FLASH

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ

ബെംഗളൂരു വാർത്തയിൽ ഇന്ന് പ്രസിദ്ധീകരിച്ച വാർത്തകൾ ഇവിടെ വായിക്കാം. പ്രധാനമന്ത്രിയുടെ പിറന്നാൾ ദിനം; കർണ്ണാടകയിൽ നടന്നത് റെക്കോഡ് വാക്സിനേഷൻ ക്യാംപ് ബെം​ഗളുരുവിലെ കോവിഡ് പ്രതിസന്ധി; ഫലപ്രദമാകാതെ ഓൺലൈൻ മേള ക്ലാസുകൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ വികസനം അതിവേ​ഗം; ബിഎസ് യെദ്യൂരപ്പ ​ഗ്രാമത്തിലേക്ക് റോഡ് ലഭിക്കാതെ വിവാഹത്തിനില്ല; ഞെട്ടിക്കുന്ന തീരുമാനമെടുത്ത് യുവതി; ഉടനടി നടപടിയുമായി കർണ്ണാടക മുഖ്യമന്ത്രി ആംബുലൻസ് ലോറിയിലിടിച്ചു കയറി; രോ​ഗിയും ഡോക്ടറുമുൾപ്പെടെ മൂന്ന് മരണം പിഞ്ചു കുഞ്ഞുൾപ്പെടെ അഞ്ച് പേർ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്കൊപ്പം അബോധാവസ്ഥയിൽ രണ്ടരവയസുകാരിയും വലിയ കെട്ടിടങ്ങൾ നിർബന്ധമായും…

ശ്വാസകോശ സംബന്ധമായ അണുബാധകൾ കുട്ടികളിൽ വർധിക്കുന്നു

ബെംഗളൂരു: നഗരത്തിൽ 0-5 വയസ് പ്രായമുള്ള കുട്ടികളിൽ ഭൂരിഭാഗവും ശ്വാസകോശ സംബന്ധമായ അണുബാധകൾ അനുഭവിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മല്ലേശ്വരം കെ സി ജനറൽ ആശുപത്രിയിലെ പീഡിയാട്രിക് വാർഡും ഐസിയുവും നിറഞ്ഞു. നഗരത്തിലെ മറ്റ് ആശുപത്രികളിലും ഇത്തരം കേസുകൾ കൂടുന്നതായി റിപ്പോർട്ട് ചെയ്യുന്നു. ഡെങ്കി പനിയാണ് നഗരത്തിൽ കുട്ടികളെ കൂടുതലായി ബാധിക്കുന്ന മറ്റൊരു അസുഖം. എല്ലാ വർഷവും കുട്ടികൾ സീസണൽ ഇൻഫ്ലുവൻസ അനുഭവിക്കുന്നുണ്ടെങ്കിലും, ഈ വർഷം അണുബാധ കൂടുതൽ ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. ശ്വാസകോശത്തിൽ അണുബാധ ബാധിച്ച കുട്ടികളിൽ ഓക്സിജന്റെ ആവശ്യം വർദ്ധിച്ചു എന്നതാണ് കൂടുതൽ ആശങ്കാജനകമെന്ന് ശിശുരോഗവിദഗ്ദ്ധർ പറഞ്ഞു. “ഞങ്ങളുടെ പീഡിയാട്രിക് വാർഡ് വൈറൽ…

കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 889 പോസിറ്റീവ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  889 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1080 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.63%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 1080 ആകെ ഡിസ്ചാര്‍ജ് : 2913713 ഇന്നത്തെ കേസുകള്‍ : 889 ആകെ ആക്റ്റീവ് കേസുകള്‍ : 15755 ഇന്ന് കോവിഡ് മരണം : 14 ആകെ കോവിഡ് മരണം : 37587 ആകെ പോസിറ്റീവ് കേസുകള്‍ : 2967083…

കേരളത്തിൽ ഇന്ന് 19,325 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 27,266 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 19,325 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2626, തൃശൂര്‍ 2329, കോഴിക്കോട് 2188, തിരുവനന്തപുരം 2050, പാലക്കാട് 1775, മലപ്പുറം 1596, കൊല്ലം 1342, കണ്ണൂര്‍ 1119, കോട്ടയം 1013, ആലപ്പുഴ 933, പത്തനംതിട്ട 831, ഇടുക്കി 708, വയനാട് 452, കാസര്‍ഗോഡ് 363 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,070 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്.…

നഗരത്തിൽ വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ശനിയാഴ്ച വൈകുന്നേരം മുതൽ ഞായറാഴ്ച രാത്രി വരെ നഗരത്തിന്റെ ചില ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും എന്ന് ബെസ്കോം അറിയിച്ചു. താഴെ പറയുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും: തിഗളരപാല്യ, വിനായകനഗർ, രാഘവേന്ദ്ര നഗർ, രാഘവേന്ദ്ര ഇൻഡസ്ട്രിയൽ ഏരിയ, ബാലാജിനഗർ, ഇന്ദിരാനഗർ, ഗംഗൊണ്ടനഹള്ളി മെയിൻ റോഡ്, അന്നപൂർണേശ്വരി ലേഔട്ട് , എസ്എൽവി ഇൻഡസ്ട്രിയൽഏരിയ, ചേതൻ സർക്കിൾ, സപ്തഗിരി ലേഔട്ട് , വേണുഗോപാല നഗർ, ദൊഡബിദാരക്കല്ല്, സുവർണ നഗർ, മാറണ്ണ ലേഔട്ട് , തിപ്പേനഹള്ളി, മുനേശ്വര ലേഔട്ട് . എസ്എൽവി ലേഔട്ട് , യൂണിവേഴ്സിറ്റി ലേഔട്ട് , മഞ്ജുള…

സ്വകാര്യ സ്കൂളുകൾക്ക് ഫീസ് ഈടാക്കാൻ അനുമതി

ബെംഗളൂരു:  2019-20 അധ്യയന വർഷത്തിൽ, കർണാടക വിദ്യാഭ്യാസ നിയമപ്രകാരം നിശ്ചയിച്ചിട്ടുള്ള വാർഷികഫീസ് 2020-21 അധ്യയന വർഷത്തേക്കും വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കാൻ സ്വകാര്യ അൺ എയ്ഡഡ് സ്കൂളുകളുടെ മാനേജ്മെന്റുകൾക്ക് കർണാടക  ഹൈക്കോടതി അനുമതി നൽകി. മഹാമാരി സാഹചര്യത്തിൽ സ്കൂളിൽ വന്ന് ഉപയോഗിക്കാത്ത സൗകര്യങ്ങൾ കണക്കിലെടുത്ത് ഫീസ്  തുകയിൽ 15 ശതമാനം കുറവ്നൽകണം. എന്നിരുന്നാലും, മാനേജ്‌മെന്റുകൾക്ക് വിദ്യാർത്ഥികൾക്ക് കൂടുതൽ ഇളവ് നൽകാനും അല്ലെങ്കിൽ 15 ശതമാനം കുറച്ചതിന് ശേഷം വരുന്ന തുകയ്ക്ക് മുകളിൽ ഇളവ് ലഭിക്കുന്നതിന് മറ്റെന്തെങ്കിലും രീതി വികസിപ്പിക്കാനോ അവസരമുണ്ട്, എന്നും കോടതി കൂട്ടിച്ചേർത്തു. കോവിഡ് -19 സാഹചര്യം കണക്കിലെടുത്ത്, 2020-21…

എല്ലാ കുട്ടികൾക്കും ഇൻഫ്ലുവൻസ വാക്സിൻ: നിർദ്ദേശവുമായി ബിബിഎംപി

ബെംഗളൂരു: പീഡിയാട്രിക് കമ്മിറ്റിയുടെയും സാങ്കേതിക ഉപദേശക സമിതിയുടെയും നിർദ്ദേശ പ്രകാരം ബൃഹത് ബെംഗളൂരു മഹാനഗര പാലികെയും (ബിബിഎംപി) ആരോഗ്യ വകുപ്പും ഉടൻ തന്നെ എല്ലാ കുട്ടികൾക്കും നിർബന്ധമായും ഇൻഫ്ലുവൻസ വാക്സിൻ നൽകാനുള്ള നിർദ്ദേശം സർക്കാരിന് അയയ്ക്കും. ശിശുരോഗവിദഗ്ദ്ധർ വാക്‌സിൻ എടുക്കാൻ നേരിട്ട് രക്ഷിതാക്കളെ അറിയിക്കുന്നുണ്ടെങ്കിലും, പല രക്ഷിതാക്കളും മുന്നോട്ട് വരികയും കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുക്കുകയും ചെയ്യുന്നുണ്ട് എങ്കിലും കൂടുതൽ പേരും ഡോക്ടർമാരുടെ നിർദ്ദേശത്തോട് വിമുഖത കാണിക്കുകയാണ്. അതിനാൽ എല്ലാ കുട്ടികൾക്കും വാക്‌സിൻ  ചെയ്യുന്നതിനും ഇൻഫ്ലുവൻസ, വൈറൽ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും, കോവിഡ് -19 വാക്സിൻ ആരംഭിക്കുന്നതുവരെ സംരക്ഷിക്കുന്നതിനും വേണ്ടി കുട്ടികൾക്ക് ഇൻഫ്ലുവൻസ…

പാവപ്പെട്ടവന് ഭവനമെന്നത് വെറും സ്വപ്നം മാത്രമായി മാറരുത്: ടി.സി. സിറാജ്

ബെംഗളൂരു: പാവപ്പെട്ടവന് സ്വന്തമായി ഒരു ഭവനം എന്നത് സ്വപ്നം മാത്രമാവരുതെന്നും അതിന്റെ സാഫല്യത്തിനായി സമൂഹിക പ്രതിബദ്ധതയുള്ളവർ നിശ് ക്രിയത്വം വെടിഞ്ഞ് കൈകോർക്കണമെന്നും കുടുംബമായി കഴിയുന്നവർ ഭവനരഹിതരാവേണ്ടി വരുബോഴുണ്ടാവുന്ന മാനസികാവസ്ഥ വിവരണാധീതമാണെന്നും മലബാർ മുസ്ലിം അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.സി. സിറാജ് പറഞ്ഞു. കുടകിലെ സിദ്ദാപുരയിൽ സിദ്ദാപുരം മുസ്ലിം അസോസിയേഷന്റെയും മലബാർ മുസ്ലിം അസോസിയേഷൻ, കർണാടക ജംഇയ്യത്തുൽ ഉലമ, ഇംദാദ് ഫൗണ്ടേഷൻ തുടങ്ങിയ സംഘടനകളുടേയും സംയുക്ത സഹകരണത്തോടെ നിർമ്മിച്ച വീടുകളുടെയും താക്കോൽ ദാന ചടങ്ങ് ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ചേക്കേറാൻ കൂടില്ലാതെ വരുന്നവർക്ക് അത്…

വലിയ കെട്ടിടങ്ങൾ നിർബന്ധമായും മഴവെള്ളം സംഭരിച്ച് ഉപയോഗിക്കണം

ബെംഗളൂരു: ബാംഗ്ലൂർ ജലവിതരണ, മലിനജല (ഭേദഗതി) ബിൽ 2021 വ്യാഴാഴ്ച സംസ്ഥാന നിയമസഭയിൽപാസാക്കി.  10,000 ചതുരശ്ര അടിയിൽ നിർമ്മിച്ച വലിയ കെട്ടിടങ്ങൾ നിർബന്ധമായും ഇരട്ട പൈപ്പ് സംവിധാനംസ്ഥാപിച്ച് മഴവെള്ളം സംഭരിച്ച് നിർബന്ധമായും ഉപയോഗിക്കണം. നിലവിൽ, 30 x 40 ചതുരശ്ര അടിയിലും 60 x 40 ചതുരശ്ര അടിയിലും സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിക്കാൻനിർദ്ദേശിക്കുന്ന ഉടമകൾക്ക് മഴവെള്ള സംഭരണ ​​സംവിധാനം ഉണ്ടായിരിക്കണമെന്ന് നിയമം നിർബന്ധിക്കുന്നു. എന്നിരുന്നാലും, 60 x 40 ചതുരശ്ര അടിയിലും അതിനുമുകളിലും നിർമ്മിച്ച കെട്ടിടങ്ങൾ പഴയ കെട്ടിടങ്ങൾആണെങ്കിൽ പോലും മഴവെള്ള സംഭരണ…

പിഞ്ചു കുഞ്ഞുൾപ്പെടെ അഞ്ച് പേർ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്കൊപ്പം അബോധാവസ്ഥയിൽ രണ്ടരവയസുകാരിയും

ബെം​ഗളുരു; മാ​ഗഡി റോഡിൽ തി​ഗളാറപാറയിലെ ഒരേ കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ചേതൻ സർക്കിളിലുള്ള വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ചവരിൽ ഒൻപത് മാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടുന്നു. മൃതദേഹങ്ങൾക്കിടയിൽ നിന്നും പോലീസ് കണ്ടെത്തുമ്പോൾ അബോധാവസ്ഥയിലായിരുന്ന കുഞ്ഞിനെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിഞ്ജന(34), ഭാരതി (51), മധുസാ​ഗർ (25), സിന്ധൂരി(31), അവരുടെ കുഞ്ഞ് എന്നിവരാണ് മരിച്ച നിലയിൽ കണ്ടെത്തിയവർ. കൂട്ടത്തോടെ ജീവനൊടുക്കിയതാകാമെന്നും മൃതദേഹങ്ങൾക്ക് നാല് ദിവസം പഴക്കമുണ്ടാകുമെന്നും പോലീസ് അറിയിച്ചു. ഭാരതിയുടെ ഭർത്താവ് വീട്ടിലില്ലാതിരുന്ന നേരത്താണ് സംഭവം നടക്കുന്നത്, തിരികെ എത്തിയപ്പോഴാണ് സംഭവം…

1 2
[metaslider id="72989"]