FLASH

ഡിസംബർ അവസാനത്തോടെ 100 ശതമാനം പേർക്കും കോവിഡ് വാക്സിൻ എന്ന ലക്ഷ്യം ബെംഗളൂരു കൈവരിക്കുമോ?

ബെംഗളൂരു: ഒക്ടോബർ 1 വരെയുള്ള ബി ബി എം പിയുടെ കണക്കുകൾ പ്രകാരം ബൃഹത് ബെംഗളൂരു മഹാനഗര പാലികെ നഗരത്തിലെ ജനസംഖ്യയുടെ 85% പേർക്കും കോവിഡ് -19 വാക്സിന്റെ ആദ്യ ഡോസ് നൽകി കഴിഞ്ഞിട്ടുണ്ട്. എന്നാൽ കണക്കുകൾ പ്രകാരം 47% പേർക്ക് മാത്രമാണ് വാക്‌സിന്റെ രണ്ടാമത്തെ ഡോസ് ഇത് വരെ ലഭിച്ചിരിക്കുന്നത്  ആയതിനാൽ ഡിസംബർ അവസാനത്തോടെ നഗരത്തിലെ മുഴുവൻ ജനങ്ങൾക്കും 100% കോവിഡ് വാക്സിനേഷൻ എന്ന ബി ബി എം പിയുടെ ലക്ഷ്യം കൈവരിക്കാൻ ബുദ്ധിമുട്ടായേക്കാം എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇതുവരെ, നഗരത്തിലെ 77,30,547 (85%) ആളുകൾ ആദ്യ ഡോസ് കുത്തിവയ്പ്പെടുക്കുകയും  43,03,401 (47%) പേർക്ക് രണ്ടാമത്തെ…

യുവാവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്

ബെംഗളൂരു: സംസ്ഥാനത്തെ ബെലഗാവി ജില്ലയിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ 24 കാരനായ ഒരു മുസ്ലീം യുവാവ്, ഒരു ഹിന്ദു യുവതിയുമായുള്ള ബന്ധത്തിന്റെ പേരിൽ കൊല്ലപ്പെട്ടതാണെന്ന്  മരിച്ച യുവാവിന്റെ കുടുംബാംഗങ്ങൾ ആരോപിച്ചു. സെപ്തംബർ 28 ബുധനാഴ്ച്ചയാണ് അർബാസ് അഫ്താബ് മുല്ലയെ ബേസൂറിനും ഖാനാപൂർ റെയിൽവേ സ്റ്റേഷനുമിടയിലെ റെയിൽവേ ട്രാക്കിൽ  മരിച്ച നിലയിൽ കണ്ടെത്തിയത്, ആത്മഹത്യ ചെയ്തതായി ആദ്യം സംശയിച്ചെങ്കിലും, യുവതിയുടെ പിതാവിനും, യുവതിയെ കാണുന്നതിൽ  അർബാസിനെ ഭീഷണിപ്പെടുത്തിയിരുന്ന രാം സേനയുടെ മറ്റ്‌ അംഗങ്ങൾക്കും ഇതിൽ പങ്കുണ്ടെന്ന് അർബാസിന്റെ മാതാവ് പോലീസിൽ പരാതി നൽകി. അർബാസും ഈ സ്ത്രീയും കഴിഞ്ഞ ഒരു വർഷമായി…

ആർപിഎഫ് വനിതാ ടീം ട്രെയിൻ യാത്രക്കാരനിൽ നിന്ന് 3.2 കോടി രൂപയുടെ ക്രിസ്റ്റൽ മെത്ത് പിടിച്ചെടുത്തു.

ബെംഗളൂരു: റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ(ആർപിഎഫ്) ഒരു വനിതാ സംഘം വെള്ളിയാഴ്ച ഒരു  ട്രെയിൻ യാത്രക്കാരനിൽ നിന്നും 3.0 കോടി രൂപ വിലമതിക്കുന്ന 640 ഗ്രാം ക്രിസ്റ്റൽ മെത്താംഫെറ്റാമൈൻ മയക്കുമരുന്ന് പിടിച്ചെടുത്തു. പ്രശാന്തി എക്സ്പ്രസിൽ നിന്ന് ബെംഗളൂരു റെയിൽവേ ഡിവിഷനിലെ ഹിന്ദുപുർ സ്റ്റേഷനിൽ ഇറങ്ങിയതിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒഡീഷ സ്വദേശിയായ 44-കാരനായ യാത്രക്കാരൻ പ്രശാന്തി എക്‌സ്പ്രസിന്റെ ജനറൽ കോച്ചിൽ യാത്ര ചെയ്യുകയായിരുന്നു. ക്രിസ്റ്റൽ മെത്ത് എന്ന് വിളിക്കപ്പെടുന്ന മയക്കുമരുന്ന് തന്റെ ബാഗിൽ ഒളിപ്പിച്ച് ഒഡീഷയിൽ എത്തിക്കുവാൻ കൊണ്ടുപോകുകയായിരുന്നു ഇയാൾ എന്ന്  ഉന്നത റെയിൽവേ വൃത്തങ്ങൾ  പറഞ്ഞു. `ഐസ് ‘അല്ലെങ്കിൽ` ഗ്ലാസ്’…

കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 664 കോവിഡ് കേസുകൾ;വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  711 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 711 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.52%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 711 ആകെ ഡിസ്ചാര്‍ജ് : 2927740 ഇന്നത്തെ കേസുകള്‍ : 664 ആകെ ആക്റ്റീവ് കേസുകള്‍ : 12301 ഇന്ന് കോവിഡ് മരണം : 8 ആകെ കോവിഡ് മരണം : 37819 ആകെ പോസിറ്റീവ് കേസുകള്‍ : 2977889…

കേരളത്തില്‍ ഇന്ന് 12,297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 16,333 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1904, തൃശൂര്‍ 1552, തിരുവനന്തപുരം 1420, കോഴിക്കോട് 1112, കോട്ടയം 894, മലപ്പുറം 894, കൊല്ലം 746, പാലക്കാട് 720, ആലപ്പുഴ 700, ഇടുക്കി 639, കണ്ണൂര്‍ 606, പത്തനംതിട്ട 554, വയനാട് 366, കാസര്‍ഗോഡ് 190 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,914 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്.…

ബെം​ഗളുരുവിൽ നിന്ന് ഹംപിയിലേക്ക് ടൂർ പാക്കേജ് പുനരാരംഭിച്ചു; കർണ്ണാടക ആർടിസി

ബെം​ഗളുരു; ബെം​ഗളുരുവിൽ നിന്ന് ഹംപിയിലേക്ക് ടൂർ പാക്കേജ് പുനരാരംഭിച്ച് കർണ്ണാടക ആർടിസി. ഇതിനായി നോൺ എസി സ്ലീപ്പർ ബസാണ് ഉപയോ​ഗപ്പെടുത്തുക. ബെം​ഗളുരുവിൽ നിന്ന് രാത്രി പത്തിന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 04.30 ന് ബസ് ഹംപിയിലെത്തും. എത്തിയശേഷം വിശ്രമം, പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം , രാത്രി ഭക്ഷണം എന്നിവക്കും സൗകര്യമുണ്ട്. ‌ രാത്രി പത്തിന് ഹംപിയിൽ നിന്ന് പുറപ്പെടുന്ന ബസ് പിറ്റെ ദിവസം രാവിലെ 04. 30 ന് ബെം​ഗലുരുവിലെത്തും. മുതിർന്നവർക്ക് 2500 രൂപയും കുട്ടികൾക്ക് 2300 രൂപയുമാണ് ടിക്കറ്റ്.

മലയാളി യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

ബെം​ഗളുരു; യശ്വന്ത്പുര റെയിൽവേ സ്റ്റേഷന് സമീപം മലയാളി യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ വടക്കേക്കര സ്വദേശി ഷിബുവിന്റെയും മിനിയുടെയും മകനായ ജിനീഷിനെ(24)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹെബ്ബാളിലെ സ്വകാര്യ ലാബിലെ ജീവനക്കാരനായിരുന്നു ജിനീഷ്. മൃതദേഹം കണ്ടെത്തിയ പോലീസ് വിവരം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുകയായിരുന്നു.

വീടുകളിലെത്തി കഞ്ചാവ് ഡെലിവറി ചെയ്തിരുന്ന സംഘം പിടിയിൽ

ബെംഗളൂരു: ബെംഗളൂരു നഗരത്തിലും സംസ്ഥാനത്തെ മറ്റൊരു ജില്ലയായ ശിവമോഗയിലുമായി പ്രവർത്തിച്ചുവന്നിരുന്ന മയക്കുമരുന്ന് കടത്ത് സംഘത്തെ പിടികൂടിയതായി  ഒക്ടോബർ 2 ശനിയാഴ്ച, നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറിയിച്ചു. രണ്ട് ജില്ലകളിലും കഞ്ചാവ് വീടുകളിൽ നേരിട്ട് എത്തിച്ചിരുന്ന ഈ സംഘം സ്വിഗ്ഗി ഡെലിവറി എക്സിക്യൂട്ടീവാണെന്ന രീതിയിലാണ് ഡെലിവറി നടത്തിയിരുന്നത്. ” ലോക്ക് ഡൌൺ സമയത്ത് ഏഴംഗ മയക്കുമരുന്ന് സിൻഡിക്കേറ്റ്” അഭിവൃദ്ധി പ്രാപിച്ചുവെന്നും അവരിൽ നിന്ന് “ഉയർന്ന നിലവാരമുള്ള കഞ്ചാവ്” കണ്ടെടുത്തതായും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ബെംഗളൂരുവിൽ  അറിയിച്ചു. വ്യാഴാഴ്ച കൊറിയർ വാഹനത്തിൽ  എട്ട് ബോക്സ് കഞ്ചാവ് എത്തിച്ചതിന് ശേഷം ബെംഗളൂരുവിൽ വെച്ച് കാറിൽ കയറ്റുന്നതിനിടെയാണ്…

പൊള്ളലേറ്റ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ രണ്ട് വയസുകാരി മരണത്തിന് കീഴടങ്ങി

ബെം​ഗളുരു; ബെല​ഗാവിയിൽ ദേഹമാസകലം പൊള്ളലേറ്റും മർദ്ദനമേറ്റും കരിമ്പിൻ പാടത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ രണ്ട് വയസുകാരി മരണത്തിന് കീഴടങ്ങി. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താനായിട്ടില്ല. മന്ത്രവാദ കർമ്മങ്ങളിലുണ്ടാകുന്നതിന് സമാനമായ മുറിവുകളാണ് കുട്ടിയുടെ ദേഹത്ത് നിന്നും കണ്ടെത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ജനനേന്ദ്രിയ ഭാ​ഗത്തടക്കം പൊള്ളലേറ്റിരുന്നു. ആശുപത്രിയിൽ വിദ​ഗ്ദ ചികിത്സ തുടരുന്നതിനിടെയാണ് കുട്ടി മരിച്ചത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

ബെം​ഗളുരു ന​ഗരം ​ഗുണ്ടാവിമുക്തമാകണം; പോലീസിന് കർശന നിർദേശം നൽകി ആഭ്യന്തര മന്ത്രി

ബെം​ഗളുരു; ​ഗുണ്ടാ സംഘങ്ങൾ ന​ഗരത്തിൽ പ്രവർത്തിക്കുന്നത് തടയിടാൻ എത്രയും വേ​ഗം പോലീസ് നടപടികൾ സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രി അര​ഗ ഞ്ജാനേന്ദ്ര നിർദേശം നൽകി. ഉന്നത പോലീസ് ഉദ്യോ​ഗസ്ഥരുടെ യോ​ഗത്തിലാണ് മന്ത്രി സിറ്റി പോലീസ് കമ്മീഷ്ണർക്ക് ബെം​ഗളുരു ന​ഗരം ​ഗുണ്ടാവിമുക്തമാകണമെന്ന് നിർദേശം നൽകിയത്. ​ഗുണ്ടാ സംഘങ്ങൾക്കെതിരെ നടപടിയെടുക്കാൻ എല്ലാ പോലീസ് സ്റ്റേഷനുകളിലും നിർദേശം നൽകിയതായി കമ്മീഷ്ണർ അറിയിച്ചു.

1 2
[metaslider id="72989"]