FLASH

ഒക്ടോബർ-നവംബർ മാസത്തിൽ മൂന്നാമത്തെ കോവിഡ് തരംഗം, സാങ്കേതിക ഉപദേശക സമിതിയുടെ മുന്നറിയിപ്പ്.

Covid Karnataka

ബെംഗളൂരു: കർണാടകയിൽ ഒക്ടോബർ–നവംബർ മാസങ്ങളിൽ മൂന്നാം തരംഗം ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും ഉത്സവങ്ങളുടെ നടത്തിപ്പ് ഉൾപ്പെടെ അടുത്തിടെ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കണമെന്നും സാങ്കേതിക ഉപദേശക സമിതി (ടിഎസി) ശനിയാഴ്ച ചേർന്ന യോഗത്തിൽ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകി. “അല്ലാത്തപക്ഷം മൂന്നാം തരംഗം ഗുരുതരമാകുമെന്നും . ഈ ഘട്ടത്തിൽ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കുന്നത് വളരെ പ്രധാനമാണ്. സംസ്ഥാനത്ത്  കേസുകളുടെ എണ്ണം കുറഞ്ഞു വരുകയാണ്, പക്ഷേ നമ്മൾ ജാഗ്രത പാലിക്കാതിരുന്നാൽ, ഉത്സവ സമ്മേളനങ്ങൾക്കും രാഷ്ട്രീയ പരിപാടികൾക്കും തീർച്ചയായും മൂന്നാമത്തെ തരംഗം സംസ്ഥാനത്തേക്ക് കൊണ്ടുവരാൻ കഴിയും, ” എന്ന് സമിതിയിലെ ഒരു വിദഗ്ദ്ധൻ പറഞ്ഞു. ഉത്സവ സീസണുകളിൽ…

കർണാടകയിൽ ഇന്ന് 803 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  803 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 802 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.80%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 802  ആകെ ഡിസ്ചാര്‍ജ് : 2907548 ഇന്നത്തെ കേസുകള്‍ : 803 ആകെ ആക്റ്റീവ് കേസുകള്‍ : 16656 ഇന്ന് കോവിഡ് മരണം : 17 ആകെ കോവിഡ് മരണം : 37504 ആകെ പോസിറ്റീവ് കേസുകള്‍ : 2961735…

കേരളത്തിൽ ഇന്ന് 20,240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 29,710 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 20,240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2572, തൃശൂര്‍ 2451, തിരുവനന്തപുരം 1884, കോഴിക്കോട് 1805, കോട്ടയം 1780, കൊല്ലം 1687, പാലക്കാട് 1644, മലപ്പുറം 1546, കണ്ണൂര്‍ 1217, ആലപ്പുഴ 1197, ഇടുക്കി 825, പത്തനംതിട്ട 779, വയനാട് 566, കാസര്‍ഗോഡ് 287 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,575 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.51 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ഏഴിന് മുകളിലുള്ള 794 തദ്ദേശ…

നഗരത്തിൽ ചിലയിടങ്ങളിൽ ജലവിതരണം മുടങ്ങും

ബെംഗളൂരു: നഗരത്തിലെ ടി.കെ. ഹള്ളിയിലുള്ള കാവേരി ജലവിതരണ പമ്പിങ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ബെംഗളൂരു നഗരത്തിലെ വിവിധയിടങ്ങളിൽ ഇന്നും നാളെയും കാവേരി ജല വിതരണം മുടങ്ങുമെന്ന് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ് അറിയിച്ചു. ഗാന്ധി നഗർ കുമാരപാർക്ക് വസന്ത്‌നഗർ ഹൈ ഗ്രൗണ്ട്‌സ് സാംപഗിരാമനഗർ സി.കെ.സി. ഗാർഡൻ കെ.എസ്. ഗാർഡൻ ടൗൺഹാൾ ലാൽബാഗ് റോഡ് കോട്ടൺപേട്ട് ചിക്ക്‌പേട്ട് സെയ്ന്റ് ജോൺസ് റോഡ് കാമരാജ് റോഡ് ഇൻഫ്രൻട്രി റോഡ് ശിവാജി നഗർ ഫ്രേസർ ടൗൺ കോക്‌സ് ടൗൺ ദൊഡ്ഡിഗുണ്ട ജീവനഹള്ളി വിവേകാനന്ദ് നഗർ ഡി.ജെ.ഹള്ളി…

തീവണ്ടികളിൽ കവർച്ച നടത്തിയിരുന്ന സംഘം അറസ്റ്റിൽ

ബെംഗളൂരു: നിരവധി തീവണ്ടികളിൽ കളിത്തോക്ക് ചൂണ്ടി ഭീക്ഷണിപ്പെടുത്തി യാത്രക്കാരായ സ്ത്രീകളെ കൊള്ളയടിച്ചിരുന്ന രണ്ടുപേർ നഗരത്തിൽ അറസ്റ്റിൽ. ബിഹാർ സ്വദേശിയായ രവി സിങ് (32), ഉത്തർപ്രദേശ് സ്വദേശിയായ സന്ദീപ് (31) എന്നിവരെയാണ് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ ഇവർ മൂന്നോളം കവർച്ചകൾ നടത്തിയിരുന്നു. വിവിധ റെയിൽവേ ക്രോസ്സുകളിൽ കാത്തിരിക്കുന്ന ഇവർ തീവണ്ടിയുടെ വേഗത കുറയുമ്പോൾ തീവണ്ടിക്കുള്ളിൽ കടക്കുകയും കളിത്തോക്കു ചൂണ്ടി സ്ത്രീ യാത്രക്കാരെ ഭീക്ഷണിപ്പെടുത്തി സ്വർണവും പണവും കവരുകയും തുടർന്ന് തീവണ്ടിയിൽ നിന്ന് ചാടി രക്ഷപെടുകയുമായിരുന്നു പതിവ്. റെയിൽവേ പോലീസിന് ലഭിച്ച പരാതിയുടെ…

സംസ്ഥാനത്ത് രോഗമില്ലെങ്കിലും നിപയെക്കുറിച്ച് അറിയേണ്ടത് ആവശ്യമാണെന്ന് ഡോക്ടർമാർ

ബെംഗളൂരു: കേരളത്തിൽ നിപ്പ വൈറസ് ബാധിച്ചതോടെ നിപയെക്കുറിച്ചും അതിന്റെ ലക്ഷണങ്ങളെക്കുറിച്ചും ഇമെയിലുകളിലൂടെ സംസ്ഥാനത്തെ ഡോക്ടർമാർ രോഗികളെ അറിയിക്കാൻ തുടങ്ങി. നിപാ, കോവിഡ് -19 എന്നിവയുടെ ക്ലിനിക്കൽ ലക്ഷണങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ചും രോഗികളെ ഇമെയിൽ വഴി അറിയിക്കുന്നുണ്ട്. കേരളത്ത്തിൽ നിപ കേസുകൾ ഉള്ളതിനാൽ, ഈ അവസ്ഥയെക്കുറിച്ച് ബോധവാന്മാരാകുകയും ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.  കോവിഡ് വൈറസ് ഇപ്പോഴും നിലനിൽക്കുന്നതിനാലും രണ്ടിന്റെയും രോഗലക്ഷണങ്ങൾ പലതും സമാനമായതിനാലും പ്രത്യേക ശ്രദ്ധ ആവശ്യമാണ് . രണ്ട് അവസ്ഥകളിലെ വ്യത്യാസങ്ങളും സമാനതകളും അവ പ്രകടമാകുന്ന രീതിയും മനസ്സിലാക്കേണ്ടത് പ്രധാനമാണ്, എന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടു. പ്രാരംഭ ആഴ്ചകളിൽ നിപാ വൈറസ് ഒരു പ്രത്യേക…

പുതിയ ഗതാഗത ബിൽ നിയമസഭയിൽ അവതരിപ്പിക്കണമെന്ന ആവശ്യവുമായി സംഘടനകൾ രംഗത്ത്

ബെംഗളൂരു: നഗരത്തിലെ ഗതാഗത സംവിധാനത്തിലെ ക്രമക്കേടും മോശം ആസൂത്രണവും കാരണം, നഗരത്തിൽട്രാഫിക് കുരുക്ക് മുറുകിക്കൊണ്ടേ ഇരിക്കുന്നു.  കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി പല പൗര–ആക്ടിവിസ്റ്റ്ഗ്രൂപ്പുകളും, എൻജിഒകളും ക്യാമ്പയിനിങ് പ്ലാറ്റ്ഫോമായ ജട്കയും, ബെംഗളൂരു മെട്രോപൊളിറ്റൻ ലാൻഡ്ട്രാൻസ്പോർട്ട് അതോറിറ്റിയെ (ബിഎംഎൽടിഎ) നിയമിക്കണമെന്ന് സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെടുന്നു. സെപ്റ്റംബർ 13 തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽഅവതരിപ്പിക്കാൻ അവർ ആവശ്യപ്പെടുന്നുണ്ട് . ഇതിനായി പ്രവർത്തകർ പൊതുജനങ്ങളോട് ‘നിങ്ങളുടെഎംഎൽഎയുമായി ബന്ധപ്പെടുക ‘ എന്ന പ്രചാരണത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുകയും ഈ ബില്ലിനെഅനുകൂലിച്ച് സംസാരിക്കാൻ അവരുടെ ജന പ്രതിനിധികളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഈ സംഘടനകളിൽ ജനഗ്രഹം, ബെംഗളൂരു…

പ്രൈമറി സ്കൂളുകൾ തുറക്കുന്നതിനുള്ള തീരുമാന ഉടൻ:വിദ്യാഭ്യാസ മന്ത്രി

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് -19 കേസുകൾ കുറയുകയും സംസ്ഥാനത്തുടനീളമുള്ള ഹയർസെക്കൻഡറി സ്കൂളുകളും കോളേജുകളും വീണ്ടും തുറന്നതിനോട് അനുകൂലമായ പ്രതികരണമുണ്ടാകുകയും ചെയ്ത സാഹചര്യത്തിൽ 1 മുതൽ 5 വരെ ക്ലാസുകൾക്കായി സ്കൂളുകൾ വീണ്ടും തുറക്കാൻ  സംസ്ഥാന സർക്കാർ ആലോചിക്കുന്നു. സാങ്കേതിക ഉപദേശക സമിതിയുമായി ആലോചിച്ച ശേഷം സംസ്ഥാന സർക്കാർ ഉടൻ തീരുമാനമെടുക്കുമെന്ന് ശനിയാഴ്ച വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് പറഞ്ഞു. “ഞങ്ങൾ ഉടൻ തന്നെ വിദഗ്ധസമിതിയുമായി ഒരു മീറ്റിംഗ് നടത്തുന്നതാണ്. ഈ വിഷയം ചർച്ച ചെയ്യും, അവരുടെ സമ്മതത്തിന് ശേഷം തീരുമാനമെടുക്കും,” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തുടനീളമുള്ള സ്കൂളുകളും കോളേജുകളും ആഗസ്റ്റ് 23…

സംസ്ഥാനത്ത് രാത്രി കർഫ്യു തുടരാൻ സാധ്യത

ബെംഗളൂരു: ഉത്സവ സീസണിന് ശേഷം കോവിഡ് -19 കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിനെക്കുറിച്ച് സർക്കാർ ജാഗ്രത പുലർത്തുന്നതിനാൽ,  രാത്രി കർഫ്യൂയിൽ ഉടനെ ഇളവ് വരുത്താൻ സാധ്യതയില്ലെന്ന് സംസ്ഥാന ക്യാബിനെറ്റിലെ മന്ത്രിമാർ പറഞ്ഞു. സെപ്റ്റംബർ 13 ന് മാർഗ്ഗനിർദ്ദേശങ്ങൾ വീണ്ടും അവലോകനം ചെയ്യുമ്പോൾ  സർക്കാർ രാത്രി കർഫ്യൂ പിൻവലിക്കാൻ സാധ്യതയില്ലെന്ന് മന്ത്രിമാർ അഭിപ്രായപ്പെട്ടു . സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ, ഐടി/ബിടി മന്ത്രി സി എൻ അശ്വത് നാരായൺ മാധ്യമങ്ങളോട് പറഞ്ഞു. “ഇപ്പോഴും മഹാമാരിയുടെ കാലംതന്നെയാണ് , ഒക്ടോബറിൽ കേസുകളിൽ വർദ്ധനവ് ഉണ്ടാകുമെന്ന ഭയമുണ്ട്,” എന്ന് അദ്ദേഹം പറഞ്ഞു. യെദിയൂരപ്പ…

[metaslider id="72989"]