FLASH

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ 10-10-2021

ബെംഗളൂരു വാർത്തയിൽ ഇന്ന് പ്രസിദ്ധീകരിച്ച വാർത്തകൾ ഇവിടെ വായിക്കാം. നഗരത്തിൽ ലുലു ഹൈപ്പർമാർക്കറ്റ് നാളെ പ്രവർത്തനമാരംഭിക്കും സംസ്ഥാനത്ത് ഭൂചലനം !   1-5 ക്ലാസുകാർക്ക് വിദ്യാലയങ്ങളിലെ നേരിട്ടുള്ള ക്ലാസുകൾ ദസറക്ക് ശേഷം. തിളച്ചവെള്ളം ദേഹത്ത് വീണ് കുഞ്ഞ് മരിച്ചു 2 കോടിയോളം രൂപ തട്ടിച്ച് മലയാളികളായ ചിട്ടിക്കമ്പനി ഉടമകൾ മുങ്ങി;നക്ഷേപകർ ആശങ്കയിൽ;സംഭവം മഡിവാളയിൽ. തക്കാളി വില 60 രൂപയിലേക്ക്; കൈ പൊള്ളിച്ച് പച്ചക്കറി വില 108 റെയിൽവേ സ്റ്റേഷനുകളിൽ കൂടി സൗരോർജ പാനൽ സ്ഥാപിച്ചു വികെ ശശികലയ്ക്ക് ജയിലിൽ ലഭിച്ച വിവിഐപി പരി​ഗണന; റിപ്പോർട്ട്…

കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 406 കോവിഡ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  406 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 637 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.35%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 637 ആകെ ഡിസ്ചാര്‍ജ് : 2932959 ഇന്നത്തെ കേസുകള്‍ : 406 ആകെ ആക്റ്റീവ് കേസുകള്‍ : 10154 ഇന്ന് കോവിഡ് മരണം : 10 ആകെ കോവിഡ് മരണം : 37885 ആകെ പോസിറ്റീവ് കേസുകള്‍ : 2981027…

നഗരത്തിൽ ലുലു ഹൈപ്പർമാർക്കറ്റ് നാളെ പ്രവർത്തനമാരംഭിക്കും

ബെംഗളൂരു: നഗരത്തിലെ ആദ്യത്തെ ലുലു ഹൈപ്പർമാർക്കറ്റ് തിങ്കളാഴ്ച രാജാജിനഗറിലെ ഗ്ലോബൽ മാളിൽ പ്രവർത്തനമാരംഭിക്കും. നഗരത്തിലെ  ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റായിരിക്കും ലുലു. ഏറ്റവും വലിയ ഇൻഡോർ വിനോദ മേഖലയായ ഫൺറ്റ്യുറ യും ഹൈപ്പർമാർക്കറ്റിന്റെ ഭാഗമായിരിക്കും. യു.എ.ഇ.യിലെ ബഹുരാഷ്ട്ര കൂട്ടായ്മയായ ലുലു ഗ്രൂപ്പ് ആരംഭിച്ച ഈ മാൾ 14 ഏക്കറിലാണ് സ്ഥിതി ചെയ്യുന്നത്, 132 സ്റ്റോറുകളും 17 കിയോസ്കുകളും അഞ്ച് നിലകളിലായി 8 ലക്ഷം ചതുരശ്ര അടിയിൽ വ്യാപിച്ചു കിടക്കുന്നു. റെസ്റ്റോറന്റുകളും കഫേകളും കൂടാതെ 23 ലധികം ഔട്ട്ലെറ്റുകളുള്ള  ഒരു ഫുഡ് കോർട്ടും ഇവിടെ ഉണ്ടായിരിക്കും. റോളർ ഗ്ലൈഡർ, ടാഗ് അരീന, അഡ്വഞ്ചർ…

ബാലൺ ഡി ഓർ 2021; 30 പേരുടെ അന്തിമ പട്ടിക പുറത്ത്

2021 ബാലൺ ഡി ഓർ പുരസ്കാരത്തിന്റെ 30 അംഗ അന്തിമ പട്ടിക പുറത്തിറക്കി. ഫുട്‌ബോളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഓരോ വർഷത്തെയും മികച്ച ഫുട്ബോൾ താരത്തിനു നൽകുന്ന പുരസ്കാരമാണ് ഫിഫ ബാലൺ ഡി ഓർ. ദേശീയ ടീം ക്യാപ്റ്റൻമാർ, പരിശീലകർ, മാധ്യമപ്രവർത്തകർ, എന്നിവർ നൽകുന്ന വോട്ടിന്റെ അടിസ്ഥാനത്തിലാണ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്. ആറു തവണ പുരസ്‌കാരം നേടിയ പി.എസ്.ജിയുടെ അര്‍ജന്റീനൻ സൂപ്പർ താരം ലയണല്‍ മെസ്സി, അഞ്ചു തവണ ജേതാവായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ ഇത്തവണയും പുരസ്‌കാര പട്ടികയിലുണ്ട്. കോവിഡ്…

പി.ആർ.ആർ പദ്ധതി;ഇസ്രായേൽ കമ്പനിയുമായി സഹകരിക്കാൻ ബി.ഡി.എ.

ബെംഗളൂരു : പെരിഫറൽ റിംഗ് റോഡ് (പിആർആർ) പദ്ധതി സംബന്ധിച്ച് ബെംഗളൂരു ഡെവലപ്മെന്റ് അതോറിറ്റി (ബിഡിഎ ) ഉദ്യോഗസ്ഥർ ഇസ്രായേൽ സ്ഥാപനവുമായി പ്രാഥമിക ചർച്ചകൾ നടത്തി, ദീർഘകാലമായി നിലനിൽക്കുന്ന ഇൻഫ്രാസ്ട്രക്ചർ ജോലികൾക്ക് ആവശ്യമായ ആക്കം കൂട്ടുന്നത് സംബന്ധിച്ചായിരുന്നു ചർച്ച. പദ്ധതിയുടെ സവിശേഷതകൾ മനസ്സിലാക്കാൻ കമ്പനി താൽപ്പര്യം പ്രകടിപ്പിച്ചതായി വെള്ളിയാഴ്ച ഇസ്രായേൽ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) എഞ്ചിനീയർമാർ പറഞ്ഞു. കൂടാതെ വേറെ മൂന്ന് കമ്പനികളും പദ്ധതിയിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.കഴിഞ്ഞ ആറ് മാസത്തിനിടയിൽ, കുറഞ്ഞത് മൂന്ന് അന്താരാഷ്ട്ര…

കുടുംബ ബജറ്റുകളെ തകർത്ത് പാചകവാതക വില

ബെംഗളൂരു: സംസ്ഥാനത്ത് എൽപിജിയുടെ വില റെക്കോർഡിലേക്ക്. 2020 മെയ് 14.2 കിലോഗ്രാം സിലിണ്ടറിന് 585 രൂപയിൽ നിന്ന് 902.50 രൂപയായി ഉയർന്നു .വെറും 17 മാസത്തിനുള്ളിൽ 317.50 രൂപ ആണ് കൂടിയത്. ബുധനാഴ്ച വില 15 രൂപ ആയി വർദ്ധിപ്പിച്ചു. എണ്ണ വ്യവസായം മേഖലയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറച്ചു മാസത്തിനുള്ളിൽ വില 1000 രൂപ കടക്കും.സർക്കാർ നയം അനുസരിച്ച്, 14.2 കിലോഗ്രാം വീതമുള്ള 12 സിലിണ്ടറുകൾ ഒരു വർഷത്തിൽ കുറഞ്ഞ നിരക്കിൽ കുടുംബങ്ങൾക്ക് നൽകുന്നത്

കേരളത്തില്‍ ഇന്ന് 10,691 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 12,655 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 10,691 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1639, തൃശൂര്‍ 1378, തിരുവനന്തപുരം 1197, കോഴിക്കോട് 976, കോട്ടയം 872, കൊല്ലം 739, മലപ്പുറം 687, കണ്ണൂര്‍ 602, പത്തനംതിട്ട 584, പാലക്കാട് 575, ഇടുക്കി 558, ആലപ്പുഴ 466, വയനാട് 263, കാസര്‍ഗോഡ് 155 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 81,914 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332…

രാജ്യത്തെ ഏറ്റവും വലിയ റെസിഡൻഷ്യൽ സോളാർ പവർ പ്ലാന്റ് ബെംഗളൂരുവിൽ ഉദ്ഘാടനം ചെയ്തു

ബെംഗളൂരു: രാജ്യത്തെ ഏറ്റവും വലിയ റെസിഡൻഷ്യൽ അപ്പാർട്ട്മെന്റ് സമുച്ചയ മേൽക്കൂര സോളാർ പവർ പ്ലാന്റ് ബെംഗളൂരുവിൽ ശനിയാഴ്ച ഉദ്ഘാടനം ചെയ്തു. ബ്രിഗേഡ് ഗേറ്റ്വേ അപ്പാർട്ട്മെന്റ് കോംപ്ലക്സിലെ 13 റെസിഡൻഷ്യൽ ഹൈറൈസ് കെട്ടിടങ്ങൾക്ക് മുകളിലാണ് 354.4KW പ്ലാന്റ് സ്ഥാപിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ റെസിഡൻഷ്യൽ അപ്പാർട്ട്മെന്റ് സമുച്ചയ മേൽക്കൂര സോളാർ പവർ പ്ലാന്റാണിത്, ഇത് നിവാസികൾക്ക് അവരുടെ ഇപ്പോഴത്തെ ഉപഭോഗത്തിന്റെ 69% വരെ ലാഭിക്കാവാനും, അതേസമയം പ്രതിവർഷം 530 ടൺ വരെ കാർഡൺ എമിഷൻ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. സി.എൻ. ഉന്നത വിദ്യാഭ്യാസം, ഐടി, ബിടി, ശാസ്ത്ര…

ബാംഗ്ലൂർ യൂണിവേഴ്സിറ്റി 500 താൽക്കാലിക ജീവനക്കാരുടെ സേവനം അവസാനിപ്പിച്ചു

ബെംഗളൂരു : ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ 500 താൽക്കാലിക ജീവനക്കാരുടെ സേവനം അവസാനിപ്പിച്ചു. പിരിച്ചുവിട്ടവരിൽ ഭൂരിഭാഗവും ഗ്രൂപ്പ് സി, ഡി തലത്തിലുള്ള അനധ്യാപക ജീവനക്കാരാണ്,ഇവർ വിവിധ ഡിപ്പാർട്മെന്റുകളിലായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. മാനദണ്ഡങ്ങൾ ലംഘിക്കുന്നതിനാൽ ആണ് സംസ്ഥാന സർവകലാശാലകളിലെ താൽക്കാലിക ജീവനക്കാരെ നീക്കം ചെയ്യാനുള്ള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം, തുടർന്ന് വെള്ളിയാഴ്ച്ച ആണ് നീക്കം, സർവകലാശാല വകുപ്പിന്റെ അനുമതി വാങ്ങാതെ ആണ് തീരുമാനം. യൂണിവേഴ്സിറ്റി താൽക്കാലിക നിയമനം നടത്തിയ ജീവനക്കാർക്ക് തസ്തികയിൽ യോഗ്യരല്ലെന്നാണ് യൂണിവേഴ്സിറ്റി സ്രോതസ്സുകളിൽ നിന്ന് പുറത്തു വരുന്ന വിവരങ്ങൾ. .

നഗരത്തിലെ എച്.എസ്.ആർ ലേയൗട്ടിൽ മയക്കുമരുന്ന് വേട്ട; മലയാളി അറസ്റ്റിൽ

ബെംഗളൂരു: അന്തർസംസ്ഥാന കച്ചവടക്കാരിൽ നിന്ന് 7.5 ലക്ഷം രൂപയുടെ മയക്കുമരുന്ന് എച്.എസ്.ആർ ലേഔട്ട് പോലീസ് പിടിച്ചെടുത്തു . രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും അവരിൽ നിന്ന് 3 കിലോ കഞ്ചാവും 300 എംഡിഎംഎ ഗുളികകളും പിടിച്ചെടുത്തു. കേരളത്തിൽ നിന്നുള്ള രാഖിദ് പികെ (24), മണിപ്പൂർ സ്വദേശി മയാങ് മയൂം (44) എന്നിവരാണ് പ്രതികൾ, ഇരുവരും എച്.എസ്.ആർ ലേഔട്ട് നിവാസികളാണ്. മയാംഗ് മണിപ്പൂരിൽ നിന്ന് മരുന്നുകൾ വാങ്ങി രാഖിദിന്റെ സഹായത്തോടെ നഗരത്തിൽ വിറ്റു വരുകയായിരുന്നു. രണ്ട് വർഷത്തിലേറെയായി പ്രതികൾ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന് സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

1 2 3
[metaslider id="72989"]