FLASH

കർണാടകയിൽ ഇന്ന് 1074 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1074 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1136 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.63%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1136 ആകെ ഡിസ്ചാര്‍ജ് : 2904683 ഇന്നത്തെ കേസുകള്‍ : 1074 ആകെ ആക്റ്റീവ് കേസുകള്‍ : 16992 ഇന്ന് കോവിഡ് മരണം : 4 ആകെ കോവിഡ് മരണം : 37462 ആകെ പോസിറ്റീവ് കേസുകള്‍ : 2959164 ഇന്നത്തെ പരിശോധനകൾ…

കേരളത്തിൽ ഇന്ന് 26,200 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 29,209 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 26,200 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3279, എറണാകുളം 3175, തിരുവനന്തപുരം 2598, മലപ്പുറം 2452, കോഴിക്കോട് 2332, കൊല്ലം 2124, പാലക്കാട് 1996, ആലപ്പുഴ 1604, കോട്ടയം 1580, കണ്ണൂര്‍ 1532, പത്തനംതിട്ട 1244, വയനാട് 981, ഇടുക്കി 848, കാസര്‍ഗോഡ് 455 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,56,957 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.69 ആണ്. ഇതുവരെ 3,29,98,816 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍…

ഉത്സവകാലം: പഴങ്ങളുടെയും പൂക്കളുടെയും വില കുതിച്ചുയരുന്നു

ബെംഗളൂരു: ഗൗരി ഗണേശ ഉത്സവ വാരാന്ത്യത്തിന് കഷ്ടിച്ച് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഷോപ്പിംഗ് ആഘോഷങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ലെന്ന് നഗരത്തിലെ വിപണികളിലെ വ്യാപാരികൾ പറഞ്ഞു. അവശ്യവസ്തുക്കളുടെ വില കൂടിയിട്ടില്ലെങ്കിലും,പൂക്കളുടെയും പഴങ്ങളുടെയും വില നഗര വിപണികളിൽ കുതിച്ചുയരുകയാണ്. വിവിധ പഴങ്ങളുടെ വില 10 രൂപയിൽ നിന്ന് 20 രൂപയായി ഉയർത്തിയതായി കെആർ മാർക്കറ്റിലെ മൊത്തക്കച്ചവടക്കാർ പറഞ്ഞു. മാതളനാരങ്ങ ഒരു കിലോഗ്രാമിന് 120 രൂപയിൽ നിന്ന് 140 മുതൽ 150 രൂപ വരെയായി ഉയർന്നു, അതേസമയം ആപ്പിൾ 100 ൽ നിന്ന് 130-150 രൂപയായി ഉയർന്നു. ഓറഞ്ചിന്റെ വിലയും 100 രൂപ കടന്നതോടെ, കിലോയ്ക്ക്…

വൈറസ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ റോഡരികിലെ ഭക്ഷണശാലകൾ പരിശോധിക്കാനൊരുങ്ങി ബിബിഎംപി

ബെംഗളൂരു: നിപ്പ വൈറസിന്റെയും മറ്റ് പകർച്ചവ്യാധികളുടെയും ഭീതിക്കൊപ്പം കോവിഡ് -19 കേസുകളുടെ എണ്ണവും വർദ്ധിക്കുന്നതിനാൽ, റോഡരികിലെ ഭക്ഷണശാലകളിലെ തിരക്കും ശുചിത്വവും ആരോഗ്യ ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നതായിരിക്കുമെന്ന് ബിബിഎംപി അറിയിച്ചു. റോഡരികിലെ ഭക്ഷണശാലകൾ പരിശോധിക്കാൻ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.  സർക്കാർ, റെസ്റ്റോറന്റുകളോടും ഹോട്ടലുകളോടും മൃദു സമീപനം കൈക്കൊള്ളുമ്പോഴും, റോഡരികിലെ ഭക്ഷണശാലകൾ മാത്രം ലക്ഷ്യമിടുന്നുവെന്ന് കച്ചവടക്കാർ അതൃപ്തി പ്രകടിപ്പിച്ചു. തുറന്ന് വെച്ചിരിക്കുന്ന കട്ട് പഴങ്ങളും പച്ചക്കറികളും, ചാറ്റ് സ്റ്റാളുകളും നോൺ വെജിറ്റേറിയൻ ഇനങ്ങളും വിൽക്കുന്നതിൽ സർക്കാരിന് ആശങ്കയുണ്ടെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. ഈ…

നഗരത്തിൽ വൈറൽ അണുബാധ കേസുകൾ വർദ്ധിക്കുമെന്ന് മുന്നറിയിപ്പ്

ബെംഗളൂരു: കോവിഡ് -19, നിപ വൈറസുകൾ ഭീതി പരത്തുന്ന സാഹചര്യത്തിൽ, വൈറൽ അണുബാധകളുടെ വർദ്ധനവ് ഉണ്ടാകാൻ സാധ്യതയുള്ളതായി ഡോക്ടർമാർ അറിയിക്കുന്നു. രോഗികൾ ജാഗ്രത പാലിക്കണമെന്ന് അവർ മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. ഡോക്ടർമാർ പ്രത്യേകിച്ച്‌ ശിശുരോഗവിദഗ്ദ്ധർ ഇത്തരത്തിലുള്ള കൂടുതൽ കേസുകൾ വരുന്നതായി അറിയിച്ചു.  നഗരത്തിലെ റോഡ് ജോലികൾ ഉൾപ്പെടെയുള്ള നിർമ്മാണപ്രവർത്തനങ്ങൾ, രാവിലെയും വൈകുന്നേരവും പൊടി നിറഞ്ഞ റോഡുകൾ, മഴ, വാഹനങ്ങളിൽ നിന്നും പുറന്തള്ളുന്ന പുക എന്നിവ എല്ലാം ഇതിന് കാരണമായി അവർ ചൂണ്ടിക്കാട്ടുന്നു. ഇത് മൂന്നാം തരംഗത്തിന്റെ ക്രമാനുഗതമായ തുടക്കമാകുമെന്ന് ഡോക്ടർമാരും വിദഗ്ധരും മുന്നറിയിപ്പ്നൽകുന്നുണ്ട്. മാസ്ക് ധരിച്ചത് കൊണ്ട് മാത്രം കാര്യമില്ല…

ഇലക്ട്രിക്ക് വണ്ടി ചാർജ് ചെയ്യാൻ അനുമതി നിഷേധിച്ചു; വണ്ടി അടുക്കളയിലെത്തിച്ചു ചാർജ് ചെയ്തു

ബെംഗളൂരു: തന്റെ ഫ്ലാറ്റിലെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തു ഇലക്ട്രിക് വണ്ടി ചാർജ് ചെയ്യാൻ വേണ്ട സജ്ജീകരണങ്ങൾ സ്ഥാപിക്കാൻ റെസിഡൻസ് അസോസിയേഷൻ അനുമതി നൽകാത്തതിനാൽ അപ്പാർട്ട്‌മെന്റിലെ അഞ്ചാം നിലയിലെ തന്റെ സ്വന്തം ഫ്ലാറ്റിലെ അടുക്കളയിലെത്തിച്ച് യുവാവ് സ്കൂട്ടർ ചാർജ് ചെയ്തു. വണ്ടി ലിഫ്റ്റിലൂടെ അഞ്ചാം നിലയിലെ തന്റെ ഫ്ലാറ്റിൽ എത്തിക്കുകയായിരുന്നു. ഫ്ളാറ്റിലെ അടുക്കളയിലെ പവർ പ്ലഗിൽ കുത്തി ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിന്റെ ചിത്രവും യുവാവ് ലിങ്ക്ഡ്ഇനിലൂടെ പങ്കുവെച്ചു. ബെന്നാർഘട്ട റോഡിലുള്ള ഹുളിമാവിലെ അപ്പാർട്ട്‌മെന്റിലാണ് സംഭവം. നഗരത്തിലെ ഒരു സ്വകാര്യ കമ്പനിയിലെ വൈസ് പ്രസിഡന്റായി…

ബിബിഎംപി മെഗാ കോവിഡ് വാക്സിൻ സെന്ററുകൾ തുറന്നു

ബെംഗളൂരു: യലഹങ്കയിലെ ഡോ ബി ആർ അംബേദ്കർ ഭവനിൽ ബിബിഎംപി ബുധനാഴ്ച മെഗാവാക്സിനേഷൻ സെന്റർ തുറന്നു. ഈസ്റ്റ്‌ സോണിലെ സ്വാമി വിവേകാനന്ദ മെട്രോ സ്റ്റേഷനു പിന്നിലുള്ള എപിഡെമിക് ഡിസീസ് ആശുപത്രി, വെസ്റ്റ് സോണിലെ മല്ലേശ്വരത്തെ യങ്സ്റ്റെർസ് കബഡി ക്ലബ് ഗ്രൗണ്ട് എന്നിവിടങ്ങളിലും ബിബിഎംപി ഇതിന് മുൻപ് മെഗാ വാക്സിനേഷൻ സെന്റർ തുറന്നിട്ടുണ്ട്. ഓരോരുത്തരും വാക്സിൻ എടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് മെഗാ വാക്സിനേഷൻ ക്യാമ്പിന്റെ ലക്ഷ്യമെന്ന് ബിബിഎംപി കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു. ഇതുവരെ, 18 വയസ്സിന് മുകളിലുള്ളവരിൽ 80% പേരും ആദ്യത്തെ വാക്സിൻ ഡോസ് എടുത്തിട്ടുണ്ട്, ഏകദേശം 33% പേർ…

സൗജന്യ വാക്‌സിനേഷന്‍ ക്യാമ്പ് നടത്തി എ.ഐ.കെ.എം.സി.സി

ബെംഗളൂരു: നഗരത്തിലെ ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയില്‍ രണ്ടാം ഘട്ട സൗജന്യ കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പ്  നടത്തി. നിരവധിയാളുകൾ ഇവിടെ നിന്നും പ്രധിരോധ കുത്തിവെപ്പ് സ്വീകരിച്ചു. എ.ഐ.കെ.എം.സി.സിയും, ബി.ബി.എം.പിയുമായി സഹകരിച്ച് നടത്തിയ ക്യാമ്പില്‍ കൊവിഷീല്‍ഡ് വാക്‌സിനാണ് വിതരണം ചെയ്തത്. എ.ഐ.കെ.എം.സി.സി സംഘടിപ്പിക്കുന്ന മൂന്നാം ഘട്ട വാക്‌സിനേഷൻ ക്യാമ്പ് ഈ മാസം പത്താം തിയതി, വെള്ളിയാഴ്‌ച രാവിലെ പത്തു മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ ശിഹാബ് തങ്ങള്‍ സെന്ററില്‍ വെച്ച് നടക്കും. പ്രധിരോധ കുത്തിവെപ്പ് സ്വീകരിക്കാൻ താല്പര്യമുള്ളവർക്ക് രജിസ്‌ട്രേഷന് വേണ്ടി 9964889888…

ഇന്ത്യയിലെ ഏറ്റവും മോശം ഭാഷ ? “ലേലു അല്ലു”പറഞ്ഞ് തടി തപ്പി ടെക്ക് ഭീമൻ; കേസ് പിൻവലിച്ചു.

ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവുംമോശം ഭാഷ ഏതാണെന്ന ചോദ്യത്തിന് കന്നഡ എന്ന് ഉത്തരം നൽകിയ ഗൂഗിൾ സെർച്ചിൻ്റെ റിസൾട്ടിനെതിരെ ഏതാനും മാസങ്ങൾക്ക് മുമ്പ് വൻ പ്രതിഷേധം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് അഴിമതിവിരുദ്ധ കൗൺസിൽ ഓഫ് ഇന്ത്യ ട്രസ്റ്റ് നൽകിയ കേസ് പിൻ വലിക്കാൻ തീരുമാനിച്ചു. വിഷയത്തിൽ ഗൂഗിൾ ഇന്ത്യ മാപ്പു പറഞ്ഞതിനാലാണ് പരാതി പിൻവലിക്കുന്നത്. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ, ജസ്റ്റിസ് സച്ചിൻ മഗദം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഏറ്റവുംമോശം ഭാഷ ഏത് എന്ന് ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ ദക്ഷിണേന്ത്യയിൽ 40…

നഗരവാസികൾക്കിടയിൽ പ്രമേഹ രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന!

ബെംഗളൂരു: ബിബിഎംപിയുടെ വീടുതോറുമുള്ള ആരോഗ്യ സർവേ പ്രകാരം, ബെംഗളൂരു നിവാസികൾക്കിടയിലെ പ്രധാന രോഗാവസ്ഥയാണ് പ്രമേഹം. പ്രമേഹം ഇവിടെ വളരെ സാധാരണമാണ് എന്ന് സർവേ ചൂണ്ടിക്കാട്ടുന്നു. 50.86 ശതമാനം ആളുകളിൽ പ്രമേഹമുള്ളതായി സർവേ കണ്ടെത്തി.  35.82 ശതമാനം പേരിൽ അമിതരക്തസമ്മർദം കണ്ടു വരുന്നു. ഹൈപ്പോതൈറോയിഡിസം (2.99 ശതമാനം), ഹൃദയ സംബന്ധമായ അസുഖങ്ങൾ(2.48 ശതമാനം) എന്നിവയാണ് സർവേ പ്രകാരം നഗരവാസികളിൽ കണ്ടു വരുന്ന മറ്റ്  പ്രധാന രോഗങ്ങൾ. സർവേയിൽ ഉൾപ്പെട്ട 7.11 ലക്ഷം പേരിൽ 57,528 പേർക്ക് എന്തെങ്കിലും തരത്തിലുള്ള ഒരു രോഗാവസ്ഥയുണ്ട്. കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ 2,48,280…

[metaslider id="72989"]