FLASH

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ

ബെംഗളൂരു വാർത്തയിൽ ഇന്ന് പ്രസിദ്ധീകരിച്ച വാർത്തകൾ ഇവിടെ വായിക്കാം. സംസ്ഥാനത്തെ ക്ഷേത്രങ്ങൾ പൊളിക്കരുത്, മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ പുറത്തിറക്കും: മുഖ്യമന്ത്രി   പണിമുടക്ക് കാരണമുണ്ടായ രണ്ടര കോടിയുടെ നഷ്ടം യൂണിയൻ നികത്തണം;ബി.എം.ടി.സി.   എല്ലാ സീറ്റുകളിലും ഇരിക്കരുതെന്ന നിയന്ത്രണങ്ങൾ നീക്കിയിട്ടും സ്റ്റിക്കറുകൾ നീക്കാത്തത് മെട്രോ യാത്രികരിൽ ആശയകുഴപ്പം സൃഷ്ടിക്കുന്നു. കർണ്ണാടകയിൽ വില്ലനായി വൈറൽ പനി; പനി ബാധിച്ചത് ഏറെ പേർക്ക് യാത്രക്കാർക്ക് ആശ്വാസം; കേരളത്തിലേക്കുള്ള നിരക്കുകളിൽ ഇളവ് വരുത്തി ആർടിസി മലിനവെള്ള ഉപയോ​ഗം; 101 പേർക്ക് ഭക്ഷ്യ വിഷബാധ നീണ്ടകാലത്തെ അനിശ്ചിതത്വത്തിനൊടുവിൽ ഹോട്ടലുകൾ ന​ഗരത്തിൽ സജീവമാകുന്നു…

തെക്കൻ മെട്രോപൊളിറ്റൻ നഗരങ്ങളിൽ ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടന്നത് നമ്മ ബെംഗളൂരുവിൽ.

ബെംഗളൂരു: തെക്കൻ മെട്രോപൊളിറ്റൻ നഗരങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ കൊലപാതകങ്ങളുടെ പട്ടികയിൽ നമ്മ ബെംഗളൂരു ഒന്നാമത്. മുൻവർഷങ്ങളെ അപേക്ഷിച്ച് കേസുകളുടെ എണ്ണം യഥാർത്ഥത്തിൽ കുറഞ്ഞുവെന്ന് ബെംഗളൂരു സിറ്റി പോലീസ് അവകാശപ്പെടുന്നുണ്ടെങ്കിലും. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) ബുധനാഴ്ച പുറത്തുവിട്ട ‘ക്രൈം ഇൻ ഇന്ത്യ -2020’ എന്ന റിപ്പോർട്ട് അനുസരിച്ച്, ദക്ഷിണേന്ത്യയിലെ എല്ലാ പ്രധാന മെട്രോപൊളിറ്റൻ നഗരങ്ങളെയും കൊലപാതകങ്ങളുടെ എണ്ണത്തിൽ ബെംഗളൂരു മറികടന്നിട്ടുണ്ട്. റിപ്പോർട്ട് അനുസരിച്ച്, 2020 മാർച്ച് 25 മുതൽ മേയ് 31 വരെ ദേശീയ തലത്തിൽ സമ്പൂർണ്ണ ലോക്ക്ഡൌൺ ആയിരുന്നു എങ്കിലും, വിവിധ കാരണങ്ങളാൽ മൊത്തം 179…

കേരള സമാജം മെഗാ വാക്‌സിനേഷൻ ക്യാമ്പ് നാളെ

ബെംഗളൂരു: കേരള സമാജം ബെംഗളൂരുവും ബി.ബി.എം.പിയും സംയുക്തമായി നടത്തുന്ന മെഗാ വാക്‌സിനേഷൻ ക്യാമ്പ് നാളെ. കോവിഡ് പ്രധിരോധ കുത്തിവെപ്പിന്റെ ഒന്നാമത്തെ ഡോസും രണ്ടാമത്തെ ഡോസും ലഭ്യമായിരിക്കും. 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസും, അതേപോലെ ആദ്യ ഡോസ് പ്രധിരോധ കുത്തിവെപ്പ് സ്വീകരിച്ചു 84 ദിവസം പൂർത്തിയായ എല്ലാവർക്കും രണ്ടാമത്തെ ഡോസും ലഭ്യമാണ്. നാളെ രാവിലെ 10:30 മുതൽ വൈകിട്ട് 3 മണി വരെ ഇന്ദിരാനഗറിലുള്ള കൈരളി ശാന്തിനികേതൻ ഓഡിറ്റോറിയത്തിൽ വെച്ചാണ് പ്രധിരോധ കുത്തിവെപ്പ് നൽകുകയെന്നും, കുത്തിവെപ്പിനായി വരുന്നവർ ആധാർ കാർഡും മൊബൈൽ ഫോണും…

നഗരത്തിൽ വീണ്ടും മയക്കുമരുന്ന് വേട്ട; വിദേശികൾ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിലെ ഇലക്ട്രോണിക് സിറ്റിക്ക് സമീപം വാടകക്കെടുത്ത വീട്ടിൽ അനധികൃതമായി ലഹരി വസ്തുക്കൾ നിർമിക്കുന്നെ രണ്ടു നൈജീരിയൻ പൗരന്മാർ അറസ്റ്റിൽ. ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കളും വിദേശികളും പിടിയിലായത്. എംഡിഎംഎ പോലുള്ള സിന്തറ്റിക് ലഹരി മരുന്നുകലാണ് ഇവർ നിർമ്മിച്ചിരുന്നത്. ഇലക്ട്രോണിക് സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായമായ ദമ്പതികൾ വാടകയ്ക്ക് എടുത്ത വീട്ടിലാണ് ലാബ് സ്ഥിതി ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായ മയക്ക് മരുന്ന് ഇടനിലക്കാർ വഴിയാണ് ഇവർ നടത്തിയിരുന്ന ലാബിനെ ക്കുറിച്ചുള്ള സൂചനകൾ പോലീസിന്…

കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 1108 പോസിറ്റീവ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1108 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 809 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.66%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 809 ആകെ ഡിസ്ചാര്‍ജ് : 2911434 ഇന്നത്തെ കേസുകള്‍ : 1108 ആകെ ആക്റ്റീവ് കേസുകള്‍ : 16174 ഇന്ന് കോവിഡ് മരണം : 18 ആകെ കോവിഡ് മരണം : 37555 ആകെ പോസിറ്റീവ് കേസുകള്‍ : 2965191…

കോവിഡ് രോഗലക്ഷണങ്ങളുള്ള കുട്ടികൾ പരിശോധിനക്ക് വിധേയരാകണം

ബെംഗളൂരു: രണ്ട് ദിവസത്തിൽ കൂടുതൽ കോവിഡ് പോലുള്ള രോഗലക്ഷണങ്ങൾ കാണിക്കുന്ന വിദ്യാർത്ഥികൾ കോവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടിവരുമെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ചീഫ് കമ്മീഷണർ ഗുരാവ് ഗുപ്ത ബുധനാഴ്ച പറഞ്ഞു. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി രണ്ട് ദിവസത്തിലധികം നീണ്ടുനിൽക്കുന്ന കോവിഡ് പോലുള്ള ലക്ഷണങ്ങൾ കാണിക്കുന്ന കുട്ടികളെ കണ്ടെത്താനും പരിശോധിക്കാനും, നഗരത്തിലെ എല്ലാ സ്കൂളുകളിലെയും നോഡൽ അധികാരികളെ കണ്ടെത്താൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കുട്ടികൾ സ്കൂളിൽ പോകാൻ തുടങ്ങിയ സാഹചര്യത്തിൽ അവരിൽ വൈറസ് പടരാതിരിക്കാനുള്ള നടപടികളെക്കുറിച്ച്, ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്തു എന്ന് കുട്ടികളുടെ സുരക്ഷയ്ക്കായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ശിശുപരിപാലന വിദഗ്ധ സമിതി അംഗങ്ങളുമായും സാങ്കേതിക വിദഗ്ധ…

കേരളത്തിൽ ഇന്ന് 22,182 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 26,563 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 22,182 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3252, എറണാകുളം 2901, തിരുവനന്തപുരം 2135, മലപ്പുറം 2061, കോഴിക്കോട് 1792, പാലക്കാട് 1613, കൊല്ലം 1520, ആലപ്പുഴ 1442, കണ്ണൂര്‍ 1246, കോട്ടയം 1212, പത്തനംതിട്ട 1015, ഇടുക്കി 973, വയനാട് 740, കാസര്‍ഗോഡ് 280 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,486 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ…

നിപ വൈറസ്: സംസ്ഥാനത്ത് നിന്നുള്ള സാമ്പിൾ നെഗറ്റീവ് ആയി

ബെംഗളൂരു: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി) യിലേക്ക് സംസ്ഥാനത്ത് നിന്നും അയച്ച നിപ വൈറസിന്റെ സംശയാസ്പദമായ സാമ്പിൾ നെഗറ്റിവ് ഫലം സ്ഥിരീകരിച്ചതായി സംസ്ഥാന  ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു . പരിശോധനക്കായി അയച്ച നിപ സാമ്പിളിന്റെ റിപ്പോർട്ട് വന്നിട്ടുണ്ടെന്നും യുവാവ് നെഗറ്റീവ് ആണെന്നും ദക്ഷിണ കന്നഡ ജില്ലയിലെ ജില്ലാ ഹെൽത്ത് ഓഫീസർ (ഡിഎച്ച്ഒ) ഡോ. കിഷോർകുമാർ ബുധനാഴ്ച പറഞ്ഞു. ജില്ലാ ഭരണകൂടം ഇക്കാര്യത്തിൽ എല്ലാ മുൻ കരുതലുകളും എടുത്തിട്ടുള്ളതിനാൽ ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കേരളത്തിൽ നിന്നുള്ള ആളുകളുടെ ദൈനംദിന സഞ്ചാരത്തിന് പ്രവേശനം നിയന്ത്രിച്ചിരിക്കുന്നതിനാൽ അടിയന്തര ആവശ്യങ്ങൾക്കായി സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നവർക്ക് സുരക്ഷ…

ജോലിക്ക് കൂലിയില്ല; പ്രതിഷേധവുമായി ​ഗ്രാമപഞ്ചായത്ത് ജീവനക്കാർ

ബെം​ഗളുരു; കനത്ത പ്രതിഷേധവുമായി ​ഗ്രാമപഞ്ചായത്ത് ജീവനക്കാർ രം​ഗത്ത്. ശമ്പളം ഉൾപ്പെടെയുള്ളവ കിട്ടാക്കനി ആയതോടെയാണ് പ്രതിഷേധവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഇത്തരത്തിൽ കഴിഞ്ഞ ഒരു വർഷമായി ചെയ്യുന്ന ജോലിയ്ക്ക് ശമ്പളം ലഭിച്ചിരുന്നില്ലെന്നാണ് ഗ്രാമപഞ്ചായത്ത് ജീവനക്കാർ ആരോപിയ്ക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുമായി നൂറുകണക്കിന് ഗ്രാമപഞ്ചായത്ത് കാഷ്വൽ ജീവനക്കാരാണ് വിധാൻ സൗധയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. സംസ്ഥാനത്തെ ആറായിരത്തോളം വരുന്ന ​ഗ്രാമപഞ്ചായത്തുകളിൽ ആകെ ഏകദേശം 60,000 ത്തോളം ജീവനക്കാരുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

കോവിഡ് നിരക്കിൽ ​ഗണ്യമായ കുറവ്; സ്കൂളുകൾ തുറക്കുന്നു

ബെം​ഗളുരു; കോവിഡ് കേസുകളിൽ ​ഗണ്യമായ കുറവ് വന്നതായി ആരോ​ഗ്യ വകുപ്പ്. കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കുറഞ്ഞ സാഹചര്യത്തിൽ സ്കൂളുകൾ തുറക്കാനാണ് ലക്ഷ്യമിടുന്നത്. കുടകിൽ ഉയർന്നിരുന്ന കേസുകളാണ് ഇപ്പോൾ കുറവ് വന്നിരിക്കുന്നത്, ഇതോടെ ഒൻപതാം ക്ലാസ് മുതലുള്ളവർക്ക് നേരിട്ടുള്ള ക്ലാസുകൾ തുടങ്ങാനാണ് തീരുമാനം . ഇവിടെ രോ​ഗ സ്ഥിതീകരണ നിരക്ക് 2 ശതമാനത്തിലും താഴെ എത്തിയതോടെയാണ് സർക്കാർ ഇത്തരമൊരു നടപടിയിലേക്ക് കടക്കുന്നത്. മറ്റു ക്ലാസുകൾ തുടങ്ങി സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം മാത്രമായിരിക്കും എട്ടാം ക്ലാസ് വരെയുള്ളവർക്ക് ക്ലാസുകൾ ക്രമീകരിക്കുകയെന്നും അധികാരികൾ പറഞ്ഞു. സ്കൂളുകൾ തുറക്കുന്നതിന്റെ…

1 2
[metaslider id="72989"]