FLASH

കിണറ്റിൽ വീണ പ്രതിയെ പോലീസ് കോൺസ്റ്റബിൾ രക്ഷിച്ചു

ബെംഗളൂരു: ഒക്ടോബർ 7 ന് രാത്രി തമിഴ്‌നാട്ടിലെ ധർമ്മപുരിയിലെ തോപ്പൂരിലെ വിജനമായ സ്ഥലത്ത് വെച്ച്  പോലീസിന്റെ കണ്ണ് വെട്ടിച്ച്‌ ഓടുന്നതിനിടയിൽ കിണറ്റിൽ വീണ കവർച്ച കേസിലെ പ്രതിയെ പോലീസ് സംഘത്തിലെ കോൺസ്റ്റബിൾ ആർ ശിവകുമാർ രക്ഷിച്ചു. പ്രതിയെ പിന്തുടരുകയായിരുന്നു യെലഹങ്ക പോലീസ്സ്റ്റേഷനിലെ കോൺസ്റ്റബിളായ ആർ ശിവകുമാർ. കയറുകെട്ടി കിണറ്റിലിറങ്ങിയാണ് ശിവകുമാർ പ്രതിയെ രക്ഷിച്ചത്. പോലീസ് സംഘം കേസിലെ നാല് പ്രതികളെ തിരഞ്ഞാണ് സ്ഥലത്തെത്തിയത്. പ്രതികൾ ഒരു ഹോട്ടൽ മുറിയിൽ താമസിച്ചിരുന്നതായി വിവരം ലഭിച്ചിരുന്നു. ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയ മൂന്ന് പേരെ അറസ്റ്റ് ചെയ്ത ശേഷം നാലാമത്തെ ആളെ പിടിക്കാൻ പോലീസ്ഹോട്ടൽ…

കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 332 കോവിഡ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  332 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 515 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.41%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 515 ആകെ ഡിസ്ചാര്‍ജ് : 2934085 ഇന്നത്തെ കേസുകള്‍ : 332  ആകെ ആക്റ്റീവ് കേസുകള്‍ : 9712 ഇന്ന് കോവിഡ് മരണം : 11 ആകെ കോവിഡ് മരണം : 37906 ആകെ പോസിറ്റീവ് കേസുകള്‍ : 2981732…

കേരളത്തില്‍ ഇന്ന് 7823 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 12,490 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 7823 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1178, എറണാകുളം 931, തിരുവനന്തപുരം 902, കോഴിക്കോട് 685, കോട്ടയം 652, കണ്ണൂര്‍ 628, പാലക്കാട് 592, കൊല്ലം 491, ആലപ്പുഴ 425, പത്തനംതിട്ട 368, മലപ്പുറം 366, ഇടുക്കി 285, വയനാട് 227, കാസര്‍ഗോഡ് 93 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,031 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാര്‍ഡുകളാണുള്ളത്.…

‘ആധുനിക സ്ത്രീകൾ’ പരാമർശത്തിൽ മന്ത്രി സുധാകറിനെ അനുകൂലിച്ച് ബിജെപി നാഷ്ണൽ ജനറൽ സെക്രട്ടറി സിടി രവി.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ മന്ത്രി കെ സുധാകർ സ്ത്രീകളെക്കുറിച്ചു നടത്തിയ പരാമർശങ്ങളെ ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി ടി രവി ന്യായീകരിച്ചു.  “ആധുനിക ഇന്ത്യൻ സ്ത്രീകൾ” അവിവാഹിതരായിരിക്കാൻ ആഗ്രഹിക്കുന്നുവെന്നും പ്രസവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഉള്ള സുധാകറിന്റെ പരാമർശങ്ങൾ “എല്ലാ ഇന്ത്യൻ സ്ത്രീകളെയും” കുറിച്ചല്ലെന്നും എന്നാൽ “ഐടിയിൽ ജോലി ചെയ്യുന്നസ്ത്രീകളും മറ്റ്‌ ചില വിദ്യാസമ്പന്നരായ സ്ത്രീകളും അത്തരം ചിന്താഗതിക്കാരാണെന്നും” സിടി രവി പറഞ്ഞു. വിമർശനങ്ങൾ ഏറ്റ് വാങ്ങിയ സുധാകറിന്റെ പരാമർശങ്ങളെക്കുറിച്ച് ചോദിച്ച വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെയാണ് സിടി രവി അഭിപ്രായം പറഞ്ഞത്‌. പടിഞ്ഞാറൻ സ്വാധീനം വർദ്ധിച്ചതും അണു കുടുംബങ്ങൾ…

കനത്ത മഴ; വിമാനത്താവള പരിസരം വെള്ളത്തിനടിയിലായി. ചില യാത്രക്കാർ വിമാനത്താവളത്തിലെത്തിയത് ട്രാക്ടറുകളിൽ – വീഡിയോ കാണാം

ബെംഗളൂരു: തിങ്കളാഴ്ച വൈകുന്നേരം പെയ്ത കനത്ത മഴ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളക്കെട്ടിന് കാരണമായി. നഗരത്തെ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന റോഡുകളും വിമാനത്താവളത്തിനുള്ളിലെ റോഡുകളിലും വെള്ളക്കെട്ടുള്ളതായി റിപ്പോർട്ടുകൾ പറയുന്നു. ഒക്ടോബർ 11 ലെ വെള്ളക്കെട്ട് മൂലം കുറഞ്ഞത് 11 വിമാനങ്ങളുടെ സമയം പുനഃക്രമീകരിച്ചതായി റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. വിമാനത്താവളത്തിലേക്ക് എത്തിച്ചേരാനുള്ള റോഡുകളിൽ പലയിടത്തും വെള്ളം കയറിയത്  വിമാനത്താവളത്തിലേക്ക് എത്തിച്ചേരേണ്ട  യാത്രക്കാരെയും സാരമായി ബാധിച്ചു. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ അറൈവൽ , ഡിപ്പാർച്ചർ ഗേറ്റുകളിലേക്കുള്ള റോഡുകളിൽ വെള്ളം കെട്ടിനിന്നു.       ജലനിരപ്പ് ഉയർന്നതിനാൽ ക്യാബുകൾ ഓടാൻ വിസമ്മതിച്ചതിനാൽ കുറച്ച് യാത്രക്കാർ വിമാനത്താവളത്തിലേക്ക് ട്രാക്ടറിൽ കയറി എത്തിയതായി…

‘സ്മാർട്ട് സിറ്റി’ ഭൂഗർഭ ഡ്രെയിനേജ് കുഴി യാതൊരു സംരക്ഷണവുമില്ലാതെ വൃത്തിയാക്കാൻ 3 തൊഴിലാളികളെ ഏൽപ്പിച്ചതായി റിപ്പോർട്ട്.

ബെംഗളൂരു: ജീവൻ അപായപ്പെടുത്തുന്ന രീതിയിൽ നഗരത്തിലെ ഒരു ഭൂഗർഭ ഡ്രെയിനേജ് കുഴി യാതൊരു സംരക്ഷണ ഉപകരണവുമില്ലാതെ വൃത്തിയാക്കാൻ മൂന്ന് തൊഴിലാളികളെ ഏർപ്പെടുത്തിയതായി റിപ്പോർട്ട്. ബാംഗ്ലൂർ സ്മാർട്ട് സിറ്റി പ്രോജക്റ്റിനായി പ്രവർത്തിക്കുന്ന ഒരു ഏജൻസിയുടെ കരാറുകാരൻ നടത്തിയ നിയമലംഘനമാണ് ഇത്. ശിവാജിനഗർ സബ് രജിസ്ട്രാർ ഓഫീസിനടുത്ത്  ഇൻഫൻട്രി റോഡിനും യൂണിയൻ സ്ട്രീറ്റ് ജംഗ്ഷനും സമീപമുള്ള ഒരു കുഴിക്ക് അകത്തേക്ക് പോകുന്ന മൂന്ന് പേരെ ഒക്ടോബർ 11 തിങ്കളാഴ്ച രാവിലെ, അഭിഭാഷകനായ ആക്ടിവിസ്റ്റ് വിനയ് ശ്രീനിവാസ കണ്ടതോടെയാണ്  സംഭവം പുറത്ത് വന്നത്. ഇത് നിയമവിരുദ്ധമാണെന്നും ജീവന് ഭീഷണിയുണ്ടാകാമെന്നും കോൺട്രാക്ടർമാർക്ക് വിനയ്…

കൈക്കൂലി വാങ്ങി കേസൊതുക്കി; 7 പോലീസുകാർക്ക് സസ്പെൻഷൻ

ബെം​ഗളുരു; ലഹരി ഇടപാട് കേസൊതുക്കി തീർത്തത് കൈക്കൂലിവാങ്ങി, ഹുബ്ബള്ളി എപിഎംസി സ്റ്റേഷൻ ഇൻസ്പെക്ടർ വിശ്വനാഥ് ചൗ​ഗളെ ഉൾപ്പെടെ 7 പോലീസുകാർക്ക് സസ്പെൻഷൻ. 2 പേരിൽ നിന്ന് 1.5 കിലോ​ഗ്രാമോളം വരുന്ന കഞ്ചാവ് പിടികൂടിയ സംഭവത്തിലാണ് ഉന്നത പോലീസുകാർ ഉൾപ്പെടെ കൈക്കൂലി ആവശ്യപ്പട്ടത്. കേസ് ചുമത്താതിരിക്കാനായാണ് പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങി പോലീസുകാർ ഒത്തുകളിച്ചത്. സംഭവത്തിൽ ഇൻസ്പെക്ടർ ഉൾപ്പെടെയുള്ളവർ ഉൾപ്പെട്ടിട്ടുള്ളതിനാൽ ഡിപ്പാർട്ട്മെന്റ്തല അന്വേഷണത്തിന് ധാർവാഡ് പോലീസ് കമ്മീഷ്ണർ ലഭുറാം ഉത്തരവിട്ടു കഴിഞ്ഞു. ഡിസിപി കെ രാമരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

മെട്രോയിൽ യാത്രക്കാരുടെ എണ്ണം ഉയർന്നു; സർവീസുകളുടെ എണ്ണം കുറവെന്ന് പരാതി

ബെം​ഗളുരു; ഏറെക്കാലമായി നിലനിന്നിരുന്ന കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ് . പക്ഷേ, യാത്രക്കാരുടെ എണ്ണം കൂടിയിട്ടും  സർവീസുകളുടെ എണ്ണം കൂട്ടണമെന്നും ഇടവേളകൾ കുറക്കണമെന്നുമുള്ള ആവശ്യം പരി​ഗണിക്കുന്നില്ലെന്നും യാത്രക്കാർ പരാതിപ്പെടുന്നു. 4.5-5 ലക്ഷം പേരോളമായിരുന്നു കോവിഡ് പ്രതിസന്ധിക്ക് മുൻപ് യാത്രക്കാരായി ഉണ്ടായിരുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ സർവീസ് തുടങ്ങിയപ്പോഴത് വെറും 20,000 താഴെ മാത്രമായിരുന്നു. കോവിഡ് കനത്ത രണ്ടാം ലോക്ഡൗണിൽ സർവീസ് നിർത്തിവക്കുകയും ചെയ്തിരുന്നു. ബെം​ഗളുരുവിലെ സ്വകാര്യസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ച് തുടങ്ങിയതോടെ യാത്രക്കാരുടെ എണ്ണവും ഉയർന്നു തുടങ്ങിയിരുന്നു. ഓഫീസ് സമയങ്ങളിൽ…

ക്രിക്കറ്റ് ബെറ്റിംങ്; ബെം​ഗളുരുവിൽ 3 പേർ പിടിയിൽ

ബെം​ഗളുരു; ക്രിക്കറ്റ് ബെറ്റിംങ് റാക്കറ്റിലെ 3 പേർ അറസ്റ്റിലായി. മൊബൈൽ ആപ്പ് വഴിയാണ് ഇവർ ക്രിക്കറ്റ് വാതുവെപ്പ് നടത്തി വന്നത്. ജെപി ന​ഗർ സ്വദേശി ബാലചന്ദ്രൻ (30), ഹൊറമാവ് സ്വദേശി രവികുമാർ (28(, പി ചേതൻ (28) എന്നിവരെയാണ് പോലീസ് പിടികൂടിയത്. കാറും, ബൈക്കും, 59,000 രൂപ എന്നിവയടക്കം 10 ലക്ഷത്തിലധികം വരുന്ന രൂപയുടെ വസ്തുവകകളാണ് പിടിച്ചെടുത്തത്. ഹൊസൂർ മെയിൻ റോഡിലെ ഒരു ലോഡ്ജ് കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നത്. പോലീസ് വേഷം മാറി മഫ്തിയിലെത്തി ഐപിഎൽ മത്സരം നടക്കുന്നതിനിടെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെല്ലാവരും…

കൈപൊള്ളിച്ച് പച്ചക്കറി വില; കുത്തനെ ഉയരുന്നു

ബെം​ഗളുരു; വീണ്ടും പച്ചക്കറി വില ബെം​ഗളുരുവിൽ കുത്തനെ ഉയരുന്നു, കനത്ത മഴയിൽ കൃഷിക്ക് നേരിട്ട തിരിച്ചടിയാണ് വില ഉയരാൻ കാരണം. തക്കാളിയുടെ വില കുത്തനെ ഉയർന്ന രീതിയിൽ സവാളയുടെ വിലയും ഉയരുകയാണ്. 20 രൂപയോളം മാത്രം ഉണ്ടായിരുന്ന തക്കാളിയുടെ വിലയടക്കം ഇപ്പോൾ 60 രൂപയായി ഉയർന്നിരുന്നു. കൂടാതെ തക്കാളി ഏറെയും ഉത്പാദിപ്പിക്കുന്ന മഹാരാഷ്ട്ര, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വരവ് ഏറെ കുറഞ്ഞതാണ് തക്കാളി വില കുതിച്ചുയരാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. 25-30 രൂപ ഉണ്ടായിരുന്ന സവാളയുടെ വില 40-50 ആയി ഉയർന്നു, സർക്കാരിന്റെ…

1 2
[metaslider id="72989"]