FLASH

“അതിരു കാക്കും മലയൊന്നു തുടുത്തേ, തുടുത്തേ തക തക താ…. ” മഹാനടൻ നെടുമുടി വേണുവിന്റെ സിനിമ ജീവിതത്തിലൂടെ…

ദൂരെ മലമടക്കുകളിൽ നിന്ന് സിദ്ധൻ്റെ ശബ്ദം കേൾക്കുമ്പോൾ ലാലിനു മാത്രമല്ല, പ്രേക്ഷകർക്കും മനസിൽ ഒരു വിങ്ങലുണ്ടായെങ്കിൽ ജീവിതം തന്നെ ഒരു തമാശയെന്നു തോന്നിപ്പിക്കുമാറ് ഈ പാട്ടും പാടി, കള്ളും മോന്തി, ഇടക്കു വഴക്കു കൂടി നടന്ന സർവ്വകലാശാലയിലെ സിദ്ധനെ അനശ്വരമാക്കിയ നെടുമുടി വേണു എന്ന കേശവൻ വേണുഗോപാലിൻ്റെ മിടുക്കാണത്. “മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു” എന്ന ചിത്രത്തിൽപട്ടാളത്തിൽ നിന്ന് വിരമിച്ച് മദ്രാസിലെ വീട്ടിലെത്തി ബഡായി പറഞ്ഞ് നാട്ടുകാരെ വെറുപ്പിച്ചു നടക്കുന്ന കുമാരൻ നായർ കള്ളനെന്നു മുദ്രകുത്തപ്പെട്ട് റെയിൽവേ സ്റ്റേഷനു പകരം പോലീസ് സ്റ്റേഷനിലെത്തുമ്പോഴും പോലീസിൻ്റെ ഇടിയുടെ…

കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 373 കോവിഡ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  373 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 611 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.35%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 611 ആകെ ഡിസ്ചാര്‍ജ് : 2933570 ഇന്നത്തെ കേസുകള്‍ : 373 ആകെ ആക്റ്റീവ് കേസുകള്‍ : 9906 ഇന്ന് കോവിഡ് മരണം : 10 ആകെ കോവിഡ് മരണം : 37895 ആകെ പോസിറ്റീവ് കേസുകള്‍ : 2981400…

കേരളത്തില്‍ ഇന്ന് 6996 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 16,576 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 6996 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1058, തിരുവനന്തപുരം 1010, കോഴിക്കോട് 749, തൃശൂര്‍ 639, മലപ്പുറം 550, കോട്ടയം 466, കൊല്ലം 433, ഇടുക്കി 430, പാലക്കാട് 426, കണ്ണൂര്‍ 424, ആലപ്പുഴ 336, പത്തനംതിട്ട 179, കാസര്‍ഗോഡ് 166, വയനാട് 130 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,702 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാര്‍ഡുകളാണുള്ളത്.…

നിങ്ങളുടെ കുടുംബാംഗം കോവിഡ് -19 ബാധിച്ച് മരിച്ചാൽ നഷ്ടപരിഹാരത്തിന് എങ്ങനെ അപേക്ഷിക്കാം. വിശദമായി വായിക്കാം.

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികെ പരിധിയിൽ  (ബിബിഎംപി) കോവിഡ് -19 ബാധിച്ച്  മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടിക്രമം പ്രഖ്യാപിച്ചു. മരിച്ച വ്യക്തിയുടെ നിയമപരമായ അവകാശിക്ക് നഷ്ടപരിഹാരം നൽകും. നേരത്തേ, കർണാടക സർക്കാർ കോവിഡ് -19 ബാധിതരുടെ നിയമപരമായ അവകാശികൾക്ക് സംസ്ഥാന ദുരിതാശ്വാസ നിധിയിൽ നിന്നും (എസ്ഡിആർഎഫ്) 50,000 രൂപ സഹായം പ്രഖ്യാപിച്ചിരുന്നു. ബിപിഎൽ (ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള) കുടുംബങ്ങൾക്ക് സന്ധ്യ സുരക്ഷാ യോജന പ്രകാരം ഒരു ലക്ഷം രൂപ അധികമായി ലഭിക്കുമെന്നും അധികൃതർ അറിയിച്ചു. നേരിട്ടുള്ള ബാങ്ക് ട്രാൻസ്ഫർ (ഡി.ബി.ടി) വഴി നഷ്ടപരിഹാരം നൽകും. ബിബിഎംപിയുടെ  അധികാര…

കോവിഡ് -19 ദുരിതാശ്വാസത്തിനായി അപേക്ഷ ക്ഷണിച്ച്‌ ബിബിഎംപി

ബെംഗളൂരു: സെപ്റ്റംബറിൽ സംസ്ഥാന  സർക്കാർ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ അനുസരിച്ച്, മരിച്ചവരുടെ ബന്ധുക്കൾക്ക് കോവിഡ് -19 ദുരിതാശ്വാസം ലഭിക്കുന്നതിനുള്ള  അപേക്ഷകൾ സമർപ്പിക്കാൻ ബിബിഎംപിയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപയും സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നുള്ള 50,000 രൂപയും198 വാർഡുകളിലെയും റവന്യൂ ഓഫീസുകളിൽ നിന്ന് ശേഖരിക്കാമെന്ന് ബിബിഎംപി ആരോഗ്യ വിഭാഗം ശനിയാഴ്ച വ്യക്തമാക്കി. സെപ്റ്റംബർ 30 നാണ് ഉത്തരവുകൾ പുറപ്പെടുവിച്ചിരിക്കുന്നത്. കോവിഡ് പോസിറ്റീവ് റിപ്പോർട്ട്, ബിയു നമ്പർ, മരണ സർട്ടിഫിക്കറ്റ്, മരിച്ചയാളുടെയും അപേക്ഷകന്റെയുംആധാർ കാർഡ് വിശദാംശങ്ങൾ, മരിച്ചയാളുടെയും അപേക്ഷകന്റെയും ബിപിഎൽ കാർഡ് വിശദാംശങ്ങൾ,…

മാല മോഷ്ടിച്ചയാളെ പിന്തുടർന്ന് പിടികൂടി

ബെംഗളൂരു: റോഡിലൂടെ നടന്ന് പോയിരുന്ന സ്ത്രീയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ചയാളെ ഒരു എൽപിജി ഏജൻസിയിലെ ഡെലിവറി ജീവനക്കാരൻ പിന്തുടർന്ന് പിടികൂടി. മോഷ്ട്ടാവിനെ പിന്നീട് സോളദേവനഹള്ളി പോലീസിന് കൈമാറി. വെള്ളിയാഴ്ച അതിരാവിലെ സ്ത്രീ, ഒരു വയസ്സുള്ള കുട്ടിയുമായി ക്ഷേത്രത്തിൽ നിന്ന് വീട്ടിലേക്ക് നടന്നുപോകുന്നതിനിടയിലാണ്  ഒരു ബൈക്ക് യാത്രക്കാരൻ അവരുടെ  40,000 രൂപ വിലമതിക്കുന്ന സ്വർണ്ണ ചെയിൻ തട്ടിയെടുത്തത്. സ്ത്രീ ഉച്ചത്തിൽ അലറി വിളിക്കുന്നത് കേട്ടാണ് എൽപിജി സിലിണ്ടറുകൾ കൊണ്ടുവരുന്ന വാഹനത്തിന്റ ഡ്രൈവർ രുദ്രേഷ് എത്തിയത്. 2 കിലോമീറ്റർ പിന്നാലെ ഓടിയാണ് പ്രതിയെ പിടിച്ചത്.  പ്രതി രുദ്രേഷിനെ കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചെങ്കിലും അയാളെ കീഴടക്കി പോലീസിൽ ഏൽപ്പിക്കുകയും സ്വർണ്ണ ചെയിൻ കണ്ടെടുക്കുകയും…

നടൻ നെടുമുടി വേണു അന്തരിച്ചു

തിരുവനന്തപുരം : നടനും അതുല്യകലാകാരനുമായ നെടുമുടി വേണു (73) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏതു വേഷവും അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിവുള്ള ലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളായിരുന്നു നെടുമുടി വേണു. നെടുമുടിക്കാരനായ വേണു മാധ്യമപ്രവര്‍ത്തകനായാണ് ജീവിതം ആരംഭിക്കുന്നത്. നാടകരംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി സിനിമയിൽ എത്തിയത്. 1978ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. പത്മരാജന്റെ ഒരിടത്തൊരു ഫയല്‍വാന്‍ എന്ന ചിത്രം കാരണവര്‍ വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിനു വഴിവച്ചു.

ലുലു മാൾ നഗരത്തിൽ പ്രവർത്തനമാരംഭിച്ചു – വീഡിയോ കാണാം

ബെംഗളൂരു: ലോകമെമ്പാടുമുള്ള മലയാളികൾ ഹൃദയത്തിലേറ്റിയ ലുലു ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ലുലു ഗ്ലോബൽ ഹൈപ്പർ മാർക്കറ്റ് ബെംഗളൂരു നഗരത്തിൽ പ്രവർത്തനമാരംഭിച്ചു. ഇന്ന് വൈകുന്നേരം 5 മണി മുതൽ മാൾ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും. 14 ഏക്കറിൽ 5 നിലകളിലായി 8 ലക്ഷം ചതുരശ്ര അടിയിൽ 132 സ്റ്റോറുകളും 17 റീറ്റെയ്ൽ ബ്രാൻഡ് കിയോസ്കുകളും ഉള്ള ലുലു മാൾ സംസ്ഥാനത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ ആണ്.      നഗരത്തിൽ ലുലു ഹൈപ്പർമാർക്കറ്റ് നാളെ പ്രവർത്തനമാരംഭിക്കും

രാജ്യത്തെ പൗരൻമാർക്ക് മികച്ച ആരോ​ഗ്യപരിപാലനമെന്ന പ്രധാനമന്ത്രി മോദിയുടെ സ്വപ്നം ഡോക്ടർമാർ യാഥാർഥ്യമാക്കണം; കേന്ദ്രമന്ത്രി

ബെം​ഗളുരു; രാജ്യത്തെ പൗരൻമാർക്ക് ഏറ്റവും മികച്ച ആരോ​ഗ്യപരിപാലനമെന്ന പ്രധാനമന്ത്രി മോദിയുടെ സ്വപ്നം ഡോക്ടർമാർ സാധ്യമാക്കണമെന്ന് ഡോക്ടർമാരോട് കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. കോവിഡിനെ തുരത്താൻ മാത്രമല്ല, ഡോക്ടർമാരിൽ വിശ്വാസം അർപ്പിക്കാൻ കൂടിയാണ് പ്രധാനമന്ത്രി ഓരോ കാര്യങ്ങളും നിർദേശിച്ചതെന്നും അദ്ദേഹം പറ‍ഞ്ഞു.   ബിരുദദാന ചടങ്ങിൽ പ്രസം​ഗിക്കുമ്പോഴാണ് ഇക്കാര്യങ്ങൾ കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞത്. ലോക മാനസിക ആരോ​ഗ്യ ദിനം പ്രമാണിച്ച് നിംഹാൻസ് തയ്യാറാക്കിയ ആപ്പും അദ്ദേഹം പുറത്തിറക്കി. നിംഹാൻസിന്റെ സേവനം ​ഗ്രാമാന്തരങ്ങളിലും എത്തണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.

സൈബർ കുറ്റകൃത്യങ്ങൾക്ക് തടയിടാൻ ​ഗുജറാത്ത്- കർണ്ണാടക സഹകരണം

ബെം​ഗളുരു; പതിവായി സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിനാൽ പുതിയ മാർ​ഗങ്ങൾ തേടി പോലീസ്. ​ഗുജറാത്ത് പോലീസുമായി സഹകരിച്ച് കർണ്ണാടക പോലീസിന് ഈ രം​ഗത്തെ നൂതന വിഷയങ്ങളിൽ പരിശീലനം നൽകുമെന്ന് ആഭ്യന്തര മന്ത്രി അര​ഗ ഞ്ജാനേന്ദ്ര അറിയിച്ചു. ഉടുപ്പിയിൽ പുതിതായി പണി കഴിപ്പിച്ച പോലീസ് ക്വാർട്ടേഴ്സ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി അര​ഗ ഞ്ജാനേന്ദ്ര . കൂടാതെ സംസ്ഥാനത്തെ ഫോറൻസിക് ലാബുകളിൽ കൂടുതൽ ജീവനക്കാരെ നിയമിക്കുമെന്നും ആഭ്യന്തര മന്ത്രി അര​ഗ ഞ്ജാനേന്ദ്ര അറിയിച്ചു.   വാടക കെട്ടിടങ്ങളിൽ‌ പ്രവർത്തിക്കുന്ന 100 പോലീസ് സ്റ്റേഷനുകൾക്ക് 200 കോടി…

1 2
[metaslider id="72989"]