FLASH

കർണാടകയിൽ ഇന്ന് 1240 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1240 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1252 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.74%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1252 ആകെ ഡിസ്ചാര്‍ജ് : 2896079 ഇന്നത്തെ കേസുകള്‍ : 1240 ആകെ ആക്റ്റീവ് കേസുകള്‍ : 18378 ഇന്ന് കോവിഡ് മരണം : 22 ആകെ കോവിഡ് മരണം : 37361 ആകെ പോസിറ്റീവ് കേസുകള്‍ : 2951844 ഇന്നത്തെ പരിശോധനകൾ…

കേരളത്തിൽ ഇന്ന് 32,097 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 21,634 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 32,097 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4334, എറണാകുളം 3768, കോഴിക്കോട് 3531, പാലക്കാട് 2998, കൊല്ലം 2908, മലപ്പുറം 2664, തിരുവനന്തപുരം 2440, കോട്ടയം 2121, ആലപ്പുഴ 1709, കണ്ണൂര്‍ 1626, പത്തനംതിട്ട 1267, ഇടുക്കി 1164, വയനാട് 1012, കാസര്‍ഗോഡ് 555 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,307 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

നഷ്ടപരിഹാരത്തുകക്ക് കഞ്ചാവ് വാങ്ങി വില്പന നടത്തിയ ഹോട്ടൽ മാനേജ്മെന്റ് ബിരുദധാരി അറസ്റ്റിൽ

ബെംഗളൂരു: മയക്കുമരുന്ന് കടത്തിയതിന് ദേവനഹള്ളി പോലീസ് അറസ്റ്റ് ചെയ്ത ‌രണ്ടു പേരിൽ ഒരു ഹോട്ടൽ മാനേജ്മെന്റ് ബിരുദധാരിയും ഉൾപ്പെടുന്നു. നയന്തനഹള്ളി സ്വദേശിയായ സച്ചിൻ എന്ന സാഗർ (24) ഇന്റേൺഷിപ്പിന് ശേഷം മലേഷ്യയിൽ നിന്ന് മടങ്ങിയെത്തിയതാണ്. ഇരുവരിൽ നിന്നും 40 ലക്ഷം രൂപയുടെ 101 കിലോഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. സച്ചിനും അദ്ദേഹത്തിന്റെ 23-കാരനായ സുഹൃത്ത് ഹെബ്ബഗോഡി സ്വദേശിയായ ആനന്ദും തിങ്കളാഴ്ച നന്ദിഹിൽസ്‌ റോഡിലെ ചോക്ലേറ്റ് ഹൗസിന് സമീപം കഞ്ചാവ് വിൽക്കുന്നതായി പോലീസിന് വിവരം ലഭിച്ചു.  സബ് ഇൻസ്പെക്ടർ ശിവപ്പ എം നായ്ക്കറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം…

ദളിത് യുവാവിനെ മൂത്രം കുടിപ്പിച്ച സംഭവം; പോലീസ് ഉദ്യോഗസ്ഥനെ സി.ഐ.ഡി അറസ്റ്റ് ചെയ്തു.

ബെംഗളൂരു: ദളിത് യുവാവിനെ മൂത്രം കുടിപ്പിച്ച കേസിൽ സസ്പെൻഡ് ചെയ്ത പോലീസ് സബ് ഇൻസ്പെക്ടർ അർജുനെ കർണാടകയിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സി.ഐ.ഡി) അറസ്റ്റ് ചെയ്തു. ഗോണിബീഡു പോലീസ് സ്റ്റേഷനിലെ സസ്പെൻഡ് ചെയ്ത സബ് ഇൻസ്പെക്ടറായ അർജുനെ ബുധനാഴ്ച രാത്രി ബെംഗളൂരുവിൽ വെച്ചാണ് പോലീസ് സൂപ്രണ്ട് രവി ഡി ചന്നണ്ണാവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. കേസിലെ പ്രതിയായ പോലീസ് ഉദ്യോഗസ്ഥൻ അന്വേഷിച്ച മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഗോനിബീഡുവിലെ പോലീസ് മേയ് 10-ാം തിയതി ദളിത് വംശജനായ പുനിത്തിനെ പിടികൂടിയിരുന്നു. അർജുൻ പിടിയിലായ പുനിത്തിനെ…

നഗരത്തിൽ നിന്നും പ്രതിമകൾ നീക്കം ചെയ്യാൻ ഒരുങ്ങി ബി.ബി.എം.പി

ബെംഗളൂരു: ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ബൃഹത്‌ ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) അഭിനേതാക്കൾ, സാമൂഹിക പരിഷ്കർത്താക്കൾ തുടങ്ങിയവരുടെ 21 പ്രതിമകൾ നീക്കം ചെയ്യാൻ ഒരുങ്ങുന്നു. പൊതുസ്ഥലങ്ങളിൽ അനധികൃതമായി പ്രതിമകളും ഫ്ലാഗ് പോസ്റ്റുകളും സ്ഥാപിക്കുന്നത് പരിശോധിക്കാൻ ബിബിഎംപിക്കും സിറ്റി പോലീസിനും ട്രാഫിക് പോലീസിനും കോടതി നിർദ്ദേശം നൽകിയിരുന്നു. സെപ്റ്റംബർ 2 ന് അടുത്ത വാദം കേൾക്കുന്നതിന് മുമ്പ് അവ നീക്കം ചെയ്യാൻ നടപടിയെടുക്കാൻ അധികൃതരോട് ആവശ്യപ്പെട്ടു. പ്രതിമകളോ കൊടിമരങ്ങളോ ഒന്നും അനുമതിയോടെയല്ല സ്ഥാപിച്ചത്‌ എന്ന് ബിബിഎംപി അംഗീകരിച്ചു. എന്നാൽ പൊതുജനങ്ങളുടെ പ്രതിഷേധം കാരണം അവ വൃത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല എന്നും ബിബിഎംപി അറിയിച്ചു.…

കോവിഡ് 19 വാക്സിനേഷൻ കേന്ദ്രങ്ങളിലെ പ്രവർത്തന സമയം നീട്ടാൻ ഒരുങ്ങി ബിബിഎംപി

ബെംഗളൂരു: ഈ മാസം മുതൽ, ഓരോ നിയമസഭാ മണ്ഡലത്തിലെയും രണ്ട് വാക്സിനേഷൻ കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ സമയം രാവിലെ 8 മുതൽ രാത്രി 9 വരെ നീട്ടാൻ ബിബിഎംപി ആലോചിക്കുന്നു. മറ്റ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിലവിലുള്ള സമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2.30 വരെ എന്നത് അത്പോലെ തുടരും. സമയത്തിനപ്പുറം ആളുകൾ കാത്തിരിക്കുന്നത് കണ്ടാൽ സമയം നീട്ടിക്കൊടുക്കും. അടുത്ത 45 ദിവസത്തിനുള്ളിൽ നഗരത്തിലെ ജനസംഖ്യയുടെ 95% നും ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിൻ ലഭ്യമാക്കാൻ ബിബിഎംപി ആഗ്രഹിക്കുന്നു, കൂടാതെ ഒരു ദിവസം ഒരു ലക്ഷം പൗരന്മാർക്ക് പ്രതിരോധകുത്തിവയ്പ്പ്…

വ്യാജ ലോക്കോ പൈലറ്റ് ചമഞ്ഞ വ്യെക്തിയെ റെയിൽവേ പോലീസ് പിടികൂടി

ബെംഗളൂരു: കാക്കിനാഡ-ബെംഗളൂരു എക്സ്പ്രസ്സിൽ വ്യാജ ലോക്കോ പൈലറ്റ് എന്ന പേരിൽ സഞ്ചരിക്കുകയായിരുന്ന വ്യെക്തിയെ ബെംഗളൂരു കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിൽ വെച്ച് റെയിൽവേ സുരക്ഷാ സേന (ആർ.പി.എഫ്) പിടികൂടി. അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ആണെന്ന വ്യാജേന നിരവധി തവണ ഇയാൾ വിവിധ ട്രെയിനുകളിൽ നേരത്തെയും യാത്ര ചെയ്തിട്ടുണ്ട്. ലോക്കോ പൈലറ്റ് ആണെന്ന് തെളിയിക്കാനുള്ള വ്യാജ ഐ.ഡി കാർഡ്, ഡ്യൂട്ടി പാസ്, ബാഡ്ജ് എന്നിവയും ഇയാളിൽ നിന്നും കണ്ടെടുത്തു.എന്നാൽ ഇയാൾ ഇതുവരെ ഒരിക്കൽ പോലും ട്രെയിൻ ഓടിച്ചിട്ടില്ലെന്നും, ട്രെയിനുകളിൽ സൗജയമായി യാത്ര ചെയ്യാനാണ് ഈ രേഖകൾ ഉപയോഗിക്കുന്നതെന്നും…

കന്നഡ ഭാഷയെ അവഗണിച്ചു; ബി.എം.ആർ.സി.എല്ലിനോട് വിശദീകരണം തേടി സംസ്ഥാന സർക്കാർ

ബെംഗളൂരു: അടുത്തിടെ ഉദഘാടനം ചെയ്ത മൈസൂരു റോഡ്- കെങ്കേരി മെട്രോ പാതയുടെ ഉദ്ഘാടന ചടങ്ങിൽ കന്നഡ ഭാഷയെ മൊത്തമായി ഒഴിവാക്കിയെന്ന ആരോപണ വുമായി വിവിധ സംഘടനകൾ രംഗത്തെത്തി. തുടർന്ന് കന്നഡ, സംസ്കാരിക വകുപ്പ് മന്ത്രി വി. സുനിൽ കുമാർ ബി.എം.ആർ.സി.എൽ. എം.ഡിയായ അൻജൂം പർവേസിൽനിന്ന് വിശദീകരണം ആരാഞ്ഞു. ഉദ്ഘാടന ദിവസം മെട്രോ സ്റ്റേഷനിൽ സ്ഥാപിച്ച ഒരു ബോർഡുകളിലും ബാനറുകളിലും കന്നഡ ഉൾപ്പെടുത്താത്തതിൽ കന്നഡ അനുകൂല സംഘടനകൾ പ്രതിഷേധിച്ചിന്നിരുന്നു. സമൂഹ മാധ്യമങ്ങളിലും മെട്രോയ്ക്കും സർക്കാരിനുമെതിരേ വ്യാപകമായ രീതിയിലുള്ള കാമ്പയിനുകൾ നടന്നു. ഇതോടെയാണ് വിശദീകരണമാവശ്യപ്പെട്ട് സർക്കാർ ബി.എം.ആർ.സി.എലിന്…

നഗരത്തിലെ നിരോധനാജ്ഞ നീട്ടി.

ബെംഗളൂരു: നഗരത്തിൽ നിലവിൽ സർക്കാർ ഏർപ്പെട്ടുത്തിയ നിരോധനാജ്ഞ ഈ മാസം 13 വരെ നീട്ടി. പൊതു ഇടങ്ങളിൽ നാലിൽ കൂടുതൽ ആൾക്കാർ കൂട്ടം കൂടുന്നതിനെ വിലക്കിയിട്ടുള്ളതായി സിറ്റി പോലീസ് കമ്മിഷണർ കമൽപന്ത് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കി. എന്നാൽ, ബസ് സ്റ്റാൻഡ്, മെട്രോ സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങളെ നിരോധനാജ്ഞയിൽ നിന്ന് ഒഴിവാക്കി. നഗരത്തിൽ കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും ഇനിയും പലയിടത്തും ചില നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന കാര്യം പരിഗണിച്ചാണിതെന്ന് പോലീസ് ഉത്തരവിൽ പറഞ്ഞു. ഉത്തരവ് ലംഘിക്കുന്നയാളുകളുടെ പേരിൽ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.…

വൻ വിജയമായി”വാക്സിൻ ഉത്സവ്”

ബെംഗളൂരു: വൻ വിജയമായി “വാക്സിൻ ഉൽസവ് “.സംസ്ഥാനത്തെ യോഗ്യരായ എല്ലാവർക്കും വളരെ വേഗത്തിൽ കോവിഡ് പ്രതിരോധ കുത്തിവെയ്പ് നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പരിപാടിയുടെ ആദ്യ ദിവസമായ ഇന്നലെ ലഭിച്ചത് വളരെ നല്ല പ്രതികരണം. ഇന്നലെ 10 ലക്ഷം ഡോസ് വാക്സിൻ വിതരണം ചെയ്തതായി ആരോഗ്യമന്ത്രി കെ. സുധാകർ ട്വിറ്ററിൽ എഴുതി. പൊതുജനങ്ങളിൽ നിന്നുള്ള പ്രതികരണം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജം പകരുന്നതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ ബുധനാഴ്ചകളിലും നടക്കുന്ന വാക്സിൻ ഉത്സവിൽ 10 മുതൽ 15 ലക്ഷം…

1 2
[metaslider id="72989"]