FLASH

മെട്രോ ട്രെയിനുകളുടെ പ്രവർത്തന സമയം മാറ്റണം എന്ന ആവശ്യവുമായി എംപി

ബെംഗളൂരു: കോവിഡ് വൈറസ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ  ഇപ്പോൾ രാവിലെ 7 മുതൽ രാത്രി 8 വരെ പ്രവർത്തിക്കുന്ന മെട്രോ ട്രെയിനുകൾ രാവിലെ 5.00 മുതൽ രാത്രി 10 വരെ പ്രവർത്തിപ്പിക്കണമെന്ന് ബെംഗളൂരു സെൻട്രൽ എംപി പി സി മോഹൻ വ്യാഴാഴ്ച ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിനോട് (ബിഎംആർസിഎൽ) അഭ്യർത്ഥിച്ചു. നമ്മുടെ മെട്രോയുടെ പ്രവർത്തന സമയം യാത്രക്കാരെ ബാധിക്കുന്നതായി എംപി പറഞ്ഞു. ഇപ്പോഴത്തെ സമയം നിരവധി യാത്രക്കാരെ വളരെയധികം ആശങ്കപ്പെടുത്തുന്നു. മഹാമാരിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളൾ സംസ്ഥാന സർക്കാർ ലഘൂകരിച്ചതിനെത്തുടർന്ന് ഇപ്പോൾ നഗരത്തിൽ പൊതുഗതാഗതം…

17 കാരൻ പിസ്റ്റൾ ഉപയോഗിച്ച് സ്വയം ജീവനൊടുക്കി

ബെംഗളൂരു: സദാശിവനഗറിൽ വെള്ളിയാഴ്ച പുലർച്ചെ 17 വയസുകാരനെ പിസ്റ്റൾ ഉപയോഗിച്ച് സ്വയം വെടിവെച്ച് മരിച്ച നിലയിൽ കണ്ടെത്തി. സംഭവം ശ്രദ്ധയിൽപ്പെട്ട പ്രഭാത നടത്തത്തിന് ഇറങ്ങിയ ചിലരാണ് പോലീസിനെ വിവരമറിയിച്ചത്. ഗംഗേനഹള്ളിയിൽ താമസിക്കുന്ന സൈന്യത്തിൽ നിന്ന് വിരമിച്ച ഒരു ഹവിൽദാറിന്റെ മകൻ രാഹുൽ ഭണ്ഡാരിയാണ് മരിച്ചത്. ആർമി സ്കൂളിലെ രണ്ടാം വർഷ പ്രീ–യൂണിവേഴ്സിറ്റി വിദ്യാർത്ഥിയാണ്. “ഒരു പിസ്റ്റൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്, കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഒരു വെടിയുണ്ട പുറത്തെടുത്തു. നെറ്റിയുടെ വലതുവശത്ത് കൂടെ വെടിയുണ്ട തുളച്ചുകയറി, ഇടത് ഭാഗത്ത് കൂടെ പുറത്തേക്ക് വന്നു” എന്ന് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വെടി…

കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 1003 പോസിറ്റീവ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1003 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1199 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.67%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 1199 ആകെ ഡിസ്ചാര്‍ജ് : 2912633 ഇന്നത്തെ കേസുകള്‍ : 1003 ആകെ ആക്റ്റീവ് കേസുകള്‍ : 15960 ഇന്ന് കോവിഡ് മരണം : 18 ആകെ കോവിഡ് മരണം : 37573 ആകെ പോസിറ്റീവ് കേസുകള്‍ : 2966194…

കേരളത്തിൽ ഇന്ന് 23,260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 20,388 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 23,260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4013, എറണാകുളം 3143, കോഴിക്കോട് 2095, തിരുവനന്തപുരം 2045, മലപ്പുറം 1818, ആലപ്പുഴ 1719, പാലക്കാട് 1674, കൊല്ലം 1645, കോട്ടയം 1431, കണ്ണൂര്‍ 1033, പത്തനംതിട്ട 983, ഇടുക്കി 692, വയനാട് 639, കാസര്‍ഗോഡ് 330 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,817 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്.…

ഒരു വിദ്യാർത്ഥി കൂടി ആത്മഹത്യ ചെയ്തു, ഒരാഴ്ചക്കിടെ രണ്ടാമത്തെ ദുരന്തം

ബെംഗളൂരു: ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്‌സി)  രാജസ്ഥാൻ സ്വദേശിയായ ഒരു ബിഎസ്‌സി വിദ്യാർത്ഥിയെ സെപ്റ്റംബർ 14 ചൊവ്വാഴ്ച മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വിദ്യാർത്ഥി ആത്മഹത്യ ചെയ്തതായും രണ്ട് കുറിപ്പുകൾ കണ്ടെടുത്തതായും സദാശിവനഗർ പോലീസ് പറഞ്ഞു. ഒരു കുറിപ്പ് വിദ്യാർത്ഥിയുടെ മാതാപിതാക്കളെ അഭിസംബോധന ചെയ്യുന്നതും മറ്റൊന്ന് അവന്റെ സുഹൃത്തുക്കളെ അഭിസംബോധന ചെയ്യുന്നതും ആണ് എന്നും പോലീസ് അറിയിച്ചു. വിദ്യാർത്ഥിയുടെ മുറിയിലേക്ക് വാതിൽ തകർത്താണ് പോലീസ് കയറിയത് എന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മരിച്ച വിദ്യാർത്ഥിയുടെ മാതാപിതാക്കൾക്ക് കുട്ടിയെ ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തതിനെതുടർന്ന് ക്ലാസ്സിലെ മറ്റ്‌ കുട്ടികളെ വിളിച്ചിരുന്നു. ഇതിനെ തുടർന്ന് പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. കൊൽക്കത്തയിൽ നിന്നുള്ള പിഎച്ച്ഡി വിദ്യാർത്ഥിയെ…

ഫയലുകളുടെ കൈമാറ്റം; ഇ ഓഫീസ് സംവിധാനം കർശനമാക്കുന്നു

ബെം​ഗളുരു; ഈ വരുന്ന ഒക്ടോബർ ഒന്നു മുതൽ കലക്ടർമാരും, കൂടാതെ ജില്ലാ പഞ്ചായത്ത് സിഇഒമാരും ഫയലുകളും നിവേദനങ്ങളും അടക്കമുള്ളവ ഇ ഓഫീസ് സോഫ്റ്റ്വെയറിലൂടെ മാത്രം അതാത് വകുപ്പ് സെക്രട്ടറിമാർക്ക് കൈമാറാൻ നിർദേശം. ചീഫ് സെക്രട്ടറി പി, രവി കുമാറിന്റെ ഉത്തരവിൽ ഫയലുകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുകയാണ് വേണ്ടതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പേപ്പർ ലാഭവും, ഫയൽ നീങ്ങുവാനുള്ള കാലതാമസവും ഇതിലൂടെ പരിഹരിക്കപ്പെടും. പല വകുപ്പുകളിലും തലങ്ങളിലുമായി ഏറെ നാളുകളായി ഫയലുകൾ അടക്കമുള്ളവ കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകിയതിനെ തുടർന്നാണ് നടപടി വേഗത്തിലാക്കിയത്.

ബന്ദിപ്പൂരിൽ കടുവയെ കൊലപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവ്

ബെം​ഗളുരു; ബന്ദിപ്പൂരിൽ ഏറെ വിവാദമായി തീർന്ന കടുവയെ കൊലപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവ്. അഞ്ചു വയസുള്ള ആൺ കടുവയുടെ ജഡമാണ് വനം വകുപ്പ് ഉദ്യോ​ഗസ്ഥർ കണ്ടെത്തിയത്. ഹൊസഹള്ളി ​ഗ്രാമത്തിലെ രാജ്പുര ഊരിലെ ചന്ദ്രു എന്നയാളാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ഇയാൾ കെണിയൊരുക്കി കടുവയെ പിടികൂടിയത്. ഹെദിയാല സബ് ഡിവിഷനിലാണ് 5 വയസോളമുള്ള കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കെണിയിൽ കുടുങ്ങിയതിനെ തുടർന്നുണ്ടായ മുറിവുകളാണ് കടുവയുടെ മരണകാരണമായതെന്ന് വനം വകുപ്പ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

ദസറ ഉത്സവം; ആനകൾക്ക് മൈസൂർ കൊട്ടാരത്തിൽ പ്രൗഡോജ്വലമായ സ്വീകരണം

ബെം​ഗളുരു; അഭിമന്യു എന്ന ആനയുടെ നേതൃത്വത്തിലുള്ള എട്ട് ആനകൾക്ക് ദസറ ഉത്സവത്തോട് അനുബന്ധിച്ച് മൈസൂർ കൊട്ടാരത്തിൽ അതി​ഗംഭീര സ്വീകരണം നൽകി. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ആനകൾ എത്തിച്ചേർന്നത്, തുടർന്ന് ആരണ്യ ഭവനത്തിൽ 3 ദിവസത്തെ വിശ്രമത്തിന് ശേഷമാണ് കൊട്ടാരത്തിലെത്തിയത്. രാവിലെ ഒമ്പതോടെ മാർത്താണ്ഡ കൊട്ടാര ​ഗേറ്റിലെത്തിയ ആനകളെ സ്വീകരിച്ച ചടങ്ങിൽ സഹകരണ മന്ത്രി എസ്ടി സോമശേഖർ , എംഎൽഎമാരായ എസ്എ രാമദാസ്, എൽ നാ​ഗേന്ദ്ര, മേയർ സുനന്ദ എന്നിവരടക്കം സന്നിഹിതരായി. ‌ ആവേശോജ്വലമായ ദസറ ആഘോഷത്തിന്റെ ഏറ്റവും ആകർഷണീയമായതും, പ്രശസ്തവുമാണ് ജംബോ സവാരി. ആനകൾക്കുള്ള എല്ലാ…

സംസ്ഥാനത്ത് സ്കൂളുകളിലെ ദേശീയ വിദ്യാഭ്യാസ നയം ചെറിയ ക്ലാസുകളിൽ നിന്നും ആരംഭിക്കും

ബെംഗളൂരു: 2022-23 അധ്യയന വർഷം മുതൽ സ്കൂളുകളിൽ ലോവർ കിന്റർഗാർട്ടനിൽ നിന്ന് ആരംഭിക്കുന്ന ആദ്യ അഞ്ച് വർഷങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ദേശീയ വിദ്യാഭ്യാസ നയം -2020 (എൻഇപി -2020) ഘട്ടം ഘട്ടമായിഅവതരിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നു. എൻ‌ഇ‌പി -2020 ന്റെ കീഴിലുള്ള ആദ്യകാല ചൈൽഡ്ഹുഡ് കെയർ ആൻഡ് എഡ്യുക്കേഷന്റെ (ഇസിസിഇ) കീഴിലാണ് ആദ്യത്തെ അഞ്ച് വർഷത്തെ സ്കൂൾ വിദ്യാഭ്യാസം. പദ്ധതി നടപ്പിലാക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി ഏകോപിപ്പിക്കുന്ന ഒരു സെൽ, വകുപ്പ് രൂപീകരിച്ചു. ഇസിസിഇ, ഫൗണ്ടേഷണൽ ലിറ്ററസി ആൻഡ് ന്യൂമെറസി, വൊക്കേഷണൽ എജ്യുക്കേഷൻ, സ്കൂൾ കോംപ്ലക്സുകൾ എന്നിവയായിരിക്കും പ്രധാന മേഖലകൾ.…

നഗരത്തിൽ മയക്കുമരുന്നു ഫാക്ടറി കണ്ടെത്തി! 2 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തു;സംഭവം ഇലക്ട്രോണിക് സിറ്റിയിൽ.

ബെംഗളൂരു : നഗരത്തിൽ ഒരു ഫ്ലാറ്റിൽ പ്രവർത്തിച്ചിരുന്ന മയക്കുമരുന്ന് നിർമ്മാണ കേന്ദ്രത്തിൽ 2 കോടിയോളം രൂപയുടെ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. ഇലക്ട്രോണിക് സിറ്റിയിലെ ഫേസ് ഒന്ന് ചാമുണ്ഡി ലേഔട്ടിൽ  നടന്ന റെയ്ഡിൽ 4 കിലോഗ്രാം എം.ഡി.എം.എയുമായി നൈജീരിയൻ സ്വദേശിയാണ് അറസ്റ്റിലായത്. വിദ്യാർത്ഥി വിസയിൽ നഗരത്തിൽ എത്തിയതിന് ശേഷം ഇയാൾ മയക്ക് മരുന്ന് നിർമ്മാണം തുടങ്ങുകയായിരുന്നു എന്ന് സി.സി.ബി. അറിയിച്ചു. വീട് വാടകക്കെടുത്താണ് നിർമ്മാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്, നഗരത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ നിന്നാണ് ലഹരി വസ്തുക്കൾ നിർമ്മിക്കാനാവശ്യമായ അസംസ്കൃത രാസ പദാർത്ഥങ്ങൾ ശേഖരിച്ചിരുന്നത്. ഇതു വരെ…

1 2
[metaslider id="72989"]