FLASH

ബെംഗളൂരു മലയാളികൾ ദിനംപ്രതി കാണുന്ന നഗരത്തിലെ വിവിധ മലയാളി റെസ്റ്റോറന്റുകളിലും കഫേകളിലുമുള്ള വിവിധതരം വാൾപേപ്പറുകൾ നിങ്ങൾക്കും കുറഞ്ഞ ചിലവിൽ ചെയ്തു നൽകുന്നു.

ബെംഗളൂരു: ഒട്ടേറെ മലയാളികളുള്ള ബെംഗളൂരു നഗരത്തിൽ നിരവധി നാടൻ ഭക്ഷണം ലഭിക്കുന്ന ഭക്ഷണശാലകളും ചായക്കടകളും ഉണ്ട്. ഈ കഫേകളുടേയും റെസ്റ്ററന്റുകളുടേയും ചുമരുകളിലുള്ള മനോഹരമായ ആർട്ട് വർക്കുകൾ നമ്മളിൽ പലരും നോക്കിനിന്നിട്ടുണ്ടാകും. നിങ്ങളുടെ വീടുകളിലോ ഓഫീസുകളിലോ അല്ലെങ്കിൽ കഫേ/റെസ്റ്റോറന്റുകളിലോ ഇതേ രീതിയിലുള്ളതോ അല്ലെങ്കിൽ മറ്റേതെങ്കിലും ആയ ആർട്ട് വർക്കുകൾ, ഇന്റീരിയർ ഡിസൈൻ എന്നിവ ചുരുങ്ങിയ ചിലവിൽ ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ.  എങ്കിൽ വിളിക്കൂ : 📞 +919901238686 👉 കഫെ വാൾപേപ്പർ 👉 റെസ്റ്റോറെന്റ് വാൾപേപ്പർ 👉 ഹോം വാൾപേപ്പർ 👉 ഓഫീസ് വാൾപേപ്പർ 👉…

ന​ഗരത്തിലെ കർഫ്യൂ ഇളവ്; ഹോട്ടലുകളിൽ തിരക്കേറുന്നു: ആശ്വാസത്തോടെ മലയാളി ഹോട്ടലുടമകൾ

ബെം​ഗളുരു; രാത്രി കർഫ്യൂവിൽ ഇളവുകൾ വന്നതോടെ ഹോട്ടലുകളിലെ കച്ചവടം മെച്ചമാകുന്നുവെന്ന് മലയാളി ഹോട്ടലുടമകൾ. കർഫ്യൂ ഇളവുകൾ വന്നതോടെ കുടുംബമായി എത്തി ഭക്ഷണം കഴിക്കാൻ കൂടുതൽ പേരെത്തിയതോടെയാണിത്. കടുത്ത നിയന്ത്രണങ്ങളെ തുടർന്ന് ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാൻ കഴിയാത്ത സാഹചര്യം ഹോട്ടലുടമകൾക്ക് കനത്ത നഷ്ടമാണ് വരുത്തി വച്ചത്. കൂടാതെ വി​ദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നതോടെ നാടുകളിൽ നിന്ന് പലരും മടങ്ങി എത്തിയതും ഹോട്ടലിൽ തിരക്കേറുന്നതിന് കാരണമായിട്ടുണ്ട്.

ദത്തപീഠത്തിൽ ഹിന്ദു ആചാരങ്ങൾ അനുഷ്ഠിക്കാൻ മുജാവറിനെ നിയമിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

ബെംഗളൂരു: ചിക്കമംഗളൂരു ജില്ലയിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള ഗുരു ദത്താത്രേയ പീഠം–ബാബ ബുഡൻഗിരി ദർഗ തർക്കവുമായി ബന്ധപ്പെട്ട സുപ്രധാന ഉത്തരവ്, കർണ്ണാടക ഹൈക്കോടതി ചൊവ്വാഴ്ച റദ്ദാക്കി. ഒരു മുജവാറിന് (മുസ്ലീം പുരോഹിതന്) മാത്രം പൂക്കൾ അർപ്പിക്കാനും നന്ദ ദീപം തെളിയിക്കാനുമുള്ള സംസ്ഥാന സർക്കാറിന്റെ ഉത്തരവാണ് കോടതി റദ്ദാക്കിയത്. ദത്താത്രേയ സ്വാമിയുടെ നന്ദ ദീപം തെളിയിക്കുന്നത് മുസ്ലീംവിശ്വാസ സമ്പ്രദായത്തിന് എതിരാണെന്നും ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25 ഉറപ്പു നൽകുന്ന രണ്ട് സമുദായങ്ങളുടെയും (ഹിന്ദുക്കളും മുസ്ലീങ്ങളും) അവകാശങ്ങളുടെ കടുത്ത ലംഘനമാണ് ഈ ഉത്തരവെന്ന് ഹൈക്കോടതി പറഞ്ഞു. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറാണ് നിയമനം നടത്തിയത്. ഗുഹയുടെ…

കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 933 പോസിറ്റീവ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  933 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 704 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.818%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 704 ആകെ ഡിസ്ചാര്‍ജ് : 2925397 ഇന്നത്തെ കേസുകള്‍ : 933 ആകെ ആക്റ്റീവ് കേസുകള്‍ : 12780 ഇന്ന് കോവിഡ് മരണം : 14 ആകെ കോവിഡ് മരണം : 37794 ആകെ പോസിറ്റീവ് കേസുകള്‍ : 2976000…

റോഡിലെ കുഴിയടക്കാനുള്ള സമയപരിധി അവസാനിച്ചു; മാറ്റമില്ലാതെ ന​ഗരത്തിലെ പല പ്രധാന റോഡുകളും

ബെം​ഗളുരു; ബിബിഎംപിയുടെ പരിധികളിലെ കുഴിയടക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കേ പ്രധാന ഇടങ്ങളിലെ റോഡുകൾ പോലും മാറ്റമില്ലാതെ തുടരുന്നു. 1344 കിലോമീറ്ററ്‍ പ്രധാന റോഡുകളിലെ കുഴികൾ ഈ മാസം 20 നും കൂടാതെ ഇടറോഡുകളിലേതു 30 നും പൂർത്തിയാക്കുമെന്നാണ് ബിബിഎംപി ഉറപ്പ് നൽകിയിരുന്നത്. ന​ഗരത്തിലെ കനത്ത മഴയും റോഡിന്റെ അറ്റകുറ്റ പണികളെ മന്ദ​ഗതിയിലാക്കി തീർത്തു. എന്നാൽ ജൂലൈ 27 മുതൽ ഈ മാസം 27 വരെ 1.58 ലക്ഷം ചതുരശ്ര മീറ്റർ റോഡുകളിലെ കുഴി നികത്തിയതായി ബിബിഎംപി കമ്മീഷ്ണർ ​ഗൗരവ് ​ഗുപ്ത അറിയിച്ചു. ന​ഗരത്തിലെ പ്രധാന…

ദമ്പതികളുടെ സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ ചിത്രീകരിച്ച സംഘം അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിലെ ഒരു ഒഴിഞ്ഞ പ്രദേശത്ത് കാറിൽ  ഇരിന്നിരുന്ന യുവ ദമ്പതികളുടെ വീഡിയോ എടുക്കാൻ  ശ്രമിച്ച അഞ്ച് പേരെ പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 25 –നാണ് സംഭവം നടന്നതെന്ന് പോലീസ് പറയുന്നു. ഒരുമിച്ച് കുറച്ച് സമയം പുറത്ത് ചെലവഴിക്കാൻ ആഗ്രഹിച്ച യുവ ദമ്പതികൾ അവരുടെ കാറിൽ ഒരു സ്വകാര്യ സ്ഥലത്ത് ഇരിക്കുമ്പോഴാണ് അഞ്ച്‌ പേരടങ്ങുന്ന സംഘം അവിടെ എത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെ, പ്രതികൾ ദമ്പതികളുടെ സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ എടുത്തതായി ദമ്പതികളോട്  പറഞ്ഞതായി പോലീസ് പറഞ്ഞു. ആഷിഫ് (29), നവാസ് പാഷ (22), ലിയാഖത്ത് പാഷ (30),…

കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 16,758 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2332, തൃശൂര്‍ 1918, തിരുവനന്തപുരം 1855, കോഴിക്കോട് 1360, കോട്ടയം 1259, ആലപ്പുഴ 1120, കൊല്ലം 1078, മലപ്പുറം 942, പാലക്കാട് 888, പത്തനംതിട്ട 872, കണ്ണൂര്‍ 799, ഇടുക്കി 662, വയനാട് 566, കാസര്‍ഗോഡ് 263 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,871 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ…

കർണ്ണാടക മിൽക്ക് ഫെഡറേഷന് ബാങ്ക് സ്ഥാപിക്കാൻ 100 കോടി; മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ

ബെം​ഗളുരു; കർണ്ണാടക മിൽക്ക് ഫെഡറേഷന് ബാങ്ക് സ്ഥാപിക്കാനായി 100 കോടി വകയിരുത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. കെഎംഎഫിന്റെ പത്ത് പുതിയ പദ്ധതികളുടെ ഉത്ഘാടനം നിർവഹിക്കവെയാണ് ഇക്കാര്യങ്ങൾ മുഖ്യമന്ത്രി അറിയിച്ചത്. ക്ഷീര കർഷകർക്ക് കുറഞ്ഞ നിരക്കിൽ വായ്പ ലഭ്യമാക്കുന്നതടക്കമുള്ള വിപുലമായ പദ്ധതികളാണ് ഇവയിൽ ഉൾപ്പെടുത്തിയിരിയ്ക്കുന്നത്. ഹാസനിൽ കാലിത്തീറ്റ സംഭരണം, രാമന​ഗരയിൽ പാൽപ്പൊടി നിർമ്മാണ യൂണിറ്റ്, തൂമക്കുരു, ധർവാട് എന്നിവിടങ്ങളിൽ കാലിത്തീറ്റ നിർമ്മാണ പ്ലാന്റ് , ബെം​ഗളുരുവിൽ സെൻട്രൽ ടെസ്റ്റിംങ് ലാബ് എന്നിവയാണ് പുത്തൻ പദ്ധതികളിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയത്.

വിമാനത്തിൽ 61 ലക്ഷത്തിന്റെ സ്വർണ്ണ കടത്ത്; കയ്യോടെ പിടികൂടി കസ്റ്റംസ്

ബെം​ഗളുരു; വിമാനത്തിൽ വൻതോതിൽ സ്വർണ്ണം കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് സീറ്റിനടിയിൽ ഒളിപ്പിച്ച 61 ലക്ഷത്തിന്റെ സ്വർണ്ണം. ദുബായിൽ നിന്നെത്തിയ വിമാനത്തിലാണ് സംഭവം. 599 ​ഗ്രാം സ്വർണ്ണ കട്ടികളും പേസ്റ്റ് രൂപത്തിലാക്കിയ 701 ​ഗ്രാം സ്വർണ്ണവുമാണ് കണ്ടെത്തിയത്. ആളെ പിടികൂടാനായില്ല. യാത്രാ രേഖകൾ കൃത്യമായി പരിശോധിച്ച് സ്വർണ്ണകടത്തുകാരനെ പിടികൂടുമെന്ന് കസ്റ്റംസ് വ്യക്തമാക്കി.

സുഹൃത്തിന്റെ കൂടെ കാറിലിരുന്ന പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി; അറസ്റ്റിലായത് 5 കാബ് ഡ്രൈവർമാർ

ബെം​ഗളുരു; യുവതിയും ബന്ധുവായ യുവാവും കാറിലിരിക്കുന്നത് ചോദ്യം ചെയ്യുകയും വീഡിയോ പകർത്തുകയും ചെയ്തശേഷം ബലമായി പിടിച്ചിറക്കി ലൈം​ഗികമായി ഉപദ്രവിച്ച സംഭവത്തിൽ 5 കാബ് ഡ്രൈവർമാരെ പോലീസ് അറസ്റ്റ് ചെയ്തു. ഹൊസ്കോട്ടെ നിവാസികളായ ആഷിഫ്( 29), നവാസ് പാഷ (22), ലിയാഖത്ത് പാഷ (30), സൽമാൻ ഖാൻ (28), റൂഹിദ് എന്നിവരാണ് പീഡനത്തിനും പണം കവർച്ച ചെയ്യാൻ ശ്രമിക്കുകയും ചെയ്ത വിഷയത്തിൽ പിടിയിലായത്. ഇരുവരും കാറിലിരുന്നത് വീഡിയോ ചിത്രീകരിച്ച ശേഷം 5 ലക്ഷം ആവശ്യപ്പെട്ട് ഭീഷണിയും തുടർന്ന് മർദ്ദനവും നടത്തുകയായിരുന്നു. പിന്നീട് ഇവർ യുവതിയെ ലൈം​ഗികമായി…

1 2 3 38
[metaslider id="72989"]