FLASH

കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 397 കോവിഡ് കേസുകൾ;വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  397 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 693 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.50%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 693 ആകെ ഡിസ്ചാര്‍ജ് : 2928433 ഇന്നത്തെ കേസുകള്‍ : 397 ആകെ ആക്റ്റീവ് കേസുകള്‍ : 11992 ഇന്ന് കോവിഡ് മരണം : 13 ആകെ കോവിഡ് മരണം : 37832 ആകെ പോസിറ്റീവ് കേസുകള്‍ : 2978286…

കേരളത്തിൽ കെ-ഫോൺ യാഥാർഥ്യമാകുന്നു.

തിരുവനന്തപുരം: അതിവേഗ ഇൻ്റർനെറ്റ് സൗജന്യ നിരക്കിൽ നൽകുന്നതിനായി ആവിഷ്കരിച്ച കെ-ഫോൺ പദ്ധതി ഈ വർഷം അവസാനത്തോടെ പൂർത്തിയാകുന്ന വിധത്തിൽ പുരോഗമിക്കുന്നു. പദ്ധതിയുടെ ഒന്നാം ഘട്ടം ഫെബ്രുവരി 2021 തന്നെ പൂർത്തീകരിച്ചിരുന്നു. 30,000 ഓഫീസുകൾ, 35,000 കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ കേബിൾ, 8 ലക്ഷം കെ.എസ്.ഇ.ബി പോളുകൾ എന്നിവയുടെ സർവ്വേയും, 375 പി.ഒ.പികളുടെ പ്രീഫാബ് ലൊക്കേഷനുകളും പൂർത്തിയാക്കിക്കഴിഞ്ഞു. നെറ്റ്വർക്ക് ഓപ്പറേഷൻസ് സെൻ്ററിൻ്റെ പണികളും കെ.എസ്.ഇ.ബി പോളുകൾ വഴി കേബിൾ വലിക്കുന്ന നടപടികളും പുരോഗമിക്കുന്നു. ഇതിനകം 7389 സർക്കാർ സ്ഥാപനങ്ങളെ കെ-ഫോൺ പദ്ധതിയുടെ ഭാഗമായി ഒപ്റ്റിക്കൾ ഫൈബർ…

കേരളത്തിൽ ഇന്ന് 8,850 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 17,007 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 8,850 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1134, തൃശൂര്‍ 1077, എറണാകുളം 920, കോഴിക്കോട് 892, മലപ്പുറം 747, കൊല്ലം 729, കണ്ണൂര്‍ 611, കോട്ടയം 591, പാലക്കാട് 552, ആലപ്പുഴ 525, പത്തനംതിട്ട 499, ഇടുക്കി 376, വയനാട് 105, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 74,871 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745…

നഗരത്തിൽ ഓട്ടോറിക്ഷ നിരക്ക് ഉടൻ ഉയരും

ബെംഗളൂരു: ബെംഗളൂരുവിലെ ഓട്ടോ  ഡ്രൈവർമാരുടെ നിരന്തര ആവശ്യത്തെ തുടർന്ന്, ഓട്ടോനിരക്ക് ഉടൻ ഉയരും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ഓട്ടോറിക്ഷയുടെ നിരക്ക് 1.8 കിലോമീറ്ററിന് കുറഞ്ഞത് 30 രൂപയായി വർദ്ധിപ്പിക്കാൻ തീരുമാനിച്ചതായി അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണറായ എൽ നരേന്ദ്ര ഹോൾക്കർ മാധ്യമങ്ങളോട് പറഞ്ഞു. തുടർന്നുള്ള ഓരോകിലോമീറ്ററിനും നിരക്ക് 15 രൂപയായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. സർക്കാരിൽ നിന്നുള്ള ഔദ്യോഗികവിജ്ഞാപനം വരാൻ ബാക്കിയുണ്ടെന്നും വർദ്ധിച്ച നിരക്ക് എപ്പോൾ നടപ്പാക്കുമെന്ന് തനിക്കറിയില്ലെന്നും നരേന്ദ്ര ഹോൾക്കർ പറഞ്ഞു. ബെംഗളൂരുവിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ ചാർജ്ജ് നിരക്ക് വർദ്ധിപ്പിക്കാൻ വേണ്ടി സംസ്ഥാന  സർക്കാറിനെ സമീപിച്ചിരുന്നു. യാത്രയുടെ ആദ്യ…

ബെം​ഗളുരുവിൽ ഒന്നാം വർഷ ബിരുദ ക്ലാസുകൾ ആരംഭിക്കുന്നത് വൈകും

ബെം​ഗളുരു; സർവ്വകലാശാലകളിലെ ഒന്നാം വർഷ ബിരുദ ക്ലാസുകൾ ആരംഭിക്കുന്നത് വൈകുമെന്ന് റിപ്പോർട്ടുകൾ. ഒക്ടോബർ ഒന്ന് മുതൽ ഒന്നാം വർഷ ബിരുദ ക്ലാസുകൾ തുടങ്ങാനാണ് ആദ്യം ലക്ഷ്യമിട്ടിരുന്നതെങ്കിലും തീരുമാനം മാറ്റുകയായിരുന്നു. മറ്റ് ക്ലാസുകളിലെ വിദ്യാർഥികളുടെ ഉത്തര പേപ്പർ അടക്കമുള്ളവ മൂല്യനിർണ്ണയം നടത്താൻ ഉള്ളതിനാലാണിത്. ബെം​ഗളുരു സർവ്വകലാശാല 18 നും , ബെം​ഗളുരു നോർത്ത് , ബെം​ഗളുരു സിറ്റി സർവ്വകലാശാലകൾ 21നും നൃപതും​ഗ സർവ്വകലാശാല 7നും ക്ലാസുകൾ ആരംഭിക്കും.  

ബെം​ഗളുരുവിൽ 1-5 ക്ലാസുകൾ ആരംഭിക്കുന്നത് ദസറ അവധിക്ക് ശേഷം തീരുമാനമെന്ന് മന്ത്രി

ബെം​ഗളുരുവിൽ 1-5 ക്ലാസുകൾ ആരംഭിക്കുന്നത് ദസറ അവധിക്ക് ശേഷം തീരുമാനമെന്ന് മന്ത്രി ബെം​ഗളുരു; സംസ്ഥാനത്തെ സ്കൂളുകളിൽ 1-5 ക്ലാസുകൾ ആരംഭിക്കുന്നത് ദസറ അവധിക്ക് ശേഷം തീരുമാനമെടുക്കുമെന്ന് ആരോ​ഗ്യമന്ത്രി ഡോ കെ സുധാകർ. രക്ഷിതാക്കളുടെയും ആരോ​ഗ്യരം​ഗത്തെ വിദ​ഗ്ദരുടെയും അഭിപ്രായം തേടിയശേഷം മാത്രമാകും അവസാനവട്ട തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി സഭാ യോ​ഗത്തിന്റെ അനുമതിയോടെയാകും ഇത്. ഇലക്ട്രോണിക് സിറ്റിയിലെ റസിഡൻഷ്യൽ സ്കൂളിൽ 60 വിദ്യാർഥികൾക്കും , കോലാറിലെ സ്കൂലിൽ 12 വിദ്യാർഥികൾക്ക് കോവിഡ് ബാധിച്ചതും ആശങ്ക സൃഷ്ട്ടിച്ചിരുന്നു.    

തൊഴിലിടത്തെ സമരവും പെരുമാറ്റ ദൂഷ്യവും; ടൊയോട്ട പ്ലാന്റിലെ 45 ജീവനക്കാരെ പറഞ്ഞുവിട്ടു

ബെം​ഗളുരു; ബിഡദി ടൊയോട്ട കിർലോസ്കർ മോട്ടോഴ്സ് പ്ലാന്റിലെ 45 ജീവനക്കാരെ പെരുമാറ്റദൂഷ്യം ആരോപിച്ച് പറഞ്ഞ് വിട്ടു. തൊഴിൽ സമരങ്ങളുടെ തുടർച്ചയായാണ് അന്വേഷണം നടന്നത്. 66 ജീവനക്കാർക്കെതിരെയാണ് ആഭ്യന്തര അന്വേഷണം നടന്നത്. കഴിഞ്ഞ വർഷം ഒരു സംഘടനാ പ്രതിനിധിയെ പിരിച്ചുവിട്ടതിന്റെ പേരിൽ ഒട്ടേറെ സമരങ്ങൾ നടന്നത് ലോക്കൗട്ടിന് വഴിവെച്ചിരുന്നു. ഇതിന് ശേഷം കമ്പനി ഉദ്യോ​ഗസ്ഥരെ ഭീഷണിപ്പെടുത്തുകയും വസ്തുവകകൾ നശിപ്പിക്കുകയും ചെയ്തിരുന്നു, തുടർന്നാണ് കർശന അന്വേഷണത്തിന് നിർദേശം നൽകിയത്.

രാഷ്ട്രപതി 4 ദിവസത്തെ കർണ്ണാടക സന്ദർശനത്തിനെത്തുന്നു

ബെം​ഗളുരു; രാഷ്ട്രപതി  രാംനാഥ് കോവിന്ദ് 4 ദിവസത്തെ കർണ്ണാടക സന്ദർശനത്തിനെത്തുന്നുവെന്ന് വാർത്തകൾ. ഈ മാസം 6 മുതലാണ് സന്ദർശനം. ബിആർ ഹിൽസിൽ ചാമരാജ് ന​ഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ ഭാ​ഗമായി നിർമ്മിച്ച 450 കിടക്കകളുള്ള ആശുപത്രി 7ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. 8നി ചിക്കമം​ഗളുരുവിലെ ശൃം​ഗേരി മഠം സന്ദർശിക്കും, 9ന് ഡൽഹിയിലേക്ക് രാഷ്ട്രപതി യാത്ര തിരിക്കും.      

വിദ്യാർഥികൾക്ക് യാത്ര സു​ഗമമാക്കാൻ 100 പുതിയ ബസുമായി ബിഎംടിസി

ബെം​ഗളുരു; കോവിഡ് കേസുകൾ കുറഞ്ഞ് കോളേജുകളും സ്കൂളുകളും തുറന്നതോടെ 100 ബസുകൾ കൂടി സർവ്വീസ് ആരംഭിക്കുമെന്ന് ബിഎംടിസി അറിയിച്ചു. കോവിഡിന് മുൻപുണ്ടായിരുന്ന സർവ്വീസുകളാണ് പുനരാരംഭിയ്ക്കുന്നത്. ഏറെനേരം ബസ് കാത്ത് വിദ്യാർഥികൾ നിൽക്കേണ്ടി വരുന്നതായുള്ള പരാതികൾ ലഭിച്ചിരുന്നു. 6500 ബസുകൾ കോവിഡിന് മുൻപ് ബിഎംടിസി പ്രതിദിനം നടത്തിയിരുന്നെങ്കിൽ ഇന്നത് 4953 ബസുകളായി ചുരുക്കിയിരുന്നു.

വാഹനമോടിക്കുമ്പോൾ ഹെഡ്‌ഫോൺ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? സൂക്ഷിക്കുക പിഴ വരുന്നുണ്ട്.

ബെംഗളൂരു: നഗരത്തിൽ വാഹനമോടിക്കുമ്പോൾ ഹെഡ്‌ഫോൺ ഉപയോഗിക്കുന്ന ഡ്രൈവർമാർക്ക് ബെംഗളൂരു ട്രാഫിക് പോലീസ് ഇനി മുതൽ 1,000 രൂപ പിഴ ചുമത്തും. മോട്ടോർ വാഹന നിയമമനുസരിച്ച്, വാഹനം ഓടിക്കുമ്പോൾ, ശ്രദ്ധ തിരിക്കുന്ന ഉപകരണങ്ങളുടെ  ഉപയോഗം നിയന്ത്രിച്ചിരിക്കുന്നു. മൊബൈൽ ഫോണുകൾ, ഹെഡ്‌ഫോണുകൾ, ബ്ലൂടൂത്ത് ഇയർഫോണുകൾ അല്ലെങ്കിൽ മറ്റേതെങ്കിലും ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്ക് പിഴ ചുമത്തുന്നതായിരിക്കും. വാഹനം ഓടിക്കുമ്പോൾ വഴി അറിയാൻ ഒരു ഗാഡ്ജെറ്റ് ഉപയോഗിക്കുന്നത് അനുവദനീയമാണെന്ന് ജോയിന്റ്പോലീസ് കമ്മീഷണർ (ട്രാഫിക്) ബി ആർ രവികാന്തേ ഗൗഡ പറഞ്ഞു. മൊബൈൽ ഫോൺ, ഹെഡ് സെറ്റ് എന്നിവ  ഉപയോഗിക്കുന്നത് ഡ്രൈവിംഗ് സമയത്ത് ശ്രദ്ധ വ്യതിചലിപ്പിക്കുമെന്ന് ഗൗഡ പറഞ്ഞു. “പലരും…

1 2
[metaslider id="72989"]