FLASH

ബെംഗളൂരു ഐ.ഐ.എമ്മിന് സമീപമുള്ള കെട്ടിടത്തിൽ തീപിടിത്തം; ഒരു സ്ത്രീ മരണപ്പെട്ടു

ബെംഗളൂരു: ഐഐഎം ബെംഗളൂരുവിന് സമീപം ബേഗൂരിലെ ദേവർച്ചിക്കന ഹള്ളിയിലെ അപ്പാർട്മെന്റിൽ ഇന്ന് ഉച്ച കഴിഞ്ഞു ഉണ്ടായ തീപിടിത്തത്തിൽ ഒരു സ്ത്രീ മരണപ്പെട്ടു. സംഭവം നടന്ന അശ്രിത് ആസ്പയർ അപ്പാർട്ട്മെന്റിനുള്ളിൽ നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 3:30 ന് പൈപ്പ് ലൈനിലെ ഗ്യാസ് ചോർച്ച കാരണമാണ് തീപിടുത്തം ഉണ്ടായതെന്നും മൂന്ന് ഫയർ എഞ്ചിനുകൾ തീയണക്കാൻ സ്ഥലത്തെത്തിയതായും കെട്ടിടത്തിൽ കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷ പ്രവർത്തനങ്ങൾ തുടരുന്നതായും ഫയർ ഡിപ്പാർട്മെന്റ് അറിയിച്ചു.

കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 818 പോസിറ്റീവ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  818 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1414 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.80%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 1414 ആകെ ഡിസ്ചാര്‍ജ് : 2917944 ഇന്നത്തെ കേസുകള്‍ : 818 ആകെ ആക്റ്റീവ് കേസുകള്‍ : 13741 ഇന്ന് കോവിഡ് മരണം : 21 ആകെ കോവിഡ് മരണം : 37648 ആകെ പോസിറ്റീവ് കേസുകള്‍ : 2969361…

കേരളത്തിൽ ഇന്ന് 15,768 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 21,367 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 15,768 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1843, കോട്ടയം 1632, തിരുവനന്തപുരം 1591, എറണാകുളം 1545, പാലക്കാട് 1419, കൊല്ലം 1407, മലപ്പുറം 1377, ആലപ്പുഴ 1250, കോഴിക്കോട് 1200, കണ്ണൂര്‍ 993, പത്തനംതിട്ട 715, ഇടുക്കി 373, വയനാട് 237, കാസര്‍ഗോഡ് 186 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,513 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ…

സംസ്ഥാനത്ത് ഇതുവരെയുള്ള കോവിഡ് മരണ നിരക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രി

ബെംഗളൂരു: കഴിഞ്ഞ രണ്ട് വർഷത്തിനിടെ സംസ്ഥാനത്ത് കോവിഡ് -19 മൂലം 37,000 ത്തിലധികം മരണങ്ങൾ സംഭവിച്ചതായി ആരോഗ്യ മന്ത്രി കെ സുധാകർ തിങ്കളാഴ്ച പറഞ്ഞു. സംസ്ഥാനത്തെ കോവിഡ് -19 മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് സർക്കാറിന് എതിരെ ആരോപണങ്ങൾ ഉയർന്നതിനിടയിലാണ് മന്ത്രിയുടെ പ്രസ്താവന വന്നിരിക്കുന്നത്. സർക്കാർ ഡാറ്റ അനുസരിച്ച്, മാർച്ച് 2020 നും 2021 ഓഗസ്റ്റ് 31 നും ഇടയിൽ, 37,423 പേർക്ക് കോവിഡ് -19 കാരണം മരണം സംഭവിച്ചു എന്ന് ലെജിസ്ലേറ്റീവ് കൗൺസിലിലെ ഒരു ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. എന്നിരുന്നാലും, കോൺഗ്രസ് അംഗം പ്രകാശ് റാത്തോഡ് സർക്കാർ…

കോവിഡ് ദുരിതാശ്വാസ പാക്കേജ് ഉടൻ: മുഖ്യമന്ത്രി

ബെംഗളൂരു: ബിപിഎൽ കുടുംബങ്ങളിൽ നിന്നുള്ള കോവിഡ് ബാധിതർക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം 2-3 ദിവസത്തിനുള്ളിൽ അനുവദിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു, സർക്കാർ ഒരു പുതിയ ദുരിതാശ്വാസ പാക്കേജിനെക്കുറിച്ച് ആലോചിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മൂലം സംസ്ഥാനത്ത് ഏകദേശം 35,000 പേർ മരിച്ചുവെന്നും ദുരിതാശ്വാസ സഹായം തേടി സർക്കാരിന് 7,000-8,000 അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന അംഗത്തിനെ കോവിഡിൽ നഷ്ടപ്പെട്ട ബിപിഎൽ കുടുംബങ്ങൾക്ക് മുൻ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം മുൻപ് പ്രഖ്യാപിച്ചിരുന്നു. രണ്ടാമത്തെ തരംഗത്തെത്തുടർന്ന് സാമ്പത്തിക പ്രവർത്തനങ്ങൾ ക്രമാനുഗതമായി വർദ്ധിക്കുന്നതിന് ജനങ്ങളെയും…

കുഴി തിരിച്ചറിയാൻ വച്ച ബാരിക്കേഡിൽ ബൈക്കിടിച്ചു; യാത്രക്കാരന് ദാരുണാന്ത്യം

ബെം​ഗളുരു; റോഡിലെ പൈപ്പ് ലൈൻ ജോലികൾക്കായി തുറന്നിട്ടിരുന്ന കുഴി തിരിച്ചറിയാൻ വേണ്ടി സ്ഥാപിച്ചിരുന്ന ബാരിക്കേഡിൽ ഇടിച്ചു മറിഞ്ഞ് ബൈക്ക് യാത്രക്കാരൻ മരിച്ചു. ഹെസറഘട്ട മെയിൻ റോഡിൽ ഉണ്ടായ അപകടത്തിലാണ് ദസറഹള്ളി സ്വദേശിയായ ആനന്ദപ്പ(47) മരണപ്പെട്ടത്. ജലബോർഡ് അറ്റകുറ്റപ്പണികൾക്കായി തുറന്ന കുഴിയുടെ സമീപം വച്ചിരുന്ന ബാരിക്കേഡിൽ ഇടിച്ചാണ് അപകടം. ബാരിക്കേഡ് സ്ഥാപിച്ചിടത്ത് വേണ്ടത്ര വെളിച്ചമോ, സൂചനാ ബോർഡുകളോ ഇല്ലാതിരുന്നതാണ് അപകട കാരണമായി പറയപ്പെടുന്നത്. റോഡിന്റെ ശോചനീയാവസ്ഥയും, അധികൃതരുടെ അനാസ്ഥയും മൂലം 2 ആഴ്ച്ചക്കിടെ മരണപ്പെടുന്ന മൂന്നാമത്തെ യാത്രക്കാരനാണ് ആനന്ദപ്പ.

കർണ്ണാടകയിൽ സാധാരണക്കാരനും ഭവനമെന്ന സ്വപ്നം യാഥാർഥ്യമാകണം; ഫ്ലാറ്റുകൾക്ക് സ്റ്റാംപ് ഡ്യൂട്ടി ഇളവ്; ബിൽ പാസാക്കി

ബെം​ഗളുരു; ഫ്ലാറ്റുകൾ റജിസ്റ്റർ ചെയ്യുന്നതിനായുള്ള സ്റ്റാംപ് ഡ്യൂട്ടി 5 % ത്തിൽ നിന്ന് 3% ആക്കി കുറച്ചുകൊണ്ടുള്ള ബിൽ പാസാക്കി. 35- 45 ലക്ഷം വരെ വിലയുള്ള ഫ്ലാറ്റുകൾക്കാണ് ഇത് ബാധകമാകുക, 1957 ലെ സ്റ്റാംപ് നിയമം ഭേദ​ഗതി ചെയ്തതിലൂടെ ഇത്തരം ഫ്ലാറ്റുകൾ രജിസ്റ്ററ്‍ ചെയ്യുന്നതിന് സ്റ്റാംപ് ഡ്യൂട്ടിയിൽ 2% ആണ് ആനുകൂല്യം ലഭിക്കുക. 20 -35 ലക്ഷം വരെയുള്ള ഫ്ലാറ്റുകളുടെ ഡ്യൂട്ടി 3% ആയി കുറച്ചിരുന്നു, ഇതാണ് നിലവിൽ 45% വരെയുള്ളവയ്ക്കും ബാധകമാക്കിയത്. 20 ലക്ഷം രൂപയിൽ താഴെയുള്ള ഫ്ലാറ്റുകൾക്ക് ഇത് 2%…

ദസറ ആഘോഷം; ജംബോ സവാരിക്കായി ആനകളുടെ പരീശീലനത്തിന് തുടക്കമായി

മൈസൂരു; ദസറ ആഘോഷങ്ങളുടെ മുഖ്യ ആകർഷണമായ ജംബോ സവാരിക്കായി മൈസൂരു കൊട്ടാരത്തിൽ ആനകൾക്കായുള്ള പരിശീലനം തുടങ്ങി. കൊട്ടാര വളപ്പിൽ തന്നെയുള്ള കോടി സോമേശ്വര ക്ഷേത്രത്തിലെ പൂജകൾക്ക് ശേഷമാണ് പരിശീലനം തുടങ്ങിയത്. 8 ആനകളാണ് ജംബോ സവാരിയിൽ ഇത്തവണ ഉണ്ടാകുക. അഭിമന്യു എന്ന ആന തന്നെയാണ് ഇത്തവണയും അമ്പാരിയാകുന്നത്. വനം വകുപ്പ് അഡീഷ്ണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ജ​ഗത് റാം, ടി ഹരിലാൽ , ഡപ്യൂട്ടി കൺസർവേറ്റർ കരിലാൽ എന്നിവർ മേൽനോട്ടം വഹിച്ചു. മുൻകാല വർഷങ്ങളിൽ ന​ഗരത്തിലൂടെയായിരുന്ന സവാരി കോവിഡ് കാലമായതിനാൽ കൊട്ടാര വളപ്പിലാണ് ഇത്തവണയും…

കമ്പിവേലിയിൽ കഴുത്ത് കുരുങ്ങി;ജിറാഫിന് ദാരുണാന്ത്യം;യെദുനന്ദൻ വിടവാങ്ങിയപ്പോൾ തനിച്ചായി ഗൗരി.

ബെംഗളൂരു : സംരക്ഷിത വലയം തന്നെ ജീവനെടുക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം ബന്നാർ ഘട്ട ബയോളജിക്കൽ പാർക്കിൽ ഉണ്ടായത്. സംരക്ഷണത്തിനായി തീർത്ത കമ്പിവേലിയിൽ തല കുരുങ്ങി മൂന്നര വയസുകാരനായ യെദുനന്ദൻ എന്ന ആൺ ജിറാഫ് ശ്വാസം മുട്ടി ദാരുണമായി മരണപ്പെടുകയായിരുന്നു. തീറ്റ തേടുന്നതിനിടയിലാണ് ജിറാഫിൻ്റെ കഴുത്ത് കമ്പിവേലിയിൽ കുടുങ്ങിയത്, ഉച്ചത്തിൽ ഉള്ള അലർച്ചകേട്ട് വെറ്ററിനറി ഡോക്ടർ അടക്കമുള്ള സംഘം സംഭവ സ്ഥലത്തെത്തി പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇനി ഗൗരിയെന്ന ഒരു ജിറാഫ് മാത്രമേ ഈ പാർക്കിൽ ഇനി അവശേഷിക്കുന്നുള്ളൂ. 2020…

കോവിഡിൽ അടിപതറാതെ ജിം മേഖല; ഓൺലൈൻ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നത് ഒട്ടനവധി പേർ

ബെം​ഗളുരു; കോവിഡ് സമയത്ത് അടിപതറാതെ ജിം മേഖല. തുടക്കത്തിൽ അൽപ്പം പ്രയാസങ്ങൾ നേരിട്ടിരുന്നതൊഴിച്ചാൽ പിന്നീട് ഓൺലൈനായി പരിശീലനം നൽകി തുടങ്ങിയതിനാലാണിത്. കോവിഡ് സമയത്ത് ജിമ്മുകൾ അടച്ചിടേണ്ടി വന്നതിനാലാണ് പരിശീലനം ഓൺലൈൻ വഴിയാക്കി മാറ്റിയത്. ഇത് ​ഗുണകരമാകുകയും ചെയ്തു. ഇത്തരത്തിൽ ​ഗ്രൂപ്പ് ട്രെയിനിങ്ങും വ്യക്തി​ഗത ട്രെയിനിങ്ങും ഉണ്ടാകും. ഓഫ് ലൈൻ പരിശീലനത്തിന്റെ പകുതി തുക മാത്രമാണ് ഓൺലൈനായി നടത്തുമ്പോൾ പരിശീലകർ വാങ്ങുന്നത്. ഈ സൗകര്യം ഒട്ടനവധി ആൾക്കാരാണ് ഉപയോ​ഗിക്കുന്നത്.

1 2
[metaslider id="72989"]