FLASH

സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ഹരിത ബജറ്റ് അവതരിപ്പിക്കാൻ തയ്യാറെടുത്ത് മുഖ്യമന്ത്രി.

ബെംഗളൂരു : സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ഹരിത ബജറ്റ് അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്തെ വനം പരിസ്ഥിതി സംരക്ഷണം എന്നിവ ലക്ഷ്യം വച്ചു കൊണ്ടാണ് ഈ ഒരു നീക്കമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. പ്രകൃതി വിഭവങ്ങൾക്ക് ഇതുവരെ ഉണ്ടായ നഷ്ടം കണക്കാക്കാൻ പരിസ്ഥിതി, വനം വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 30 വർഷം മുൻപ് സംസ്ഥാനത്ത് 43 ലക്ഷം വനഭൂമി ഉണ്ടായിരുന്നു. അന്ന് ആകെ ഭൂമിയുടെ 30-40% വനഭൂമിയായിരുന്നു ഇന്നത് 21% ആയി കുറഞ്ഞെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ 20 വർഷത്തിനിടയിൽ വന നശീകരണം വ്യാപകമായിട്ടുണ്ട്.…

കർണാടകയിൽ ഇന്ന് 673 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  673 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1074 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.80%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 1074 ആകെ ഡിസ്ചാര്‍ജ് : 2908622 ഇന്നത്തെ കേസുകള്‍ : 673 ആകെ ആക്റ്റീവ് കേസുകള്‍ : 16241 ഇന്ന് കോവിഡ് മരണം : 13 ആകെ കോവിഡ് മരണം : 37517 ആകെ പോസിറ്റീവ് കേസുകള്‍ : 2962408…

കേരളത്തിൽ ഇന്ന് 15,058 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 28,439 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 15,058 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2158, കോഴിക്കോട് 1800, എറണാകുളം 1694, തിരുവനന്തപുരം 1387, കൊല്ലം 1216, മലപ്പുറം 1199, പാലക്കാട് 1124, ആലപ്പുഴ 1118, കോട്ടയം 1027, കണ്ണൂര്‍ 814, ഇടുക്കി 501, വയനാട് 445, പത്തനംതിട്ട 381, കാസര്‍ഗോഡ് 194 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,885 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.39 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ  ഏഴിന് മുകളിലുള്ള 794 തദ്ദേശ…

നടൻ റിസബാവ അന്തരിച്ചു

മലയാള സിനിമയിൽ നിരവധി കഥാപാത്രങ്ങൾ ചെയ്ത നടൻ റിസബാവ അന്തരിച്ചു. 54 വയസ്സായിരുന്നു. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പ്രൊഡക്ഷൻ കണ്ട്രോളർ ബാദുഷയാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത് നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിലും, ക്യാരക്ടർ റോളുകളിലും റിസബാവ അഭിനയിച്ചു. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും സജീവമാണ്. വിവിധ ചാനലുകളിലായി നിരവധി സീരിയലുകളിൽ അദ്ദേഹം അഭിനയിച്ചു. അഭിനയം കൂടാതെ റിസബാവ ചില സിനിമകളിൽ ഡബ്ബിങ്ങും ചെയ്തിട്ടുണ്ട്. നൂറ്റി അമ്പതോളം സിനിമകളിലും ഇരുപതോളം സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്

നഗരത്തിലെ ചന്ദനത്തടി മോഷ്ട്ടാക്കൾ പിടിയിൽ

ബെംഗളൂരു: നഗരത്തിൽ പ്രവർത്തിച്ചു വന്നിരുന്ന ചന്ദനത്തടി കടത്തുന്ന സംഘത്തിലെ അഞ്ചുപേരെ ഗംഗമ്മ ഗുഡി പോലീസ് അറസ്റ്റുചെയ്തു. വെങ്കടേഷ് (28), വെങ്കടേഷ എന്ന ബിസ്കറ്റ് വെങ്കടേഷ (46), രംഗനാഥ് (45), ആഞ്ജനേയലു (42) എന്നിവരും ഇവരുടെ കൂട്ടാളിയുമാണ് അറസ്റ്റിലായത് പ്രതികളിൽ നിന്ന് 125 കിലോഗ്രാം ചന്ദനത്തടി പിടിച്ചെടുത്തു. കഴിഞ്ഞ മാസം ആദ്യം ജാലഹള്ളി വ്യോമ സേനാ കേന്ദ്രത്തിലെ ചന്ദനമരം മോസ്റ്റിച്ചതുമായി ബന്ധപ്പെട്ടാണ് ഇവർ പിടിയിലായത്. വ്യോമ സേനാ കേന്ദ്രത്തിലെ ചന്ദന മരം മോഷണം പോയതിന് പിന്നിൽ അഞ്ചംഗസംഘമാണെന്ന് പോലീസ് കണ്ടെത്തി. ജയിലിൽനിന്ന് പരിചയപ്പെട്ട ശേഷം സംഘമായി…

കർണാടകയുടെ ലക്‌ഷ്യം അഞ്ചു കോടി ഡോസ് വാക്‌സിൻ

ബെംഗളൂരു: സംസ്ഥാനത്ത് നിലവിൽ ദിവസേന 3.8 ലക്ഷം ഡോസ് വാക്‌സിൻ വിതരണം ചെയ്യുന്നുണ്ടെന്നും ഇത് തുടരുമെന്നും മന്ത്രി സുധാകർ അറിയിച്ചു. റഷ്യയിൽ ആകെ വിതരണം ചെയ്യുന്ന വാക്‌സിൻ നിരക്ക് വെച്ച് നോക്കിയാൽ കർണാടക ബഹുദൂരം മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനമൊട്ടാകെ അഞ്ചു കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്യുക എന്ന ലക്‌ഷ്യം ഉടൻ യാഥാർഥ്യമാകുമെന്നും അതിനായുള്ള വാക്‌സിനുകൾ കേന്ദ്രം ഉടൻ അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന ആരോഗ്യ വകുപ്പിന് 120 പുതിയ ആംബുലൻസുകൾ

ബെംഗളൂരു: സംസ്ഥാനത്തെ ആരോഗ്യവകുപ്പിന് പുതിയ 120 ഓളം അഡ്വാൻസ് ലൈഫ് സപ്പോർട്ട് (എ.എൽ.എസ്.) ആംബുലൻസുകൾ കൂടി നൽകി. വിധാൻ സൗധക്കുമുന്നിൽ നടന്ന ഫ്ളാഗ്ഓഫ് ചടങ്ങിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ എന്നിവർ ചേർന്ന് ആംബുലൻസുകൾ പുറത്തിറക്കി. 108 പദ്ധതിയുടെ കീഴിൽ നൂതന സൗകര്യങ്ങളോടുകൂടിയ ആംബുലൻസുകളാണ് പുറത്തിറക്കിയത്. സംസ്ഥാനത്ത് പ്രാദേശിക, താലൂക്ക് തലങ്ങളിൽ ആരോഗ്യ സൗകര്യങ്ങൾ ശക്തിപ്പെടുത്തി വരുകയാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെയും കമ്യൂണിറ്റി ആരോഗ്യ കേന്ദ്രങ്ങളിലെയും സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടുതൽ ആംബുലൻസുകൾ കൊണ്ടുവന്നതെന്നും…

സ്മാർട്ട് സിറ്റി പദ്ധതിയുടെ നിർമ്മാണത്തിൽ വീഴ്ച;നഗരത്തിലെ പ്രധാന വാണിജ്യ പാത ഇന്നു മുതൽ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.

ബെംഗളൂരു : സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച നവീകരിച്ച നഗരത്തിലെ പ്രധാന വാണിജ്യ പാതയായ കൊമേഴ്സ്യൽ സ്ട്രീറ്റ് ഇന്നു മുതൽ 15 ദിവസത്തേക്ക് അടച്ചിടുന്നു. 3.8 കോടി മുതൽ മുടക്കി 6 മാസം കൊണ്ട് നിർമ്മിച്ച പാതയുടെ നിർമ്മിതിയിൽ പാകപ്പിഴകൾ കണ്ടെത്തിയതിനാലാണ് ഇത്. മഴ പെയ്യുമ്പോൾ വെള്ളക്കെട്ട് രൂപപ്പെടുന്നത് നിത്യ സംഭവമായപ്പോൾ ആണ് ബെംഗളൂരു സ്മാർട്ട് സിറ്റി ലിമിറ്റെഡ് ഇങ്ങനെ ഒരു തീരുമാനമെടുത്തത്. കരാറുകാരനിൽ നിന്ന് നിർമാണത്തിലെ പാകപ്പിഴ ചൂണ്ടിക്കാണിച്ച്  പിഴ ഈടാക്കിയിട്ടുണ്ട്. അഞ്ചര മീറ്റർ റോഡും രണ്ടര മീറ്റർ വീതം വരുന്ന…

4 മാസം മുമ്പ് മരിച്ച വീട്ടമ്മക്ക് കോവിഡ് രണ്ടാം ഡോസ് നൽകി ആരോഗ്യ വകുപ്പിൻ്റെ”ശുഷ്കാന്തി”.

ബെംഗളൂരു : കോവിഡ് പ്രതിരോധ കുത്തിവെപ്പിൻ്റെ ഒന്നും രണ്ടും ഡോസുകൾക്ക് വേണ്ടി നമ്മുടെ ചുറ്റും നെട്ടോട്ടമോടുന്നവരെ നമ്മൾ പലർക്കും അറിയാം. അതേ സമയം നാലു മാസം മുൻപ് മരിച്ച വീട്ടമ്മക്ക് രണ്ടാം ഡോസ് നൽകിയതായി ആരോഗ്യ വകുപ്പിൻ്റെ മൊബൈൽ സന്ദേശം ലഭിച്ചതാണ് ഏറ്റവും പുതിയ വാർത്ത. ബാനഹട്ടി സ്വദേശിയായ മാല പ്രകാശ് ബാവതെ കഴിഞ്ഞ ഏപ്രിൽ 24നാണ് കോവിഡ് വാക്സിനിൻ്റെ ആദ്യ ഡോസ് സ്വീകരിച്ചത്. ഒരാഴ്ചക്കകം ഹൃദയാഘാതം കാരണം അവർ മരിച്ചു. കഴിഞ്ഞ 8 ന് അവരുടെ മൊബൈലിൽ രണ്ടാം ഡോസ് പൂർത്തിയാക്കിയതിനുള്ള സന്ദേശവും…

സ്കൂളുകൾ തുറക്കുന്നതിനുള്ള മാനദണ്ഡങ്ങൾ മുന്നോട്ടുവെച്ച്‌ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്

ബെംഗളൂരു:പകർച്ചവ്യാധികൾക്കിടയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നതിന് പ്രാദേശിക അധികാരികൾക്ക് മുമ്പിൽ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (IAP) മൂന്ന് മാനദണ്ഡങ്ങൾ വെച്ചു. കേസ് പോസിറ്റിവിറ്റി നിരക്ക് (100 ടെസ്റ്റുകളിൽ എത്ര പോസിറ്റീവ് എണ്ണം) സ്കൂൾ പുനരാരംഭിക്കുന്നതിന് മുമ്പുള്ള രണ്ട് ആഴ്ചകളിൽ 5 ശതമാനത്തിൽ കുറവാകണം അല്ലെങ്കിൽ കേസ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിൽ കൂടുതലാണെങ്കിൽ രണ്ടാഴ്ചക്കിടെയിൽ പുതിയ കേസുകൾ ക്രമാനുഗതമായി കുറയണം എന്നതാണ് ആദ്യ മാനദണ്ഡം പ്രതിദിനം ഒരു ലക്ഷം ജനസംഖ്യയിൽ പുതിയ കേസുകളുടെ എണ്ണം രണ്ടാഴ്ചത്തേക്ക് 20 ൽ താഴെയായിരിക്കണം, എന്നതാണ് രണ്ടാമത്തെ നിബന്ധന. വാക്സിൻ യോഗ്യതയുള്ള ജനസംഖ്യയുടെ വാക്സിനേഷൻ കവറേജ്(കുറഞ്ഞത്…

[metaslider id="72989"]