FLASH

മഴയിൽ പുഴ കരകവിഞ്ഞു: നഗരത്തിലെ വീടുകളിൽ വെള്ളം കയറി

ബെംഗളൂരു: ഒക്ടോബർ 3 ഞായറാഴ്ച രാത്രിയിൽ നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും പെയ്ത കനത്ത മഴ നഗരത്തിൽ പരക്കെ നാശം വിതച്ചു. പല സ്ഥലങ്ങളും വെള്ളത്തിനടിയിലാവുകയും ചില പ്രദേശങ്ങളിൽ രാത്രി വൈദ്യുതി മുടങ്ങുകയും ചെയ്തു. സംരക്ഷണഭിത്തി ഉണ്ടായിരുന്നിട്ടും, വൃഷഭവതി നദിയിലെ വെള്ളം ഒഴുകി ഐഡിയൽ ഹോംസ് ലേഔട്ടിലെ വീടുകളിലേക്ക് കയറി.  ”ഏകദേശം 4 അടിയോളം വെള്ളമുണ്ടായിരുന്നു, എവിടെ പോകണമെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു, ” എന്ന് ഐഡിയൽ ഹോംസ് ലേഔട്ടിലെ ഒരു താമസക്കാരൻപറഞ്ഞു. ബിബിഎംപി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പമ്പ് സെറ്റുകളുപയോഗിച്ച് വെള്ളം മാറ്റുവാൻ നോക്കിയെങ്കിലും ആ ശ്രമം പ്രയോജനപ്പെട്ടില്ല. “ഞങ്ങൾ ഇതിനകം ബക്കറ്റുകൾ ഉപയോഗിച്ച് ഞങ്ങളുടെ വീടുകളിൽ…

വിജയനഗരയിൽ മലിനജലം കുടിച്ച് മൂന്ന് പേർ മരിച്ചു

ബെംഗളൂരു: വിജയനഗര ജില്ലയിലെ ഹുവിനഹദഗലി താലൂക്കിലെ മകരബി ഗ്രാമത്തിൽ മലിനമായ വെള്ളം കുടിച്ചതിനെ തുടർന്ന് മൂന്ന് പേർ മരിച്ചതായി ജില്ലാ ഭരണകൂടം ചൊവ്വാഴ്ച സ്ഥിരീകരിച്ചു. മലിന ജലം കുടിച്ച് രോഗബാധിതരായ 200 ഓളം പേർ ആശുപത്രികളിൽ ചികിത്സയിലാണ്. ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലായ50 –ലധികം പേരെ ഹുബ്ബള്ളി, ദാവൻഗരെ, ഹവേരി, ബല്ലാരി എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. കുഴൽക്കിണറുകളിലേക്ക് പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിച്ചതിനാൽ, പഴയ പൈപ്പുകൾ കേടാവുകയും മലിനജലം കുടിവെള്ളത്തിൽ കലരുകയും ചെയ്തതായാണ് വാർത്താ ഏജൻസിയായ ഐ എ എൻ എസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സെപ്റ്റംബർ 23 മുതൽ ഗ്രാമത്തിലെ പൈപ്പ് ജലവിതരണം നിർത്തിവെച്ചിട്ടുണ്ട്.…

കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 523 കോവിഡ് കേസുകൾ;വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  523 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 575 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.59%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 575 ആകെ ഡിസ്ചാര്‍ജ് : 2929008 ഇന്നത്തെ കേസുകള്‍ : 523  ആകെ ആക്റ്റീവ് കേസുകള്‍ : 11926 ഇന്ന് കോവിഡ് മരണം : 14 ആകെ കോവിഡ് മരണം : 37845 ആകെ പോസിറ്റീവ് കേസുകള്‍ : 2978808…

ട്രെയിനിൽ നിന്ന് പിടിച്ചെടുത്തത് ക്രിസ്റ്റൽ മെത്തല്ല

ബെംഗളൂരു: ട്രെയിനിൽ 3.2 കോടി രൂപ വിലമതിക്കുന്ന മെത്താം ഫെറ്റാമൈൻ (ക്രിസ്റ്റൽ മെത്ത്) മയക്കുമരുന്ന് കടത്തിയെന്ന് ആരോപിച്ച് ഒരാളെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് അറസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിന് ശേഷം, പിടിച്ചെടുത്ത വസ്തു വാസ്തവത്തിൽ ക്രിസ്റ്റൽ മെത്ത് ആയിരുന്നില്ല എന്നും അത് മെന്തോൾ ആയിരുന്നു എന്നും സൗത്ത് വെസ്റ്റേൺ റെയിൽവേ തിങ്കളാഴ്ച അറിയിച്ചു. ബെംഗളൂരു ഡിവിഷനിലെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിലെ (ആർ‌പി‌എഫ്) പോലീസ് കഴിഞ്ഞ ദിവസം വൈകുന്നേരം 3.2 കോടി രൂപയുടെ നിരോധിത മയക്കുമരുന്ന് കൈവശം വച്ചയാളെ പിടിച്ചതായി സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചിരുന്നു. പ്രശാന്തി എക്സ്പ്രസിൽ നിന്നാണ്…

കേരളത്തില്‍ ഇന്ന് 9735 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 13,878 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9735 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1367, തിരുവനന്തപുരം 1156, എറണാകുളം 1099, കോട്ടയം 806, പാലക്കാട് 768, കൊല്ലം 755, കോഴിക്കോട് 688, മലപ്പുറം 686, കണ്ണൂര്‍ 563, ആലപ്പുഴ 519, പത്തനംതിട്ട 514, ഇടുക്കി 374, വയനാട് 290, കാസര്‍ഗോഡ് 150 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 93,202 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്.…

നീണ്ട 8 മണിക്കൂർ; ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, വാട്സാപ് തുടങ്ങിയ ആപ്പുകൾ നിശ്ചലം ആയതെങ്ങനെ? വിശദമായി വായിക്കാം.

ബെംഗളൂരു: മണിക്കൂറുകൾ നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും സമൂഹമാധ്യമലോകം സജീവമായി പണിമുടക്കിയ സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്, വാട്സാപ്, ഇൻസ്റ്റഗ്രാം തുടങ്ങിയവ വീണ്ടും പ്രവർത്തനസജ്ജമായെന്ന് ഫേസ്ബുക്കിന്റെ ഔദ്യോഗിക അറിയിപ്പ് ഇന്ന് പുലർച്ചെ എത്തി. ഏഴു മണിക്കൂറിലേറെ നീണ്ട തകരാറാണു പരിഹരിച്ചത്. ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഫെയ്സ്ബുക് ക്ഷമ ചോദിച്ചു. ഫെയ്സ്ബുക്കിനു പുറമെ ഗൂഗിളും ആമസോണുമടക്കമുള്ള സേവനങ്ങളെയും പ്രശ്നം ബാധിച്ചെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇന്ത്യയിൽ ഫെയ്സ്ബുക് സേവനങ്ങൾ ഇന്നലെ രാത്രി ഒൻപതോടെയാണു നിലച്ചത്. ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്ന് പരാതി ഉയരവെ, പ്രശ്നം ഉടനടി പരിഹരിക്കാൻ ശ്രമിക്കുകയാണെന്നു ഫെയ്സ്ബുക് ഔദ്യോഗികമായി ട്വിറ്ററിലൂടെ…

നഗരത്തിലെ കണ്ടൈൻമെന്റ് സോണുകളിലെല്ലാം 10 ഇൽ താഴെ കോവിഡ് കേസുകൾ മാത്രം

ബെംഗളൂരു: ബിബിഎംപി യുടെ കണക്കുകൾ പ്രകാരം നഗരത്തിൽ നിലവിലുള്ള 70 സജീവ കണ്ടെയ്ൻമെന്റ് സോണുകളിലായി 1,336 ലധികം കുടുംബങ്ങളുണ്ട്.  എന്നിരുന്നാലും, ഈ സോണുകളിലൊന്നും ഇപ്പോൾ പത്തിൽ കൂടുതൽ സജീവ കോവിഡ് കേസുകളില്ല. 100 മീറ്റർ ചുറ്റളവുള്ള ഒരു പ്രദേശംത്ത് മൂന്ന് പോസിറ്റീവ് കേസുകൾ ഉണ്ടെങ്കിൽ അവിടെ ഒരു കണ്ടൈൻമെന്റ് സോൺ ആയി പ്രഖ്യാപിക്കും. ബിബിഎംപി യുടെ കണക്കുകൾ  പ്രകാരം, ഒക്ടോബർ 2 വരെ, നഗരത്തിലെ എല്ലാ കണ്ടൈൻമെന്റ് സോണുകളിലുമായി 258 പോസിറ്റീവ് കേസുകൾ നിലവിൽ ഉണ്ട്. 70 കണ്ടൈൻമെന്റ് സോണുകളിൽ 29 അപ്പാർട്ട്മെന്റുകളും 35 വീടുകളും നാല് ഹോസ്റ്റലുകളും ഉൾപ്പെടുന്നു. നഗരത്തിലെ ഏതെങ്കിലും…

കോവിഡ് ബാധിച്ച് മരിച്ചവർക്ക് മന്ത്രിയുടെ നേതൃത്വത്തിൽ പൊതുതർപ്പണം നടത്തി കർണ്ണാടക സർക്കാർ

മണ്ഡ്യ; കോവിഡ് വന്നു മരണപ്പെട്ട 950 പേർക്ക് കാവേരി നദിയിലെ ​ഗോസായി ഘട്ടിൽ തർപ്പണം നടത്തി കർണ്ണാടക സർക്കാർ. ബെം​ഗളുരുവിലെ ശ്മശാനങ്ങളിൽ ഇവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചപ്പോൾ ചിതാഭസ്മം ഏറ്റുവാങ്ങാനാരും എത്താതിരുന്നപ്പോൾ ജൂൺ 2ന് റവന്യൂ മന്ത്രി ആർ അശോകയുടെ നേതൃത്വത്തിൽ കാവേരി നദിയിൽ നിമഞ്ജനം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം അശേകയുടെ നേതൃത്വത്തിലാണ് പിണ്ഡ തർപ്പണ കർമ്മം നടത്തിയത്. ഭാനുപ്രകാശ് ശർമ്മയുടെ നേതൃത്വത്തിൽ 950 പേരുകളും എടുത്ത് പറഞ്ഞാണ് കർമ്മം നടത്തിയത്. തർപ്പണം നടത്തുമ്പോൾ മണ്ഡ്യ കലക്ടർ എസ് അശ്വതിയും മറ്റ് ഉദ്യോ​ഗസ്ഥരും എത്തിയിരുന്നു.

സഞ്ചാര സ്പന്ദന; ​ഗതാ​ഗത പരിഷ്കാരങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായമറിയാൻ പോലീസ് വീട്ടിലെത്തും

ബെം​ഗളുരു; ഗതാ​ഗത പരിഷ്കാരങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ പരാതിയോ, നിർദേശങ്ങളോ എന്തുമാകട്ടെ, അവ പോലീസുകാരോട് നിങ്ങൾക്ക് നേരിട്ട് പറയാം. ന​ഗരത്തിലെ ​ഗതാ​ഗത പരിഷ്കാരങ്ങളെക്കുറിച്ച് അറിയാൻ നേരിട്ടെത്തുന്ന ബീറ്റ് സംവിധാനമാണ് ട്രാഫിക് പോലീസ് ആരംഭിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ബനശങ്കരി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സഞ്ചാര സ്പന്ദന എന്ന പേരിൽ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷൻ, റസിഡന്റ്സ് അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെയുള്ള പദ്ധതി വിജയകരമായി തീർന്നാൽ മറ്റ് 44 ട്രാഫിക് സ്റ്റേഷനുകളിലേക്ക് കൂടി ഈ സംവിധാനം വ്യാപിപ്പിക്കും.

സെൽഫി ഭ്രമം; യുവാവ് പതിച്ചത് 140 അടി താഴ്ച്ചയിലേക്ക്, 12 മണിക്കൂറിന് ശേഷം തിരിച്ചെത്തി‌

ബെം​ഗളുരു; സെൽഫിയെടുക്കുന്നതിനിടെ യുവാവ് പതിച്ചത് 140 അടി താഴ്ച്ചയിലേക്ക്. പിന്നീട് 12 മണിക്കൂറുകൾക്ക് ശേഷം യുവാവിനെ രക്ഷപ്പെടുത്തി. ബെല​ഗാവി ​ഗോഖക് വെള്ളച്ചാട്ടത്തിനരികെ നിന്ന് സെൽഫിയെടുക്കുവാൻ ശ്രമിക്കവെയാണ് അപകടമുണ്ടായത്. കലബുറ​ഗി സ്വദേശിയായ ബാങ്ക് ജീവനക്കാരൻ പ്രദീപാണ് (28) അത്ഭുതകരമായി രക്ഷപ്പെട്ടത്. അഞ്ച് സുഹൃത്തുക്കളോടൊപ്പം സെൽഫിയെടുക്കുവാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. യുവാവ് പതിച്ചത് 140 അടി താഴ്ച്ചയിലേക്കായിരുന്നു. രാത്രിയായതിനാൽ പോലീസുകാരും സുഹൃത്തുക്കളും തിരച്ചിൽ നിർത്തി പോകുകയും എന്നാൽ പിറ്റെ ദിവസം രാവിലെ 3 മണിയോടെ ഫോൺ കണ്ടെത്തിയ പ്രദീപ് പാറക്കൂട്ടത്തിനിടക്ക് താൻ കുടുങ്ങി കിടക്കുകയാണെന്ന് സുഹൃത്തിനെ…

1 2
[metaslider id="72989"]