക്കുപ്പ ഹുൻസൂർ വഴി ബെംഗളൂരു മണിപ്പാൽ ആശുപത്രിയിൽ 3 മണിക്ക് മുന്നേ എത്തിക്കുക എന്ന ദൗത്യമാണ് ബെംഗളൂരു കെഎംസിസി പ്രവർത്തകർ ഏറ്റെടുത്തു പൂർണ്ണ വിജയമാക്കിയത്. കർണാടകയിൽ ആംബുലൻസ് വ്യൂഹം കടന്നു പോകുന്ന പാതയിൽ മുഴുവൻ സംസ്ഥാന പോലീസ് സീറോ ട്രാഫിക് ഒരുക്കിയിരുന്നു. കൃത്യം 3…

തൊപ്പി ധരിച്ചതിന് രണ്ട് വിദ്യാർത്ഥികളെ ആക്രമിച്ചു.

ബെംഗളൂരു: മതവിശ്വാസപ്രകാരമുള്ള തൊപ്പി ധരിച്ചതിന് രണ്ട് മുസ്ലീം വിദ്യാർത്ഥികളെ ആക്രമിച്ചു.ബാഗൽകോട്ട് ജില്ലയിലെ ഐക്കൽ പട്ടണത്തിലെ ഒരു സ്വകാര്യ ട്യൂഷൻ ക്ലാസ്സിൽ, പരമ്പരാഗതമായി മുസ്ലീം പുരുഷൻമാർ നമസ്കാര സമയത്ത് ധരിക്കുന്ന തൊപ്പികൾ ധരിച്ചുവന്ന രണ്ട് വിദ്യാർത്ഥികളാണ് ആക്രമിക്കപ്പെട്ടത് എന്ന് പോലീസ് പറഞ്ഞു. കൂടാതെ, തംഗഡഗി മഞ്ജു എന്നയാൾ ഈ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. തന്റെ പേര് എഫ് ഐ ആറിൽ പരാമർശിക്കരുത് എന്ന് ഇയാൾ വിദ്യാർത്ഥികളെ ആശുപത്രിയിൽ പോയി ഭീഷണിപ്പെടുത്തുന്ന ഒരു വിഡിയോയും പുറത്ത് വന്നിട്ടുണ്ട്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒന്ന് മർദ്ദിക്കപ്പെട്ട  വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണെങ്കിൽ, മറ്റൊന്ന് ഇവരെ അക്രമിച്ചവർ  തന്നെനൽകിയ…

സംസ്ഥാനത്ത് വിവിധ റെയ്ഡുകളിൽ നിന്നായി ലഭിച്ചത് 750 കോടി രൂപ; ഐടി വകുപ്പ്

ബെംഗളൂരു: മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുമായും അദ്ദേഹത്തിന്റെ മകൻ ബി വൈ വിജയേന്ദ്രയുമായും അടുത്ത ബന്ധമുള്ള മൂന്ന് കരാറുകാരുടെ വീടുകളിലും ഓഫീസുകളിലും കഴിഞ്ഞയാഴ്ച നടത്തിയ റെയ്ഡുകളിൽ നിന്നായി 750 കോടി രൂപയുടെ വെളിപ്പെടുത്താത്ത വരുമാനം ലഭിച്ചതായി ആദായനികുതി വകുപ്പ് അറിയിച്ചു. തിരച്ചിലിൽ, ആദായനികുതി വകുപ്പ് കണക്കിൽപ്പെടാത്ത 4.7 കോടി രൂപയും 8.7 കോടി രൂപയുടെ ആഭരണങ്ങളും 30 ലക്ഷം രൂപയുടെ വെള്ളി വസ്തുക്കളും ഫിസിക്കൽ, ഡിജിറ്റൽ ഫോർമാറ്റുകളിൽ തെളിവുകൾ കണ്ടെത്തി. ഒക്ടോബർ 7 ന് നാല് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മൂന്ന് കോൺട്രാക്ടർമാരുടെ 47 സ്ഥലങ്ങളിലാണ്…

തുടർകഥയായി കെട്ടിട തകർച്ച ;അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ബെംഗളൂരു : ഒരു മാസത്തിനുള്ളിൽ കെട്ടിടങ്ങളുടെ തുടർച്ചയായ തകർച്ചയ്ക്ക് സാക്ഷ്യം വഹിക്കുക ആണ് സംസ്ഥാനം,അതിന്റെ പട്ടികയിൽ ഒന്നുകൂടെ ചൊവ്വാഴ്ച രാത്രി വൈകി റിപ്പോർട്ട് ചെയ്തു.നാല് നില കെട്ടിടം ഒരു നൂലിൽ തൂങ്ങിക്കിടക്കുകയായിരുന്നു.മഹാലക്ഷ്മി ലേഔട്ടിന് പരിധിയിലെ വൃഷഭവതി നഗർ വാർഡ് ആണ് സംഭവം. മഴയെ തുടർന്ന് അതിന്റെ അടിത്തറ ഒലിച്ചുപോയിക്കുകയായിരുന്നു. കെട്ടിടത്തിൽ താമസിച്ചിരുന്ന ആറോളം കുടുംബങ്ങൾ തലനാരിഴയ്ക്ക് രക്ഷപെടുത്തുകയും കെട്ടിടത്തിൽ നിന്ന് ഉടൻ ഒഴിപ്പിക്കുകയും ചെയ്തു. കെട്ടിടം എപ്പോൾ വേണമെങ്കിലും തകർന്നുവീഴാമെന്നും അല്ലെങ്കിൽ സുരക്ഷ കണക്കിലെടുത്ത് സുരക്ഷിതമായി താഴേക്ക് വലിക്കേണ്ടി വരുമെന്നും ബിബിഎംപി അധികൃതർ പറഞ്ഞു.…

നാടിനെ ‍ഞെട്ടിച്ച് വീണ്ടും ഭൂചലനം; മൂന്നു ദിവസത്തിനിടെ നാലാം ഭൂചലനം

ബെം​ഗളുരു; മൂന്നു ദിവസത്തിനിടെ നാലാം ഭൂചലനം, തുടർച്ചയായ ദിവസങ്ങളിലാണ് ഭൂചലനം അനുഭവപ്പെടുന്നത്. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കലബുറ​ഗിയിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്  ഉണ്ടായത് എന്ന് റിപ്പോർട്ടുകൾ. കുപ്നൂർ ​ഗ്രാമത്തിലും പരിസരങ്ങളിലുമായാണ് ഭൂചലനം രേഖപ്പെടുത്തിയിരിയ്ക്കുന്നത്. അടുത്തടുത്ത 3 ദിവസങ്ങളിലായുണ്ടായ നാലാമത്തെ ഭൂചലനമാണിത്. 3.0, 4.0, 3.4 എന്നിങ്ങനെ തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടത്. 11 ദിവസത്തിനിടയിൽ കർണ്ണാടകത്തിലുണ്ടാകുന്ന ആറാമത്തെ ഭൂചലനമാണിത്. തുടർച്ചയായ ഭൂചലനങ്ങളുടെ കാരണമറിയാൻ അടിയന്തിരമായി ഭൂ​ഗർഭശാസ്ത്രഞ്ജരുടെ യോ​ഗം വിളിച്ചുകൂട്ടുമെന്ന് ദുരന്ത നിവാരണ സേനാ അതോറിറ്റി കമ്മീഷ്ണർ മനോജ് രാജൻ പറഞ്ഞു.    

കനത്ത മഴയിൽ വ്യാപക നഷ്ടം; മതിലുകൾ ഇടിഞ്ഞു വീണു

ബെം​ഗളുരു; ന​ഗരത്തിൽ പെയ്തിറങ്ങി കനത്ത മഴ. മഴ ശക്തി പ്രാപിച്ചതോടെ മതിലിടിഞ്ഞ് ഉണ്ടായത് വ്യാപക നഷ്ടമെന്ന് വിലയിരുത്തൽ. താരതമ്യേന തിരക്കേറിയ റോഡുകളിലടക്കം മതിലിടിഞ്ഞു വീണ് നാശനഷ്ടം റിപ്പോർട്ട് ചെയ്തു. കൂടാതെ ​ഗതാ​ഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നതോടെ പലയിടത്തും വൻ ​ഗതാ​ഗത കുരുക്ക് രൂപപ്പെടുകയും ചെയ്തു. കനത്ത മഴയിൽ മജസ്റ്റിക് റോഡിലെ ധന്വന്തരി റോഡിലേക്ക് മതിലിടിഞ്ഞ് വീണതിനാൽ വാഹന​ഗതാ​ഗതം ഒരു വശത്ത് കൂടെ മാത്രമാക്കി നിയന്ത്രിച്ചിട്ടുണ്ട്. സമീപത്തെ ഏതാനും കെട്ടിടങ്ങളും അപകട ഭീഷണി നേരിടുന്നതിനാൽ ഇവിടങ്ങളിലെ കടക്കാരെയും താമസക്കാരെയും ഒഴിപ്പിച്ചു. ഇന്ദിരാ ന​ഗറിലെ എംഇജി സെന്ററിന്റെ…

പ്രൈമറി സ്കൂളുകളിൽ നേരിട്ടുള്ള ക്ലാസുകൾ പുന:രാരംഭിക്കുന്ന കാര്യത്തിൽ വ്യക്തത.

ബെംഗളൂരു: സംസ്ഥാനത്ത് ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസുകളിൽ നേരിട്ടുള്ള ക്ലാസുകൾ ഒക്ടോബർ 21-ന് പുനരാരംഭിക്കും. ആറുമുതൽ പന്ത്രണ്ടുവരെയുള്ള ക്ലാസുകൾ നേരെത്തെ തന്നെ ആരംഭിച്ചിരുന്നു. ദസറ അവധിക്കുശേഷം ഒക്ടോബർ 21 മുതൽ ഒന്ന് മുതൽ അഞ്ചുവരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് ആണ് അറിയിച്ചത്. സ്കൂളുകളിൽ ഉച്ചഭക്ഷണം വിതരണം നടത്തുമെന്നും പ്രാഥമിക വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു. പ്രൈമറി സ്കൂളുകൾ തുറക്കുന്നതിനും ഉച്ചഭക്ഷണ പദ്ധതി പുനരാരംഭിക്കുന്നതിനുമുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഒന്നരവർഷത്തിനു ശേഷമാണ് പ്രൈമറി വിദ്യാർഥികൾക്ക് നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കുന്നത്.

1 2
[metaslider id="72989"]